Connect with us

kerala

ചന്ദ്രിക, ഞാനേറെ സ്‌നേഹിച്ച എന്റെ മറ്റൊരു വീട്; ഡോ.എംകെ മുനീര്‍

ഓര്‍മകള്‍ പതിയിരിക്കുന്ന കുഞ്ഞുന്നാളിലെ വൈകാരികതയാണെനിക്ക് എന്റെ ചന്ദ്രിക.ബാപ്പയോടൊപ്പം പോകുമ്പോള്‍ ആ മുറ്റത്തോടി കളിച്ച ,കാന്റീനില്‍ നിന്ന് ഉണ്ണിയപ്പം കഴിച്ച, അച്ചില്‍ അക്ഷരങ്ങള്‍ വിടരുന്ന കുട്ടിക്കാലാനുഭൂതിയുടെ കൗതുക ഭവനം

Published

on

ഡോ.എംകെ മുനീര്‍

വിതുമ്പുന്ന മനസ്സുമായല്ലാതെ എന്റെ ചന്ദ്രികയെ കുറിച്ചോര്‍ക്കാന്‍ എനിക്കൊരിക്കലും സാധിച്ചിട്ടില്ല. എന്റെ നിനവുകളിലെ എന്റെ പിതാവിന്റെ നനവാര്‍ന്ന ഓര്‍മ്മകള്‍ക്കൊപ്പമല്ലാതെ ചന്ദ്രിക എന്റെ മനസ്സിലേക്കെത്തിയിട്ടില്ല.
ഒരുപക്ഷേ, വീട്ടില്‍ ചെലവഴിച്ചതിനെക്കാള്‍ കൂടുതല്‍ ബാപ്പ ചെലവഴിച്ചയിടം.ചന്ദ്രികയിലെത്തുമ്പോള്‍, അവിടെയിരിക്കുമ്പോള്‍ ഓര്‍മ്മകള്‍ തിമര്‍ത്ത് പെയ്യുന്ന ഇന്നലെകളാണ് എന്റെയും മനസ്സിലേക്കെത്തുക. സന്തോഷവും ദുഖവും വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാനാവാത്ത വിധമുള്ള സ്മൃതിപഥങ്ങളുടെ തിരതല്ലലുകള്‍.
വാക്കുകള്‍ കൂട്ടിയുച്ചരിക്കാന്‍ തുടങ്ങുന്ന കാലത്ത് ‘ദാദ’എന്ന് ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിനെ വിളിക്കാന്‍ പഠിപ്പിച്ചത് ബാപ്പയാണ്.വാത്സല്യത്തോടെ മടിയിലിരുത്തി ലാളിക്കുന്ന ഖാഇദെമില്ലത്തിന്റെ വെളുത്ത താടിയിഴകളില്‍ തലോടി കൊടുക്കുന്ന കുഞ്ഞുനാളിലെ അവിസ്മരണീയമായ നിമിഷങ്ങളാണ് ഇന്നും നിധിപോലെ ഹൃദയത്തില്‍ കൊണ്ടു നടക്കുന്ന ഒര്‍മ്മകളിലൊന്ന്.
മറ്റൊന്ന് ചന്ദ്രികയിലേക്ക് മനസ്സെത്തുമ്പോഴുള്ള കഴിഞ്ഞകാല സ്മരണകളുടെ കുളിരും. ഓര്‍മകള്‍ പതിയിരിക്കുന്ന കുഞ്ഞുന്നാളിലെ വൈകാരികതയാണെനിക്ക് എന്റെ ചന്ദ്രിക.ബാപ്പയോടൊപ്പം പോകുമ്പോള്‍ ആ മുറ്റത്തോടി കളിച്ച ,കാന്റീനില്‍ നിന്ന് ഉണ്ണിയപ്പം കഴിച്ച, അച്ചില്‍ അക്ഷരങ്ങള്‍ വിടരുന്ന കുട്ടിക്കാലാനുഭൂതിയുടെ കൗതുക ഭവനം.ഞാന്‍ ഏറെ സ്‌നേഹിച്ച എന്റെ മറ്റൊരു വീട്.
ബാപ്പ ജീവനു തുല്യം സ്‌നേഹിച്ച സ്ഥാപനം.സമൂഹത്തിനായുള്ള ബാപ്പയുടെ ചിന്തകള്‍ നാമ്പിട്ട ഇടം. സമുദായ സേവനത്തിനും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ സമുദ്ധാരണത്തിനും ഒരു ‘ജിഹ്വ’പോലെ പൂര്‍വ്വസൂരികളുടെ ആശിസ്സുകളോടെ ചുമതല നിറവേറ്റിയ സ്ഥാപനം.നിരവധി പ്രതിഭകളെ ചന്ദ്രിക വളര്‍ത്തിയിട്ടുണ്ട്.ബഷീറിന്റെയും ഉറൂബിന്റേയും എംടിയുടെയുമൊക്കെ സര്‍ഗാത്മക അടയാളപ്പെടുത്തലുകള്‍ക്ക് തുടക്കം മുതലേ ചന്ദ്രിക വേദിയായിട്ടുണ്ട്. അനുസ്യൂതം തുടരുന്ന ഈ പാരമ്പര്യത്തില്‍ അഭിമാനിക്കാനേറെയുണ്ട്.പിന്നിട്ട വഴികളിലോരോന്നിലും എനിക്കൊപ്പവും ചന്ദ്രിക എന്ന മഹാസ്ഥാപനം ഉണ്ടായിരുന്നു. ആ പ്രകാശമാണ് പൊതുപ്രവര്‍ത്തനത്തിന് എന്നും വഴികാട്ടിയായത്.
വാത്സല്യ ധാരയായ് മഞ്ഞു പെയ്യുന്ന കുഞ്ഞുനാളിലെ ഓര്‍മ്മകള്‍ പോലെ, ചന്ദ്രിക എനിക്കൊപ്പമുണ്ട്. ഗതകാല സ്മരണകളുടെ പ്രൗഢിയില്‍ ഇനിയുമിനിയും ഉയര്‍ന്നു പറക്കാന്‍ മുസ്ലിംലീഗിന്റെ മുന്‍കാല നേതാക്കളും പ്രവര്‍ത്തകരും കണ്ണുനീരും വിയര്‍പ്പും നല്‍കി സ്‌നേഹിച്ചു വളര്‍ത്തിയ ചന്ദ്രികക്ക് സാധിക്കട്ടെ എന്നാശംസിക്കുന്നു.
പ്രാര്‍ത്ഥനകള്‍…

