Connect with us

News

പി.എസ്.സി പരീക്ഷയില്‍ വീണ്ടും അട്ടിമറി; ഇന്റര്‍വ്യൂവില്‍ വേണ്ടപ്പെട്ടവര്‍ക്ക് മാര്‍ക്ക് വാരിക്കോരി നല്‍കി

Published

on

തിരുവനന്തപുരം: പി.എസ്.സി പരീക്ഷയില്‍ വീണ്ടും അട്ടിമറി ആരോപണം. സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ചീഫ് നിയമനത്തിനുള്ള അഭിമുഖത്തില്‍ ചിലര്‍ക്ക് പി.എസ്.സി. മാര്‍ക്ക് വാരിക്കോരി നല്‍കിയെന്നാണ് പരാതി. എഴുത്തുപരീക്ഷയില്‍ പിന്നിലായിരുന്നവരെ റാങ്ക് പട്ടികയില്‍ മുന്നിലെത്തിക്കാനാണ് ഇങ്ങനെ ചെയ്തത്. ആസൂത്രണ ബോര്‍ഡിന്റെ പ്ലാന്‍ കോഓര്‍ഡിനേഷന്‍, ഡീസെന്‍ട്രലൈസ്ഡ് പ്ലാനിങ്, സോഷ്യല്‍ സര്‍വീസസ് എന്നീ വിഭാഗങ്ങളിലെ ചീഫ് നിയമനത്തിനുള്ള റാങ്ക് പട്ടികകളെക്കുറിച്ചാണ് പരാതി. 89,000-1,20,000 രൂപ ശമ്പള സ്‌കെയിലുള്ള ഉയര്‍ന്ന തസ്തികയാണിത്.

രണ്ടു പേപ്പറുകളായി 200 മാര്‍ക്കിനുള്ള പൊതുപരീക്ഷയാണ് പി.എസ്.സി. നടത്തിയത്. അഭിമുഖം 40 മാര്‍ക്കിനായിരുന്നു. 38 മുതല്‍ 36 വരെ മാര്‍ക്ക് ചിലര്‍ക്ക് അഭിമുഖത്തിനു ലഭിച്ചു. ഇങ്ങനെ 90 മുതല്‍ 95 വരെ ശതമാനം മാര്‍ക്ക് അഭിമുഖത്തിനു നല്‍കുന്ന പതിവ് പി.എസ്.സി.ക്കില്ലെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആരോപണം.

എഴുത്തുപരീക്ഷ്‌ക്ക് മാര്‍ക്ക് കുറവുള്ളവര്‍ അഭിമുഖത്തിനു ലഭിച്ച ഉയര്‍ന്ന മാര്‍ക്കോടെ റാങ്ക് പട്ടികയില്‍ മുന്നിലെത്തി. എഴുത്തുപരീക്ഷ്‌ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്കായ 91.75 ലഭിച്ചയാളിന് അഭിമുഖത്തില്‍ ഏറ്റവും കുറവായ 11 മാര്‍ക്കാണ് നല്‍കിയത്. അഭിമുഖം റദ്ദാക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. റാങ്ക് പട്ടികയില്‍ മുന്നിലെത്തി നിയമനം ഉറപ്പിച്ചവര്‍ ആസൂത്രണബോര്‍ഡ് ഉദ്യോഗസ്ഥരാണെന്നും പരാതിയുണ്ട്. അഭിമുഖം നടത്തിയവരില്‍ ആസൂത്രണ ബോര്‍ഡ് അധികൃതരുമുണ്ടായിരുന്നു.

പ്രവൃത്തിപരിചയം നോക്കിയാണ് ഇന്റര്‍വ്യൂവില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കിയതെന്ന് പി.എസ്.സി ചെയര്‍മാന്‍ കെ.സക്കീര്‍ പറഞ്ഞു. ഇന്റര്‍വ്യൂവില്‍ എത്ര മാര്‍ക്ക് നല്‍കണമെന്നത് സംബന്ധിച്ച് യാതൊരു പരിധിയുമില്ലെന്നും അത് പി.എസ്.സിയുടെ അധികാരത്തില്‍ പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

News

ഇറാഖിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം; കുട്ടികളടക്കം 50 പേര്‍ മരിച്ചു

കിഴക്കന്‍ ഇറാഖിലെ അല്‍-കുട്ട് നഗരത്തിലെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റിലുണ്ടായ വന്‍ തീപിടിത്തത്തില്‍ കുട്ടികളടക്കം കുറഞ്ഞത് 50 പേര്‍ മരിച്ചു.

Published

on

കിഴക്കന്‍ ഇറാഖിലെ അല്‍-കുട്ട് നഗരത്തിലെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റിലുണ്ടായ വന്‍ തീപിടിത്തത്തില്‍ കുട്ടികളടക്കം കുറഞ്ഞത് 50 പേര്‍ മരിച്ചു.

