Connect with us

india

‘നിങ്ങളുടെ മകളുടെ മൃതദേഹം ഇങ്ങനെ സംസ്‌കരിക്കുമോ?’; യുപി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

പൊലീസ് ഇടപെട് പെണ്‍കുട്ടിയുടെ മൃതദേഹം രാത്രി സംസ്‌കരിച്ചതിനെതിരെയായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ വിമര്‍ശനം

Published

on

അലഹബാദ്: ഹാത്രസ് സംഭവത്തില്‍ യുപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. പൊലീസ് ഇടപെട് പെണ്‍കുട്ടിയുടെ മൃതദേഹം രാത്രി സംസ്‌കരിച്ചതിനെതിരെയായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ വിമര്‍ശനം.

ഏത് സാഹചര്യത്തിലാണ് രാത്രി മൃതദേഹം സംസ്‌കരിച്ചതെന്ന് കോടതി ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോള്‍ അസാധാരണ സാഹചര്യത്തിലാണ് അത്തരമൊരു തീരമാനമെടുത്തത് എന്നായിരുന്നു കോടതിയെ അറിയിച്ചത്. അപ്പോഴാണ് സര്‍ക്കാരിനെതിരെ കോടതി രൂക്ഷമ വിമര്‍ശനം നടത്തിയത്. നിങ്ങളുടെ മകളുടെ മൃതദേഹം ഇതുപോലെ സംസ്‌കരിക്കുമോയെന്നും മരിച്ച പെണ്‍കുട്ടി ഒരു സമ്പന്നന്റെ മകളായിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യുമായിരുന്നോയെന്നും കോടതി ചോദിച്ചു. പൊലീസിന്റെ നടപടിയോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ലക്‌നൗ ബെഞ്ചില്‍ ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബം നേരിട്ട് ഹാജരായി മൊഴി നല്‍കിയിരുന്നു.

മൃതദേഹം തങ്ങളുടെ അനുമതിയില്ലാതെ പൊലീസ് സംസ്‌കരിക്കുകയായിരുന്നെന്ന് കുടുംബം കോടതിയെ അറിയിച്ചു. ജില്ലാ കലക്ടര്‍ ഇതിനായി സമ്മര്‍ദം ചെലുത്തി. സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ പൊലീസ് തങ്ങളെ അനുവദിച്ചില്ലെന്ന് അവര്‍ കോടതിയെ അറിയിച്ചു.

ഉത്തര്‍പ്രദേശ് ഡിജിപി, ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി, ജില്ലാ കലക്ടര്‍, എസ്പി എന്നിവരുടെ സാന്നിധ്യത്തിലാണ് കുടുംബം കോടതിയില്‍ മൊഴി നല്‍കിയത്. രാത്രിയില്‍ സംസ്‌കാരം നടത്തിയതിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നതായി ജില്ലാ കലക്ടര്‍ കോടതിയെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

india

ജെ.​ഡി.​എ​സ് എം.​എ​ൽ.​എ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സ്ത്രീ​യെ പി.​എ​യു​ടെ വീ​ട്ടി​ൽ ക​ണ്ടെ​ത്തി

രേ​വ​ണ്ണ​യും ലൈം​ഗി​ക അ​തി​ക്ര​മം കാ​ണി​ച്ചെ​ന്ന് പ​രാ​തി ന​ൽ​കി​യ സ്ത്രീ​യെ എ​സ്.​ഐ.​ടി സം​ഘം ശ​നി​യാ​ഴ്ച രേ​വ​ണ്ണ​യു​ടെ പി.​എ രാ​ജ​ശേ​ഖ​റി​ന്റെ ഫാം ​ഹൗ​സി​ൽ ക​ണ്ടെ​ത്തി.

Published

on

ഹാ​സ​ൻ മ​ണ്ഡ​ലം ജെ.​ഡി.​എ​സ് എം.​പി പ്ര​ജ്വ​ൽ രേ​വ​ണ്ണ​യും പി​താ​വ് മു​ൻ മ​ന്ത്രി​യും ജെ.​ഡി.​എ​സ് എം.​എ​ൽ.​എ​യു​മാ​യ എ​ച്ച്.​ഡി. രേ​വ​ണ്ണ​യും ലൈം​ഗി​ക അ​തി​ക്ര​മം കാ​ണി​ച്ചെ​ന്ന് പ​രാ​തി ന​ൽ​കി​യ സ്ത്രീ​യെ എ​സ്.​ഐ.​ടി സം​ഘം ശ​നി​യാ​ഴ്ച രേ​വ​ണ്ണ​യു​ടെ പി.​എ രാ​ജ​ശേ​ഖ​റി​ന്റെ ഫാം ​ഹൗ​സി​ൽ ക​ണ്ടെ​ത്തി. ഇ​വ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി മ​ക​ൻ എ​ച്ച്.​ഡി.​രാ​ജു (20) മൈ​സൂ​രു ജി​ല്ല​യി​ലെ കെ.​ആ​ർ.​ന​ഗ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

