india
സ്വതന്ത്ര ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥ; സര്‍ക്കാര്‍ എല്ലാം അവഗണിച്ചു- സുനാമി മുന്നറിയിപ്പ് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി
നിലവില്‍ തന്നെ മാന്ദ്യം അനുഭവിക്കുന്ന രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലേക്ക് അടിക്കുന്ന സുനാമിയാണ് കൊറോണ എന്നും മോദി മണ്ണില്‍ നിന്നും കൈകളുയര്‍ത്തി ഉടന്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രവചനം.
ന്യൂഡല്‍ഹി: രാജ്യത്തിന്റെ കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് കാലത്തിനും മുന്നേ സര്‍ക്കാറിന് മുന്നില്‍ താന്‍ നല്കിയ മുന്നറിയിപ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.
ജിഡിപി 24% കുറയുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥ. നിര്‍ഭാഗ്യവശാല്‍, സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചു, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. മോദി സര്‍ക്കാറിന് കീഴില്‍ നേരത്തെ മാന്ദ്യത്തിലായ രാജ്യത്തിന് മുന്നില്‍ കോവിഡ് സുനാമിയായി മാറുമെന്ന തന്റെ മുന്നറിയിപ്പ് പങ്കുവെച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്.
GDP reduces by 24%. The worst in Independent India's history.
Unfortunately, the Govt ignored the warnings.
GDP 24% गिरा। स्वतंत्र भारत के इतिहास में सबसे बड़ी गिरावट।
सरकार का हर चेतावनी को नज़रअंदाज़ करते रहना बेहद दुर्भाग्यपूर्ण है। pic.twitter.com/IOoyGVPLS2
— Rahul Gandhi (@RahulGandhi) August 31, 2020
രാജ്യം കൊറോണ വൈറസിനെതിരെ പ്രതിരോധം സൃഷ്ടിക്കാനുള്ള മുന്നറിയിപ്പുകളുമായി ജനുവരി മുതല്‍ തന്നെ നിരവധി ട്വീറ്റുകളാണ് രാഹുല്‍ പങ്കുവെച്ചിരുന്നത്. നിലവില്‍ തന്നെ മാന്ദ്യം അനുഭവിക്കുന്ന രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലേക്ക് അടിക്കുന്ന സുനാമിയാണ് കൊറോണ എന്നും മോദി മണ്ണില്‍ നിന്നും കൈകളുയര്‍ത്തി ഉടന്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രവചനം.
ചൈനയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്ത ശേഷം, പിന്നീട് മാസങ്ങള്‍ മുന്നിലുണ്ടായിട്ടും പ്രതിരോധ പദ്ധതികളൊന്നും നടപ്പാക്കാത്ത മോദി സര്‍ക്കാരിനെ അന്ന് രാഹുല്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. വ്യക്തമായ മുന്നൊരുക്കുങ്ങളില്ലാത്തെ കേന്ദ്രത്തിന്റെ ലോക്ഡൗണെതിരേയും രാഹുല്‍ വിമര്‍ശനമുന്നയിച്ചു. 21 ദിവസത്തെ ആദ്യ ഘട്ട അടച്ചുപൂട്ടല്‍ പ്രഖ്യാപനത്തെ കോണ്‍ഗ്രസ് പിന്തുണച്ചിരുന്നുവെങ്കിലും മോദി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന സാമ്പത്തിക പദ്ധതികള്‍ വരാത്തത് നിരാശാജനകമായാണ് പാര്‍ട്ടി കാണുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.
കോവിഡ് -19 വ്യാപിച്ച് 84 ദിവസത്തിന് ശേഷം മാര്‍ച്ച് 24 ന് മാത്രമാണ് വെന്റിലേറ്ററുകള്‍, ശ്വസന ഉപകരണങ്ങള്‍, സാനിറ്റൈസറുകള്‍ എന്നിവയുടെ കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ വിലക്കിയതെന്നും ഇത് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് സര്‍ക്കാര്‍ മുഖവിക്കെടുക്കാത്തതിന് തെളിവാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചിരുന്നു.
