Connect with us

Video Stories

സോറി,ഹെംഗ്ബാര്‍ത്ത്

Published

on

കമാല്‍ വരദൂര്‍

ഷൂട്ടൗട്ട് ഇതാണ്…. ഭാഗ്യത്തിന്റെ സമ്പൂര്‍ണ്ണ കൃപാകടാക്ഷം വേണം. സെഡ്രിക് ഹെംഗ്ബാര്‍ത്ത് എന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ വിശ്വസ്തന്‍-അദ്ദേഹം പായിച്ച അഞ്ചാമത്തെ കിക്ക് കൊല്‍ക്കത്താ ഗോള്‍ക്കീപ്പര്‍ ദേബ്ജിത് മജുംദാറുടെ കാലില്‍ തട്ടിതെറിച്ചെങ്കില്‍ അതിനെ എന്താണ് വിളിക്കാനാവുക….. ബ്ലാസ്‌റ്റേഴ്‌സ് സംഘത്തിലെ അതിശക്തനും ശാന്തനുമാണ് ഹെംഗ്ബാര്‍ത്ത്. കളിക്കളത്തില്‍ അദ്ദേഹം സ്വീകരിക്കുന്ന സമീപനം പ്രൊഫഷണലിസത്തിന്റെ നിറചിത്രമാണ്. എന്‍ഡോയെ എടുത്ത കേരളത്തിന്റെ മൂന്നാം കിക്ക് പുറത്തേക്ക് പോയപ്പോള്‍ സെനഗലിന്റെ താരത്തെ ആശ്വസിപ്പിക്കാന്‍ ആദ്യമെത്തിയത് ഹെംഗ്ബാര്‍ത്തായിരുന്നു.

അതേ താരത്തിന് അവസാന കിക്കില്‍ പിഴച്ചിരുന്നില്ല-പക്ഷേ ഗോള്‍ക്കീപ്പര്‍ മജുംദാര്‍ ഭാഗ്യവാനായിരുന്നു. അദ്ദേഹം ഡൈവ് ചെയ്ത ഭാഗത്തേക്കായിരുന്നില്ല. ഷോട്ട്. എന്നിട്ടും പന്ത് അദ്ദേഹത്തിന്റെ കാലില്‍ തട്ടി പുറത്തായി. ഡല്‍ഹിക്കെതിരെ നടന്ന സെമി ഫൈനല്‍ രണ്ടാം പാദത്തില്‍ ഡല്‍ഹിയുടെ ഫ്‌ളോറന്‍ഡോ മലൂദയും പെലിസാരിയുമെല്ലാം എടുത്ത് കിക്കുകള്‍ പുറത്ത് പോയത് അവിശ്വസനീയമാണെങ്കില്‍ ഇവിടെ ഇയാന്‍ ഹ്യൂമിന്റെ ഷോട്ട് പോലും പുറത്തേക്കാണ് പോയത്.ആരോണ്‍ ഹ്യൂസിന്റെ പരുക്ക് ബ്ലാസ്‌റ്റേഴ്‌സിന് രണ്ട് തരത്തില്‍ ക്ഷീണമായിരുന്നു. ഒന്ന്-പ്രതിരോധത്തില്‍ ശക്തമായ ആ സാന്നിദ്ധ്യം, രണ്ട്-കൊല്‍ക്കത്തക്കാര്‍ക്ക് ഹ്യൂസിന്റെ അഭാവം നല്‍കുന്ന ആത്മവിശ്വാസം.

ഗോള്‍ നേടിയ കൊല്‍ക്കത്തന്‍ താരങ്ങളുടെ ആഹ്ലാദം

ഗോള്‍ നേടിയ കൊല്‍ക്കത്തന്‍ താരങ്ങളുടെ ആഹ്ലാദം

പകരം എന്‍ഡോയെ വന്നെങ്കിലും സമീഗ് ദുതെയും പോസ്റ്റീഗയും എന്‍ഡോയെ പലവട്ടം പരീക്ഷിച്ചു. പക്ഷേ ഹ്യൂസിന് പകരം നായകന്റെ ആം ബാന്‍ഡ് അണിഞ്ഞ ഫ്രഞ്ചുകാരന്‍ ഹെംഗ്ബാര്‍ത്തിന്റെ ശക്തമായ ആ സാന്നിദ്ധ്യം-ശാന്തനായി പന്തിനെ മാത്രമല്ല സഹതാരങ്ങളെയും നിയന്ത്രിക്കുന്ന ഹെംഗ്ബാര്‍ത്തിലെ ഫുട്‌ബോളര്‍ ശരിക്കുമൊരു റോള്‍ മോഡല്‍ താരമാണ്. 120 മിനുട്ടിലേക്ക് മല്‍സരം പോയിട്ടും തളരാതെ, ദേഷ്യമില്ലാതെ, വര്‍ധിത കരുത്തില്‍ അദ്ദേഹം മുന്നേറി. എന്നിട്ടും അവസാന കിക്കില്‍ നിര്‍ഭാഗ്യവാനായി. ഷൂട്ടൗട്ടില്‍ കളി ഇങ്ങനെ തന്നെയാണ്. എന്നും കണ്ണീര്‍ കുടിക്കുന്നത് അത് വരെ നന്നായി കളിച്ചവരായിരിക്കും.