അഗ്‌നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിച്ചെങ്കിലും അഞ്ച് നിലകളുള്ള കെട്ടിടത്തില്‍ തീ ആളിപ്പടരുകയായിരുന്നു അതേസമയം തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. എന്നിരുന്നാലും, അന്വേഷണത്തില്‍ നിന്നുള്ള പ്രാഥമിക കണ്ടെത്തലുകള്‍ 48 മണിക്കൂറിനുള്ളില്‍ പുറത്തുവിടുമെന്ന് അന്തരാഷ്ട്ര മാധ്യമങ്ങള്‍ അറിയിച്ചു.

”കെട്ടിടത്തിന്റെയും മാളിന്റെയും ഉടമയ്ക്കെതിരെ ഞങ്ങള്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്,” ഗവര്‍ണര്‍ പറഞ്ഞു. തീപിടുത്തമുണ്ടായപ്പോള്‍ കുടുംബങ്ങള്‍ ഭക്ഷണം കഴിക്കുകയും ഷോപ്പിംഗ് നടത്തുകയും ചെയ്യുകയായിരുന്നു, ഗവര്‍ണര്‍ പറഞ്ഞു. അഗ്‌നിശമന സേനാംഗങ്ങള്‍ നിരവധി പേരെ രക്ഷപ്പെടുത്തുകയും ഒടുവില്‍ തീ അണയ്ക്കുകയും ചെയ്തു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്, പ്രവിശ്യയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

News

‘ശത്രുക്കള്‍ക്ക് വലിയ പ്രഹരമുണ്ടാകും’; ഇസ്രാഈലിനെ യുഎസിന്റെ നായ എന്ന് വിളിച്ച് ഖമേനി

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി രാജ്യത്തിന്റെ എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി.

Published

on

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി രാജ്യത്തിന്റെ എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി. ഇറാന്‍ ഭരണകൂടത്തിന് അതിന്റെ എതിരാളികള്‍ക്ക് ”വലിയ പ്രഹരം” നല്‍കാന്‍ കഴിവുണ്ടെന്ന് പ്രഖ്യാപിച്ചു. അടുത്തിടെ ഇറാന്‍-ഇസ്രാഈല്‍ സംഘര്‍ഷത്തില്‍ കണ്ടതിനേക്കാള്‍ വലിയ പ്രഹരം.

ഇസ്രാഈലിനെ അമേരിക്കയുടെ ‘നായ്ക്കള്‍’ എന്ന് പരാമര്‍ശിച്ച അലി ഖമേനി, ഇസ്രാഈല്‍ ഒരു ‘കാന്‍സര്‍ ട്യൂമര്‍’ ആണെന്നും അമേരിക്കയ്ക്കും ബെഞ്ചമിന്‍ നെതന്യാഹുവിനുമെതിരായ പോരാട്ടം പ്രശംസനീയമാണെന്നും പറഞ്ഞു.

കഴിഞ്ഞ മാസത്തെ 12 ദിവസത്തെ യുദ്ധത്തില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണങ്ങള്‍ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ വ്യവസ്ഥിതിയെ ദുര്‍ബലപ്പെടുത്താനും അശാന്തി സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതാണെന്ന് ഖമേനി തന്റെ പ്രസ്താവനയില്‍ പറഞ്ഞു.

‘ഇറാനിലെ ചില കണക്കുകളെയും സെന്‍സിറ്റീവ് കേന്ദ്രങ്ങളെയും ലക്ഷ്യമാക്കി വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുക എന്നതായിരുന്നു അക്രമികളുടെ കണക്കുകൂട്ടലും പദ്ധതിയും,’ ഖമേനി പറഞ്ഞു. ‘അശാന്തി ഉണര്‍ത്താനും വ്യവസ്ഥിതിയെ അട്ടിമറിക്കുന്നതിനായി ജനങ്ങളെ തെരുവിലിറക്കാനും’ ഉദ്ദേശിച്ചുള്ളതാണ് ഈ നീക്കമെന്ന് അദ്ദേഹം പറഞ്ഞു.

ഇറാന്റെ മണ്ണിലെ ആക്രമണങ്ങളില്‍ ഇസ്രാഈലിനെ സഹായിച്ചതിന് അമേരിക്കയെ ലക്ഷ്യമിട്ട് ഖമേനി പറഞ്ഞു, അമേരിക്ക ‘ഇസ്രാഈലിന്റെ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാണ്’. വീണ്ടും തിരിച്ചടിച്ചാല്‍ മറുപടി നല്‍കാന്‍ ഇറാന്റെ സന്നദ്ധതയെക്കുറിച്ചും ഖമേനി സൂചന നല്‍കി.

