kerala
പൊലീസിനെക്കാള്‍ ആയുധശേഖരം സിപിഎമ്മിനുണ്ടെന്ന് മുല്ലപ്പള്ളി
കേരളത്തെ കലാപഭൂമിയാക്കി ജനങ്ങളില്‍ ഭീതി പരത്തുകയെന്നതാണു സിപിഎമ്മിന്റെ ലക്ഷ്യമെന്നും ഇതിനെതിരെയുള്ള പോരാട്ടമാണ് സതീശന് പാച്ചേനിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഗാന്ധിയന്‍ സമരമെന്നും മുല്ലപ്പള്ളി പറഞ്ഞു.
തലശ്ശേരി: ആയുധശേഖരത്തില്‍ സിപിഎം പൊലീസിനെക്കാള്‍ മുന്നിലാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കേരളത്തെ കലാപഭൂമിയാക്കുന്ന സിപിഎം അക്രമത്തിനെതിരെ ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനിയുടെ നേതൃത്വത്തില്‍ തലശ്ശേരി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബോംബ് നിര്‍മാണം സിപിഎമ്മിനു കുടില്‍ വ്യവസായമാണ്. പാര്‍ട്ടി ഗ്രാമങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ബോംബ് നിര്‍മാണവും എതിരാളികളെ വെട്ടിവീഴ്ത്തുന്നതിനു വേണ്ടിയുള്ള മാരകായുധങ്ങളും നിര്‍മിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് ഇവിടെനിന്നാണ് ആയുധങ്ങള്‍ എത്തിക്കുന്നത്. കേരളത്തെ കലാപഭൂമിയാക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
കതിരൂര്‍ പൊന്ന്യത്ത് ബോംബ് നിര്‍മാണത്തിനിടയില്‍ സിപിഎമ്മുകാര്‍ക്കു പരുക്കേല്‍ക്കാനിടയായ സംഭവം ആയുധ നിര്‍മാണം സിപിഎം ഇനിയും നിര്‍ത്തിയില്ലെന്നതിനു തെളിവാണ്. ഈ സംഭവത്തിലെ പ്രതികളെ സംരക്ഷിക്കാനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് നടന്ന കൊലപാതകം രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘട്ടനമായിരുന്നു. സത്യസന്ധമായ പൊലീസ് അന്വേഷണം നടക്കുന്ന സാഹചര്യമല്ല.
കേരള പൊലീസ് അന്വേഷണം നടത്തിയാല്‍ നീതിയുണ്ടാകില്ല. ഇതിനാലാണു സിബിഐ അന്വേഷണം നടത്തണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ശരിയായ രീതിയില്‍ വെഞ്ഞാറമൂട് കൊലപാതകക്കേസ് അന്വേഷിച്ചാല്‍ സിപിഎം നേതാക്കളുടെ പങ്ക് പുറത്തുവരും. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുമായി ബന്ധപ്പെട്ടു ചില കാര്യങ്ങള്‍ ഉരുത്തിരിഞ്ഞു വരികയാണ്.
അക്രമ രാഷ്ട്രീയത്തിന് അറുതിവരുത്താന്‍ സിപിഎം തയാറാകണം. 50 വര്‍ഷം മുമ്പ് നടന്ന ആദ്യ രാഷ്ട്രീയ കൊലപാതകമായ വാടിക്കല്‍ രാമകൃഷ്ണന്റെ അരുംകൊല കണ്ട നാടാണ് തലശ്ശേരി. ചരിത്രം ഉറങ്ങുന്ന തലശ്ശേരിയുടെ പൈതൃകത്തിന് കളങ്കം ചാര്‍ത്തുന്ന ചെയ്തികള്‍ ഇപ്പോഴും സിപിഎം തുടരുകയാണ്. തലശ്ശേരിയെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി സിപിഎം മാറ്റി. അരനൂറ്റാണ്ടായി ഇവിടെ സിപിഎം കാട്ടുനീതി നടപ്പാക്കുകയാണ്. ചോരക്കളി അവസാനിപ്പിക്കാന്‍ സിപിഎം തയാറാകണം.
അല്ലെങ്കില്‍ ഇനിയും പല കുടുംബങ്ങളിലെയും അമ്മമാരുടെയും സഹോദരിമാരുടെയും തേങ്ങലും നിലവിളികളും ഉയരും. അഴിമതിയുടെയും സ്വര്‍ണക്കടത്തിന്റെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസാണെങ്കില്‍ ലഹരിമരുന്നു ലോബിയുടെ പ്രവര്‍ത്തനം എകെജി സെന്ററിനെ ചുറ്റിപ്പറ്റിയാണ്. ലഹരിമരുന്നിന്റെ കേന്ദ്രമായി കലാലയങ്ങള്‍ മാറി. സിപിഎം നിയന്ത്രണത്തിലുള്ള തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റല്‍ കൗമാര കുറ്റവാളികളെ വളര്‍ത്തുന്ന കേന്ദ്രമായി.