ഗോളുകള്‍ രണ്ടും സുന്ദരമായിരുന്നു. മുഹമ്മദ് റാഫിയെന്ന തൃക്കരിപ്പൂരുകാരന്റെ കരുത്ത് അദ്ദേഹത്തിന്റെ തലയാണ്. പരുക്കില്‍ തളര്‍ന്നിട്ടും കോച്ച് കാപ്പല്‍ റാഫിയുടെ തലയെ വിശ്വസിച്ചതിനുള്ള പ്രതിഫലമായിരുന്നു ആ ഗോള്‍. അതേ കരുത്തിലായിരുന്നു കൊല്‍ക്കത്തയുടെ സെറീനോയുടെ ഹെഡ്ഡര്‍ മറുപടിയും. രണ്ടാം പകുതിയില്‍ രണ്ട് സബ്സ്റ്റിറ്റിയൂഷന്‍ ഒരുമിച്ച് വരുത്തി ജര്‍മനെയും മുഹമ്മദ് റഫീഖിനെയും ഒരുമിച്ചിറക്കിയുള്ള കോപ്പലിന്റെ തന്ത്രം മികച്ചതായിരുന്നു. രണ്ട് പേരും നന്നായി കളിച്ചുവെന്ന് മാത്രമല്ല ഷൂട്ടൗട്ടില്‍ നല്ല ഷോട്ടുകളും പായിച്ചു.

ഷൂട്ടൗട്ടില്‍ കേരളത്തിന്റെ ആദ്യ കിക്ക് പായിച്ചത് ജര്‍മനായിരുന്നു-സമ്മര്‍ദ്ദത്തിലും മികച്ച ഷോട്ട്. റഫീക്കിന്റെ പ്ലേസിംഗ് കിക്കായിരുന്നു. ആകെ പിറന്ന പത്ത് ഷോട്ടുകളില്‍ സുന്ദരം. എന്നിട്ടും ടീം തോറ്റെങ്കില്‍, ഇത്രയുമധികം കാണികള്‍ നിരാശപ്പെട്ടെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്ന് ഒരു ലോകകപ്പില്‍ ഇറ്റലിയുടെ ഇതിഹാസ താരം റോബര്‍ട്ടോ ബാജിയോ പറഞ്ഞ വാക്കുകളെ മാത്രം കടമെടുക്കാം-ഞാന്‍ ദൈവമല്ല…. അതിസമ്മര്‍ദ്ദത്തിലും ഓരോ താരത്തിന്റെയും ലക്ഷ്യം രണ്ട് പോസ്റ്റിനും നടുവിലൂടെ പന്ത് പായിക്കലാണ്.

ഗോള്‍ക്കീപ്പര്‍മാര്‍ പ്രാര്‍ത്ഥിക്കാറുള്ളത് സ്വന്തം ഡൈവിംഗ് ആങ്കിളിലേക്ക് പന്ത് വരാനാണ്. ആരുടെ പ്രാര്‍ത്ഥനയാണ് ദൈവം സ്വീകരിക്കുകയെന്നത് ഷോട്ടിന് ശേഷം മാത്രമാണ് പറയാനാവുക.ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മൂന്ന് മല്‍സരങ്ങളില്‍ ഒരു ജയം പോലുമില്ലാതിരുന്ന ടീം, സ്വന്തം മൈതാനത്ത് മാത്രം കാണികളുടെ ശക്തമായ പിന്‍ബലത്തില്‍ മിന്നിയ ടീം-അതിജീവനത്തിന്റെ, സഹനത്തിന്റെ ശക്തി മുഴുവന്‍ പ്രകടിപ്പിച്ച ശാന്തനായ പരിശീലകന്റെ ടീം-അവര്‍ 120 മിനുട്ട് പോരാടിയത് ക്യാപ്റ്റനായ ആരോണ്‍ ഹ്യൂസ് ഇല്ലാതെയായിരുന്നു. നിരന്തരമായി കളിച്ച് തളര്‍ന്ന താരങ്ങളുമായിട്ടായിരുന്നു.

നമ്മുടെ താരങ്ങളില്‍ പലരും 30 പിന്നിട്ടവരാണെന്നതും ഓര്‍ക്കണം. മൈതാനത്ത് മല്‍സരശേഷം കണ്ട വാട്ടര്‍ ബോട്ടിലുകള്‍ തന്നെ സാക്ഷി- തളര്‍ച്ചയിലും മുഖത്ത് ക്ഷീണം പ്രകടിപ്പിക്കാതെ അവര്‍ കളിക്കുകയായിരുന്നു. ആ പോരാട്ടക്കളത്തില്‍ ഭാഗ്യം പൂര്‍ണമായും കൊല്‍ക്കത്തക്കൊപ്പം തിരിഞ്ഞെങ്കില്‍ അവരെ അനുമോദിക്കണം. പതിനൊന്ന് കേരളാ താരങ്ങളെയും അര ലക്ഷത്തിലധികം കാണികളെയുമാണ് അവര്‍ തോല്‍പ്പിച്ചത്. വെല്‍ഡണ്‍ കൊല്‍ക്കത്ത, സോറി ബ്ലാസ്‌റ്റേഴ്‌സ്.

 

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending