kerala
സെക്രട്ടേറിയേറ്റിലെ തീപിടുത്തം; ഫാനില്‍ നിന്ന് തീപിടിച്ചതിന് തെളിവില്ലെന്ന് ഫോറന്‍സിക് പരിശോധനാഫലം
മുറിയിലെ ഫാനില്‍നിന്ന് തീ പിടിച്ചതിന്റെ തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപിടുത്തത്തിന്റെ ഫോറന്‍സിക് പരിശോധനാഫലത്തിന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്ത്. പരിശോധിച്ച സാമ്പിളുകളില്‍നിന്ന് തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനായില്ലെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മുറിയിലെ ഫാനില്‍നിന്ന് തീ പിടിച്ചതിന്റെ തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
തീപിടുത്തത്തെ കുറിച്ച് കെമിസ്ട്രി ഡിപ്പാര്‍ട്മെന്റും ഫിസിക്സ് ഡിപ്പാര്‍ട്മെന്റും രണ്ടു തരത്തിലുള്ള പരിശോധന നടത്തിയിരുന്നു. ഇതില്‍ കെമിസ്ട്രി ഡിപ്പാര്‍ട്മെന്റ് നാല്‍പ്പത്തഞ്ചോളം സാമ്പിളുകളാണ് പരിശോധിച്ചത്. ഫിസിക്സ് ഡിപ്പാര്‍ട്മെന്റ് പതിനാറ് സാമ്പിളുകളും പരിശോധിച്ചു. സര്‍ക്കാരിന്റെയും പൊലീസിന്റെയും വാദങ്ങളെ പൂര്‍ണമായും തള്ളുന്നതാണ് ഫോറന്‍സിക് പരിശോധനാഫലം.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന്റെ കാരണമെന്നായിരുന്നു പൊലീസിന്റെയും സര്‍ക്കാരിന്റെയും ആദ്യവാദം. നേരത്തെ ഫിസിക്സ് ഡിപ്പാര്‍ട്മെന്റ് നടത്തിയ പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ല തീപിടുത്തത്തിനു കാരണമെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ പുതിയ വാദവുമായി പൊലീസ് രംഗത്തെത്തി.
പ്രോട്ടോക്കോള്‍ ഓഫീസിലെ ഫാനില്‍നിന്നുണ്ടായ തീയാണ് ഫയലിലേക്കും മറ്റും പടര്‍ന്നാണ് തീപിടുത്തം ഉണ്ടായതെന്നായിരുന്നു പൊലീസ് പിന്നീട് വ്യക്തമാക്കിയത്. അതിനെ സാധൂകരിക്കാന്‍ ഗ്രാഫിക് ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. എന്നാല്‍ ഫാനില്‍നിന്ന് തീപ്പിടിത്തം ഉണ്ടായതിന് യാതൊരു തെളിവും ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്താനായില്ല എന്നതാണ് ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
kerala
ചലച്ചിത്രമേളയുടെ ആദ്യ ദിനം ‘പലസ്തീന് 36’ ഉള്‍പ്പെടെ 11 ചിത്രങ്ങള്‍
ആന്മേരി ജാസിര്‍ സംവിധാനം ചെയ്ത പലസ്തീന് 36, ബ്രിട്ടീഷ് വിരുദ്ധ സമരവും ജനജീവിത സംഘര്‍ഷങ്ങളും ചര്‍ച്ച ചെയ്യുന്നു
ഡിസംബര്‍ 12 ന് തിരയുണരുന്ന 30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യദിനം ഉദ്ഘാടന ചിത്രമായ ‘പലസ്തീന് 36’ ഉള്‍പ്പെടെ 11 ചിത്രങ്ങള്‍. ആന്മേരി ജാസിര്‍ സംവിധാനം ചെയ്ത പലസ്തീന് 36, ബ്രിട്ടീഷ് വിരുദ്ധ സമരവും ജനജീവിത സംഘര്‍ഷങ്ങളും ചര്‍ച്ച ചെയ്യുന്നു. 98-ാമത് ഓസ്കാര്‍ പുരസ്കാരത്തിനായി ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട പലസ്തീന് ചിത്രമാണിത്. ഉദ്ഘാടന ചിത്രമായ പലസ്തീന് 36 വൈകീട്ട് 6 ന് നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും.
