Connect with us

News

കിം ജോങ് ഉന്‍ കോമയിലാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ പുതിയ ചിത്രം പുറത്തുവിട്ട് ഉത്തരകൊറിയ

കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ഒരു ഉന്നതതല യോഗത്തില്‍ പങ്കെടുക്കുന്ന കിം ജോങിന്റെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Published

on

സോള്‍: ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ കോമയില്‍ ആണെന്നും, അതല്ല മരിച്ചതാണെന്നുമുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെ അദ്ദേഹം യോഗത്തില്‍ പങ്കെടുക്കുന്ന ചിത്രം പുറത്തുവിട്ട് കൊറിയന്‍ വാര്‍ത്താ ഏജന്‍സി. കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ഒരു ഉന്നതതല യോഗത്തില്‍ പങ്കെടുക്കുന്ന കിം ജോങിന്റെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

രാജ്യത്ത് കൊവിഡിനെ പ്രതിരോധിക്കുന്നത് സംബന്ധിച്ച ജാഗ്രതാ നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും നല്‍കി യോഗത്തിലിരിക്കുന്ന പ്രസിഡന്റിനെയാണ് മാധ്യമങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഭരണഭാരം കുറയ്ക്കാന്‍ സഹോദരി കിം യോ ജോങ്ങിന് ചില അധികാരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഊഹാപോഹങ്ങള്‍ കനത്തത്. ഇതിനിടിയിലാണ് യോഗത്തില്‍ പങ്കെടുക്കുന്ന ആരോഗ്യവാനായ കിമ്മിന്റെ ചിത്രം പുറത്തുവന്നിരിക്കുന്നത്. വെളുത്ത സ്യൂട്ട് ധരിച്ച കിം യോഗത്തെ അഭിസംബോധന ചെയ്യുന്നത് ചിത്രങ്ങളില്‍ കാണാം.

പൊതുവേദികളില്‍ ഏറെക്കാലമായി കാണാത്തതിനെ തുടര്‍ന്ന് കിം ജോങ് ഉന്‍ രോഗബാധിതനാണെന്ന് ഏപ്രിലില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കിം ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായതായും വാര്‍ത്തകള്‍ വന്നു. മേയ് രണ്ടിന് പ്യോങ് യാങ്ങില്‍ ഒരു രാസവസ്തുനിര്‍മാണശാല അദ്ദേഹം ഉദ്ഘാടനം ചെയ്യുന്ന ചിത്രം ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ പുറത്തുവിട്ടിരുന്നു. രാജ്യത്തെ ഭക്ഷ്യക്ഷാമം കുറയ്ക്കാന്‍ വളര്‍ത്തുപട്ടികളെ ഇറച്ചിക്കായി നല്‍കണമെന്ന് കിം ഉത്തരവിട്ടതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.

 

india

പൊലീസ് ലൈംഗികാതിക്രമത്തിന് ഇരയാക്കി; ഡൽഹി വായുമലിനീകരണത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ വിദ്യാർഥിനികൾ‍

പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ്, പുരുഷ പൊലീസുകാര്‍ക്കെതിരെ വിദ്യാര്‍ഥിനികള്‍ ആരോപണമുന്നയിച്ചത്.

Published

on

ഡല്‍ഹിയിലെ വായുമലിനീകരണത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്ത വിദ്യാര്‍ഥിനികളെ പൊലീസ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതി. പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ്, പുരുഷ പൊലീസുകാര്‍ക്കെതിരെ വിദ്യാര്‍ഥിനികള്‍ ആരോപണമുന്നയിച്ചത്.

‘പീഡകരായ ഉദ്യോഗസ്ഥര്‍ സൈ്വരവിഹാരം നടത്തുമ്പോള്‍ 20 വയസുള്ള കുട്ടികളെ ഭീകരവാദികളാക്കുന്നുവെന്നും പൊലീസുകാര്‍ കസ്റ്റഡിയില്‍ മര്‍ദിച്ചെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. പുരുഷ പൊലീസുകാര്‍ ഞങ്ങളെ ഉപദ്രവിച്ചു… മോശമായി സ്പര്‍ശിച്ചു… ലൈംഗികമായി ഉപദ്രവിച്ചു. വ്യാജ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി’ വിദ്യാര്‍ഥിനികള്‍ പറഞ്ഞു. അറസ്റ്റ് ചെയ്ത 17 വിദ്യാര്‍ഥികളെയാണ് പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. ഇവരില്‍ 11 പേരും പെണ്‍കുട്ടികളാണ്.

