Connect with us

kerala

കാറില്‍ ഇന്ധനം നിറച്ച് പണം നല്‍കാതെ പോയ കേസിലെ പ്രതി പിടിയില്‍

Published

on

മലപ്പുറം: രാമപുരത്തെ യെസ്സാര്‍ പെട്രോള്‍ പമ്പില്‍ നിന്നും കാറില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചതിന് ശേഷം പണം കൊടുക്കാതെ വേഗത്തില്‍ ഓടിച്ചു പോയ പ്രതികളില്‍ ഒരാളെ കൊളത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പ് പടപ്പേങ്ങാട് കായക്കോല്‍ ജാസിം (19) ആണ് അറസ്റ്റിലായത്. പൊലീസിനെ കണ്ടതിനെ തുടര്‍ന്ന് കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു.

ശനിയാഴ്ച രാവിലെ രാമപുരം യെസ്സാര്‍ പെട്രോള്‍ പമ്പില്‍ നിന്ന് കറുപ്പ് നിറത്തിലുള്ള ഹൂണ്ടായ് ഐ10 കാറില്‍ വന്ന സംഘം 2500 രൂപയുടെ പെട്രോള്‍ അടിച്ചതിന് ശേഷം പണം കൊടുക്കാതെ വേഗത്തില്‍ പെരിന്തല്‍മണ്ണ ഭാഗത്തേക്ക് ഓടിച്ചു പോവുകയായിരുന്നു. കൊളത്തൂര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കാറിലെ നമ്പര്‍ തെറ്റായാണ് കാണിച്ചിരുന്നതെങ്കിലും കറുത്ത ഐ10 കാറിനെപ്പറ്റിയുള്ള അന്വേഷണത്തിനൊടുവില്‍ ഉടമസ്ഥനെ കണ്ടെത്തി ചോദിച്ചതില്‍ കാര്‍ വാടകക്ക്‌കൊടുത്തതാണെന്ന് മനസ്സിലായി. കാറില്‍ ജിപിഎസ് ഘടിപ്പിച്ചിരുന്നതിനാല്‍ ലൊക്കേഷന്‍ മനസ്സിലായി പിന്തുടര്‍ന്നതില്‍ രാത്രി 12 മണിയോടെ കാര്‍ വിലങ്ങിട്ട് തടയുകയായിരുന്നു.

കാര്‍ പരിശോധിച്ചതില്‍ കാറിന്റെ നമ്പര്‍ മറ്റൊരു രീതിയിലാക്കി രാത്രി വീണ്ടും പുറത്തിറക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. രക്ഷപ്പെട്ട മറ്റു സംഘാംഗങ്ങളെ തിരിച്ചറിഞ്ഞതായും വെളളിയാഴ്ച്ച പുലര്‍ച്ചെ സമാന രീതിയില്‍ ദേശീയ പാതയില്‍ കാക്കഞ്ചേരിയിലെ പമ്പില്‍ നിന്നും ഇവര്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ച് പണം കൊടുക്കാതെ വേഗത്തില്‍ ഓടിച്ചു പോയവരാണെന്നും പൊലീസ് പറഞ്ഞു. പിടികൂടിയ പ്രതിക്കെതിരെ തളിപ്പറമ്പ് സ്റ്റേഷനിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലും കേസുകളുണ്ട്. കൊളത്തൂര്‍ സിഐ പി.എ ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പിടികൂടിയ സംഘത്തില്‍ എസ് ഐ റെജിമോന്‍, എഎസ്‌ഐ ശിവദാസന്‍, സിപിഒ മാരായ ഷംസു, സത്താര്‍, വിപിന്‍ ചന്ദ്രന്‍, മനോജ്, പ്രവീണ്‍ എന്നിവരുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

kerala

ശബരിമല സ്വര്‍ണക്കൊള്ള; പോറ്റിയുടെയും മുരാരി ബാബുവിന്റെയും റിമാന്‍ഡ് നീട്ടി

അടുത്ത മാസം 11 വരെയാണ് റിമാന്‍ഡ് ചെയ്തത്.

Published

on

ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെയും ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെയും കോടതി 14 ദിവസത്തേക്ക് കൂടി റിമാന്‍ഡ് ചെയ്തു. അടുത്ത മാസം 11 വരെയാണ് റിമാന്‍ഡ് ചെയ്തത്. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്നലെ തള്ളിയിരുന്നു.

കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസിലും ദ്വാരപാലകശില്‍പത്തിലെ സ്വര്‍ണപ്പാളികള്‍ കവര്‍ന്ന കേസിലും മുരാരി ബാബു പ്രതിയാണ്. കട്ടിളപ്പാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകാന്‍ മുരാരി ബാബു ചുമതലയേല്‍ക്കുന്നതിന് മുന്‍പേ ഉത്തരവിട്ടിരുന്നതായും അദ്ദേഹത്തില്‍ അതില്‍ പങ്കില്ലെന്നുമായിരുന്നു ജാമ്യാപേക്ഷയിലെ വാദം. എന്നാല്‍ കോടതി ഇക്കാര്യം തള്ളി. മുരാരി ബാബു ചുമതലയില്‍ ഉണ്ടായിരിക്കെയാണ് കട്ടിളപ്പാളി കൊണ്ടുപോകാന്‍ മഹസര്‍ തയ്യാറാക്കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.

ദ്വാരപാലക ശില്‍പ്പാളിയിലെ സ്വര്‍ണപ്പാളി മോഷണക്കേസില്‍ മുരാരി ബാബു രണ്ടാം പ്രതിയും കട്ടിളപ്പടികളിലെ സ്വര്‍ണക്കൊള്ളക്കേസില്‍ ആറാം പ്രതിയുമാണ് മുരാരി ബാബു.

Continue Reading

kerala

മലപ്പുറത്ത് കാട്ടാനക്കലി: അതിഥി തൊഴിലാളിയെ ചവിട്ടിക്കൊന്നു

ഇന്ന് രാവിലെ 9.10ഓടെയാണ് ദുരന്തം

Published

on

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം. നിലമ്പൂര്‍ ചാലിയാര്‍ നദിക്ക് സമീപമുള്ള അരയാട് എസ്റ്റേറ്റില്‍ ഇന്ന് രാവിലെ 9.10ഓടെയാണ് ദുരന്തം. ഝാര്‍ഖണ്ഡ് സ്വദേശിയായ അതിഥി തൊഴിലാളി ഷാരു (40) കാട്ടാനയുടെ ചവിട്ടേറ്റ് മരണമടഞ്ഞു.

കാട്ടാനയെ കണ്ടതോടെ തൊഴിലാളികള്‍ ഓടിത്തുടങ്ങി. ഓടുന്നതിനിടെ ഷാരുവിനെ പിന്തുടര്‍ന്ന കാട്ടാന ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഷാരുവിനെ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ജനവാസമേഖലകളില്‍ കാട്ടാന ശല്യം പതിവായ മേഖലയാണിത്. സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പ്രശ്നപരിഹാരത്തിനായി വനംവകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതിയെന്നാണ്.

Continue Reading

kerala

അലന്‍ കൊലക്കേസ്: കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തി

പ്രതി അജിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് കണ്‍ട്രോണ്‍മെന്റ് പൊലീസ് കത്തി കണ്ടെത്തിയത്

Published

on

തിരുവനന്തപുരം: അലന്‍ കൊലക്കേസില്‍ നിര്‍ണായക മുന്നേറ്റമായി കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെത്തി. പ്രതി അജിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് കണ്‍ട്രോണ്‍മെന്റ് പൊലീസ് കത്തി കണ്ടെത്തിയത്. സംഭവത്തിന് ശേഷം അജിന്‍ കത്തി ഇവിടെ ഒളിപ്പിച്ചതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

പ്രാഥമിക ചോദ്യം ചെയ്യലില്‍ കത്തി എവിടെയോ നഷ്ടപ്പെട്ടുവെന്നാണ് അജിന്‍ പറഞ്ഞിരുന്നത്. എന്നാല്‍ വിശദമായ അന്വേഷണവും തെളിവെടുപ്പും തുടര്‍ന്ന് ഒടുവില്‍ ഒളിപ്പിച്ച ആയുധം പൊലീസ് കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ മാസം ഫുട്ബോള്‍ മത്സരത്തിനിടയില്‍ ഉണ്ടായ തര്‍ക്കമാണ് 18 കാരനായ ചെങ്ങല്‍ചൂള രാജാജി നഗര്‍ സ്വദേശിയായ അലന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തെ തുടര്‍ന്ന് യുവാക്കള്‍ തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കം ക്രൂരമായ ആക്രമണത്തിലേക്ക് നീങ്ങുകയായിരുന്നു.

Continue Reading

Trending