ബാര്‍സിലോണ:സൂപ്പര്‍ താരം ലയണല്‍ മെസി ബാര്‍സിലോണക്കൊപ്പം പരിശീലനം പുനരാരംഭിച്ചു.2021 വരെ ക്ലബിനൊപ്പം താരം തുടരുമെന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഔദ്യോഗികമായി റിപ്പോര്‍ട്ട് പുറത്ത് വന്നത്.

ക്ലബിനെ കോടതി കയറ്റാന്‍ താല്‍പര്യമില്ലെന്നും അതുകൊണ്ടാണ് 2021 വരെ ക്ലബില്‍ തുടരുന്നതെന്നും മെസി അറിയിച്ചിരുന്നു.ക്ലബിന്റെ മോശം പ്രകടനത്തില്‍ മുമ്പ് തന്നെ മെസി വിയോജിപ്പ് അറിയിച്ചിരുന്നു. ക്ലബ് പ്രസിഡണ്ട് ജോസഫ് മരിയ ബര്‍ത്യോമോക്കെതിരെ കടുത്ത വിമര്‍നമായിരുന്നു മെസി നടത്തിയിരുന്നത്. ബര്‍ത്യോമോ ഒരു തോല്‍വിയാണെന്നായിരുന്നു മെസി ഒരു അഭിമുഖത്തില്‍ പ്രതികരിച്ചിരുന്നത്.