Sports
രണ്ട് കൈകളുമില്ല; സ്നൂക്കര്‍ ടേബിളില്‍ താടികൊണ്ട് ചരിത്രം രചിച്ച് പാക്കിസ്ഥാന് യുവാവ്
ഇക്രം നിരവധി ടൂര്‍ണമെന്റുകള്‍ വിജയിച്ചിട്ടുണ്ടെന്നാണ് ക്യൂമാസ്റ്റേഴ്സ് സ്നൂക്കര്‍ ക്ലബ്ബിലെ സഹ ഉടമയായ മിയാന്‍ ഉസ്മാന് അഹമ്മദ് പറയുന്നത്.
സാമുന്ത്രി(പാക്കിസ്ഥാന്): ചെറിയ പരിമിതികള്‍ വരുമ്പോഴേക്കും തളര്ന്നുപോവുന്നവര്ക്ക് ഒരു തിരുത്താവുകയാണ് മുഹമ്മദ് ഇക്രം എന്ന പാക്കിസ്ഥാന് യുവാവ്. ജന്മനാ ഇരു കൈകളുമില്ലാത്ത ഇക്രം സ്നൂക്കര്‍ ടേബിളില്‍ താടികൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ സാമുന്ത്രി സ്വദേശിയായ ഇക്രം എട്ട് വര്‍ഷത്തെ കഠിന പരിശീലനത്തിലൂടെയാണ് താടികൊണ്ട് സ്നൂക്കര്‍ കളിക്കാനുള്ള മികവ് നേടിയത്.
സ്നൂക്കറില്‍ ഇക്രം മികച്ച താരമാണെന്ന് മറ്റുള്ള കളിക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബത്തില്‍ ജനിച്ച ഇക്രമിന് വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിച്ചിരുന്നില്ല. വീടിനടുത്തുള്ള സ്നൂക്കര്‍ ക്ലബില്‍ പോയി രഹസ്യമായാണ് ഇക്രം പരിശീലനം നേടിയത്. ആളുകള്‍ പരിഹസിക്കുമോ എന്ന ഭയമാണ് പരിശീലനം രഹസ്യമാക്കാന്‍ ഇക്രമിനെ പ്രേരിപ്പിച്ചത്.
ഇക്രം നിരവധി ടൂര്‍ണമെന്റുകള്‍ വിജയിച്ചിട്ടുണ്ടെന്നാണ് ക്യൂമാസ്റ്റേഴ്സ് സ്നൂക്കര്‍ ക്ലബ്ബിലെ സഹ ഉടമയായ മിയാന്‍ ഉസ്മാന് അഹമ്മദ് പറയുന്നത്. കളിക്കാന്‍ അനുവദിക്കണമെന്ന് ആഗ്രഹവുമായി ഇക്രം ആദ്യം എത്തിയപ്പോള്‍ അത്ഭുതം തോന്നിയിരുന്നു. എന്നാല്‍ മത്സരത്തോടുള്ള ഇക്രത്തിന്റെ താല്പര്യം മൂലം അനുവാദം നല്‍കുകയായിരുന്നു. എന്നാല്‍ പ്രകടനങ്ങളിലൂടെ ഇക്രം അമ്പരപ്പിച്ചെന്നും മിയാന്‍ ഉസ്മാന് അഹമ്മദ് പറയുന്നത്. ദൈവം തനിക്ക് കൈകള്‍ നല്‍കിയില്ല എന്നാല്‍ ധൈര്യം തരാന്‍ അദ്ദേഹം മറന്നില്ലെന്നാണ് തന്റെ നേട്ടങ്ങളേക്കുറിച്ച് ഇക്രം പറയുന്നത്. സര്‍ക്കാര്‍ സഹായത്തോടെ അന്താരാഷ്ട്ര തലത്തില്‍ മത്സരിക്കണമെന്നാണ് ഇക്രത്തിന്റെ ആഗ്രഹം.
Cricket
കളത്തിലും ഗൂഗിളിലും ട്രെന്‍ഡ്; ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് വൈഭവിനെ
കൗമാരക്കാരനായ ബാറ്റിംഗ് പ്രതിഭ 2025-ല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ തിരയുന്ന വ്യക്തിത്വമായി മാറി.