I will keep repeating this.
The #coronavirus is a huge problem. Ignoring the problem is a non solution. The Indian economy will be destroyed if strong action is not taken. The government is in a stupor. https://t.co/SuEvqMFbQd
— Rahul Gandhi (@RahulGandhi) March 13, 2020
അതേസമയം, രാജ്യത്തെ കൊറോണ വൈറസ് പിടിമുറുക്കി തുടങ്ങിയ മാര്‍ച്ചില്‍ തന്നെ ഇന്ത്യയിലുണ്ടാക്കിയ പ്രതിസന്ധികളെ മറികടക്കാന്‍ ഇരുമുഖ നിര്‍ദേശങ്ങളുമായും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് രാഹുല്‍ തന്റെ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചത്.
2019 പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ന്യായ് പദ്ധതി നടപ്പിലാക്കുക എന്നതാണ് ആദ്യ നിര്‍ദ്ദേശം. എന്നാല്‍ വൈറസുമായുള്ള ഈ യുദ്ധത്തില്‍ നാശനഷ്ടങ്ങള്‍ എങ്ങനെ കുറയ്ക്കാം എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യംമെന്നും കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന ഉപായത്തിലെ രണ്ടാം ഘടകം ഐസൊലേഷന്‍, പരിശോധനാ സൗകര്യങ്ങള്‍ തുടങ്ങിയവയുടെ വിപുലീകരണമാണെന്നും, രാജ്യം നേരിടാന്‍ പോകുന്ന കൊറോണ സുനാമിയെ സംബന്ധിച്ച് ഫെബ്രുവരി 12 മുതല്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നറിയിപ്പുകള്‍ നല്കിയ രാഹുല്‍ ഗാന്ധി പറഞ്ഞു.
ഞങ്ങളുടെ തന്ത്രത്തിന് 2 ഘടകങ്ങള്‍ ഉണ്ടായിരിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. വന്‍തോതിലുള്ള തൊഴില്‍ നഷ്ടം തടയുന്നതിനും ബിസിനസ്സ് ഉടമകള്‍ക്ക് ഉറപ്പ് നല്‍കുന്നതിനും സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണം. ദരിദ്രര്‍ക്ക് മിനിമം വരുമാന ഗ്യാരന്റി പദ്ധതി (ന്യായ്)നടപ്പാക്കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നതെന്നും, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
”വൈറസിനെ ഐസൊലേന്‍ വഴി ഒറ്റപ്പെടുത്തി അതിന്റെ പ്രചരണ വഴികള്‍ തടയുക. രോഗബാധിതരെ തിരിച്ചറിയുന്നതിനും ചികിത്സിക്കുന്നതിനുമായി പരിശോധനാ സൗകര്യങ്ങള്‍ വിപുലീകരിക്കുക. രോഗികള്‍ക്ക് പരിചരണം നല്‍കുന്നതിന് പൂര്‍ണ്ണമായ ഐ.സി.യു ശേഷിയുള്ള വന്‍തോതിലുള്ള എമര്‍ജന്‍സി ഫീല്‍ഡ് ആസ്പത്രികള്‍ സൃഷ്ടിക്കുക,” തുടങ്ങിയതാണ് രണ്ടാം ഘടകമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
ദിവസക്കൂലക്കാരായ ആളുകള്‍ക്കായി നിര്‍ബന്ധമായും നേരിട്ട് പണം എത്തിച്ചുനല്കല് സൗജന്യ റേഷന്‍ തുടങ്ങിയ പദ്ധതികളുമായി ഉടനടി സഹായം ലഭ്യമാക്കണമെന്നും രാഹുല്‍ പറഞ്ഞു.. ”ഇത് വൈകുന്നത് വ്യാപകമായ നാശത്തിനും കുഴപ്പത്തിനും ഇടയാക്കുമെന്നും രാഹുല്‍ മുന്നറിയിപ്പു നല്കി.
