Video Stories
2016: പ്രതാപം കാത്ത് ഹരിതക്കോട്ടകള്‍

എല്‍.ഡി.എഫ് അധികാരത്തില്‍ തിരിച്ചെത്തിയതാണ് കേരള രാഷ്ട്രീയത്തിലെ 2016ലെ മുഖ്യവിശേഷം. ബംഗാളില്‍ മമതയും തമിഴ്നാട്ടില്‍ ജയലളിതയും മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തിയപ്പോള്‍ കേരളത്തില്‍ യു.ഡി.എഫ് കണക്കുകൂട്ടല്‍ പിഴച്ചു. എല്‍.ഡി.എഫ് 91 സീറ്റുകളുമായാണ് പതിനാലാം കേരള നിയമസഭയില്‍ ഭൂരിപക്ഷം നേടി ഭരണം പിടിച്ചത്. യു.ഡി.എഫ് 47ഉം ബി.ജെ.പി ഒന്നിലും സ്വതന്ത്രന് പി.സി ജോര്‍ജ്ജും വിജയംകണ്ടു.
65% സീറ്റുകള്‍ നേടിയ ഇടതുമുന്നണിക്ക് 43.42 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ 34% സീറ്റുകള്‍ നേടിയ യു.ഡി.എഫിന് 38 ശതമാവും ഒരു ശതമാനം സീറ്റു നേടിയ ബി.ജെ.പി-ബി.ഡി.ജെ.എസ് മുന്നണിക്ക് 15 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്. നാലു മന്ത്രിമാരും സ്പീക്കറും തോല്‍വിയേറ്റുവാങ്ങിയെങ്കിലും മുസ്്ലിംലീഗിന്റെ അഞ്ചു മന്ത്രിമാരും വിജയക്കൊടറി പാറിച്ചു. യു.ഡി.എഫിന് തിരിച്ചടി നല്കിയ ജനം മുസ്്ലിംലീഗിനോടുള്ള കൂറും പിന്തുണയും ആവര്‍ത്തിച്ചപ്പോള്‍ 18 എം.എല്‍.എമാരുമായി തലഉയര്‍ത്തി തന്നെ നിന്നു. 14,96,864 (7.4%) വോട്ടുകളുമായി എണ്ണം വര്‍ധിപ്പിക്കാനുമായി. സിറ്റിംഗ് സീറ്റുകളായ കൊടുവള്ളിയിലും തിരുവമ്പാടിയിലും താനൂരിലും അവിശുദ്ധ സഖ്യത്തോട് ലീഗിന് തോല്‍വി പിണഞ്ഞപ്പോള്‍ കുറ്റ്യാടി പിടിച്ചെടുത്ത് യു.ഡി.എഫ് വിരുദ്ധ കാറ്റിലും മുസ്ലിംലീഗ് വിസ്മയമായി.
പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും പടനയിച്ച ബി.ജെ.പി സി.പി.എം സിറ്റിംഗ് സീറ്റായ നേമത്തു ഒ രാജഗോപാലിലൂടെ വിജയംകണ്ട് നിയമസഭയില്‍ അകൗണ്ട് തുറന്നതിന് പുറമെ ഏഴു മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തുമെത്തി. ബി.ജെ.പിയെ കാണിച്ച് ഭീതിപടര്‍ത്തിയ സി.പി.എം തന്ത്രം വിജയിച്ചപ്പോള്‍ മലബാറിലും തൃശൂരിലും മധ്യകേരളത്തിലുമുള്‍പ്പെടെ പല ജില്ലകളിലും എല്‍.ഡി.എഫിന് കാര്യങ്ങള്‍ സുഗമമായി. മഞ്ചേശ്വരത്ത് താമര വിരിയാതെ നോക്കിയത് മുസ്്ലിംലീഗിലെ പി.ബി അബ്ദുള്‍ റസാക്ക് ഇഞ്ചോടിഞ്ച് പൊരുതിയാണ്. ഇവിടെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനാണ് രണ്ടാം സ്ഥാനത്തു വന്നത്. കാസര്‍ക്കോട് നിയോജക മണ്ഡലത്തിലും രണ്ടാം സ്ഥാനത്തുള്ള രവിശ തന്ത്രി കുന്തരെ പരാജയപ്പെടുത്തിയത് മുസ്്ലിംലീഗിലെ എന്‍.എ നെല്ലിക്കുന്നാണ്. പാലക്കാട് മണ്ഡലത്തില്‍ ഒരു ഘട്ടത്തില്‍ മുന്നേറിയ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെ തടഞ്ഞ് 17483 വോട്ടിന്റെ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ്സിലെ ഷാഫി പറമ്പിലാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇവിടെയും മൂന്നാം സ്ഥാനത്താണ്. ബി.ജെ.പി വലിയ പ്രതീക്ഷ വെച്ചുപുലര്‍ത്തിയ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് മത്സരിച്ച വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്റ് കൂടിയായ കെ മുരളീധരന് 7622 വോട്ടിന്റെ മിന്നും ജയം സ്വന്തമാക്കി.
