Culture
ചിദംബരം കഴിയുന്നത് യാസിന് മാലിക്കിനും, ക്രിസ്റ്റ്യന്‍ മൈക്കലിനും സമീപത്ത്
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം തിഹാര്‍ ജയിലില്‍ കഴിയുന്നത് കശ്മീരി വിഘടനവാദി നേതാവ് യാസിന് മാലിക്, ബ്രിട്ടീഷ് വ്യവസായി ക്രിസ്റ്റ്യന്‍ മൈക്കല്‍, കോര്‍പ്പറേറ്റ് ലോബിയിസ്റ്റ് ദീപക് തല്‍വാര്‍ എന്നിവരുടെ സമീപത്ത്. തിഹാറിലെ ജയില്‍ നമ്പര്‍ ഏഴിലെ രണ്ടാം വാര്‍ഡിലെ പതിനഞ്ചാം നമ്പര്‍ മുറിയാണ് മുന്‍ കേന്ദ്ര മന്ത്രിക്കായി അനുവദിച്ചത്. പരസ്പരം ആശയവിനിമയം നടത്താന്‍ സാധ്യതയില്ലാത്ത രീതിയില്‍ അദ്ദേഹത്തിന്റെ തൊട്ടടുത്ത മുറികളിലായാണ് ഇവര്‍ കഴിയുന്നതെന്ന് “ഇന്ത്യ ടുഡേ” റിപ്പോര്‍ട്ട് ചെയ്യുന്നു.
തീവ്രവാദ ഫണ്ടിംഗ് കേസിലാണ് കശ്മീര്‍ വിഘടന നേതാവ് യാസിന് മാലിക്കിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തത്. അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് അഴിമതിക്കേസില്‍ ക്രിസ്റ്റ്യന്‍ മൈക്കല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അഴിമതിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും അറസ്റ്റുചെയ്താണ് ദീപക് തല്‍വാര്‍ ജയിലിലായത്.
ജയിലില്‍ തന്റെ ആദ്യ ദിവസമായ വെള്ളിയാഴ്ച ലഘുവായ പ്രഭാത ഭക്ഷണത്തോടെയാണ് ചിദംബരം ആരംഭിച്ചത്. തിഹാര്‍ ജയിലില്‍ ചിദംബരത്തിന് പ്രത്യേക സെല്‍ അനുവദിക്കണമെന്ന് റിമാന്റ് ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു. ചിദംബരത്തിന്റെ അപേക്ഷ കണക്കിലെടുത്താണ് നിര്‍ദേശം. ജയിലിനുള്ളിലും ഇസഡ് ലെവല്‍ സുരക്ഷവേണം. മറ്റു തടവുകാരെ കൂടെ പാര്‍പ്പിക്കരുത്. നിത്യേന കഴിക്കുന്ന മരുന്നുകള്‍ ജയിലിനുള്ളിലും കൈവശം വെക്കാന്‍ അനുവദിക്കണം. സെല്ലിനുള്ളില്‍ കട്ടിലും പ്രത്യേക ബാത്ത്റൂമും അനുവദിക്കണം എന്നീ നിര്‍ദേശങ്ങളും കോടതി ജയില്‍ അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്.
എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റും സി.ബി.ഐയും ഒത്തുകളിച്ചതാണ് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തെ പെട്ടന്ന് ജയിലില്‍ എത്തിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിട്ടും അറസ്റ്റ് രേഖപ്പെടുത്തുന്നതിനായി കസ്റ്റഡി ആവശ്യപ്പെട്ട് ഇ.ഡി കോടതിയില്‍ അപേക്ഷ നല്‍കാതിരുന്നതാണ് ചിദംബരത്തെ ഇന്നലെ രാത്രിതന്നെ തിഹാര്‍ ജയിലിലെത്തിച്ചത്. അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗിക്കുകയാണെന്ന ആരോപണങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് എന്‍ഫോഴ്സ്മെന്റിന്റെ നീക്കം.