ഇതിനായി 2019 ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത മിനിമം വരുമാന ഗ്യാരണ്ടി പദ്ധതി (ന്യായ്) നടപ്പാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രാജ്യത്തെ 20% ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ വാഗ്ദാനം ചെയ്തിരുന്ന പദ്ധതിയാണ് ന്യായ്.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ബിസിനസ്സ് ഉടമകള്‍ക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും ഉറപ്പാക്കണം. നിരവധി വ്യവസായങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടെന്നും നികുതിയിളവിലൂടെയും മറ്റും വന്‍തോതിലുള്ള തൊഴില്‍ നഷ്ടം തടയാനാകുമെന്നും സാമ്പത്തിക സഹായത്തിലൂടെയും അവരെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
india
മദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
മരിച്ച ഓരോ തീര്‍ഥാടകരുടെയും കുടുംബത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വീതം തെലങ്കാന സര്‍ക്കാറിന്റെ ചെലവില്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.
മദീനക്കടുത്ത് ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസപകടത്തില്‍ പെട്ട് മരിച്ച സംഭവത്തില്‍ ഹൈദരാബാദ് സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍. തിങ്കളാഴ്ച സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഹൈദരാബാദിലെ ആസിഫ് നഗര്‍, ഝിറ, മെഹദിപട്ടണം, ടോളിചൗക്കി പ്രദേശങ്ങളിലെ താമസക്കാരായ 17 പുരുഷന്മാരും 18 സ്ത്രീകളും 10 കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഒരു കുടുംബത്തിലെ 18 അംഗങ്ങളെയാണ് ഒറ്റയടിക്ക് നഷ്ടപ്പെട്ടത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കുടുംബാംഗങ്ങളെ സഹായിക്കുന്നതിനുമായി തെലങ്കാന സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംഘം സൗദിയിലേക്ക് തിരിക്കും. സംഘത്തില്‍ എം.എല്‍.എമാരും, ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും ഉള്‍പ്പെടും. കൂടാതെ, മരിച്ച ഓരോ തീര്‍ഥാടകരുടെയും കുടുംബത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വീതം തെലങ്കാന സര്‍ക്കാറിന്റെ ചെലവില്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.
india
ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
റോഹ്തക് ജില്ലയില്‍ നിര്‍ബന്ധിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കുകയും വിശ്വാസികളെ അസഭ്യം പറയുകയും ചെയ്തു
ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. റോഹ്തക് ജില്ലയില്‍ നിര്‍ബന്ധിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കുകയും വിശ്വാസികളെ അസഭ്യം പറയുകയും ചെയ്തു. വടക്കേ ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള ഹിന്ദുത്വവാദികളുടെ അതിക്രമങ്ങള്‍ ദിനേന വര്‍ധിച്ചുവരികയാണ്. ക്രിസ്ത്യാനികള്‍ ഒറ്റുകാരാണെന്നും അവരുടെ പുസ്തകങ്ങള്‍ വൃത്തിക്കെട്ടതാണെന്നും വിശ്വാസത്തെ തള്ളിപ്പറയാനും നിര്‍ബന്ധിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു.
‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ എന്ന് ആക്രോശിച്ച് വിശ്വാസികളെ കൊണ്ടുതന്നെയാണ് പെട്രോള്‍ ഒഴിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കാന്‍ നിര്‍ബന്ധിച്ചത്. വിശ്വാസികള്‍ പ്രാര്‍ഥിക്കുന്ന ഇടങ്ങള്‍ ആക്രമിക്കുകയും അതിക്രമ വാര്‍ത്തകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു.
india
ജമ്മു കശ്മീരില്‍ ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ബിജെപി നേതാവ് അടക്കമുള്ള ഹിന്ദുത്വവാദികളുടെ ആക്രമണം
കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം.
