Connect with us

kerala

നിസാരകാര്യങ്ങള്‍ക്ക് എന്‍ഐഎ ചോദ്യം ചെയ്യില്ല; കെടി ജലീല്‍ രാജിവെക്കണമെന്ന് ചെന്നിത്തല

ശിവശങ്കറിനെ മാറ്റിനിര്‍ത്തിയത് എന്‍ഐഎ ചോദ്യം ചെയ്തപ്പോഴാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കൊച്ചിയിലെ എന്‍ഐഎ ഓഫീസിലാണ് മന്ത്രി കെടി ജലീല്‍ ചോദ്യം ചെയ്യലിനെത്തിയത്. സ്വകാര്യവാഹനത്തിലാണ് ജലീല്‍ എത്തിയത്. മുഖം മറച്ച് രാവിലെ ആറുമണിയോടെ എത്തിയ ജലീല്‍ മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചിട്ടും തിരിഞ്ഞുനോക്കിയില്ല.

Published

on

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസില്‍ എന്‍ഐഎ ചോദ്യം ചെയ്യുന്ന മന്ത്രി കെടി ജലീല്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിസാരകാര്യങ്ങള്‍ക്ക് എന്‍ഐഎ ചോദ്യം ചെയ്യാറില്ലെന്നും ചെന്നിത്തല പറഞ്ഞു.

ശിവശങ്കറിനെ മാറ്റിനിര്‍ത്തിയത് എന്‍ഐഎ ചോദ്യം ചെയ്തപ്പോഴാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കൊച്ചിയിലെ എന്‍ഐഎ ഓഫീസിലാണ് മന്ത്രി കെടി ജലീല്‍ ചോദ്യം ചെയ്യലിനെത്തിയത്. സ്വകാര്യവാഹനത്തിലാണ് ജലീല്‍ എത്തിയത്. മുഖം മറച്ച് രാവിലെ ആറുമണിയോടെ എത്തിയ ജലീല്‍ മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചിട്ടും തിരിഞ്ഞുനോക്കിയില്ല.

മുന്‍ ആലുവ എംഎല്‍എയും സിപിഎം നേതാവുമായ എംഎ യൂസഫിന്റെ കാറിലാണ് ജലീല്‍ ഓഫീസിലെത്തിയത്. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തിയത് പോലെ തന്നെ രഹസ്യമായി സ്വകാര്യ വാഹനത്തിലാണ് മന്ത്രി ചോദ്യം ചെയ്യലിന് ഹാജരായത്. മുഖം മറച്ചാണ് ജലീല്‍ ചോദ്യം ചെയ്യലിനെത്തിയത്. മാധ്യമപ്രവര്‍ത്തകന്‍ വിളിച്ചെങ്കിലും തിരിഞ്ഞു നോക്കാതെ മന്ത്രി എന്‍ഐഎ ഓഫീസിലേക്ക് കയറിപ്പോവുകയായിരുന്നു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് എന്‍ഐഎ ജലീലിനെ ചോദ്യം ചെയ്യുന്നത്. ഇന്നലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തിയ എന്‍ഐഎ സംഘം ഇഡി ശേഖരിച്ച വിവരങ്ങള്‍ മുഴുവന്‍ പരിശോധിച്ചിരുന്നു. മതഗ്രന്ഥത്തിന്റെ മറവില്‍ സ്വര്‍ണം കടത്തിയോ എന്നാണ് എന്‍ഐഎ സംശയിക്കുന്നത്. മതഗ്രന്ഥങ്ങളുടെ തൂക്കവും വന്ന പാര്‍സലിന്റെ തൂക്കവും തമ്മില്‍ വലിയ അന്തരമുണ്ടായിരുന്നു. ഇതാണ് മന്ത്രിക്ക് കുരുക്കാവുന്നത്.

