ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രനേട്ടം നേടിയ കരുണ്‍ നായറിന് അഭിനന്ദനവുമായി വീരേന്ദ്ര സെവാഗ്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ അരുണ്‍ 300 ക്ലബ്ബിലേക്ക് അരുണിന് സ്വഗതമെന്നാണ് സെവാഗ് ട്വീറ്റ് ചെയ്തത്.


നീണ്ട പന്ത്രണ്ടു വര്‍ഷത്തെയും എട്ടു മാസത്തെയും കാത്തിരിപ്പിന് ശേഷമാണിതെന്നും. കരുണിന് അഭിനന്ദനമെന്നും സെവാഗ് ട്വീറ്ററില്‍ കുറിച്ചു.

ടെസ്റ്റില്‍ ട്രിപ്പിള്‍ സ്വഞ്ചറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് കരുണ്‍. നേരത്തെ വീരേന്ദര്‍ സെവാഗ് മാത്രമാണ് ഈ നേട്ടം കൈവരിച്ചത്.

മത്സരത്തില്‍ ഇന്ത്യക്ക് റെക്കോര്‍ഡ് സ്‌കോര്‍ നേട്ടം. ഏഴു വിക്കറ്റ് നഷ്ടത്തില്‍ 759 റണ്‍സാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ നേടിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് സ്‌കോറാണിത്.