സംസ്ഥാനത്ത് സ്ത്രീസുരക്ഷ പൂര്‍ണമായും തകര്‍ന്നു. കോവിഡ് രോഗികള്‍ പോലും പീഡിപ്പിക്കപ്പെടുന്നു. പിന്‍വാതില്‍ നിയമനങ്ങളിലൂടെ ക്രിമിനലുകളെ പുനരധിവസിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിനെതിരായ അഴിമതി ആരോപണം, സ്വര്‍ണക്കടത്ത്, രാജ്യാന്തര ലഹരിമരുന്ന് ഇടപാട് തുടങ്ങിയവയില്‍നിന്നു ജനശ്രദ്ധ തിരിക്കാനാണ് സിപിഎം അക്രമം അഴിച്ചുവിടുന്നത്. വരുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിലും അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കനത്ത തിരിച്ചടിയുണ്ടാകുമെന്നു കണ്ടാണ് ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ സിപിഎം പങ്കാളിയാകുന്നത്.
കേരളത്തെ കലാപഭൂമിയാക്കി ജനങ്ങളില്‍ ഭീതി പരത്തുകയെന്നതാണു സിപിഎമ്മിന്റെ ലക്ഷ്യമെന്നും ഇതിനെതിരെയുള്ള പോരാട്ടമാണ് സതീശന് പാച്ചേനിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഗാന്ധിയന്‍ സമരമെന്നും മുല്ലപ്പള്ളി പറഞ്ഞു. പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സജ്ജമാക്കിയ സമരവേദിയില്‍ കെ.മുരളീധരന് എംപി, സജീവ് മാറോളി, വി.എ.നാരായണന്, മമ്പറം ദിവാകരന്, റിജില്‍ മാക്കുറ്റി, രജനി രമാനന്ദ്, വി.എന്‍.ജയരാജ് അഡ്വ. സി.ടി.സജിത്ത്, വി.രാധാകൃഷ്ണന് മാസ്റ്റര്‍, എം.പി.അരവിന്ദാക്ഷന്, എം.പി.അസൈനാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വൈകിട്ട് നടന്ന സമാപാന സമ്മേളനം കെ.സുധാകരന് എംപി ഉദ്ഘാടനം ചെയ്തു.
kerala
മസ്തിഷ്ക ജ്വരം ബാധിച്ചത് അയല്‍ വീട്ടിലെ സ്പെറ്റിക് ടാങ്ക് മാലിന്യം മൂലം; വൃന്ദയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം
ഒക്ടോബര്‍ 18നാണ് പാറശ്ശാല കാരോട് സ്വദേശി വൃന്ദ വെന്‍സില്‍ (18) മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.
തിരുവനന്തപുരം പാറശാലയില്‍ പെണ്‍കുട്ടി മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചതില്‍ അയല്‍വാസിക്കെതിരെ ആരോപണവുമായി കുടുംബം. രോഗം വരാന്‍ കാരണം അടുത്ത വീട്ടിലെ സ്പെറ്റിക് ടാങ്കിലെ മാലിന്യമാണെന്ന് കുടുംബം ആരോപിച്ചു.ഒക്ടോബര്‍ 18നാണ് പാറശ്ശാല കാരോട് സ്വദേശി വൃന്ദ വെന്‍സില്‍ (18) മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.
2023ല്‍ തന്നെ പബ്ലിക് ഹെല്‍ത്ത് ലാബില്‍ വെള്ളത്തിന് രുചി വ്യത്യാസം തോന്നിയപ്പോള്‍ കൊണ്ടുപോയി പരിശോധിച്ചിരുന്നു. ഇതിലാണ് വൃന്ദയുടെ വീട്ടിലെ വെള്ളത്തില്‍ കോളിഫാം, ഇ കോളി ബാക്ടീരികളുടെ സാന്നിധ്യം കണ്ടെത്തിയത്. പിന്നാലെ സെപ്റ്റിക് ടാങ്ക് ശാസ്ത്രീയമായി മൂടണമെന്ന് കലക്ടര്‍ പഞ്ചായത്തിന് നോട്ടീസ് നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് വൃന്ദയുടെ അമ്മ സുകുമാരി പറഞ്ഞു .
