Connect with us

kerala

അബ്ദുള്ളക്കുട്ടിക്ക് ഭീഷണിയെന്ന പരാതി; രണ്ടു പൊലീസ് സ്റ്റേഷനുകളില്‍ കേസെടുത്തു

അബ്ദുള്ളക്കുട്ടിക്കെതിരെ നടന്ന അതിക്രമത്തെ പാര്‍ട്ടി ശക്തമായി അപലിക്കുന്നുവെന്നും സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Published

on

തിരുവനന്തപുരം: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടിക്ക് നേരെ ആക്രമണം നടന്ന സംഭവത്തില്‍ രണ്ടു പൊലീസ് സ്റ്റേഷനുകളില്‍ കേസെടുത്തു. ഹോട്ടലില്‍ വെച്ച് ഭീഷണിപ്പെടുത്തിയതിന് പൊന്നാനിയിലും വാഹനത്തില്‍ ലോറിയിടിച്ചതിന് പൊന്നാനിയിലും കേസെടുത്തു.

മലപ്പുറം രണ്ടത്താണിയില്‍ ചായകുടിക്കാന്‍ ഹോട്ടലില്‍ കയറിയ അബ്ദുള്ളക്കുട്ടിയെ ചിലര്‍ അപമാനിക്കുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ വാഹനത്തെ പിന്തുടര്‍ന്ന് പുറകില്‍ ഇടിക്കുകയും ചെയ്തുവെന്നാണ് ബിജെപിയുടെ ആരോപണം.

അബ്ദുള്ളക്കുട്ടിക്കെതിരെ നടന്ന അതിക്രമത്തെ പാര്‍ട്ടി ശക്തമായി അപലിക്കുന്നുവെന്നും സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സംസ്ഥാന ബിജെപി നേതാക്കളില്‍ ഞെട്ടലുണ്ടാക്കുന്നതായിരുന്നു എപി അബ്ദുള്ളകുട്ടിയുടെ നിയമനം. ദേശീയ വൈസ് പ്രസിഡന്റായിട്ടാണ് കേന്ദ്ര നേതൃത്വം അദ്ദേഹത്തെ നിയമിച്ചത്. വര്‍ഷങ്ങളായി ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന നേതാക്കളെ അവഗണിച്ചു എന്ന ആക്ഷേപവും ഉയര്‍ന്നു. ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ ദേശീയതലത്തിലേക്ക് ഉയര്‍ത്തുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് എപി അബ്ദുള്ളക്കുട്ടിയെയും ടോം വടക്കനെയും ബിജെപി ദേശീയ പദവി നല്‍കിയത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ചൂട് കൂടുന്നു, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത.

Published

on

സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. മറ്റന്നാള്‍ വരെ 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി. സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത. പാലക്കാട്, കൊല്ലം,ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ആണ് മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും കൊല്ലം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെ ഉയരാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്. സാധാരണയെക്കാള്‍ 2 – 4°C കൂടുതല്‍ താപനിലയാണിത്.

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഇന്നലെ അത് പിന്‍വലിക്കുകയും ചെയ്തു. പാലക്കാട്, കോഴിക്കോട് ജില്ലകളിലായിരുന്നു ഉഷ്ണതരംഗ മുന്നറിയിപ്പ്.

Continue Reading

kerala

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

മേയ് മാസത്തിലെ വൈദ്യുതി ബില്ലിലും യൂണിറ്റിന് 19 പൈസ ഇന്ധന സർചാർജ് തുടരും

Published

on

മേയ് മാസത്തിലെ വൈദ്യുതി ബില്ലിലും യൂണിറ്റിന് 19 പൈസ ഇന്ധന സർചാർജ് തുടരും. ഇതിൽ പത്തുപൈസ കെഎസ്ഇബി സ്വന്തം നിലയിൽ പിരിക്കുന്നതും 9 പൈസ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചതുമാണ്.

ഇ​തി​നു​ പു​റ​മേ, ഈ ​വേ​ന​ൽ​ക്കാ​ല​ത്ത്​ പു​റ​ത്തു​നി​ന്നും വൈ​ദ്യു​തി വാ​ങ്ങി​യ​തി​ൻറെ ന​ഷ്ടം നി​ക​ത്താ​നു​ള്ള സ​ർ​ചാ​ർ​ജും വൈ​കാ​തെ ഉ​പ​ഭോ​ക്താ​ക്ക​ൾ ന​ൽ​കേ​ണ്ടി​വ​രും. ഈ​യി​ന​ത്തി​ൽ കൂ​ടു​ത​ൽ തു​ക സ​ർ​ചാ​ർ​ജാ​യി ഈടാക്കാൻ അനുവദിക്കണമെന്ന് കാട്ടി കെഎസ്ഇബി റെ​ഗുലേറ്ററി കമ്മീഷനെ സമീപിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

Continue Reading

kerala

മേയർ- കെഎസ്ആർടിസി ഡ്രൈവർ തർക്കം; മേയർക്കും എംഎൽഎക്കും എതിരെ എഫ്ഐആറിൽ ചുമത്തിയത് ദുർബല വകുപ്പുകൾ

തിരുവനന്തപുരം വഞ്ചിയൂര്‍ സിജെഎം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് മേയറും എംഎല്‍എയും അടക്കം 5 പേര്‍ക്കെതിരെ പൊലിസ് കേസ് എടുത്തത്.

Published

on

തിരുവന്തപുരം മേയര്‍- കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും എതിരെ ചുമത്തിയ എഫ്‌ഐആറിന്റെ പകര്‍പ്പ് പുറത്ത്. തിരുവനന്തപുരം വഞ്ചിയൂര്‍ സിജെഎം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് മേയറും എംഎല്‍എയും അടക്കം 5 പേര്‍ക്കെതിരെ പൊലിസ് കേസ് എടുത്തത്. ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സംഘം ചേര്‍ന്ന് കെഎസ്ആര്‍ടിസി ബസ് തടഞ്ഞെന്നു എഫ്‌ഐആറില്‍ പറയുന്നു. ബസ് തടഞ്ഞു യാത്രക്കാര്‍ക്കും മറ്റു വാഹനങ്ങള്‍ക്കും ഗതാഗത തടസം ഉണ്ടാക്കി, കെഎസ്ആര്‍ടിസി ബസിന് കുറുകെ സിബ്ര ലൈനില്‍ വാഹനം നിര്‍ത്തി, അന്യായമായി സംഘം ചേരല്‍, പൊതുശല്യം ഉണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകളാണ് എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്നത്. പൊതുഗതാഗതം തടസപ്പെടുത്തിയതിന് ഉള്‍പ്പെടെ കാര്യമായ വകുപ്പുകള്‍ എഫ്‌ഐആറില്‍ ചുമത്തിയിട്ടില്ല.

അഭിഭാഷകനായ ബൈജു നോയല്‍ നല്‍കിയ ഹര്‍ജിയിലാണു പരിശോധിച്ച് നടപടി എടുക്കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കിയത്. ഏപ്രില്‍ 27നാണ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ എന്നിവരും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യെദുവുമായി നടുറോഡില്‍ തര്‍ക്കം ഉണ്ടായത്.

Continue Reading

Trending