Connect with us

kerala

യെമനില്‍ വധശിക്ഷ കാത്തുകഴിയുന്ന നിമിഷ പ്രിയയെ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു

കൊല്ലപ്പെട്ട യെമന്‍ സ്വദേശിയുടെ കുടുംബവുമായി ഉദ്യോഗസ്ഥര്‍ ഉടന്‍ ചര്‍ച്ചകള്‍ തുടങ്ങും

Published

on

കൊച്ചി; യെമനില്‍ വധശിക്ഷ കാത്തുകഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷ പ്രിയയെ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ദെയാഹര്‍ജിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു ഉദ്യോഗസ്ഥരുടെ സന്ദര്‍ശനം. കൊല്ലപ്പെട്ട യെമന്‍ സ്വദേശിയുടെ കുടുംബവുമായി ഉദ്യോഗസ്ഥര്‍ ഉടന്‍ ചര്‍ച്ചകള്‍ തുടങ്ങും.

യെമന്‍ സ്വദേശിയുടെ കുടുംബവുമായി ചര്‍ച്ച നടത്തി കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാനാണ് ശ്രമം. എംബസി ഉദ്യോഗസ്ഥരുടെ നീക്കം ആശ്വാസകരമായ നടപടിയാണെന്നായിരുന്നു നിമിഷപ്രിയയുടെ കുടുംബത്തിന്റെ പ്രതികരണം.

യെമന്‍ പൗരനായ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വാട്ടര്‍ടാങ്കില്‍ ഒളിപ്പിച്ചെന്നതാണ് നിമിഷയ്ക്ക് എതിരെയുള്ള കേസ്. 2017ലായിരുന്നു സംഭവം. നിമിഷയെ താന്‍ വിവാഹം കഴിച്ചെന്ന് വ്യാജ രേഖകള്‍ നിര്‍മിച്ച് തലാല്‍ മെഹ്ദി അവകാശപ്പെട്ടിരുന്നു. എന്നാല്‍ സ്വന്തമായി ക്ലിനിക്ക് തുടങ്ങാനാണ് ഇയാളുടെ സഹായം തേടിയതെന്നും പക്ഷേ, യെമന്‍ പൗരന്‍ സാമ്പത്തികമായി ചതിച്ചെന്നുമാണ് നിമിഷപ്രിയ പറയുന്നത്.

കേസില്‍ വധശിക്ഷ നടപ്പാക്കുന്നത് യെമനിലെ ഉന്നതകോടതി ഓഗസ്റ്റില്‍ സ്‌റ്റേ ചെയ്തിരുന്നു. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്നുള്ള ഹര്‍ജി പരിഗണിച്ചാണ് ഉന്നത കോടതി സ്‌റ്റേ അനുവദിച്ചത്.

kerala

നിപ; ഐസൊലേഷനിലുള്ള മൂന്ന് പേരുടെ കൂടി സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവ്

പാലക്കാട് മെഡിക്കല്‍ കോളജിലെ ഐസൊലേഷനിലുള്ള മൂന്നുപേരുടെ കൂടി സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവായി.

Published

on

സംസ്ഥാനത്ത് നിപ ആശങ്ക ഒഴിയുന്നു. പാലക്കാട് മെഡിക്കല്‍ കോളജിലെ ഐസൊലേഷനിലുള്ള മൂന്നുപേരുടെ കൂടി സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവായി. ഇക്കഴിഞ്ഞ ആറിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെയും കൂട്ടിരിപ്പുകാരുടെയും പരിശോധന ഫലമാണ് നെഗറ്റീവായത്.

നിപ ബാധിച്ച 38 കാരിയുടെ സമ്പര്‍ക്ക പട്ടികയില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ മുഴുവന്‍ പേരുടെയും സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവായി. മലപ്പുറം, പാലക്കാട് ജില്ലകളിലായി 461 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 27 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്. പാലക്കാടും മലപ്പുറത്തും കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണം തുടരും.

പാലക്കാട് ജില്ലയില്‍ മാത്രം മുവായിരത്തോളം വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന നടത്തി. ഭോപ്പാലിലേക്കയച്ച വവ്വാലുകളുടെ വിസര്‍ജ്യ സാമ്പിളുകളുടെ ഫലം ഉടന്‍ ലഭിച്ചേക്കും.

Continue Reading

kerala

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ തുടരും; സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കാന്‍ ഗവര്‍ണര്‍

വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ സസ്പെന്‍ഡ് ചെയ്ത കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിനെ തിരിച്ചെടുത്ത സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കാന്‍ ഗവര്‍ണര്‍.