ജമ്മു കശ്മീരില്‍ തമിഴ്നാട്ടില്‍ നിന്നുള്ള ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണമുണ്ടായത്. കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം. പൊലീസ് തടയാന്‍ ശ്രമിച്ചില്ലെന്നും നോക്കിനിന്നെന്നും മര്‍ദനമേറ്റവര്‍ ആരോപിച്ചു. ആക്രമണത്തില്‍ സ്ത്രീയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു.
ഒക്ടോബര്‍ 23ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ഒരു കൂട്ടം ആളുകള്‍ നിങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി മിഷനറി സംഘത്തെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെത്തി അറിയിച്ചു. ഉടന്‍ സ്ഥലംവിടാന്‍ ആവശ്യപ്പെടുകയും ഗ്രാമത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാന്‍ സംരക്ഷണം നല്‍കാമെന്ന് പറയുകയും ചെയ്തു.
ഇവിടെനിന്ന് പുറപ്പെട്ട മിഷനറി സംഘത്തിന്റെ വാഹനത്തെ 500 മീറ്റര്‍ ദൂരം പൊലീസ് സംഘം അനുഗമിച്ചു. എന്നാല്‍ ഹിന്ദുത്വ അക്രമികള്‍ ഇരുമ്പ് വടികളും മരക്കഷണങ്ങളുമായി ചാടിവീഴുകയും വാഹനം തടയുകയും ചെയ്തു. മിനി ബസിന്റെ വാതില്‍ തുറക്കാനാവശ്യപ്പെട്ട അക്രമികള്‍, വാഹനത്തിലുണ്ടായിരുന്നവരെ അടിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. വാഹനത്തിന്റെ ബസിന്റെ വിന്‍ഡ്ഷീല്‍ഡും വിന്‍ഡോകളും തകര്‍ത്ത അക്രമികള്‍ മിഷനറി സംഘത്തിനു നേരെ അസഭ്യം ചൊരിയുകയും ചെയ്തു. പ്രദേശത്തെ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ മിഷനറി സംഘം ശ്രമിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം.
പൊലീസുകാരില്‍ ഒരാള്‍ മാത്രമാണ് അതിക്രമത്തിനെതിരെ ഇടപെട്ടതെന്ന് മിഷനറി സംഘം പറഞ്ഞു. മറ്റുള്ളവര്‍ ഒന്നും ചെയ്യാതെ നോക്കിനിന്നെന്നും അക്രമിസംഘത്തെ സഹായിക്കുന്ന രീതിയിലായിരുന്നു പൊലീസുകാരുടെ പെരുമാറ്റമെന്നും അവര്‍ ആരോപിച്ചു.
അക്രമികള്‍ക്കെതിരെ പരാതി നല്കാന് പൊലീസ് ഇരകളോട് ആവശ്യപ്പെട്ടു. അടുത്ത ദിവസം, കൃത്യനിര്‍വഹണത്തിലെ വീഴ്ചയ്ക്ക് എട്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും രവീന്ദ്ര സിങ് തേല, രോഹിത് ശര്‍മ എന്നീ രണ്ട് പ്രധാന അക്രമികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.
ഗോരക്ഷാ സംഘാം?ഗമായ പ്രാദേശിക ബിജെപി നേതാവാണ് തേല. പ്രദേശത്തെ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവമുള്‍പ്പെടെ നിരവധി കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. ഒരു ദിവസം കസ്റ്റഡിയിലായിരുന്ന പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് പറഞ്ഞ് അടുത്തദിവസം തന്നെ ജഡ്ജി ജാമ്യം നല്‍കുകയായിരുന്നു.
അതേസമയം, ജാമ്യം ലഭിച്ചതിനു പിന്നാലെ ഇരകള്‍ക്കെതിരെ അക്രമിസംഘവും പരാതി നല്കി. ഭക്ഷണവും പണവും നല്കി ഹിന്ദു ഗ്രാമീണരെ ക്രിസ്തുമതം സ്വീകരിക്കാന്‍ പ്രലോഭിപ്പിച്ചെന്നാരോപിച്ചാണ് ഹിന്ദുത്വ സംഘം പരാതി നല്‍കിയത്.
-
india11 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF24 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News12 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

