Connect with us

kerala

തദ്ദേശ തെരഞ്ഞെടുപ്പ്; പ്രചാരണത്തിന് ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

പ്രചാരണ പ്രവര്‍ത്തനത്തിനായി ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗുകള്‍ മുതലായവ സ്ഥാപിക്കുന്നതും നീക്കം ചെയ്യുന്നതും സംബന്ധിച്ച പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുളളതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു

Published

on

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ കക്ഷികളും മറ്റുള്ളവരും പ്രചാരണ പ്രവര്‍ത്തനത്തിനായി ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗുകള്‍ മുതലായവ സ്ഥാപിക്കുന്നതും നീക്കം ചെയ്യുന്നതും സംബന്ധിച്ച പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുളളതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്ലാസ്റ്റിക്, പി.വി.സി തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല. പരിസ്ഥിതി സൗഹൃദവും മണ്ണില്‍ അലിഞ്ഞു ചേരുന്നതും പുന:ചംക്രമണം ചെയ്യാന്‍ കഴിയുന്നതുമായ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാന്‍ അനുവദിക്കൂ.

കേരള ഹൈക്കോടതിയും സംസ്ഥാന സര്‍ക്കാരും പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലും കോവിഡ് വ്യാപന പശ്ചാത്തലത്തിലുമാണ് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുളളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വടകരയിലെ യുഡിഎഫ് സൗഹാര്‍ദ്ദ സദസ്സിനെതിരെ വര്‍ഗീയ പരാമര്‍ശവുമായി കെ.ടി ജലീല്‍

ഷാഫി പറമ്പിലിനെ സ്വീകരിക്കാന്‍ എത്തിയവരെല്ലാം മതാവേശത്തോടെയാണ് വന്നതെന്ന ഗുരുതരമായ ആരോപണമാണ് കെ.ടി ജലീല്‍ ഉന്നയിച്ചത്

Published

on

വടകരയെ മുറിവേല്‍പിക്കാന്‍ അനുവദിക്കില്ല, നാടൊന്നിക്കണം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന യു.ഡി.എഫ് വര്‍ഗീയ വിരുദ്ധ സദസ്സിനെതിരെ വര്‍ഗീയത ആളിക്കത്തിച്ച് കെ.ടി ജലീല്‍. ഷാഫി പറമ്പിലിനെ സ്വീകരിക്കാന്‍ എത്തിയവരെല്ലാം മതാവേശത്തോടെയാണ് വന്നതെന്ന ഗുരുതരമായ ആരോപണമാണ് കെ.ടി ജലീല്‍ ഉന്നയിച്ചത്.

സംഘ്പരിവാര്‍ പോലും ഇങ്ങനെയൊരു ആരോപണം പറഞ്ഞിട്ടില്ല. അവരെക്കാളും ശക്തമായാണ് വടകരയില്‍ മുസ്ലിം ധ്രുവീകരണത്തിന്റെ പേര് പറഞ്ഞ് ഭൂരിപക്ഷ വോട്ട് ഉറപ്പിക്കാന്‍ സി.പി.എം പണിയെടുത്തതെന്ന് വ്യക്തമാക്കുന്ന വാക്കുകളാണ് കെ.ടി ജലീല്‍ ഫെയ്‌സ്ബുക്ക് വഴി പ്രചരിപ്പിച്ചത്.

വന്യമായ മതാവേശത്തോടെ ചെറുപ്പക്കാരും സ്ത്രീകളും ഓടിക്കൂടുന്ന കാഴ്ചയാണ് വടകരയില്‍ ഉണ്ടായതെന്നും സ്ഥാനാര്‍ത്ഥിയോടുള്ള മതാഭിമുഖ്യം ഒരുതരം ഭ്രാന്തായി മാറിയ അവസ്ഥയാണ് കണ്ടതെന്നും ജലീല്‍ എഴുതി. ഒരു മുസ്ലിം ചെറുപ്പക്കാരന്‍ വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ വന്നതിനെയാണ് ഇങ്ങനെ കടുത്ത വര്‍ഗീയതയായി ചിത്രീകരിക്കുന്നതെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരിച്ചത് നിരവധിപേരാണ്.

 

Continue Reading

kerala

ലാവലിൻ കേസ്​ ഇന്നും പരിഗണിച്ചില്ല

എട്ടു വര്‍ഷത്തിനിടയില്‍ 40 തവണയാണ് ലാവലിന്‍ ഹരജികള്‍ സുപ്രീംകോടതി മുമ്പാകെ ലിസ്റ്റ് ചെയ്തതത്

Published

on

എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി ഇന്നും പരിഗണിച്ചില്ല. മഹാരാഷ്ട്രയില്‍നിന്നുള്ള ഒരു കേസില്‍ വാദം നടക്കുന്നതിനാലാണു പരിഗണിക്കാത്തതെന്നാണ് കാരണം പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്തു സിബിഐ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീം കോടതിയിലുള്ളത്.

ബുധനാഴ്ചയും സമയക്കുറവു മൂലം മാറ്റിയിരുന്നു. എട്ടു വര്‍ഷത്തിനിടയില്‍ 40 തവണയാണ് ലാവലിന്‍ ഹരജികള്‍ സുപ്രീംകോടതി മുമ്പാകെ ലിസ്റ്റ് ചെയ്തതത്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റമുക്തനാക്കിയത് ചോദ്യം ചെയ്ത് സി.ബി.ഐ സമര്‍പ്പിച്ച ഹരജിയും ഇക്കൂട്ടത്തിലുണ്ട്.

Continue Reading

kerala

മേയര്‍ – ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറും കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിട്ടു

Published

on

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്കെതിരെയും പരാതി നൽകിയിട്ടും കേസെടുക്കാത്ത കന്റോൺമെന്റ് എസ്എച്ച്ഒക്കെതിരെയും ബസ് ഡ്രൈവർ‌ യദു നൽകിയ പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറും കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിട്ടു. മേയ് 9 ന് തിരുവനന്തപുരത്ത് കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ് എംഎൽഎ, അരവിന്ദ് കണ്ടാലറിയാവുന്ന രണ്ടു പേർ എന്നിവർക്കെതിരെയാണ് പരാതി. ഏപ്രിൽ 27നു കെഎസ്ആർടിസി ബസിന്റെ യാത്ര തടസപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. തന്നെ അസഭ്യം വിളിക്കുകയും യാത്രക്കാരെ ബസിൽ നിന്നും ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്തു. ഏപ്രിൽ 27നു രാത്രി പത്തരയ്ക്ക് കന്റോൺമെന്റ് എസ്എച്ച്ഒക്ക് പരാതി നൽകിയിട്ടും കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല. ബസിന്റെ മുൻഭാഗത്തുള്ള ക്യാമറകൾ പരിശോധിച്ചാൽ നടന്നത് ബോധ്യമാവും. എന്നാൽ യാതൊരു അന്വേഷണവും നടത്താതെ തനിക്കെതിരെ കേസെടുത്തുവെന്ന് യദു പരാതിയിൽ പറയുന്നു.

Continue Reading

Trending