Education
യുജിസി നെറ്റ് പരീക്ഷ മാറ്റിവച്ചു
പരീക്ഷാ ടൈംടേബിളും അഡ്മിറ്റ് കാര്‍ഡും ugcnet.nta.nic.in എന്ന വെബ്സൈറ്റില്‍ വൈകാതെ ലഭ്യമാക്കും

ഡല്‍ഹി: സെപ്റ്റംബര്‍ 16 മുതല്‍ നടത്താനിരുന്ന യു.ജി.സി നെറ്റ് മാറ്റിവെച്ചതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. സെപ്റ്റംബര്‍ 24 മുതലാകും പരീക്ഷകള്‍ നടക്കുകയെന്നും എന്‍ടിഎ വ്യക്തമാക്കി.
നേരത്തെ സെപ്റ്റംബര്‍ 16 മുതല്‍ 23 പരീക്ഷകള്‍ നടത്താനായിരുന്നു ഏജന്‍സി തീരുമാനിച്ചിരുന്നത്. ഐസിഎആര്‍ പരീക്ഷകളും ഇതേ ദിവസങ്ങളില്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റുന്നതെന്ന് എന്‍ടിഎ അറിയിച്ചു.
പരീക്ഷാ ടൈംടേബിളും അഡ്മിറ്റ് കാര്‍ഡും ugcnet.nta.nic.in എന്ന വെബ്സൈറ്റില്‍ വൈകാതെ ലഭ്യമാക്കും. അധ്യാപക/ ജൂനിയര്‍ റിസേര്‍ച്ച് ഫെലോ യോഗ്യതാ പരീക്ഷയായ നെറ്റ് വര്‍ഷത്തില്‍ രണ്ടുതവണയാണ് നടത്തുന്നത്.
Education
തപാല്‍ മാര്‍ഗം നിര്‍ത്തലാക്കും; പിഎസ്സി നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക്
ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

പിഎസ്സി നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ നിയമന ശിപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് കാലതാമസം കൂടാതെ അഡ്വൈസ് മെമ്മോ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനും അഡൈ്വസ് മെമ്മോ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുമായാണ് നടപടി. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതോടെ തപാല്‍ മാര്‍ഗം അയക്കുന്ന രീതി നിര്‍ത്തലാക്കും. ജൂലൈ 1 മുതല്‍ എല്ലാ നിയമന ശിപാര്‍ശകളും ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കും. ക്യൂആര്‍ കോഡ് ഉള്‍പ്പെടുത്തി സുരക്ഷിതമായ നിയമന ശിപാര്‍ശകളാണ് പ്രൊഫൈലില്‍ ലഭിക്കുക.
Education
കെ-മാറ്റ് 2025 അവസാന തീയതി നീട്ടി
അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം നാല് വരെയായാണ് നീട്ടിയത്

സംസ്ഥാനത്ത് 2025 അദ്ധ്യയന വര്‍ഷത്തെ എംബിഎ പ്രവേശനത്തിനുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം നാല് വരെയായാണ് നീട്ടിയത്.
മേയ് 24നാണ് കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സെഷന്-II) നടക്കുക. കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍, ഡിപ്പാര്‍ട്ടുമെന്റുകള്‍, ഓട്ടോണമസ് കോളേജുകള്‍ ഉള്‍പ്പെടെയുള്ള അഫിലിയേറ്റഡ് മാനേജ്മെന്റ് കോളേജുകള്‍ എന്നിവയിലെ എംബിഎ പ്രവേശനം ലഭിക്കണമെങ്കില്‍ കെ-മാറ്റ് ബാധകമായിരിക്കും.
അപേക്ഷ സമര്‍പ്പിക്കേണ്ടത് www.cee.kerala.gov.in ലൂടെയാണ്. ഹെല്പ് ലൈന്‍ നമ്പര്‍ : 0471-2525300, 2332120, 2338487.
Education
എസ്എസ്എൽസി പരീക്ഷകൾ ഇന്ന് സമാപിക്കും
സ്കൂളുകളിൽ ആഹ്ളാദപ്രകടനം പാടില്ലെന്ന് കര്‍ശനനിര്‍ദേശം

ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ ഇന്ന് സമാപിക്കും. ജീവശാസ്ത്രമാണ് അവസാന പരീക്ഷ. 2,964 കേന്ദ്രങ്ങളിലായി 4,25,861 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഗൾഫിലെ 7 കേന്ദ്രങ്ങളിലായി 682 പേരും ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി 447 പേരും പരീക്ഷ എഴുതി.
അവസാനദിനം സ്കൂളുകളിൽ ആഹ്ളാദപ്രകടനം പാടില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് ലംഘിച്ച് പരിപാടികൾ നടത്തിയാൽ പൊലീസിൻ്റെ സഹായം തേടാനും പ്രധാനാധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. പ്ലസ് ടു പൊതുപരീക്ഷകളും ഇന്ന് സമാപിക്കും.
പ്ലസ് ടു ഇപ്രൂവ്മെൻ്റ് പരീക്ഷകളും, പ്ലസ് വൺ പരീക്ഷകളും മാർച്ച് 29നാണ് സമാപിക്കുക. ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 27നും, വി.എച്ച്.എസ്.ഇ വിഭാഗം പരീക്ഷ മാർച്ച് 29 നും പൂർത്തിയാവും.
-
kerala2 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india2 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala3 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala3 days ago
പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്
-
kerala3 days ago
പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹം വീട്ടിലെത്തിച്ചു
-
india3 days ago
‘സെന്‍സസ് ഇല്ലാതെ എങ്ങനെ മണ്ഡല പുനര്‍നിര്‍ണയം സാധ്യമാവും’; കേന്ദ്രത്തിനെതിരെ എം കെ സ്റ്റാലിന്
-
kerala3 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
india3 days ago
ഇന്ത്യയില്‍ കോവിഡ്-19 കേസുകള്‍ 6,000 കടന്നു; 24 മണിക്കൂറിനിടെ ആറ് മരണം