Connect with us

kerala

ജലീലിന്റെ രാജി; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സംഘര്‍ഷം

ഇന്ന് കോഴിക്കോട്, കാസര്‍കോട്, പത്തനംതിട്ട എന്നിവിടങ്ങളില്‍ യൂത്ത് കോണ്‍?ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായി

Published

on

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ സമരങ്ങള്‍ ഒമ്പതാം ദിവസവും തുടരുകയാണ്. ഇന്ന് കോഴിക്കോട്, കാസര്‍കോട്, പത്തനംതിട്ട എന്നിവിടങ്ങളില്‍ യൂത്ത് കോണ്‍?ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായി.

കോഴിക്കോട്ട് കളക്ട്രേറ്റിനു മുമ്പില്‍ പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു.  പൊലീസ് ജലപീരങ്കി പ്രയോഗിക്കാന്‍ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാറുകള്‍ മൂലം അത് പ്രാവര്‍ത്തികമായില്ല.  പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണീര്‍വാതകവും പ്രയോഗിച്ചു.  സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

കളക്ട്രേറ്റിലേക്കുള്ള മാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് പത്തനംതിട്ടയില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായത്. പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.  സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണന് പരിക്കേറ്റു.

 

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

kerala

മേയർ ആര്യയും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ തർക്കം; ഒടുവിൽ ഡ്രൈവർക്കെതിരെ കേസ്

മേയര്‍ മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍

Published

on

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍.എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. െ്രെഡവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് നടപടി.

ശനിയാഴ്ച തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കേസിൽ അവസാനിച്ചത്. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് പാളയത്തുവച്ച് മേയറും സംഘവും തടഞ്ഞത്.

കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്.

Continue Reading

india

‘കേരളത്തിലെ ക്ഷേത്രങ്ങളിലെ വരുമാനം ഉപയോഗിക്കുന്നത് മുസ്‌ലിംകള്‍ക്കായി’; ചാനല്‍ ചര്‍ച്ചയില്‍ നുണ പ്രചരിപ്പിച്ച ബിജെപി വക്താവ്‌

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിക്കാനാണ് സഞ്ജു വര്‍മ കേരളത്തെപ്പറ്റി ഇത്തരമൊരു കള്ളക്കഥ പറഞ്ഞത്

Published

on

കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ ഭൂരിഭാഗവും മുസ്‌ലിംകള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന തെറ്റായ പ്രചാരണം നടത്തി ബിജെപി വക്താവ് സഞ്ജു വര്‍മ. ഒരു പ്രമുഖ ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് ബിജെപി നേതാവ് കേരളത്തിനെതിരെ നുണ തട്ടിവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിക്കാനാണ് സഞ്ജു വര്‍മ കേരളത്തെപ്പറ്റി ഇത്തരമൊരു കള്ളക്കഥ പറഞ്ഞത്.

അഞ്ച് ദേവസ്വം ബോര്‍ഡുകള്‍ നിയന്ത്രിക്കുന്ന 3500ലധികം വരുന്ന ക്ഷേത്രങ്ങളിലേക്ക് സ്ത്രീകള്‍ നേര്‍ച്ച നല്‍കുന്ന മംഗല്യസൂത്രമുള്‍പ്പെടെ 590 കോടിയോളം വരുന്ന വരുമാനത്തിന്റെ 98.2 ശതമാനവും മുസ്‌ലിം ജനവിഭാഗത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്, ഹിന്ദുക്കള്‍ക്ക് വേണ്ടിയല്ല എന്നായിരുന്നു സഞ്ജു വര്‍മയുടെ വാദം. മോദി പറഞ്ഞത് സത്യമാണെന്നും അവര്‍ അവകാശപ്പെട്ടു.

സഞ്ജു വര്‍മ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് ‘ഗുരുവായൂര്‍, തിരുവിതാംകൂര്‍, മലബാര്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ്, കൊച്ചി എന്നിങ്ങനെ കേരളത്തില്‍ അഞ്ച് ദേവസ്വം ബോര്‍ഡുകളാണുള്ളത്. കേരളത്തിലെ 3578 ക്ഷേത്രങ്ങളെ ഈ ദേവസ്വങ്ങളാണ് ഭരിക്കുന്നത്. അബ്ദുല്‍ റഹ്മാന്‍ എന്നാണ് കേരളത്തിലെ ന്യൂനപക്ഷ ക്ഷേമഹജ്ജ് വകുപ്പ് മന്ത്രിയുടെ പേര്. എല്ലാ വര്‍ഷവും ഈ ക്ഷേത്രങ്ങളില്‍ ലഭിക്കുന്ന 590 കോടി രൂപയോളം വരുന്ന വരുമാനത്തിന്റെ (അവയില്‍ ഭൂരിഭാഗവും നല്‍കുന്നത് ഹിന്ദു സ്ത്രീകളാണ്, അവര്‍ വളകളും മാലകളും മംഗല്‍സൂത്രമുള്‍പ്പെടെ നല്‍കുന്നു) 98.2 ശതമാനവും മുസ്‌ലിം ജനവിഭാഗത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഹിന്ദുക്കള്‍ക്ക് വേണ്ടിയല്ല’.

നരേന്ദ്രമോദി പറഞ്ഞത് സത്യമാണ്. അത് ചെലപ്പോള്‍ നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ പറ്റില്ല. ആ പറഞ്ഞതിലെന്താണ് പ്രശ്‌നം. എന്തുകൊണ്ടാണ് നമ്മള്‍ സത്യം മനസിലാക്കാത്തത്. ഹിന്ദുവിന്റെ വരുമാനം മുസ്‌ലിം സമുദായത്തിന്റെ പ്രയോജനത്തിനായി ഉപയോഗിക്കുന്നു’ സഞ്ജു വര്‍മ നുണ ആവര്‍ത്തിച്ചു.

Continue Reading

Trending