നേരത്തെ അരൂരിലെ ഒരു വ്യവസായിയുടെ വാഹനത്തിലാണ് മന്ത്രിയെത്തിയിരുന്നത്. എന്നാല്‍ ഇത്തവണ എറണാകുളത്തെ സിപിഎം നേതാവായ യൂസുഫിന്റെ വാഹനത്തിലാണ് ചോദ്യം ചെയ്യലിന് എത്തിയത്. മലപ്പുറത്തെ അഡ്രസില്‍ കത്ത് കിട്ടിയത് കൊണ്ടാണ് ഔദ്യോഗിക വാഹനം ഒഴിവാക്കിയത് എന്നായിരുന്നു അന്ന് മന്ത്രി അതിന് ന്യായീകരണം പറഞ്ഞിരുന്നത്. ഇന്നും ഔദ്യോഗിക വാഹനം ഒഴിവാക്കിയെത്തിയതിന് എന്ത് ന്യായീകരണം മന്ത്രി പറയുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കശ്മീരില്‍ പട്രോളിങ്ങിനിടെ അപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശി സുബേദാര്‍ കെ. സജീഷിന് വിട നല്‍കി നാട്

പതിവ് പരിശോധനയ്ക്കിടെ കാല്‍വഴുതി കൊക്കയിലേക്ക് വീണായിരുന്നു സൈനികന്‍ അപകടം.

Published

on

ജമ്മു കശ്മീരില്‍ പട്രോളിങ്ങിനിടെ അപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശിയായ സൈനികന്‍ സുബേദാര്‍ കെ. സജീഷിന് വിട നല്‍കി നാട്. പതിവ് പരിശോധനയ്ക്കിടെ കാല്‍വഴുതി കൊക്കയിലേക്ക് വീണായിരുന്നു സൈനികന്‍ അപകടം. വീടിനോട് ചേര്‍ന്ന കുടുംബ ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളുടെ മൃതദേഹം സംസ്‌കരിച്ചു.

പ്രത്യേക വിമാനത്തില്‍ ഇന്നലെ രാത്രി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം….സൈനിക ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് രാത്രി പത്തോടെ ഒതുക്കുങ്ങല്‍ ചെറുകുന്നിലെ വീട്ടില്‍ എത്തിച്ചു. വീട്ടിലെത്തിയും ചെറുകുന്ന് ബാലപ്രബോധനി സ്‌കൂളിലെ പൊതുദര്‍ശനത്തിലുമായി പ്രമുഖര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു.

Continue Reading

kerala

മഴമുന്നറിയിപ്പില്‍ മാറ്റം; അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

സംസ്ഥാനത്ത് മഴമുന്നറിയിപ്പില്‍ മാറ്റം. ജില്ലകളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. മഴമുന്നറിയിപ്പിന്റെ ഭാഗമായി ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരും.

Continue Reading

kerala

തിരുവനന്തപുരത്ത് വീട്ടില്‍ പൊട്ടിത്തെറി

. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Published

on

തിരുവനന്തപുരത്ത് വീട്ടില്‍ പൊട്ടിത്തെറി. ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന കതിനയില്‍ തീപിടിച്ചാണ് അപകടം. സംഭവത്തില്‍ കാട്ടായിക്കോണത്ത് കഴക്കൂട്ടം സ്വദേശി ബാലകൃഷ്ണന്‍ നായര്‍ക്ക് (60) പരിക്കേറ്റു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭംവം.

കരിമരുന്ന് ഉണക്കാനിട്ടിരുന്നതിന് സമീപം ഇരുമ്പുകമ്പി കട്ടര്‍ കൊണ്ട് മുറിക്കുന്നതിനിടെ തീപ്പൊരി വീണാണ് തീപ്പിടിച്ചത്. ക്ഷേത്രത്തില്‍ ഉപയോഗിക്കാനായി കൊണ്ട് വന്ന കതിന വീട്ടില്‍ ഉണക്കാന്‍ വെയ്ക്കുകയായിരുന്നു. ക്ഷേത്രത്തില്‍ കതിന കൈകാര്യം ചെയ്യുന്നത് ഇദ്ദേഹമാണ്.

 

Continue Reading

Trending