വൈഭവ് സൂര്യവംശി കളത്തില്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുക മാത്രമല്ല ചെയ്തത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും (ഐപിഎല്‍), ഇന്ത്യ എയിലും ഏജ്-ഗ്രൂപ്പ് ക്രിക്കറ്റിലും തന്റെ ഇടിവെട്ട് ബാറ്റിങ് കാഴ്ചവെച്ചതോടെ കൗമാരക്കാരനായ ബാറ്റിംഗ് പ്രതിഭ 2025-ല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ തിരയുന്ന വ്യക്തിത്വമായി മാറി.
വെറും 14 വയസ്സുള്ളപ്പോള്‍, സൂര്യവംശി ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന യുവ ബാറ്റ്സ്മാനായി ഉയര്‍ന്നു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന് റോയല്‍സിനായി 38 പന്തില്‍ 101 റണ്‍സ് അടിച്ചുകൂട്ടി – ടി20 സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരമായി മാറിയപ്പോള്‍ ഇടംകൈയ്യന്‍ ദേശീയ വേദിയിലേക്ക് പൊട്ടിത്തെറിച്ചു. 11 സിക്സറുകളും ഏഴ് ബൗണ്ടറികളും അടങ്ങുന്ന അദ്ദേഹത്തിന്റെ സ്ഫോടനാത്മക ഇന്നിംഗ്സ്, വെറും 35 പന്തില്‍ സെഞ്ച്വറിയിലെത്തി – ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെ വേഗതയേറിയതും ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയതും.
എന്നാല്‍ 2025 ലെ അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ മാത്രം ഒതുങ്ങിയില്ല. റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ ഇന്ത്യ എയെ പ്രതിനിധീകരിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സിനെതിരെ 32 പന്തില്‍ സെഞ്ച്വറി നേടിയ അദ്ദേഹം 15 സിക്സറുകളും 11 ബൗണ്ടറികളും സഹിതം ഇന്നിംഗ്സിനെ തകര്‍ത്തു.
ആഭ്യന്തര മേഖലയില്‍ സൂര്യവംശി ബീഹാറിന് വേണ്ടി തിളങ്ങി. 2025-26 രഞ്ജി ട്രോഫിയിലെ ടീമിന്റെ ആദ്യ രണ്ട് മത്സരങ്ങളില്‍ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു, മത്സരത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ക്യാപ്റ്റനായി. മഹാരാഷ്ട്രയ്ക്കെതിരെ ബീഹാറിന് വേണ്ടി 61 പന്തില്‍ പുറത്താകാതെ 108 റണ്‍സ് നേടിയ അദ്ദേഹം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി.
Sports
തകര്‍പ്പന്‍ ഫോമില്‍ കോലി; വിശാഖപട്ടണത്തെ മൂന്നാം ഏകദിന ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നു
തുടക്കത്തില്‍ വില്‍പ്പനയ്ക്ക് അത്ര നല്ല പ്രതികരണം ലഭിച്ചിരുന്നില്ല. എന്നാല്‍..
വിശാഖപട്ടണം: അപൂര്‍വ്വ ഫോമില്‍ വിരാട് കോലി. ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായ രണ്ട് സെഞ്ചുറികള്‍ നേടിയ കോലി, തന്റെ ഫോമും ടീമിലെ സ്ഥാനവും ചോദ്യം ചെയ്തവര്‍ക്ക് തകര്‍പ്പന്‍ മറുപടിയാണ് നല്‍കിയിരിക്കുന്നത്. ഇതോടെ ശനിയാഴ്ച വിശാഖപട്ടണത്ത് നടക്കുന്ന മൂന്നാം ഏകദിന മത്സരത്തിനുള്ള ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നതായി ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന് (എസിഎ) സ്ഥിരീകരിച്ചു.
നവംബര്‍ 28നാണ് മൂന്നാം ഏകദിനത്തിനായുള്ള ആദ്യഘട്ട ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. തുടക്കത്തില്‍ വില്‍പ്പനയ്ക്ക് അത്ര നല്ല പ്രതികരണം ലഭിച്ചിരുന്നില്ല. എന്നാല്‍ റാഞ്ചിയില്‍ നടന്ന രണ്ടാം ഏകദിനത്തിലും കോലി സെഞ്ചുറി നേടിയതോടെ കാഴ്ച മാറി.
