Connect with us

india

ഡല്‍ഹി മുഖ്യമന്ത്രി കെജരിവാള്‍ ജീവിച്ചിരിക്കുന്നുണ്ട്; ചേരി വിവാദത്തില്‍ ബിജെപിയോട് ആം ആദ്മി

ആം ആദ്മി പാര്‍ട്ടി ബി.ജെ.പിക്കെതിരായി അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ചേരി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഒഴിഞ്ഞു പോകണമെന്ന് സുപ്രീം കോടതി ഉത്തരവ് ഉണ്ടായിരുന്നെന്നും ബി.ജെ.പി പ്രതികരിച്ചു. ചദ്ദയുടെ വാദം വ്യാജവും വഞ്ചനാപരവുമാണെന്ന് ഡല്‍ഹി ബിജെപി വക്താവ് പ്രവീണ്‍ ശങ്കര്‍ കപൂര്‍ പറഞ്ഞു.

Published

on

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചേരി പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണമെന്ന കേന്ദ്രസര്‍ക്കാര്‍ നോട്ടീസിനെതിരെ ആം ആദ്മി പാര്‍ട്ടി. ഡല്‍ഹിയില്‍ ആം ആദ്മി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജീവിച്ചിരിക്കുന്നുണ്ടെന്നും ചേരിയില്‍ ജീവിക്കുന്നവരെ നീക്കംചെയ്യുമെന്ന ബിജെപിയുടെ ഭീഷണിപ്പെടുത്തല്‍ നിലനില്‍ക്കില്ലെന്നും ആം ആദ്മി പാര്‍ട്ടി വക്താവ് രാഘവ് ചന്ദ പറഞ്ഞു.

ചേരി നിവാസികളുടെ വീടുകൾ പൊളിച്ചുമാറ്റില്ലെന്നും, ജനങ്ങളെ ഭവനരഹിതരാക്കാനുള്ള ബിജെപിയുടെ പദ്ധതി വിജയിക്കില്ലെന്നും, ആര്‍ക്കും തങ്ങളുടെ വീട് നഷ്ടമാകില്ലെന്ന് ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ പാര്‍ട്ടി നടത്തി വരികയാണെന്നും, ഒരു മാസത്തിനുള്ളില്‍ ചേരി പ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ആം ആദ്മി സുപ്രീം കോടതിയില്‍ പോകുമെന്നും, രാഘവ് ചന്ദ വ്യക്തമാക്കി.

ഈ നോട്ടിസ് മനുഷ്യത്വ വിരുദ്ധവും നിയമവിരുദ്ധവുമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വത്തിന് വിരുദ്ധമാണ്, ഓരോ പൗരനും അന്തസ്സോടെ ജീവിതം നയിക്കാന്‍ അനുവദിക്കുന്നതാണ് നമ്മുടെ ഭരണഘടന, ചന്ദ കൂട്ടിച്ചേര്‍ത്തു.

അതേസമയം ആം ആദ്മി പാര്‍ട്ടി ബി.ജെ.പിക്കെതിരായി അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ചേരി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഒഴിഞ്ഞു പോകണമെന്ന് സുപ്രീം കോടതി ഉത്തരവ് ഉണ്ടായിരുന്നെന്നും ബി.ജെ.പി പ്രതികരിച്ചു. ചദ്ദയുടെ വാദം വ്യാജവും വഞ്ചനാപരവുമാണെന്ന് ഡല്‍ഹി ബിജെപി വക്താവ് പ്രവീണ്‍ ശങ്കര്‍ കപൂര്‍ പറഞ്ഞു.

ഡല്‍ഹി റെയില്‍വേ ട്രാക്കിന് സമീപമുള്ള 48,000 ചേരികള്‍ മൂന്ന് മാസത്തിനുള്ളില്‍ ഒഴിപ്പിക്കണമെന്ന് സുപ്രീം കോടതി സെപ്തംബര്‍ മൂന്നിന് ഉത്തരവ് ഇറക്കിയിരുന്നു. ബുധനാഴ്ച്ച വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് അരുണ്‍ മിശ്ര അടങ്ങുന്ന ബെഞ്ച് നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറക്കിയിരുന്നു. റെയില്‍വേ ട്രാക്കിനു സമീപത്തെ ചേരികള്‍ ഒഴിപ്പിക്കുന്നതില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഇടപെടല്‍ ഉണ്ടാകാന്‍ പാടില്ലെന്നും നേരത്തെ അരുണ്‍ മിശ്രയുടെ നേതൃത്വത്തലുള്ള ബെഞ്ച് അറിയിച്ചിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘രാഷ്ട്രീയ നേട്ടത്തിനായി ബിജെപി രാജ്യത്ത് വിദ്വേഷം വളര്‍ത്തുകയാണ്’: സോണിയ ഗാന്ധി

എല്ലാവരുടെയും പുരോഗതിക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും താനും പോരാടുന്നത് സോണിയ ഗാന്ധി പറഞ്ഞു

Published

on

രാജ്യത്തെ ദുരിതപൂര്‍ണാമായ അന്തരീക്ഷത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയുമാണ് കാരണമെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാഷ്ട്രീയ നേട്ടത്തിനായി ബിജെപി രാജ്യത്ത് വിദ്വേഷം വളര്‍ത്തുകയാണെന്നും എന്തുവില കൊടുത്തും അധികാരം നേടുന്നതില്‍ മാത്രമാണ് മോദിയുടെയും ബി.ജെ.പിയുടെയും ശ്രദ്ധയെന്നും സോണിയ പ്രതികരിച്ചു.