രേ​വ​ണ്ണ ഒ​ന്നാം പ്ര​തി​യും ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ നി​യോ​ഗി​ച്ച​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്ന സ​തീ​ഷ് ബാ​ബ​ണ്ണ ര​ണ്ടാം പ്ര​തി​യു​മാ​യി കേ​സും ര​ജി​സ്റ്റ​ർ ചെ​യ്തു.പ്ര​ജ്വ​ൽ രേ​വ​ണ്ണ മ​ത്സ​രി​ക്കു​ന്ന ഹാ​സ​ൻ മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​തി​ന്റെ മൂ​ന്ന് ദി​വ​സം മു​മ്പ് രേ​വ​ണ്ണ​യു​ടെ ഭാ​ര്യ ഭ​വാ​നി രേ​വ​ണ്ണ കാ​ണ​ണ​മെ​ന്ന് പ​റ​ഞ്ഞു എ​ന്ന​റി​യി​ച്ചാ​ണ് സ​തീ​ഷ് ത​ന്റെ മാ​താ​വി​നെ ആ​ദ്യം കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് രാ​ജു​വി​ന്റെ പ​രാ​തി​യി​ലു​ള്ള​ത്. പൊ​ലീ​സ് എ​ത്ര ആ​വ​ശ്യ​പ്പെ​ട്ടാ​ലും രേ​വ​ണ്ണ​യു​ടെ വീ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ പു​റ​ത്തു വി​ട​രു​തെ​ന്ന് മാ​താ​വി​നേ​യും പി​താ​വി​നേ​യും താ​ക്കീ​ത് ചെ​യ്തു.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന് സ​തീ​ഷ് വീ​ണ്ടും എ​ത്തി മാ​താ​വി​നെ കൊ​ണ്ടു​പോ​യി. അ​വ​ർ​ക്കെ​തി​രെ കേ​സു​ണ്ട്, വീ​ട്ടി​ൽ നി​ന്നാ​ൽ പൊ​ലീ​സ് പി​ടി​ക്കും എ​ന്നു​പ​റ​ഞ്ഞാ​യി​രു​ന്നു അ​ത്. മാ​താ​വി​ന്റെ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​ഞ്ഞ​ത്. രേ​വ​ണ്ണ അ​റ​സ്റ്റി​ലാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ സ്ത്രീ​യെ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രെ ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​ച്ച് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് എ​സ്.​ഐ.​ടി അ​റി​യി​ച്ചു.

Continue Reading

india

പ്രജ്ജ്വല്‍ രേവണ്ണ കീഴടങ്ങുമെന്ന് സൂചന; സിബിഐ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചേക്കും

. പ്രജ്ജ്വൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ബെംഗളൂരു കോടതി നേരത്തെ തള്ളിയിരുന്നു.

Published

on

ലൈംഗികാതിക്രമക്കേസില്‍ അന്വേഷണം നേരിടുന്ന പ്രജ്ജ്വല്‍ രേവണ്ണയ്‌ക്കെതിരെ സിബിഐ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചേക്കും. നേരത്തെ കേസ് അന്വേഷിക്കുന്ന കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പ്രജ്ജ്വലിനെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കാന്‍ സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. പ്രജ്ജ്വൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ബെംഗളൂരു കോടതി നേരത്തെ തള്ളിയിരുന്നു.

ലൈംഗികാതിക്രമകേസില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ നയതന്ത്രപാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്ജ്വല്‍ ജര്‍മ്മനിയിലേയ്ക്ക് കടന്നിരുന്നു. ചോദ്യം ചെയ്യലിനായി 24 മണിക്കൂറിനകം ഹാജരാകണമെന്ന് അന്വേഷണ സംഘം നോട്ടീസ് നല്‍കിയെങ്കിലും സ്ഥലത്തില്ലാത്തതിനാല്‍ ഹാജരാകാനാകില്ലെന്നായിരുന്നു പ്രജ്ജ്വലിന്റെ അഭിഭാഷകര്‍ അന്വേഷണ സംഘത്തെ അറിയിച്ചത്. ഇതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം പ്രജ്ജ്വലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