ഐ.എന്‍.എക്സ് മീഡിയ കേസില്‍ സി.ബി.ഐ കസ്റ്റഡിയിലായിരുന്ന ചിദംബരത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെതുടര്‍ന്നാണ് ഇന്നലെ ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയത്. ഇതേ ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ചിദംബരം നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്നലെ തള്ളിയിരുന്നു. മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ സുപ്രീംകോടതിയില്‍ ശക്തമായി എതിര്‍ത്ത ഇ.ഡി, അനുകൂല ഉത്തരവുണ്ടായ പശ്ചാത്തലത്തില്‍ കസ്റ്റഡി അപേക്ഷ നല്‍കുമെന്നാണ് നിയമ വൃത്തങ്ങള്‍ കണക്കുകൂട്ടിയിരുന്നത്. ഇ.ഡിയുടെ കസ്റ്റഡിയില്‍ പോകാന്‍ തന്റെ കക്ഷി ഒരുക്കമാണെന്ന് ചിദംബരത്തിന്റെ അഭിഭാഷകന് കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നേരത്തെ പലതവണ കസ്റ്റഡി നീട്ടിച്ചോദിച്ച സി.ബി.ഐ ഇന്നലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കസ്റ്റഡി നീട്ടിച്ചോദിക്കുകയോ, ഇ.ഡി കസ്റ്റഡി ആവശ്യപ്പെട്ട് അപക്ഷ നല്‍കുകയോ ചെയ്തില്ല. ഇതോടെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്ത് ജയിലില്‍ അയക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. അന്വേഷണ ഏജന്‍സികള്‍ തമ്മില്‍ നടത്തിയ ഒത്തുകളിയാണ് ഇതിനു പിന്നിലെന്നാണ് ആരോപണം ഉയരുന്നത്. ഈ മാസം 19 വരെയാണ് ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചത്. ഇതേതുടര്‍ന്ന് രാത്രി കന്നെ അദ്ദേഹത്തെ തീഹാര്‍ ജയിലിലേക്ക് മാറ്റി.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ആഗസ്ത് 21ന് അര്‍ധരാത്രിയാണ് പി.ചിദംബരത്തെ ഡല്‍ഹിയിലെ വസതിയില്‍ നിന്ന് സി.ബി.ഐ നാടകീയമായി കസ്റ്റഡിയില്‍ എടുത്തത്. അടുത്ത ദിവസം തന്നെ കോടതിയില്‍ ഹാജരാക്കുകയും അഞ്ചു ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. പിന്നീട് മൂന്നുതവണ കൂടി കോടതി അന്വേഷണ ഏജന്‍സിക്ക് കസ്റ്റഡി നീട്ടി നല്കി.
15 ദിവസം സി.ബി.ഐ കസ്റ്റഡിയില്‍ കഴിയുകയും മണിക്കൂറുകളോളം ചോദ്യം ചെയ്യലിനു വിധേയനാവുകയും ചെയ്ത ശേഷമാണ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റിലായിരിക്കുന്നത്. അന്വേഷണ ഏജന്‍സികളുടെ ഒത്തുകളി മനസ്സിലാക്കി ഇ.ഡി മുമ്പാകെ കീഴടങ്ങുന്നതിന് കോടതി മുഖേന ചിദംബരം പ്രത്യേക അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതില്‍ ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന് കോടതി നോട്ടീസ് അയച്ചു. ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സെപ്റ്റംബര്‍ 19ാം തിയതി വരെയാണ് ചിദംബരത്തിന് ജയിലില്‍ കഴിയേണ്ടി വരുക.
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര് 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്ജെന്‍ഡേഴ്സ് : 3( 23.08% ; ആകെ :13)
നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%
ബ്ലോക്ക് പഞ്ചായത്തുകള്‍
ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%
kerala
‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
സംവിധായകന് ലാലിന്റെ കാക്കനാട് പടമുകളിലെ വീട്ടിലെത്തിയപ്പോഴാണ് സംഭവത്തിന്റെ വ്യാപ്തി രാധാമണിക്ക് വ്യക്തമായത്.
കൊച്ചി: ‘ഒരു സുപ്രധാന കേസ് നിങ്ങള്‍ ഉടന്‍ എത്തണം’ . 2017 ഫെബ്രുവരി 17ന് അര്‍ദ്ധരാത്രിയോടെ ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലെ വനിത എസ്എച്ച്ഒ രാധാമണിക്ക് ലഭിച്ച ഫോണ്‍ കോളില്‍ അന്നത്തെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശിന്റെ ശബ്ദം കേട്ടപ്പോള്‍, താന്‍ ഇടപെടാന്‍ പോകുന്ന സംഭവം ഇത്ര വലിയതാണെന്ന് അവര്‍ക്കറിയില്ലായിരുന്നു.
സംവിധായകന് ലാലിന്റെ കാക്കനാട് പടമുകളിലെ വീട്ടിലെത്തിയപ്പോഴാണ് സംഭവത്തിന്റെ വ്യാപ്തി രാധാമണിക്ക് വ്യക്തമായത്. ആ സമയത്ത് ആക്രമിക്കപ്പെട്ട നടിയുടെ മൊഴി ആദ്യമായി രേഖപ്പെടുത്തേണ്ട ചുമതല രാധാമണിക്കായിരുന്നു. ആലുവയിലെ ലളിതമായ വീട്ടില്‍ കുടുംബത്തോടൊപ്പം വിരമിച്ച് കഴിയുന്ന രാധാമണി ഇന്ന് പറയുന്നതനുസരിച്ച്, ആ രാത്രിയുടെ ഓര്‍മ്മകള്‍ ഇനിയും മനസില്‍ നടുക്കമുണര്‍ത്തുന്നവയാണ്.