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ചങ്ങരംകുളം സ്വദേശി റാസൽഖൈമയിൽ നിര്യാതനായി

Published

on

റാസൽഖൈമ: മലപ്പുറം ചങ്ങരംകുളം സ്വദേശി മജീദ് കിഴക്കേതിൽ (52) റാസൽഖൈമയിൽ നിര്യാതനായി. നന്നംമുക്ക് കിഴക്കേതിൽ വീട്ടിൽ സൈദ് (മൊനുട്ടി) – ആമിനു ദമ്പതികളുടെ മകനാണ്. ദീർഘനാളായി യുഎഇയിലുള്ള മജീദ് ആഭ്യന്തരമന്ത്രാലയം ജീവനക്കാരനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം.

നടപടികൾ പൂർത്തിയാക്കി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഭാര്യ: റസിയ തരിയത്ത്. മക്കൾ: അസ്‌ലം, ഫൈസാൻ, അമീൻ. സഹോദരങ്ങൾ: റുഖിയ, ജമീല, ഷാഫി.

Continue Reading

kerala

പത്തനംതിട്ടയില്‍ 17 വയസുകാരിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ സംഭവം: കാമുകന്‍ കുറ്റക്കാരന്‍

നാളെയാണ് ശിക്ഷാവിധി

Published

on

പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ടയില്‍ 17 കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ഒന്നാണ് പ്രതി സജിൻ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. നാളെയാണ് ശിക്ഷാവിധി.

2017 ജൂലൈ 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശാരിക എന്ന പെൺകുട്ടിയേയായിരുന്നു ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവ ദിവസം മുത്തച്ഛന്റെ വീട്ടിലായിരുന്നു ശാരിക. വൈകിട്ട് ആറരയോടെ പ്രതി സജിന്‍ പെട്രോളുമായി പെണ്‍കുട്ടി ഉണ്ടായിരുന്ന മുത്തച്ഛന്റെ വീട്ടിലേക്ക് എത്തി. വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ഉണ്ടായിരുന്നില്ല. വീടിന്റെ മുന്‍ഭാഗത്ത് മെഴുകുതിരി കത്തിച്ചുവെച്ചിരുന്നു. ശാരികയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം മെഴുകുതിരി സജിന്‍ ശാരികയുടെ ദേഹത്തേയ്ക്ക് ഇടുകയായിരുന്നു.

അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ ശാരികയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജൂലൈ 22ന് മരണം സംഭവിച്ചു. സജിനാണ് തീ കൊളുത്തിയതെന്ന് ശാരിക മരണമൊഴി നല്‍കിയിരുന്നു. കോടതിയില്‍ ഈ തെളിവ് നിര്‍ണായകമായി. കൂടാതെ പ്രതി സജിന് മുപ്പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. തീ കൊളുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുന്നതിന് സാക്ഷികള്‍ ഉണ്ടായിരുന്നു. കൂടെ വരണം എന്ന ആവശ്യം പെണ്‍കുട്ടി നിരാകരിച്ചതിനെ തുടര്‍ന്നാണ് പ്രതി പെണ്‍കുട്ടിയെ തീ കൊളുത്തിയത്. സജിനിന്റെ നിരന്തരമായ ഉപദ്രവം മൂലമാണ് സ്വന്തം വീടിന്റെ സമീപത്തുള്ള മുത്തച്ഛന്റെ വീട്ടിലേക്ക് ശാരിക പോയത്.

Continue Reading

kerala

താമരശ്ശേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

സിപിഎം പുതുപ്പാടി മുൻ ലോക്കൽ സെക്രട്ടറി ഷൈജൽ, കണ്ടാലറിയുന്ന മൂന്ന് സിപിഎം പ്രവർത്തകർ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു

Published

on

കോഴിക്കോട്: താമരശ്ശേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ചതായി പരാതി. കാറിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. സിപിഎം പുതുപ്പാടി മുൻ ലോക്കൽ സെക്രട്ടറി ഷൈജൽ, കണ്ടാലറിയുന്ന മൂന്ന് സിപിഎം പ്രവർത്തകർ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.

കൊടുവള്ളി സ്വദേശിയാണ് പരാതി നല്‍കിയത്. കാർ ഓടിച്ചിരുന്ന ഷൈജലും ബൈക്ക് യാത്രികനും തമ്മിലാണ് തർക്കം ഉണ്ടായത്. ഷൈജലും സംഘവും പൊലീസിനെ കയ്യേറ്റം ചെയ്‌തതിനും താമരശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ടയാളാണ് ഷൈജല്‍.ബൈക്ക് യാത്രക്കാരെ ആക്രമിച്ചവര്‍ സജീവ പാര്‍ട്ടിക്കാരാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

 

Continue Reading

Trending