ഇന്ന് രാജ്യത്തിന്റെ എല്ലാ കോണുകളിലും യുവാക്കള്‍ തൊഴിലില്ലായ്മ നേരിടുന്നു. സ്ത്രീകള്‍ അതിക്രമങ്ങള്‍ നേരിടുന്നു. ദലിതര്‍, ആദിവാസികള്‍, പിന്നാക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ ഭയാനകമായ വിവേചനം നേരിടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയുമാണ് ഈ അന്തരീക്ഷത്തിന് കാരണം. രാഷ്ട്രീയ നേട്ടത്തിനായി ബി.ജെ.പി രാജ്യത്ത് വിദ്വേഷം വളര്‍ത്തുകയാണെന്നും സോണിയ ഗാന്ധി ആരോപിച്ചു.

എല്ലാവരുടെയും പുരോഗതിക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും താനും പോരാടുന്നത്. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ കോണ്‍ഗ്രസും ഇന്‍ഡ്യ സഖ്യവും പ്രതിജ്ഞാബദ്ധമാണ്. എല്ലാവരുടെയും പുരോഗതിക്കും രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനുമായി കോണ്‍ഗ്രസ് പാര്‍ട്ടി എല്ലായ്‌പ്പോഴും പോരാടിയിട്ടുണ്ടെന്നും നല്ലൊരു ഭാവിക്കായി കോണ്‍ഗ്രസിന് വോട്ട് ചെയ്യൂവെന്നും സോണിയ ഗാന്ധി പറഞ്ഞു.

രാജ്യത്തെ ഒരുമയോടെ നിലനിര്‍ത്തുന്നതിനും പാവപ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കും കരുത്ത് പകരുന്നതിനും കൂടിയാണ് കോണ്‍ഗ്രസ് പ്രകടനപത്രികയായ ന്യായപത്രവും ലക്ഷ്യമിടുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

india

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ 50 ശതമാനമെന്ന സംവരണ പരിധി എടുത്തുകളയും;രാഹുല്‍ ഗാന്ധി

അധികരത്തിലെത്തിയാല്‍ വിവിധ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഗണിച്ച് സംവരണം വര്‍ധിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Published

on

ഭോപ്പാല്‍:ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പരമാവധി സംവരണം 50 ശതമാനമെന്ന പരിധി എടുത്തുകളയുമെന്ന് രാഹുല്‍ ഗാന്ധി.പാവപ്പെട്ട ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാനുളള പോരാട്ടമാണ്.അധികരത്തിലെത്തിയാല്‍ വിവിധ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഗണിച്ച് സംവരണം വര്‍ധിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മധ്യപ്രദേശിലെ ഗോത്രവര്‍ഗ മേഖലയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസി യുവാവിന്റെ മുഖത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ മൂത്രമൊഴിച്ച സംഭവം രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു. മോദിജി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമ്പോള്‍ എന്തുകൊണ്ടാണ് താങ്കളുടെ ആളുകള്‍ ഗോത്രവര്‍ഗക്കാരുടെ മുഖത്ത് മൂത്രമൊഴിക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്ന് രാഹുല്‍ പറഞ്ഞു. ഭരണഘടനയെയും സംവരണത്തിന്റെ നേട്ടങ്ങളെയും ഇല്ലാതാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

400 സീറ്റ് എന്ന സ്വപ്നം മറന്നുകളയുന്നതാണ് ബി.ജെ.പിക്ക് നല്ലതെന്ന് രാഹുല്‍ പറഞ്ഞു. 150 സീറ്റ് പോലും അവര്‍ക്ക് കിട്ടില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില ഏര്‍പ്പെടുത്തും, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 

Continue Reading

india

‘മുസ്‌ലിംകൾ സംവരണത്തിന് അർഹരല്ലേ?’; ബി.ജെ.പി ഭരണഘടനയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് ലാലു

ഭരണഘടന പറയുന്ന സംവരണത്തിന് ബി.ജെ.പി എതിരാണ്. അതുകൊണ്ട് രണ്ടും ഇല്ലാതാക്കാനാണ് അവരുടെ നീക്കമെന്ന് ലാലു പറഞ്ഞു.

Published

on

സംവരണ ആനുകൂല്യങ്ങൾ മുസ്‌ലിംകൾക്ക് കൂടി ലഭ്യമാക്കണമെന്ന് ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. ഭരണഘടനയെയും ജനാധിപത്യത്തെയും ഇല്ലാതാക്കാനാണ് ഭരണകക്ഷിയായ ബി.ജെ.പി ശ്രമിക്കുന്നതെന്നും ലാലു ആരോപിച്ചു. ഭരണഘടന പറയുന്ന സംവരണത്തിന് ബി.ജെ.പി എതിരാണ്. അതുകൊണ്ട് രണ്ടും ഇല്ലാതാക്കാനാണ് അവരുടെ നീക്കമെന്ന് ലാലു പറഞ്ഞു.

ആരോഗ്യപ്രശ്‌നങ്ങൾ മൂലം ഏറെനാളായി ലാലു വീട്ടിൽ വിശ്രമത്തിലാണ്. ഭാര്യ റാബ്‌റി ദേവി എം.എൽ.സിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന് എത്തിയപ്പോഴാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. ഈ വർഷം ആദ്യത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ 11 പേർ എം.എൽ.സിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇത്തവണ 400 സീറ്റ് നേടുമെന്ന മോദിയുടെ അവകാശവാദത്തെ ലാലു പരിഹസിച്ചു. ഇത്തവണ അവർക്ക് പുറത്തുപോകേണ്ടിവരുമെന്നും തെരഞ്ഞെടുപ്പ് ഫലം ഇൻഡ്യാ സഖ്യത്തിന് അനുകൂലമാകുമെന്നും ലാലു പറഞ്ഞു. ജംഗിൾ രാജ് പോലുള്ള ആരോപണങ്ങൾ ഉയർത്തി ഭയപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Continue Reading

Trending