Connect with us

kerala

ആ കര്‍ട്ടന്‍ വില്‍പനക്കാരന്‍ ആരായിരുന്നു? ആകെയുള്ള തെളിവ് പത്രക്കടലാസ് മാത്രം

ഈസ്റ്റ് കോമ്പാറയില്‍ എലുവത്തിങ്കല്‍ കൂനന്‍ വീട്ടില്‍ പരേതനായ പോള്‍സന്റെ ഭാര്യ ആലീസ് (58) കൊല്ലപ്പെട്ടിട്ട് 10 മാസമായെങ്കിലും കൊലയാളിയാരെന്ന ചോദ്യത്തിനു പൊലീസിനു ചൂണ്ടിക്കാട്ടാവുന്ന ഏക തുമ്പാണത്

Published

on

 

ഇരിങ്ങാലക്കുട: ആരായിരുന്നു ആ കര്‍ട്ടന്‍ വില്‍പനക്കാരന്‍? ഈ ചോദ്യത്തിനുള്ള ഉത്തരം തേടിയുള്ള പൊലീസിന്റെ യാത്രക്കു ഇനിയും ഫലം കണ്ടെത്താനായിട്ടില്ല. ഈസ്റ്റ് കോമ്പാറയില്‍ എലുവത്തിങ്കല്‍ കൂനന്‍ വീട്ടില്‍ പരേതനായ പോള്‍സന്റെ ഭാര്യ ആലീസ് (58) കൊല്ലപ്പെട്ടിട്ട് 10 മാസമായെങ്കിലും കൊലയാളിയാരെന്ന ചോദ്യത്തിനു പൊലീസിനു ചൂണ്ടിക്കാട്ടാവുന്ന ഏക തുമ്പാണത്. ആലീസ് കൊല്ലപ്പെട്ട ദിവസം വീടിന്റെ പരിസരത്തൊരു കര്‍ട്ടന്‍ വില്‍പനക്കാരനെ കണ്ടിരുന്നു. ഇയാളെ കണ്ടെത്താന്‍ കേരളത്തിലങ്ങോളമിങ്ങോളം കര്‍ട്ടന്‍ വില്‍പനക്കാര്‍ തമ്പടിക്കുന്ന സ്ഥലങ്ങളിലെല്ലാം പൊലീസ് തിരച്ചില്‍ തുടരുന്നു.

2019 നവംബര്‍ 14 ന് വൈകിട്ട് ആറോടെയാണ് ആലീസിനെ വീടിനുള്ളില്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടത്. വളകള്‍ മോഷണം പോയെങ്കിലും കമ്മലുകളും മാലയും വീട്ടിലെ അലമാരയിലുണ്ടായിരുന്ന ആഭരണങ്ങളും പണവും നഷ്‌പ്പെട്ടിരുന്നില്ല. ഭര്‍ത്താവിന്റെ മരണശേഷം ഒറ്റയ്ക്കായിരുന്നു ആലീസിന്റെ താമസം. വൈകിട്ടു കൂട്ടുകിടക്കാന്‍ എത്തിയിരുന്ന സ്ത്രീയാണ് ആലീസിനെ മരിച്ച നിലയില്‍ ആദ്യം കണ്ടത്. 3 പെണ്‍മക്കള്‍ വിവാഹം കഴിഞ്ഞു ഭര്‍ത്തൃവീടുകളിലായിരുന്നു. മകനും ഭാര്യയും ഇംഗ്ലണ്ടിലും. ആഭരണങ്ങള്‍ മോഷ്ടിക്കാന്‍ നടത്തിയ കൊലപാതകമെന്ന നിലയിലാണ് പൊലീസ് ആദ്യം അന്വേഷണം ആരംഭിച്ചത്.

മാര്‍ക്കറ്റിലെ മാംസവ്യാപാരിയായിരുന്നു ആലീസിന്റെ ഭര്‍ത്താവ് പോള്‍സണ്‍. ആദ്യം മാര്‍ക്കറ്റ് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഫൊറന്‍സിക്, വിരലടയാള വിദഗ്ധര്‍ വീടും പരിസരവും അരിച്ചു പെറുക്കി. എന്നാല്‍, വിരലടയാളമോ മറ്റു തെളിവുകളോ ലഭിച്ചില്ല. പൊലീസ് നായ ഹണി കോമ്പാറ– ഊരകം റോഡില്‍ 200 മീറ്ററോളം മണം പിടിച്ച് ഓടിയെങ്കിലും തിരികെ എതിര്‍ ദിശയില്‍ നീങ്ങി സമീപത്തെ നഗരസഭ അറവുശാല വരെ ഓടിയെത്തി നിന്നു.

പ്രതി ആയുധം പൊതിഞ്ഞു കൊണ്ടുവന്നതെന്നു കരുതുന്ന പത്രക്കടലാസ് മാത്രമാണു പൊലീസിന് ആകെ ലഭിച്ച തെളിവ്. അതും അന്വേഷണത്തെ മുന്നോട്ടു നയിച്ചില്ല. മാര്‍ക്കറ്റിലെ ഇറച്ചിക്കടകളില്‍ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കം നൂറുക്കണക്കിനു പേരെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും പ്രതിയിലേക്കു നീളുന്ന ഒന്നും ലഭിച്ചില്ല. സംഭവ ദിവസം സ്ഥലത്തെ മൊബൈല്‍ ടവര്‍ പരിധിയിലുണ്ടായിരുന്ന നൂറുകണക്കിനു പേരെയും ചോദ്യം ചെയ്തു.

സംഭവ ദിവസം രാവിലെ ആലീസിന്റെ വീടിന്റെ പരിസരത്ത് ഒരു കര്‍ട്ടന്‍ വില്‍പനക്കാരന്‍ എത്തിയിരുന്നു. അയല്‍വാസിയായ സ്ത്രീ ഇയാളെ കണ്ടു. ഇവര്‍ നല്‍കിയ സൂചനകള്‍ അനുസരിച്ചു പൊലീസ് രേഖാചിത്രം തയാറാക്കി. ഇതുമായി കേരളത്തിലുടനീളം സഞ്ചരിച്ച് അന്വേഷണം നടത്തി, ഒരു വിവരവും ലഭിച്ചില്ല.
പെരുമ്പാവൂര്‍ ജിഷ കൊലക്കേസ് അന്വേഷിച്ച സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. ആലീസ് മരിച്ച വീട് ക്യാംപാക്കിയാണ് അന്വേഷണം നടക്കുന്നത്. കേസ് െ്രെകംബ്രാഞ്ചിനു വിടണമെന്നാവശ്യപ്പെട്ട് 6 മാസം മുന്‍പ!ു വീട്ടുകാര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത!ു നല്‍കിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

Trending