കലാഭവന്‍ തിയറ്ററില്‍ രാവിലെ 10 ന് പ്രദര്‍ശിപ്പിക്കുന്ന ലോറ കസബെയുടെ ‘വിര്‍ജിന്‍ ഓഫ് ക്വാറി ലേക്ക്’ ലാറ്റിന്‍ അമേരിക്കന്‍ വിഭാഗത്തിലെ മുഖ്യ ആകര്‍ഷണമാണ്. അര്‍ജന്റീനയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി പശ്ചാത്തലമാക്കിയ ചിത്രം, കൗമാരക്കാരായ മൂന്ന് പെണ്‍കുട്ടികളുടെ കഥ പറയുന്നു. ലാറ്റിനമേരിക്കയുടെ സാമൂഹിക രാഷ്ട്രീയ സംസ്കാരിക തലങ്ങളെ ചിത്രം ആഴത്തില്‍ അടയാളപ്പെടുത്തുന്നുണ്ട്.
വിഖ്യാത ഈജിപ്ഷ്യന്‍ സംവിധായകന് യൂസഫ് ഷഹീനിന്റെ അലക്സാണ്ട്രിയ ട്രൈലോജിയുടെ മൂന്നാം ഭാഗമായ ‘അലക്സാണ്ട്രിയ എഗൈന്‍ ആന്റ് ഫോര്‍ എവര്‍’ രാവിലെ 10 മണിക്ക് നിള തിയറ്ററിലാണ്. ഫീമെയില്‍ ഫോക്കസ് വിഭാഗത്തില്‍ ഒന്നാം ദിനം പ്രദര്‍ശിപ്പിക്കുക പോളിന് ലോക്വിസ് സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രമായ ‘നിനോ’ ആണ്.
ഇമ്മാനുവല്‍ ഫിങ്കില്‍ന്റെ ഹോളോകോസ്റ്റ് പശ്ചാത്തലത്തിലുള്ള ‘മരിയാനാസ് റും’, കൈ ഷാങ്ജുനിന്റെ ‘ദി സണ്‍ റൈസസ് ഓണ്‍ അസ് ഓള്’എന്നിവ കൈരളി തിയേറ്ററില്‍ രാവിലെ 10 ന് പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ ‘ഫ്രാഗ്മെന്റ്സ് ഫ്രം ദ ഈസ്റ്റ്’, ‘അണ്‍റ്റൈയ്മബിള്‍’, ‘ബീഫ്’, ‘ഷോപ്പാന്‍ എ സനാറ്റ ഇന്‍ പാരിസ്’, ‘ബ്ലൂ ട്രയല്‍’ എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
kerala
കണ്ണൂരില്‍ വോട്ടര്‍പട്ടികയില്‍ പേരുണ്ടായിട്ടും 10 പേരെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി
യു.ഡി.എഫ് പ്രിസൈഡിങ് ഓഫിസര്‍ക്കെതിരെ തെരഞ്ഞെടുപ്പ് വരണാധികാരിക്ക് പരാതി നല്കി.
കണ്ണൂരില്‍ തദ്ദേശ വോട്ടര്‍പട്ടികയില്‍ പേരുണ്ടായിട്ടും 10 പേരെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി. നടുവില്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് ആയ കണിയാന്‍ചാല്‍ വാര്‍ഡിലാണ് പ്രദേശവാസികളെ വോട്ട് ചെയ്യാന്‍ അനുവദിക്കാതിരുന്നത്. ഇതേതുടര്‍ന്ന് യു.ഡി.എഫ് പ്രിസൈഡിങ് ഓഫിസര്‍ക്കെതിരെ തെരഞ്ഞെടുപ്പ് വരണാധികാരിക്ക് പരാതി നല്കി.
