Connect with us

kerala

‘പാര്‍ട്ടി തമ്പ്രാക്കളുടെ ഓരോ തോന്ന്യാസം ന്യായീകരിച്ച് അടിമജീവിതം നയിക്കുക എന്നതല്ലാതെ നിങ്ങള്‍ക്കൊക്കെ വേറെ എന്തെങ്കിലുമൊരു അസ്തിത്വം ബാക്കിയുണ്ടോ യുവ സഖാക്കളേ?’; വിടി ബല്‍റാം എംഎല്‍എ

‘പാര്‍ട്ടി തമ്പ്രാക്കളുടെ ഓരോ തോന്ന്യാസത്തിനും എറാന്‍മൂളി, അവയെ ന്യായീകരിക്കാന്‍ പരിഹാസ്യമായ വാദമുഖങ്ങള്‍ നിരത്തി, അടിമജീവിതം നയിക്കുക എന്നതല്ലാതെ നിങ്ങള്‍ക്കൊക്കെ വേറെ എന്തെങ്കിലുമൊരു അസ്തിത്വം ബാക്കിയുണ്ടോ യുവ സഖാക്കളേ?’- ബല്‍റാം ഫേസ്ബുക്കില്‍ ചോദിച്ചു.

Published

on

തിരുവനന്തപുരം: ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തില്‍ പ്രതികരണവുമായി വിടി ബല്‍റാം എംഎല്‍എ. സിപിഎമ്മില്‍ ആര്‍ജ്ജവമുള്ള യുവ നേതാക്കള്‍ ആരെങ്കിലുമുണ്ടെങ്കില്‍, ശക്തമായി പ്രതിഷേധിച്ചില്ലെങ്കിലും ഒരു നേരിയ മുരള്‍ച്ചയെങ്കിലും കേള്‍പ്പിക്കേണ്ട സന്ദര്‍ഭമാണിതെന്ന് ബല്‍റാം പറഞ്ഞു.

‘പാര്‍ട്ടി തമ്പ്രാക്കളുടെ ഓരോ തോന്ന്യാസത്തിനും എറാന്‍മൂളി, അവയെ ന്യായീകരിക്കാന്‍ പരിഹാസ്യമായ വാദമുഖങ്ങള്‍ നിരത്തി, അടിമജീവിതം നയിക്കുക എന്നതല്ലാതെ നിങ്ങള്‍ക്കൊക്കെ വേറെ എന്തെങ്കിലുമൊരു അസ്തിത്വം ബാക്കിയുണ്ടോ യുവ സഖാക്കളേ?’- ബല്‍റാം ഫേസ്ബുക്കില്‍ ചോദിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സിപിഎമ്മില്‍ ആര്‍ജ്ജവമുള്ള യുവ നേതാക്കള്‍ ആരെങ്കിലുമുണ്ടെങ്കില്‍, ശക്തമായി പ്രതിഷേധിച്ചില്ലെങ്കിലും ഒരു നേരിയ മുരള്‍ച്ചയെങ്കിലും കേള്‍പ്പിക്കേണ്ട സന്ദര്‍ഭമാണിത്.
കൊടും അഴിമതിക്കാരനെന്ന് നിങ്ങള്‍ തന്നെ മുദ്രകുത്തിയ, വീട്ടില്‍ കള്ളപ്പണമെണ്ണാന്‍ യന്ത്രം സൂക്ഷിച്ചിട്ടുണ്ടെന്ന് നിങ്ങളാല്‍ അധിക്ഷേപിക്കപ്പെട്ട ഒരു വ്യക്തിയുടെ പേരില്‍ മാത്രം നിലനില്‍ക്കുന്ന, ചില സ്ഥാപിത താത്പര്യങ്ങളല്ലാതെ മറ്റ് കാര്യമായ രാഷ്ട്രീയമൊന്നും അവകാശപ്പെടാനില്ലാത്ത ഒരു പാര്‍ട്ടിയെ കേവലം നാല് വോട്ട് കിട്ടുമെന്ന പ്രതീക്ഷയില്‍ ഇന്നു നിങ്ങളുടെ നേതാക്കള്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമ്പോള്‍ നിങ്ങള്‍ക്ക് അല്‍പ്പം പോലും ലജ്ജ തോന്നുന്നില്ലേ?
നിങ്ങള്‍ ഇന്നലെകളില്‍ ധാര്‍മ്മികതയുടെ പേരില്‍ നടത്തിയെന്നവകാശപ്പെടുന്ന സമരങ്ങള്‍ വെറും ഫോട്ടോ ഓപ് മാത്രമല്ലായിരുന്നുവെങ്കില്‍,
അന്ന് നടത്തിയ അഴിമതി വിരുദ്ധ വാചാടോപങ്ങളോട് തരിമ്പെങ്കിലും ആത്മാര്‍ത്ഥത നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങളുടെ വിയോജിപ്പിന്റെ ശബ്ദത്തിനായി കേരളമിതാ കാതോര്‍ക്കുന്നു.
പാര്‍ട്ടി തമ്പ്രാക്കളുടെ ഓരോ തോന്ന്യാസത്തിനും എറാന്‍മൂളി, അവയെ ന്യായീകരിക്കാന്‍ പരിഹാസ്യമായ വാദമുഖങ്ങള്‍ നിരത്തി, അടിമജീവിതം നയിക്കുക എന്നതല്ലാതെ നിങ്ങള്‍ക്കൊക്കെ വേറെ എന്തെങ്കിലുമൊരു അസ്തിത്വം ബാക്കിയുണ്ടോ യുവ സഖാക്കളേ?

https://www.facebook.com/vtbalram/posts/10158040486124139

kerala

വെള്ളാപ്പള്ളിയുടെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കി; മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി

മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി

Published

on

ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി. മാരാരിക്കുളം ചെത്തി ലോക്കല്‍ കമ്മിറ്റിയിലാണ് തര്‍ക്കം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്‍ത്ഥി ആക്കിയില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ് ആരോപണം.

Continue Reading

kerala

മൂവാറ്റുപുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം

Published

on

മൂവാറ്റുപുഴ: മൂവാറ്റുപുഴകൂത്താട്ടുകുളം എം.സി. റോഡില്‍ മിങ്കുന്നത്ത് ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടമായി. ആറൂര്‍ മൂഞ്ഞേലിലെ ആല്‍ബിന്‍ (16), കൈപ്പം തടത്തില്‍ ശ്യാംജിത്ത് (21) എന്നിവരാണ് മരിച്ചത്.

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം. സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

kerala

കൊച്ചിയില്‍ തെരുവില്‍ കിടന്നുറങ്ങിയ ആളിനെ തീകൊളുത്താന്‍ ശ്രമം; ഒരാള്‍ കസ്റ്റഡിയില്‍

കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശിയായ ജോസഫാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Published

on

കൊച്ചി: തെരുവില്‍ കിടന്നുറങ്ങിയിരുന്ന ആളിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശിയായ ജോസഫാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതി ആന്റപ്പനെ കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസഫും ആന്റപ്പനും പരിചയക്കാരാണെന്നും, ജോസഫിന്റെ പണം നേരത്തെ ആന്റപ്പന്‍ കവര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.

പരിക്ക് പറ്റിയ ജോസഫ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

 

Continue Reading

Trending