Connect with us

local

കൊണ്ടോട്ടി ബുഖാരി നോളജ് ഫെസ്റ്റിന് നാളെ തുടക്കം

കഴിഞ്ഞ വര്‍ഷം കൊണ്ടോട്ടിയില്‍ നടന്ന, പ്രഥമ ബികെഎഫ് മൂന്ന് വേദികളില്‍ മൂന്ന് ദിവസങ്ങളിലായി 36 സെഷനുകളായാണ് നടന്നത്.

Published

on

കൊണ്ടോട്ടി: കൊണ്ടോട്ടി ബുഖാരി നോളജ് ഫെസ്റ്റിന് നാളെ തുടക്കമാകും. വിവിധ വൈജ്ഞാനിക മേഖലകളെ ഉള്‍കൊള്ളിച്ചുള്ള അറിവുത്സത്തിന്റെ രണ്ടാം എഡിഷനാണ് നാളെ വൈകുന്നേരം നടക്കുന്ന ഓപ്പണിംഗ് സെഷനോടെ തുടക്കമാകുക. നവംബര്‍ 28 വരെ ഓണ്‍ലൈന്‍ വഴിയാണ് പ്രോഗ്രാം നടക്കുന്നത്. ബുഖാരി നോളജ് ഫെസ്റ്റിന്റെ ഫേസ്ബുക്ക് പേജിലൂടെയും ബുഖാരി മീഡിയ യൂടൂബ് ചാനലിലൂടെയും പ്രോഗ്രാം കാണാനാവും.

വിദ്യാഭ്യാസം, വിശ്വാസം, ശാസ്ത്രം, ഫിലോസഫി, സംസ്‌കാരം, ചരിത്രം, സാഹിത്യം, സമൂഹം, രാഷ്ട്രീയം തുടങ്ങി വിവിധ വിജ്ഞാനമേഖലകളില്‍ നിന്നുള്ള 60 വിഷയങ്ങളാണ് പരിപാടിയില്‍ ചര്‍ച്ചയ്ക്ക് വരുന്നത്. പാനല്‍ ചര്‍ച്ചകള്‍, സംവാദങ്ങള്‍, സംഭാഷണങ്ങള്‍, അക്കാഡമിക് ടോക്കുകള്‍ തുടങ്ങി വിവിധ സെഷനുകള്‍ പരിപാടിയുടെ ഭാഗമായി നടക്കും.

വൈജ്ഞാനിക സംവാദങ്ങളുടെ സംസ്‌കാരം രൂപപ്പെടുത്തുക, സമൂഹത്തിന് അനുഗുണമാകുന്ന വലിയ മാറ്റങ്ങള്‍ക്കുള്ള ആശയങ്ങളും കാഴ്ചപ്പാടുകളും കൈമാറുക, ആധികാരികമായ ഒരു സമഗ്ര വിഷ്വല്‍ ലൈബ്രറി സാധ്യമാക്കുക തുടങ്ങി ബഹുമുഖ ലക്ഷ്യങ്ങളുമായാണ് ബികെഎഫ് സംഘടിപ്പിക്കപ്പെടുന്നത്. മുഖ്യധാരാ സമൂഹം ശ്രദ്ധിക്കാതെ പോയ ഇസ്ലാമിന്റെ സാമൂഹികവും സാംസ്‌കാരികവുമായ സംഭാവനകളെ പരിചയപ്പെടുത്തുകയെന്നതും ബികെഎഫിന്റെ ലക്ഷ്യമാണ്.

മതപണ്ഡിതരും മാധ്യമപ്രവര്‍ത്തകരും അക്കാഡമീഷ്യന്‍സും സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും യുവഗവേഷകരും ബികെഎഫ് വേദികളില്‍ അതിഥികളായെത്തുന്നുണ്ട്. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍, ഡോ. കെടി ജലീല്‍, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, മുസഫര്‍ അഹ്മദ്, സന്തോഷ് ജോര്‍ജ് കുളങ്ങര, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ഇവി അബ്ദുറഹ്മാന്‍, അബ്ദുദുന്നാസ്വിര്‍ അഹ്‌സനി ഒളവട്ടൂര്‍, ടിപി അശ്‌റഫലി, എംബി ഫൈസല്‍, ഡോ. ഹകീം അസ്ഹരി, ഡോ: ഹുസൈന്‍ രണ്ടത്താണി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, മജീദ് അരിയല്ലൂര്‍, ജലീല്‍ സഖാഫി ചെറുശ്ശോല, ഹംസ അഞ്ചുമുക്കില്‍, അലി അക്ബര്‍ തുടങ്ങി വിദേശത്തും സ്വദേശത്തുമുള്ള 100 ലേറെ ഫാക്കല്‍റ്റികള്‍ ബികെഎഫിന്റെ ഭാഗമാകും.

