Connect with us

kerala

പതിനാലുകാരിയായ മകളെ പീഡിപ്പിച്ച അച്ഛന് ജീവപര്യന്തം

കുട്ടിയെ പലയിടത്തുകൊണ്ടുപോയി പീഡിപ്പിച്ചെന്നുള്ള 18 കേസുകളില്‍ വിചാരണ തുടരുകയാണ്.

Published

on

കണ്ണൂര്‍: കണ്ണൂരില്‍ 14 വയസുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് ജീവപര്യന്തം തടവ്. തലശ്ശേരി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2015-17 കാലയളവില്‍ അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് കുട്ടി മജിസ്‌ട്രേറ്റിന് മുമ്പാകെ രഹസ്യ മൊഴി നല്‍കിയിരുന്നു.

പറശ്ശിനിക്കടവിലെ ലോഡ്ജില്‍ വച്ച് ഈ കുട്ടിയെ 19 പേര്‍ പീഡിപ്പിച്ച കേസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് അച്ഛന്‍ പീഡിപ്പിച്ച കാര്യം കുട്ടി വെളിപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായ പിതാവ് വിചാരണയ്ക്കിടെ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ജാമ്യം നിഷേധിച്ചിരുന്നു.

കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ തലശ്ശേരി പ്രത്യേക പോക്‌സോ കോടതി ജഡ്ജ് സിജി ഘോഷ് ആണ് പ്രതിയെ ജീവപര്യന്തം തടവിന് വിധിച്ചത്. ബീന കാളിയത്താണ് പബ്ലിക് പ്രോസിക്യൂട്ടര്‍. കുട്ടിയെ പലയിടത്തുകൊണ്ടുപോയി പീഡിപ്പിച്ചെന്നുള്ള 18 കേസുകളില്‍ വിചാരണ തുടരുകയാണ്.

 

kerala

കണ്ണരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

മഴയ്ക്കിടെ ചെങ്കല്‍പണയിലെ മണ്ണിടിഞ്ഞാണ് അപകടം

Published

on

കണ്ണരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പയ്യന്നൂര്‍ ഒയോളത്തെ ചെങ്കല്‍പണയിലെ തൊഴിലാളിയായ അസം സ്വദേശി ഗോപാല്‍ വര്‍മന്‍ ആണ് അപകടത്തില്‍ മരിച്ചത്. മഴയ്ക്കിടെ ചെങ്കല്‍പണയിലെ മണ്ണിടിഞ്ഞാണ് അപകടം.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ കണ്ണൂരും കാസര്‍ഗോഡും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും അതിതീവ്ര മഴ ഉണ്ടാകും . രണ്ടു ദിവസത്തിനകം കാലവര്‍ഷം കേരളത്തില്‍ എത്തും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Continue Reading

kerala

കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ഒമ്പതാം ദിവസവും തുടരുന്നു

കടുവയെ ഇനിയും പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

Published

on

മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ഒമ്പതാം ദിവസവും തുടരുന്നു. റാവുത്തര്‍ കാട് ഭാഗത്ത് രണ്ടുകൂടുകളും സുല്‍ത്താന എസ്റ്റേറ്റ് ഭാഗത്ത് ഒരു കൂടും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം ലൈവ് ക്യാമറ നിരീക്ഷണത്തിലാണ്. കടുവയെ ഇനിയും പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

കുംകിയാനയെ അടക്കം എത്തിച്ച് പരിശോധന നടത്തിയിരുന്നെങ്കിലും കടുവയെ ഇതുവരെ പിടികൂടാനായില്ല. പ്രദേശത്ത് നിരവധി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം പരിശോധിച്ചു വരികയാണ്.

മേയ് 15നാണ് ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവയെക്കണ്ട് കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ പിടിക്കുകയായിരുന്നു.

Continue Reading

kerala

‘ഇനി പാക് വേണ്ട’; മൈസൂര്‍ പാക്കിന്റെ പേര് മാറ്റി; ഇനി മൈസൂര്‍ ശ്രീ

പലഹാരങ്ങളുടെ പേരിലെ പാക്ക് മാറ്റിയെന്നും പകരം ശ്രീ എന്ന് ചേര്‍ത്തെന്നും കടയുടമകള്‍ പറഞ്ഞു.

Published

on

ഇന്ത്യാ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന് പിന്നാലെ മൈസൂര്‍ പാക്കിന്റെ പേര് മാറ്റി ജയ്പൂരിലെ വ്യാപാരികള്‍. മൈസൂര്‍ പാക്കിന്റെ പേര് മാറ്റി മൈസൂര്‍ ശ്രീ എന്നാക്കി. പലഹാരങ്ങളുടെ പേരിലെ പാക്ക് മാറ്റിയെന്നും പകരം ശ്രീ എന്ന് ചേര്‍ത്തെന്നും കടയുടമകള്‍ പറഞ്ഞു.

ഗോണ്ട് പാക്കിന്റെ പേര് ഗോണ്ട് ശ്രീ എന്നും, മോത്തി പാക്ക് എന്ന പലഹാരത്തിന്റെ പേര് ‘മോത്തി ശ്രീ’ എന്നും, മൈസൂര്‍ പാക്കിന്റെ പേര് മൈസൂര്‍ ശ്രീ എന്നുമാണ് മാറ്റിയത്.

മധുരപലഹാരങ്ങളിലെ ‘പാകി’ന്റെ അര്‍ഥം കന്നഡയില്‍ മധുരം എന്നാണ്. കര്‍ണാടകയിലെ മൈസൂരിന്റെ പേരിലാണ് മധുരപലഹാരമായ മൈസൂര്‍ പാക്ക് അറിയപ്പെട്ടിരുന്നത്. ഉപഭോക്താക്കള്‍ തന്നെ പേര് മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടതായാണ് കടയുടമകള്‍ പറയുന്നത്.

Continue Reading

Trending