Published

on

വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ സസ്പെന്‍ഡ് ചെയ്ത കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിനെ തിരിച്ചെടുത്ത സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കാന്‍ ഗവര്‍ണര്‍. ഇതിനായുള്ള നടപടി ക്രമങ്ങള്‍ രാജ്ഭവന്‍ ആരംഭിച്ചു. സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കുമ്പോള്‍ ഫലത്തില്‍ രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ തുടരും. ജോയിന്റ് രജിസ്ട്രാര്‍ പി ഹരികുമാറിനെ സസ്പെന്‍ഡ് ചെയ്യാനും ഗവര്‍ണര്‍ തീരുമാനിച്ചിട്ടുണ്ട്.

ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ജോയിന്റ് രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം വൈസ് ചാന്‍സലറെ അറിയിക്കും. വിസിയാണ് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുക. നിലവില്‍ സിസ തോമസിനാണ് വിസിയുടെ ചുമതല. യോഗം കഴിഞ്ഞ് സിസ തോമസ് പുറത്ത് പോയതിന് ശേഷവും സിന്‍ഡിക്കേറ്റ് യോഗം തുടര്‍ന്നതിലാണ് നടപടി.

സംഭവത്തില്‍ ഹരികുമാറിനെ സിസ തോമസ് ജോയിന്റ് രജിസ്ട്രാര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. അതേസമയം സിന്‍ഡിക്കേറ്റിനെ പിരിച്ചു വിടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നാണ് ഗവര്‍ണറുടെ അഭിപ്രായം. അതേസമയം കോടതിയലക്ഷ്യ നടപടി നേടുന്ന സിന്‍ഡിക്കേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ ആര്‍ രാജേഷിനെ സസ്പെന്‍ഡ് ചെയ്യാനുള്ള നീക്കം നടക്കുന്നുണ്ടെന്നാണ് സൂചന.

രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്പെന്‍ഷന്‍ നടപടി റദ്ദാക്കുന്നത് സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ നിന്ന് താത്കാലിക വി സി സിസ തോമസ് ഇറങ്ങിപ്പോയിരുന്നു. തുടര്‍ന്ന് മറ്റൊരു മുതിര്‍ന്ന സിന്‍ഡിക്കേറ്റ് അംഗത്തിന്റെ നേതൃത്വത്തില്‍ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കെ എസ് അനില്‍കുമാറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചതായി അറിയിച്ചിരുന്നു. പിന്നാലെ രജിസ്ട്രാര്‍ വീണ്ടും ചുമതലയേല്‍ക്കുകയായിരുന്നു.

Continue Reading

kerala

കണ്‍സഷന്‍ വര്‍ധന; വിദ്യാര്‍ത്ഥി സംഘടനകളുമായി ആലോചിച്ച ശേഷമേ നടപ്പാക്കുകയുള്ളു: മന്ത്രി കെ ബി ഗണേഷ് കുമാര്‍

വിദ്യാര്‍ത്ഥികളുടെ കണ്‍സഷനടക്കം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്.

Published

on

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷനടക്കം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. അതേസമയം വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കുന്ന കാര്യം വിദ്യാര്‍ത്ഥി സംഘടനകളുമായി ആലോചിച്ച ശേഷമേ നടപ്പാക്കുകയുള്ളുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കാന്‍ സാധിക്കില്ലെന്നും ഇത് സര്‍ക്കാര്‍ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

കണ്‍സഷന്‍ വര്‍ദ്ധനവ് സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിച്ചെന്നും ഇത് പരിശോധിക്കുംമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥി സംഘടനകളെ ചര്‍ച്ചക്ക് വിളിക്കും. സ്പീഡ് ഗവര്‍ണര്‍ ഒഴിവാക്കണമെന്നും ജിപിഎസ് ഒഴിവാക്കണമെന്നും ഇഷ്ടാനുസരണം പെര്‍മിറ്റ് നല്‍കണമെന്നും ബസ് ഉടമകള്‍ ആവശ്യമുയര്‍ത്തുന്നു. എന്നാല്‍ ഇത് പ്രാവര്‍ത്തികമല്ലെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് വര്‍ധന, പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയത് പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. സര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തില്ലെങ്കില്‍ ഈ മാസം 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും സ്വകാര്യ ബസുടമകള്‍ അറിയിച്ചു.

Continue Reading

Trending