രണ്ടാം, മൂന്നാം ഘട്ടങ്ങളില്‍ വില്‍പ്പനയ്ക്ക് വെച്ച മുഴുവന്‍ ടിക്കറ്റുകളും നിമിഷങ്ങള്‍ക്കുള്ളില്‍ വിറ്റഴിഞ്ഞു. ‘ഒന്നുപോലും വില്‍ക്കാതെ അവശേഷിച്ചില്ല,’ എന്ന് എസിഎ മീഡിയ ആന്‍ഡ് ഓപ്പറേഷന്‍സ് ടീമിലെ വൈ. വെങ്കിടേഷ് വ്യക്തമാക്കി.
പരമ്പരയില്‍ ഇതുവരെ കളിച്ച രണ്ടു മത്സരങ്ങളില്‍ നിന്ന് 118.50 ശരാശരിയില്‍ 237 റണ്‍സാണ് കോലി അടിച്ചുകൂട്ടിയിരിക്കുന്നത്. പരമ്പരയിലെ നിലവിലെ ടോപ്പ് സ്കോറും, ഏറ്റവും കൂടുതല്‍ സിക്സറുകളും ബൗണ്ടറികളും നേടിയ താരവുമാണ് കോലി.
വിശാഖപട്ടണത്ത് കോലിയുടെ ഏകദിന റെക്കോഡും അതിഗംഭീരമാണ്. ഇവിടെ കളിച്ച ഏഴ് ഏകദിനങ്ങളില്‍ മൂന്ന് സെഞ്ചുറികള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ഒരു മത്സരത്തില്‍ 99 റണ്‍സില്‍ പുറത്തായ കോലിക്ക് ഈ ഗ്രൗണ്ടിലെ ശരാശരി 97.83 ആണ്.
Sports
ഗൗതം ഗംബീറിനെയും അഗാര്‍ക്കറെയും ട്രോളി കേരളാ പോലീസിന്റെ ഫെയ്ബുക്ക് പോസ്റ്റ്
റോഡ് സുരക്ഷാ ബോധവത്ക്കറണത്തിനായി പങ്കുവച്ച പോസ്റ്റിലാണ് ഗൗതം ഗംബീറിന്റെയും അഗാര്‍ക്കറിന്റെ ഫോട്ടോ..
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജമെന്റ്ിനെ ട്രോളി കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘തീരുമാനങ്ങള്‍ വിവേകപൂര്‍വ്വമാകണം അത് റോഡിലായാലും ഫീല്‍ഡിലായാലും’ എന്നതാണ് പോസ്റ്റ്. റോഡ് സുരക്ഷാ ബോധവത്ക്കറണത്തിനായി പങ്കുവച്ച പോസ്റ്റിലാണ് ഗൗതം ഗംബീറിന്റെയും അഗാര്‍ക്കറിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയത്.
ദക്ഷിണാഫ്രിക്കക്കെതിരായ കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മികച്ച ഫോമിലേക്കെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനെതിരെ ടീം മാനേജ്മെന്റിന് ആരാധകരില്‍ നിന്നും മുന്‍ ക്രിക്കറ്റ് താരങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ കൂറ്റന്‍ സ്കോര്‍ നേടിയിട്ടും അത് പ്രധിരോധിക്കാനാവാതെ ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. പ്രധാനമായും ബൗളിങ് നിരക്കെതിരെയായിരുന്നു വിമര്‍ശനങ്ങള്‍. മുഹമ്മദ് ഷമി പോലുള്ള മികച്ച താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താതും വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും ഏകദിനത്തില്‍ നിന്നും മലയാളി താരം സഞ്ജുവിനെ തഴയുന്നുതും ആരാധകര്‍ക്ക് ടീം മാനേജമെന്റിനോടുള്ള
അകല്‍ച്ച കൂടാന്‍ ഇടയാക്കിട്ടുണ്ട്.സീനിയര്‍ താരങ്ങളുമായി കോച്ച് ഗൗതം ഗംബീര്‍ അത്ര ഫോമില്‍ അല്ല എന്നുള്ളതും ആരാധകര്‍ക്കിടയില്‍ ചര്‍ച്ച വിഷയമാണ്.
‘ഗംഭീറിന് ഒരു പണി കൊടുത്തു,ഈ പോസ്റ്റിന് ഇവരുടെ ഫോട്ടോയാണ് ചേരുന്നത്’ തുടങ്ങി നിരവധി കമന്റുകളാണ് ഈ പോസ്റ്റിന് വന്നിരിക്കുന്നത്.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala1 day agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala1 day agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF1 day agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india2 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്
-
india2 days agoതന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍
-
india2 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

