മുംബൈ: ബിജെപി നേതൃത്വത്തിനെതിരെ വെല്ലുവിളിയുമായി മഹാരാഷ്ട്രയില്‍ പാര്‍ട്ടി വിട്ട മുതിര്‍ന്ന നേതാവ് ഏകനാഥ് ഖഡ്‌സെ. തനിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റിനെ വിടാന്‍ ആര്‍ക്കെങ്കിലും ഭാവമുണ്ടെങ്കില്‍ അവര്‍ക്കെതിരെ രഹസ്യസ്വഭാവമുള്ള സിഡി പുറത്തുവിടുമെന്ന് അദ്ദേഹം പറഞ്ഞു.

‘ബിജെപി പ്രാദേശിക നേതൃത്വം തന്നെ ഉപദ്രവിക്കാന്‍ വിവിധ ഏജന്‍സികളെയാണ് ഉപയോഗിച്ചത്. അവര്‍ എനിക്കെതിരെ ഇ.ഡിയെ ഉപയോഗിക്കുന്നത് തുടരുകയാണെങ്കില്‍ ഞാന്‍ രഹസ്യസ്വഭാവമുള്ള സിഡി പുറത്തുവിടും. അതില്‍ ബിജെപി നേതാക്കളുടെ രഹസ്യങ്ങളുമുണ്ട’്-അദ്ദേഹം പറഞ്ഞു.

ബിജെപി വിട്ട ഖഡ്‌സെ വെള്ളിയാഴ്ചയാണ് എന്‍സിപിയില്‍ ചേര്‍ന്നത്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് ഖഡ്‌സെ പാര്‍ട്ടി വിട്ടത്.