എട്ട് വര്‍ഷത്തോളം നീണ്ട നിയമനടപടികളില്‍ നിര്‍ണായകമായ പങ്കുവഹിച്ച ആ മൊഴി, കേസിന്റെ ഭാവി തന്നെ നിര്‍ണയിച്ചുവെന്നാണ് അവര്‍ കൂട്ടിച്ചേര്‍ക്കുന്നത്. ലാലിന്റെ വീട്ടിലെത്തുമ്പോള്‍ നിരവധി വാഹനങ്ങളും പരിചിത മുഖങ്ങളും രാധാമണിയെ സ്വീകരിച്ചു. ഇപ്പോഴത്തെ നിയമമന്ത്രി പി.രാജീവിനെ ആദ്യം കാണേണ്ടി വന്നു. തുടര്‍ന്ന് വീട്ടിനകത്ത് പ്രവേശിച്ച രാധാമണി നടിയെ കണ്ടപ്പോള്‍ അവള് അത്യന്തം തകര്‍ന്ന നിലയിലായിരുന്നു.
ഉടന്‍ മൊഴിയെടുക്കാന്‍ ശ്രമിക്കാതെ, കുറച്ച് നേരം അവളെ ആശ്വസിപ്പിച്ച ശേഷം മാത്രമാണ് പ്രക്രിയ ആരംഭിച്ചത്. സംസാരിക്കാന്‍ തുടങ്ങി നടി പറഞ്ഞ കാര്യങ്ങള്‍ ഒരു സ്ത്രീയും ഒരിക്കലും അനുഭവിക്കരുതാത്ത വിധം ക്രൂരമായിരുന്നുവെന്നും അത് കേട്ടപ്പോള്‍ താനും നടുങ്ങിപ്പോയുവെന്നും രാധാമണി ഓര്‍മ്മിക്കുന്നു.
കേസിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുന്നതുവരെ രാധാമണി അന്വേഷണത്തിന്റെ ഭാഗമായിരുന്നു. വൈദ്യപരിശോധന മുതല്‍ നിര്‍ണായക ഇടപെടലുകള്‍ വരെ നടിയെ അനുഗമിച്ച അവള്, സര്‍വീസില്‍ നിന്ന് വിരമിക്കുന്നതുവരെ കേസിന്റെ പുരോഗതി നേരിട്ട് അനുഭവിച്ചു.
ഇത്തരമൊരു സാഹചര്യത്തില്‍ വീണ്ടും ഒരിക്കലും പ്രവര്‍ത്തിക്കേണ്ടി വരരുത് എന്നത് തന്നെയാണ് ആ വേളയില്‍ അവര്‍ക്ക് മനസിലായത്. മൊഴി രേഖപ്പെടുത്തിയ ഉദ്യോഗസ്ഥയായതിനാല്‍, പിന്നാലെ നാല് മുതല്‍ അഞ്ച് ദിവസം വരെ നീണ്ടുനിന്ന ക്രോസ് വിചാരണയ്ക്ക് വിധേയയാകേണ്ടി വന്നു.
അതിജീവിതയുടെ മൊഴി പൊലീസ് കെട്ടിച്ചമച്ചതാണെന്ന ആരോപണം പ്രതിഭാഗം അഭിഭാഷകന് ബി. രാമന് പിള്ള പോലും ഉന്നയിച്ചതായി രാധാമണി പറയുന്നു. ഒരു ഉദ്യോഗസ്ഥയായ തനിക്കുതന്നെ അത് വലിയ മാനസികാഘാതമായിരുന്നുവെങ്കില്, ആക്രമണം നേരിട്ട നടി അനുഭവിച്ച വേദന എന്തായിരിക്കുമെന്ന് സങ്കല്‍പ്പിക്കാനാവില്ലെന്നും അവര്‍ പറയുന്നു.
സര്‍വീസ് കാലയളവില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന അഭിമാനമുണ്ടെങ്കിലും, അതിലധികം ശക്തി നല്‍കുന്നത് ഇരയുടെ ധൈര്യമാണെന്നും രാധാമണി വ്യക്തമാക്കുന്നു. എല്ലാ തകര്‍ച്ചകളെയും മറികടന്ന് നടി ഉറച്ചു നിന്നുവെന്നും, അവളുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ അതില്‍ നിര്‍ണായകമായിരുന്നുവെന്നും രാധാമണി കൂട്ടിച്ചേര്‍ക്കുന്നു.
kerala
കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു
പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു.
കൊച്ചി: കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വെച്ച് വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു. കാലടി ശ്രീമൂലനഗരം സ്വദേശി ബാബു (74) ആണ് മരിച്ചത്. ശ്രീമൂലനഗരം അകവൂര്‍ സ്കൂളിലാണ് ബാബു വോട്ട് ചെയ്യാന്‍ എത്തിയത്.
പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ സമീപത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കൊല്ലത്തും വോട്ട് ചെയ്യാനെത്തിയ വയോധികന് കുഴഞ്ഞുവീണ് മരിച്ചു. നീരാവില്‍ എസ്എന്‍ഡിപി സ്കൂളിലെ ബൂത്തിലാണ് സംഭവം. നീരാവില്‍ സ്വദേശി ശശിധരന് (74) ആണ് മരിച്ചത്.
ബൂത്തില്‍ കുഴഞ്ഞുവീണ വയോധികനെ മതിലില്‍ മാതാ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
-
india2 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala19 hours ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india2 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala2 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
kerala13 hours agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india19 hours agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala14 hours agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala2 days agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

