Video Stories
സോറി,ഹെംഗ്ബാര്‍ത്ത്
കമാല്‍ വരദൂര്‍
ഷൂട്ടൗട്ട് ഇതാണ്…. ഭാഗ്യത്തിന്റെ സമ്പൂര്‍ണ്ണ കൃപാകടാക്ഷം വേണം. സെഡ്രിക് ഹെംഗ്ബാര്‍ത്ത് എന്ന ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്തന്-അദ്ദേഹം പായിച്ച അഞ്ചാമത്തെ കിക്ക് കൊല്‍ക്കത്താ ഗോള്‍ക്കീപ്പര്‍ ദേബ്ജിത് മജുംദാറുടെ കാലില്‍ തട്ടിതെറിച്ചെങ്കില്‍ അതിനെ എന്താണ് വിളിക്കാനാവുക….. ബ്ലാസ്റ്റേഴ്സ് സംഘത്തിലെ അതിശക്തനും ശാന്തനുമാണ് ഹെംഗ്ബാര്‍ത്ത്. കളിക്കളത്തില്‍ അദ്ദേഹം സ്വീകരിക്കുന്ന സമീപനം പ്രൊഫഷണലിസത്തിന്റെ നിറചിത്രമാണ്. എന്‍ഡോയെ എടുത്ത കേരളത്തിന്റെ മൂന്നാം കിക്ക് പുറത്തേക്ക് പോയപ്പോള്‍ സെനഗലിന്റെ താരത്തെ ആശ്വസിപ്പിക്കാന്‍ ആദ്യമെത്തിയത് ഹെംഗ്ബാര്‍ത്തായിരുന്നു.
അതേ താരത്തിന് അവസാന കിക്കില്‍ പിഴച്ചിരുന്നില്ല-പക്ഷേ ഗോള്‍ക്കീപ്പര്‍ മജുംദാര്‍ ഭാഗ്യവാനായിരുന്നു. അദ്ദേഹം ഡൈവ് ചെയ്ത ഭാഗത്തേക്കായിരുന്നില്ല. ഷോട്ട്. എന്നിട്ടും പന്ത് അദ്ദേഹത്തിന്റെ കാലില്‍ തട്ടി പുറത്തായി. ഡല്‍ഹിക്കെതിരെ നടന്ന സെമി ഫൈനല്‍ രണ്ടാം പാദത്തില്‍ ഡല്‍ഹിയുടെ ഫ്ളോറന്‍ഡോ മലൂദയും പെലിസാരിയുമെല്ലാം എടുത്ത് കിക്കുകള്‍ പുറത്ത് പോയത് അവിശ്വസനീയമാണെങ്കില്‍ ഇവിടെ ഇയാന്‍ ഹ്യൂമിന്റെ ഷോട്ട് പോലും പുറത്തേക്കാണ് പോയത്.ആരോണ്‍ ഹ്യൂസിന്റെ പരുക്ക് ബ്ലാസ്റ്റേഴ്സിന് രണ്ട് തരത്തില്‍ ക്ഷീണമായിരുന്നു. ഒന്ന്-പ്രതിരോധത്തില്‍ ശക്തമായ ആ സാന്നിദ്ധ്യം, രണ്ട്-കൊല്‍ക്കത്തക്കാര്‍ക്ക് ഹ്യൂസിന്റെ അഭാവം നല്കുന്ന ആത്മവിശ്വാസം.

ഗോള്‍ നേടിയ കൊല്‍ക്കത്തന്‍ താരങ്ങളുടെ ആഹ്ലാദം
പകരം എന്‍ഡോയെ വന്നെങ്കിലും സമീഗ് ദുതെയും പോസ്റ്റീഗയും എന്‍ഡോയെ പലവട്ടം പരീക്ഷിച്ചു. പക്ഷേ ഹ്യൂസിന് പകരം നായകന്റെ ആം ബാന്‍ഡ് അണിഞ്ഞ ഫ്രഞ്ചുകാരന് ഹെംഗ്ബാര്‍ത്തിന്റെ ശക്തമായ ആ സാന്നിദ്ധ്യം-ശാന്തനായി പന്തിനെ മാത്രമല്ല സഹതാരങ്ങളെയും നിയന്ത്രിക്കുന്ന ഹെംഗ്ബാര്‍ത്തിലെ ഫുട്ബോളര് ശരിക്കുമൊരു റോള്‍ മോഡല്‍ താരമാണ്. 120 മിനുട്ടിലേക്ക് മല്‍സരം പോയിട്ടും തളരാതെ, ദേഷ്യമില്ലാതെ, വര്‍ധിത കരുത്തില്‍ അദ്ദേഹം മുന്നേറി. എന്നിട്ടും അവസാന കിക്കില്‍ നിര്‍ഭാഗ്യവാനായി. ഷൂട്ടൗട്ടില്‍ കളി ഇങ്ങനെ തന്നെയാണ്. എന്നും കണ്ണീര് കുടിക്കുന്നത് അത് വരെ നന്നായി കളിച്ചവരായിരിക്കും.