വോട്ടര്‍മാരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടുന്ന പേജ് തന്റെ കൈവശമുള്ള വോട്ടര്‍പട്ടികയില്‍ ഇല്ലെന്നാണ് പ്രിസൈഡ് ഓഫിസര്‍ പറയുന്നത്. ഏലിക്കുട്ടി ജോണ്‍ മുകളേല്‍, സജി ജോണ്‍ മുകളേല്‍, ജേക്കബ് ആന്റണി ആലപ്പാട്ട് കുന്നേല്‍, ലീലാമ്മ ജേക്കബ്, ജോഷി ജോണ്‍, ജോണ്സണ് തട്ടുങ്കല്‍, ജിജി ജോണ്സണ്, ടോണി ജോണ്സണ്, കിരണ്‍ ജോണ്സണ്, ക്രിസ്റ്റി ജോണ്സണ് എന്നിവരുടെ പേരുകള്‍ ഉള്‍പ്പെട്ട പേജ് ഇല്ലെന്നാണ് പ്രിസൈഡിങ് ഓഫിസര്‍ പറയുന്നത്.
മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ബഷീറ പി. ആണ് വരണാധികാരിക്ക് പരാതി നല്‍കിയത്. തങ്ങള്‍ക്ക് ലഭിച്ച വോട്ടര്‍പട്ടികയില്‍ വോട്ടര്‍മാരുടെ പേരുണ്ടെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നത്. വോട്ടവകാശം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കി.
kerala
മുഖ്യമന്ത്രി അജണ്ട മാറ്റാന്‍ ശ്രമിക്കുന്നു ശബരിമല സ്വര്‍ണക്കൊള്ള മറക്കാനാണ് രാഹുല്‍ വിഷയം ഉന്നയിക്കുന്നത്: ഷാഫി പറമ്പില്‍
പത്മകുമാറിനെതിരെ പാർട്ടി എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ഷാഫി ചോദിച്ചു
പാലക്കാട്: തെരഞ്ഞെടുപ്പിലെ അജണ്ട മാറ്റാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ശബരിമല സ്വർണക്കൊള്ള ഉൾപെടെ മറയ്ക്കാനാണ് മുഖ്യമന്ത്രി രാഹുൽ വിഷയം ഉന്നയിക്കുന്നതെന്നും ഷാഫി പറമ്പിൽ. ജനങ്ങൾ തീരുമാനിച്ച അജണ്ട ശബരിമല സ്വർണക്കൊള്ളയാണെന്നും അത് ചർച്ചയാകുന്നത് മുഖ്യമന്ത്രി ഭയക്കുന്നതിനാലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിഷയമുന്നയിക്കുന്നതെന്നുമാണ് ഷാഫി പറമ്പിൽ പറഞ്ഞത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാഫി.
രാഹുൽ മാങ്കൂട്ടത്തിലിന്റേതിന് സമാനമായ പരാതികൾ സിപിഎമ്മും മുഖ്യമന്ത്രിയും എന്താണ് ചെയ്തത്? മുഖ്യമന്ത്രി ഇടത്തും വലത്തും മുന്നിലും പിന്നിലും നോക്കണം. എന്നിട്ട് വേണം കോൺഗ്രസിനെ ഇക്കാര്യത്തിൽ ഉപദേശിക്കാൻ. പത്മകുമാറിനെതിരെ പാർട്ടി എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ഷാഫി ചോദിച്ചു. രാഹുൽ വിഷയത്തിൽ ഒരു പാർട്ടിയെന്ന നിലയിൽ ചെയ്യാൻ സാധിക്കുന്നതെല്ലാം കോൺഗ്രസ് ചെയ്തിട്ടുണ്ടെന്നും അത് മറ്റൊരു പാർട്ടിയും ചെയ്തിട്ടില്ലെന്നും പറഞ്ഞ ഷാഫി ശബരിമല സ്വർണക്കൊള്ള ചർച്ചയാവുന്നതിനെ മുഖ്യമന്ത്രി ഭയക്കുകയാണെന്നും ആരോപിച്ചു.
-
india3 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala2 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india1 day agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
india3 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala2 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india2 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala3 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
kerala2 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