സന്‍സദ് മാര്‍ഗ് പൊലീസ് സ്‌റ്റേഷനിലാണ് വിദ്യാര്‍ഥികള്‍!ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസുകാരുടെ ഉത്തരവ് അനുസരിക്കാതിരിക്കല്‍, അവരെ തടയാന്‍ ക്രിമിനല്‍ ബലപ്രയോഗം നടത്തുകയോ ആക്രമിക്കുകയോ ചെയ്യുക, ജോലി തടസപ്പെടുത്തല്‍, രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ഥികളില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലും 13 പേരെ ജുഡീഷ്യല്‍ കസ്റ്റഡിയിലും റിമാന്‍ഡ് ചെയ്തു. വായുമലിനീകരണത്തിനെതിരായ പ്രതിഷേധത്തിനിടെ വിദ്യാര്‍ഥികള്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചെന്നാണ് പൊലീസിന്റെ ആരോപണം.

 

Continue Reading

kerala

ബംഗളൂരുവില്‍ വന്‍ മയക്കുമരുന്ന് വേട്ട; 11.64 കിലോ എംഡിഎംഎ പിടികൂടി

11.64 കിലോ എംഡിഎംഎ ക്രിസ്റ്റലും 1040 തീവ്ര ലഹരിഗുളികകളും 2.35 കിലോ മയക്കുമരുന്ന് നിര്‍മാണ അസംസ്‌കൃത വസ്തുക്കളുമാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ ആന്റി നര്‍കോട്ടിക്‌സ് വിഭാഗം പിടികൂടിയത്.

Published

on

ബംഗളൂരുവില്‍ പുതുവത്സരാഘോഷം ലക്ഷ്യമിട്ട് സൂക്ഷിച്ച വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. 11.64 കിലോ എംഡിഎംഎ ക്രിസ്റ്റലും 1040 തീവ്ര ലഹരിഗുളികകളും 2.35 കിലോ മയക്കുമരുന്ന് നിര്‍മാണ അസംസ്‌കൃത വസ്തുക്കളുമാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ ആന്റി നര്‍കോട്ടിക്‌സ് വിഭാഗം പിടികൂടിയത്.

ഇവയ്ക്ക് 23.74 കോടി രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു. സാത്തനൂര്‍ മെയിന്‍ റോഡിലെ വാടകവീട്ടില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തില്‍ നൈജീരിയന്‍ പൗരന്‍ ഇജികെ സെഗ്വുവിനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. വീട് വാടകയ്‌ക്കെടുത്ത് താമസിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.

കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലും ചെന്നൈയിലും ഹൈദരാബാദിലും ഇയാള്‍ മയക്കുമരുന്ന് വിതരണം ചെയ്തുവരികയായിരുന്നു. പുതുവത്സരാഘോഷത്തിന് യുവാക്കളും വിദ്യാര്‍ഥികളും സംഘടിപ്പിക്കുന്ന പാര്‍ട്ടികള്‍ ലക്ഷ്യമിട്ട് സൂക്ഷിച്ചുവച്ചിരുന്നതാണ് മയക്കുമരുന്ന്. ഡല്‍ഹിയില്‍നിന്നാണ് ഇയാള്‍ മയക്കുമരുന്ന് എത്തിച്ചിരുന്നത്. 2017ല്‍ നൈജീരിയയില്‍നിന്ന് ശ്രീലങ്ക വഴി ബിസിനസ് വിസയുമായാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്.

വീട് വാടകയ്ക്ക് കൊടുക്കുമ്പോള്‍ സ്വീകരിക്കേണ്ട നിയമപടികള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയതിന് ഇയാള്‍ താമസിച്ചുവന്ന വാടകവീടിന്റെ ഉടമയുടെ പേരിലും നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

Continue Reading

kerala

കോളേജ് ബസ് നന്നാക്കുന്നതിനിടെ സ്‌ഫോടനം; വര്‍ക്‌ഷോപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്

മുഖത്തിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

on

ചെങ്ങന്നൂരില്‍ കോളേജ് ബസ് നന്നാക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ വര്‍ക്‌ഷോപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്. ചങ്ങനാശേരിയിലുള്ള വര്‍ക്‌ഷോപ്പ് ജീവനക്കാരനായ കുഞ്ഞുമോനാണ് പരിക്കേറ്റത്. മുഖത്തിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് ആറരയോടെ ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളജിലാണ് അപകടം. കഴിഞ്ഞ മൂന്ന് ദിവസമായി ബസ് തകരാറിലായിരുന്നു. കഴിഞ്ഞ ദിവസം ബസിന്റെ ചില ഭാഗങ്ങള്‍ നന്നാക്കാനായി അഴിച്ചുകൊണ്ടുപോയിരുന്നു. ശരിയാക്കിയ ഭാഗം ഇന്നലെ തിരികെ സ്ഥാപിക്കുന്നതിനിടയിലാണ് പൊട്ടിത്തെറി ഉണ്ടായത്.

Continue Reading

Trending