‘ഇറാന്‍-ഇസ്രാഈല്‍ യുദ്ധത്തില്‍ കാണുന്നതിനേക്കാള്‍ വലിയ പ്രഹരം എതിരാളികള്‍ക്ക് നല്‍കാന്‍ ഇറാന് കഴിയും. ഏത് പുതിയ സൈനിക ആക്രമണത്തിനും മറുപടി നല്‍കാന്‍ ഇറാന്‍ തയ്യാറാണ്,’ പരമോന്നത നേതാവ് പറഞ്ഞു.

ജൂണ്‍ 13 ന്, ഇസ്രാഈല്‍ ഇറാനെതിരെ അഭൂതപൂര്‍വമായ ബോംബാക്രമണം ആരംഭിച്ച. ഉയര്‍ന്ന സൈനിക മേധാവികളെയും ആണവ ശാസ്ത്രജ്ഞരെയും കൊലപ്പെടുത്തി. തിരിച്ചടിയായി, ഇറാന്‍ ഡ്രോണുകളും മിസൈലുകളും അയച്ചു. ഇറാനില്‍ ഉന്നത കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ 1000 പേര്‍ കൊല്ലപ്പെട്ടു.

ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ സൈനിക നടപടി സ്വീകരിക്കില്ലെന്ന് വാഷിംഗ്ടണ്‍ ഉറപ്പുനല്‍കുന്ന സാഹചര്യത്തില്‍ നയതന്ത്രത്തിന് തുറന്ന് നില്‍ക്കുമെന്ന് ടെഹ്റാന്‍ ആവര്‍ത്തിച്ചു.

Continue Reading

kerala

സിലബസില്‍ വേടന്റെ പാട്ടുണ്ടാകും; വിദഗ്ധ സമിതിയുടെ പഠനത്തിന് നിയമ സാധുതയില്ല: എംഎസ് അജിത്

കാലിക്കറ്റ് സര്‍വ്വകലാശാല ബിഎ മൂന്നാം സെമസ്റ്റര്‍ സിലബസില്‍ വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി മലയാളം യു ജി ബോര്‍ഡ് ചെയര്‍മാന്‍ എംഎസ് അജിത്.

Published

on

കാലിക്കറ്റ് സര്‍വ്വകലാശാല ബിഎ മൂന്നാം സെമസ്റ്റര്‍ സിലബസില്‍ വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി മലയാളം യു ജി ബോര്‍ഡ് ചെയര്‍മാന്‍ എംഎസ് അജിത്. സിലബസിനെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ ഭാഷാ വിഭാഗം ഡീനും പിന്നീട് അക്കാദമിക് കൗണ്‍സിലും പഠിച്ച് തിരുത്തുകയാണ് ചെയ്യേണ്ടതെന്നും പാദഭാഗവുമായി മുന്നോട്ട് പോകുമെന്നും എം എസ് അജിത് പറഞ്ഞു.

പുറത്ത് നിന്ന് ഒരാള്‍ക്കും പരാതിയെക്കുറിച്ച് പഠിക്കാനാകില്ലെന്നും വൈസ് ചാന്‍സലര്‍ അംഗീകരിച്ച സിലബസ് ആണ് മലയാളം യുജി ബോര്‍ഡിന്റേതെന്നും അജിത് പറഞ്ഞു.

സര്‍വ്വകലാശാല ബിഎ മൂന്നാം സെമസ്റ്റര്‍ മലയാളം സിലബസില്‍ നിന്നും വേടന്റേയും ഗൗരിലക്ഷ്മിയുടേയും പാട്ടുകള്‍ ഒഴിവാക്കാനായിരുന്നു വൈസ് ചാന്‍സലര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ. മലയാളം വിഭാഗം മുന്‍ മേധാവി ഡോ. എം എം ബഷീര്‍ ആണ് പഠനം നടത്തി വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വേടന്റെ പാട്ട് പിന്‍വലിക്കാന്‍ ശുപാര്‍ശ ചെയ്തത്.

ഗൗരി ലക്ഷ്മിയുടെ ‘അജിത ഹരേ’ എന്ന പാട്ട് കഥകളി സംഗീതവുമായി താരതമ്യപഠനം നടത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ബി എ മലയാളം പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ അടിസ്ഥാന കാര്യങ്ങളില്‍ പോലും ധാരണയുണ്ടാവില്ലെന്നും ഇത്തരം താരതമ്യപഠനം കഠിനമായിരിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പാട്ട് പിന്‍വലിക്കാന്‍ ശുപാര്‍ശ ചെയ്തത്.

Continue Reading

Trending