കഴിഞ്ഞ വര്‍ഷം കൊണ്ടോട്ടിയില്‍ നടന്ന, പ്രഥമ ബികെഎഫ് മൂന്ന് വേദികളില്‍ മൂന്ന് ദിവസങ്ങളിലായി 36 സെഷനുകളായാണ് നടന്നത്. കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍, സിപി ശഫീഖ് ബുഖാരി, ജാബിര്‍ ബുഖാരി കാരേപറമ്പ്, സ്വാദിഖ് അരീക്കോട് പങ്കെടുത്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

kerala

പാലക്കാട് കൊടും ചൂടിനിടെ രണ്ടാം മരണം

സൂര്യാഘാതമേറ്റ് കുത്തന്നൂർ സ്വദേശിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നിർജലീകരണം മൂലം അട്ടപ്പാടിയിൽ മധ്യവയസ്കൻ മരണപ്പെട്ടതായുള്ള റിപ്പേർട്ടും പുറത്തു വന്നു.

Published

on

പാലക്കാട്ട് ആശങ്കയായി കൊടുംചൂടിനിടെ സംഭവിച്ച രണ്ട് മരണങ്ങൾ. സൂര്യാഘാതമേറ്റ് കുത്തന്നൂർ സ്വദേശിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നിർജലീകരണം മൂലം അട്ടപ്പാടിയിൽ മധ്യവയസ്കൻ മരണപ്പെട്ടതായുള്ള റിപ്പേർട്ടും പുറത്തു വന്നു. അട്ടപ്പാടി ഷോളയൂർ ഊത്തുക്കുഴി സ്വദേശി ശെന്തിൽ ആണ് മരിച്ചത്. ഇന്നലെ രാത്രി ശെന്തിലിനെ സുഹൃത്തിൻ്റെ വീടിന് സമീപം അവശനിലയിൽ കണ്ടെത്തുകയായിരുന്നു.

കോട്ടത്തറ ആശുപത്രിയിലെത്തി ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് കുത്തന്നൂർ പനയങ്കടം വീട്ടിൽ ഹരിദാസനാണ് കഴിഞ്ഞ ദിവസം സൂര്യാഘാതമേറ്റ് മരിച്ചത്. വീടിനു സമീപത്ത് പൊള്ളലേറ്റ നിലയിലായിരുന്നു മ്യതദേഹം. ഞായറാഴ്ചh വൈകീട്ട് വീട്ടുകാർ പുറത്തു പോയ സമയത്താണ് സംഭവം നടക്കുന്നത്. വീട്ടുകാർ മടങ്ങിയെത്തുമ്പോൾ ഹരിദാസനെ വീടിനു പുറത്ത് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ആദ്യഘട്ടത്തിൽ ഈ മരണത്തിൽ ബന്ധുക്കൾ ദുരുഹതസംശയിച്ചിരുന്നെങ്കിലും പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് മരണം സൂര്യാഘാതമേറ്റാണെന്ന് സ്ഥിരീകരിച്ചത്. താരതമ്യേനെ ചൂട് കൂടുതലുള്ള പ്രദേശമാണ് കുത്തന്നൂർ. ഹരിദാസൻ്റെ ശരീരത്തിൽ സൂര്യാഘാതമേറ്റതിൻ്റെ നിരവധി പാടുകൾ ഉണ്ടായിരുന്നു.

Continue Reading

kerala

ആദിവാസി പെൺകുട്ടി വനത്തിനുള്ളിൽ മരിച്ച നിലയിൽ

നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ വാളംതോട് കണ്ടിലപ്പാറ കോളനിയിലെ ലാലു – വിജയ ദമ്പതികളുടെ മകൾ അഖില (17) ആണ് മരിച്ചത്.

Published

on

ആദിവാസി പെൺകുട്ടിയെ വനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ വാളംതോട് കണ്ടിലപ്പാറ കോളനിയിലെ ലാലു – വിജയ ദമ്പതികളുടെ മകൾ അഖില (17) ആണ് മരിച്ചത്. നിലമ്പൂർ ഗവ. മാനവേദൻ സ്ക്കുളിലെ ഹയർ സെക്കണ്ടറി വിദ്യാർഥിയാണ്.

ശനിയാഴ്ച വൈകുന്നേരം മൂന്ന് മണി മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടയിൽ രാത്രി 10 മണിയോടെ കോളനിക്ക് സമീപമുള്ള വനത്തിലെ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കാണുകയായിരുന്നു.

വാഴകൾ കെട്ടാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കയറിലാണ് തൂങ്ങിയത്. നിലമ്പൂർ സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദ്ദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Continue Reading

Trending