പഞ്ചായത്തില്‍ നിന്നും ഹെല്‍ത്തില്‍ നിന്നും വന്ന് നോക്കിയതിന് ശേഷം വെള്ളം കുടിക്കരുതെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തത്. എന്നാല്‍ കുടിവെള്ളത്തിനായി മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ലെന്നും ഇവര്‍ പറയുന്നു. തലവേദനയും പനിയും അനുഭവപ്പെട്ട് ചികിത്സയിലിരിക്കെയാണ് മഷ്തിഷ്ക ജ്വരമാണെന്ന് തിരിച്ചറിയുന്നത്. ചികിത്സയിലിരിക്കെ വൃന്ദ മരിക്കുകയും ചെയ്തു. സംഭവത്തില്‍ വൃന്ദയുടെ കുടുംബം കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
kerala
പാലത്തായി പോക്സോ കേസ്; പ്രതി പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
പ്രതിക്ക് കോടതി മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.
പാലത്തായി പോക്സോ കേസ് പ്രതിയായ അധ്യാപകനും ബിജെപി നേതാവുമായ പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പ്രതിക്ക് കോടതി മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
അധ്യാപകനെ പിരിച്ചുവിട്ടുകൊണ്ട് സ്കൂള്‍ മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചു. അധ്യാപകനെ സര്‍വീസില്‍ നിന്ന് നീക്കാന്‍ സ്കൂള്‍ മാനേജര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തര നിര്‍ദേശം നല്‍കിയിരുന്നു.
kerala
പാലക്കാട് അട്ടപ്പാടിയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിക്ക് സിപിഎം നേതാവിന്റെ വധഭീഷണി
പാര്‍ട്ടിയാണ് വലുത് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കണം എന്നാവശ്യപ്പെടുന്ന ഇവര്‍ തമ്മിലെ ഫോണ്‍ സംഭാഷണം പുറത്ത് വന്നിട്ടുണ്ട്.
പാലക്കാട് അട്ടപ്പാടിയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ സിപിഎം ഏരിയ സെക്രട്ടറിക്ക് സിപിഎം നേതാവിന്റെ വധഭീഷണി. ലോക്കല്‍ സെക്രട്ടറിയായ ജംഷീറാണ് അഗളി പഞ്ചായത്ത് ഒമ്മല വാര്‍ഡിലെ സ്വത്രന്ത സ്ഥാനാര്‍ഥിയായ വിആര്‍ രാമകൃഷ്ണനെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. പാര്‍ട്ടിയാണ് വലുത് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കണം എന്നാവശ്യപ്പെടുന്ന ഇവര്‍ തമ്മിലെ ഫോണ്‍ സംഭാഷണം പുറത്ത് വന്നിട്ടുണ്ട്.
അഗളി പഞ്ചായത്ത് ഒമ്മല വാര്‍ഡിലെ സ്വതന്ത്രസ്ഥാനാര്‍ഥിയായ രാമകൃഷ്ണനോട് മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് ജംഷീര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തനിക്ക് പാര്‍ട്ടിമായി ബന്ധമില്ലെന്നും മത്സരവുമായി മുന്നോട്ട് പോകുമെന്നും രാമകൃഷ്ണന് അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് എന്തുചെയ്യുമെന്ന് ചോദിച്ച രാമകൃഷ്ണനോട് തട്ടിക്കളയുമെന്ന് ലോക്കല്‍ സെക്രട്ടറി ജംഷീര്‍ വധഭീഷണി മുഴക്കിയത്. പാര്‍ട്ടിക്കെതിരെ നിന്നാല്‍ തട്ടിക്കളയുമെന്ന് പുറത്തുവന്ന ഓഡിയോയില്‍ സിപിഎം നേതാവ് പറയുന്നു.
ആറ് വര്‍ഷം സിപിഎമ്മിന്റെ ഏരിയ സെക്രട്ടറി ആയിരുന്നയാളാണ് വി.ആര് രാമകൃഷ്ണന്. പാര്‍ട്ടിയുമായി അകന്ന രാമകൃഷ്ണന് അടുത്ത കാലത്താണ് പാര്‍ട്ടി കമ്മിറ്റികളില്‍ നിന്ന് പുറത്തുപോവുന്നത്. ഇത്തവണ സ്വാതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ കൂടെ തീരുമാനിച്ചതോടെ സിപിഎം പാര്‍ട്ടി പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണ് പിന്മാറണം എന്നാവശ്യപ്പെട്ടു കൊണ്ട് പാര്‍ട്ടി തന്നെ രംഗത്ത് വരുന്നത്. എന്നാല്‍ പിന്മാറില്ല എന്നറിയതോടെയാണ് വധഭീഷണി മുഴക്കിയത്.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
world16 hours agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