മുസ്ലിം ലീഗിന് ബദലാവാനും സമാന്തരമാവാനും രംഗത്തു വന്നവരെയെല്ലാം തെരഞ്ഞെടുപ്പില്‍ ജനം വൈറ്റുവാഷ് ചെയ്ത വര്‍ഷമാണ് 2016. പി.ഡി.പി, എസ്.ഡി.പി.ഐ, വെല്‍ഫയര്‍ പാര്‍ട്ടി എന്നിവര്‍ക്കൊന്നും ചെറുചലനം പോലും ഉണ്ടാക്കാനായില്ല. എസ്ഡിപിഐക്ക് അസംബ്ലിയില്‍ ലഭിച്ചത് 0.6% വോട്ടുകളാണ്. ഏതാനും മണ്ഡലങ്ങളില്‍ മാത്രം മത്സരിച്ച പിഡിപിക്ക് 47,950 വോട്ടുകള്‍ അഥവാ 0.2% ലഭിച്ചപ്പോള്‍ ഏറെ കുറെ എല്ലാ മണ്ഡലങ്ങളിലും ഗോദയിലിറങ്ങിയെങ്കിലും വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വെറും 0.3% (61,653)വോട്ടുകളാണ് സമ്പാദ്യം. ന്യൂനപക്ഷത്തിന്റെ പേരില്‍ നിലനില്‍ക്കാനുള്ള അര്‍ഹത മുസ്ലിംലീഗിന് മാത്രമാണെന്ന് ജനവിധി അടിവരയിട്ടു.
കാന്തപുരം വിഭാഗം തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ്ണമായും യു.ഡി.എഫിനും പ്രത്യേകിച്ചും മുസ്ലിംലീഗിനും എതിരായിരുന്നു. മഞ്ചേശ്വരം ഉള്‍പ്പെടെ പലയിടത്തും ബി.ജെ.പിയെ സഹായിക്കുന്നതുമായിരുന്നു കാന്തപുരം നിലപാട്. മുസ്ലിംലീഗിനെ രണ്ടോ മൂന്നോ സീറ്റുകളില്‍ ഒതുക്കുമെന്ന് കാന്തപുരം പ്രഖ്യാപിച്ചെങ്കിലും പ്രത്യക്ഷ പോരിനിറങ്ങിയ മണ്ണാര്‍ക്കാട് ഉള്‍പ്പെടെ ഹരിതപതാക പാറി. വേങ്ങര, മണ്ണാര്‍ക്കാട്, ഏറനാട്, കുറ്റ്യാടി, അഴീക്കോട് തുടങ്ങിയ മണ്ഡലങ്ങളില്‍ മുസ്ലിംലീഗിന് കൂടുതല്‍ വോട്ട് നേടാനായി. കാസര്‍ക്കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളില്‍ മുസ്ലിംലീഗ് എം.എല്‍.എമാരുണ്ടെന്നത് ചുവപ്പന്‍കാറ്റു വീഴ്ചക്ക് ഹരിതക്കോട്ടകളെ ഇളക്കാനാവില്ലെന്ന് തെളിയിക്കുന്നതാണ്.
മുസ്ലിംലീഗ് ദേശീയ തലത്തില്‍ കൂടുതല്‍ വേരുറപ്പിച്ച വര്‍ഷവുമാണ് കടന്നുപോവുന്നത്. കേരളത്തിലെ മികച്ച പ്രകടനത്തിന് പുറമെ തമിഴ്നാട് നിയമസഭയിലേക്കും വിജയം കണ്ടു.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
-
india3 days ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
News3 days ago
ചെങ്കടലില്‍ ഗ്രീക്ക് കപ്പലിനു നേരെ ഡ്രോണ്‍ സ്പീഡ് ബോട്ട് ആക്രമണം; നാല് ജീവനക്കാര്‍ കൊല്ലപ്പെട്ടു
-
kerala3 days ago
കീം പരീക്ഷ ഫലം റദ്ദാക്കി ഹൈകോടതി
-
kerala3 days ago
കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു
-
GULF3 days ago
റഹീമിന് തടവ് 20 വർഷം തന്നെ; കീഴ്ക്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു
-
india2 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
-
Football3 days ago
ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ
-
kerala3 days ago
കീം ഫലത്തിൽ സർക്കാറിന് തിരിച്ചടി; റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കണമെന്ന് ഹൈക്കോടതി