ഗോളുകള്‍ രണ്ടും സുന്ദരമായിരുന്നു. മുഹമ്മദ് റാഫിയെന്ന തൃക്കരിപ്പൂരുകാരന്റെ കരുത്ത് അദ്ദേഹത്തിന്റെ തലയാണ്. പരുക്കില്‍ തളര്‍ന്നിട്ടും കോച്ച് കാപ്പല്‍ റാഫിയുടെ തലയെ വിശ്വസിച്ചതിനുള്ള പ്രതിഫലമായിരുന്നു ആ ഗോള്‍. അതേ കരുത്തിലായിരുന്നു കൊല്‍ക്കത്തയുടെ സെറീനോയുടെ ഹെഡ്ഡര്‍ മറുപടിയും. രണ്ടാം പകുതിയില്‍ രണ്ട് സബ്സ്റ്റിറ്റിയൂഷന് ഒരുമിച്ച് വരുത്തി ജര്‍മനെയും മുഹമ്മദ് റഫീഖിനെയും ഒരുമിച്ചിറക്കിയുള്ള കോപ്പലിന്റെ തന്ത്രം മികച്ചതായിരുന്നു. രണ്ട് പേരും നന്നായി കളിച്ചുവെന്ന് മാത്രമല്ല ഷൂട്ടൗട്ടില്‍ നല്ല ഷോട്ടുകളും പായിച്ചു.
ഷൂട്ടൗട്ടില്‍ കേരളത്തിന്റെ ആദ്യ കിക്ക് പായിച്ചത് ജര്‍മനായിരുന്നു-സമ്മര്‍ദ്ദത്തിലും മികച്ച ഷോട്ട്. റഫീക്കിന്റെ പ്ലേസിംഗ് കിക്കായിരുന്നു. ആകെ പിറന്ന പത്ത് ഷോട്ടുകളില്‍ സുന്ദരം. എന്നിട്ടും ടീം തോറ്റെങ്കില്‍, ഇത്രയുമധികം കാണികള്‍ നിരാശപ്പെട്ടെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്ന് ഒരു ലോകകപ്പില്‍ ഇറ്റലിയുടെ ഇതിഹാസ താരം റോബര്‍ട്ടോ ബാജിയോ പറഞ്ഞ വാക്കുകളെ മാത്രം കടമെടുക്കാം-ഞാന്‍ ദൈവമല്ല…. അതിസമ്മര്‍ദ്ദത്തിലും ഓരോ താരത്തിന്റെയും ലക്ഷ്യം രണ്ട് പോസ്റ്റിനും നടുവിലൂടെ പന്ത് പായിക്കലാണ്.
ഗോള്‍ക്കീപ്പര്‍മാര്‍ പ്രാര്‍ത്ഥിക്കാറുള്ളത് സ്വന്തം ഡൈവിംഗ് ആങ്കിളിലേക്ക് പന്ത് വരാനാണ്. ആരുടെ പ്രാര്‍ത്ഥനയാണ് ദൈവം സ്വീകരിക്കുകയെന്നത് ഷോട്ടിന് ശേഷം മാത്രമാണ് പറയാനാവുക.ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മൂന്ന് മല്‍സരങ്ങളില്‍ ഒരു ജയം പോലുമില്ലാതിരുന്ന ടീം, സ്വന്തം മൈതാനത്ത് മാത്രം കാണികളുടെ ശക്തമായ പിന്‍ബലത്തില്‍ മിന്നിയ ടീം-അതിജീവനത്തിന്റെ, സഹനത്തിന്റെ ശക്തി മുഴുവന്‍ പ്രകടിപ്പിച്ച ശാന്തനായ പരിശീലകന്റെ ടീം-അവര്‍ 120 മിനുട്ട് പോരാടിയത് ക്യാപ്റ്റനായ ആരോണ്‍ ഹ്യൂസ് ഇല്ലാതെയായിരുന്നു. നിരന്തരമായി കളിച്ച് തളര്‍ന്ന താരങ്ങളുമായിട്ടായിരുന്നു.
നമ്മുടെ താരങ്ങളില്‍ പലരും 30 പിന്നിട്ടവരാണെന്നതും ഓര്‍ക്കണം. മൈതാനത്ത് മല്‍സരശേഷം കണ്ട വാട്ടര്‍ ബോട്ടിലുകള്‍ തന്നെ സാക്ഷി- തളര്‍ച്ചയിലും മുഖത്ത് ക്ഷീണം പ്രകടിപ്പിക്കാതെ അവര്‍ കളിക്കുകയായിരുന്നു. ആ പോരാട്ടക്കളത്തില്‍ ഭാഗ്യം പൂര്‍ണമായും കൊല്‍ക്കത്തക്കൊപ്പം തിരിഞ്ഞെങ്കില്‍ അവരെ അനുമോദിക്കണം. പതിനൊന്ന് കേരളാ താരങ്ങളെയും അര ലക്ഷത്തിലധികം കാണികളെയുമാണ് അവര്‍ തോല്‍പ്പിച്ചത്. വെല്‍ഡണ്‍ കൊല്‍ക്കത്ത, സോറി ബ്ലാസ്റ്റേഴ്സ്.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india13 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala12 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
Sports10 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

