തിരുവനന്തപുരം; തിരുവനന്തം വിളപ്പില്‍ശാല ഗ്രേഡ് എസ്‌ഐ രാധാകൃഷ്ണന്‍(53) മരിച്ചു. സ്റ്റേഷനിലെ ഫാനില്‍ ഒക്ടോബര്‍ ഒന്നിനാണ് രാധാകൃഷ്ണന്‍ തൂങ്ങിയത്. ആത്മഹത്യയ്ക്ക് ശ്രമിച്ച രാധാകൃഷ്ണന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ഇന്ന് മരണം സംഭവിക്കുകയായിരുന്നു.

അമിത ജോലിഭാരവും എസ്എച്ഒയുടെ മാനസീക പീഡനവും ആണ് ആത്യമഹത്യ ശ്രമത്തിനു പിന്നിലെന്നാണ് ആരോപണം. നാലു മാസം മുമ്പാണ് രാധാകൃഷ്ണന്‍ വിളപ്പില്‍ശാല പോലീസ് സ്റ്റേഷനില്‍ എത്തിയത്. രാധാകൃഷ്ണനെ ഇന്‍സ്‌പെക്ടര്‍ സജിമോന്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് സഹോദരന്‍ പറഞ്ഞിരുന്നു.

വിളപ്പില്‍ശാല പൊലീസ് സ്റ്റേഷനിലെ വിശ്രമമുറിയിലാണ് രാധാകൃഷ്ണന്‍ തൂങ്ങി മരിക്കാന്‍ ശ്രമം നടത്തിയത്. രാധാകൃഷ്ണനെ സഹപ്രവര്‍ത്തകരായ പൊലീസുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഗ്രേഡ് എസ്‌ഐ ആയി പ്രൊമോഷന്‍ കിട്ടിയ രാധാകൃഷ്ണന്‍ വിളപ്പിന്‍ ശാല സ്റ്റേഷനിലേക്ക് സ്ഥലം മാറിയെത്തിയതു മുതല്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നെന്ന് സഹോദരന്‍ വിനോദന്‍ പറഞ്ഞു.