ഇതിനിടെ ജര്‍മ്മനിയില്‍ നിന്നും പ്രജ്ജ്വല്‍ മസ്‌കറ്റില്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. താമസിയാതെ അന്വേഷണ സംഘത്തിന് മുമ്പില്‍ പ്രജ്ജ്വല്‍ കീഴടങ്ങിയേക്കുമെന്നുമുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. പ്രജ്ജ്വലിന്റെ പിതാവ് രേവണ്ണയെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു കേസില്‍ ഉള്‍പ്പെട്ട ഇരയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു രേവണ്ണയുടെ അറസ്റ്റ്. പിതാവ് എച്ച് ഡി ദേവഗൗഡയുടെ വസതിയില്‍ വെച്ചാണ് രേവണ്ണ കസ്റ്റഡിയിലാവുന്നത്.

സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിന് വിധേയരാക്കിയെന്നാണ് പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരായ കേസ്. ഈ ദൃശ്യങ്ങൾ പുറത്ത് പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം വിവാദമാകുന്നത്. ഏതാണ്ട് മൂവായിരത്തിന് അടുത്ത് വീഡിയോകളാണ് ഇത്തരത്തിൽ പുറത്ത് വന്നിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇതിനിടെ സിറ്റിങ്ങ് എംപിയും ഹാസനിൽ നിന്നുള്ള സ്ഥാനാർത്ഥിയുമായി പ്രജ്ജ്വലിനെ ജെഡിഎസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പീഡന ദൃശ്യങ്ങളില്‍ ചിലത് രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് മുമ്പ് പുറത്ത് വന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. തിരഞ്ഞെടുപ്പ് രംഗത്ത് കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണ ആയുധവുമായി പ്രജ്ജ്വലിൻ്റെ വീഡിയോ വിവാദം മാറിയിരുന്നു.

Continue Reading

india

രോഹിത് വെമുല കേസ്: പുനരന്വേഷണം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍

പൊലീസിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് സഹായം തേടുമെന്നും രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല വ്യക്തമാക്കി

Published

on

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ കേസ് പുനരന്വോഷിക്കാന്‍ തെലങ്കാന സര്‍ക്കാരിന്റെ ഉത്തരവ്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് സര്‍വകലാശാലയില്‍ പ്രവേശനം നേടിയതെന്നും ഇത് പുറത്ത് വരുമെന്ന ഭയം മൂലമാകാം ആത്മഹത്യ ചെയ്തതെന്നുമായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. പൊലീസ് നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രോഹിത്തിന്റെ അമ്മയും സഹോദരനും അതൃപ്തി അറിയിച്ചതോടെയാണ് പുതിയ ഉത്തരവ്. തെലങ്കാന ഡിജിപി രവി ഗുപ്തയാണ് പുനരന്വോഷണത്തിന് ഉത്തരവിട്ടത്. റിപ്പോര്‍ട്ട് തള്ളുന്നതിന് ഡിജിപി കോടതിയില്‍ അപേക്ഷ നല്‍കും.

2016 ജനുവരി 17നാണ് രോഹിത് ഹോസ്റ്റല്‍ മുറിയില്‍ അഞ്ച് പേജുള്ള അത്മഹത്യ കുറിപ്പ് എഴുതി ജീവനൊടിക്കിയത്. താന്‍ അടക്കമുള്ള അഞ്ച് വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷെനെതിരായ സമരത്തിനൊടുവിലായിരുന്നു രോഹിത് ആത്മഹത്യ ചെയ്തത്.

രോഹിത്തിന്റെ എസ്.എസ്.എല്‍.സി. രേഖകള്‍ വ്യാജമായിരുന്നെന്നും യഥാര്‍ഥ ജാതിസ്വത്വം വെളിപ്പെടുമെന്ന് ഭയന്നാണ് ആത്മഹത്യയെന്നുമായിരുന്നു ക്ലോഷര്‍ റിപ്പോര്‍ട്ട്. കേസിലെ പ്രതികളായ അന്നത്തെ ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പ റാവു, സെക്കന്തരാബാദിലെ ബി.ജെ.പി എം.പിയും കേന്ദ്ര മന്ത്രിയുമായിരുന്ന ബണ്ഡാരു ദത്താത്രേയ എന്നിവര്‍ക്ക് ക്ലീന്‍ ചീട്ട് നല്‍കിയിരുന്നു. പൊലീസിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് സഹായം തേടുമെന്നും രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല വ്യക്തമാക്കി.

Continue Reading

Trending