Video Stories
പഴയ ഇന്ത്യയല്ല ഈ പുതിയ ഇന്ത്യ
പൂനെ: 76 പന്തില്‍ 120 റണ്‍സ്…. ശരവേഗതയില്‍ ഒരു യുവതാരം തിമിര്‍ത്താടിയപ്പോള്‍ മറുഭാഗത്തുളള യുവ ക്യാപ്റ്റന്‍ അന്ധാളിച്ചു…. വലിയ സ്ക്കോര്‍ പിന്തുടരുമ്പോള് തല താഴ്ത്തി കളിക്കുന്ന പഴയ ഇന്ത്യയല്ല ഈ പുതിയ ഇന്ത്യ-അടിക്ക് തിരിച്ചടി. അതായിരുന്നു കേദാര്‍ ജാദവ്. ആ ഇന്നിംഗ്സ് തട്ടുപൊളിപ്പനായിരുന്നു എന്ന് വിശദീകരിക്കുകയാണ് ക്യാപ്റ്റന്‍ കോലി. ഏകദിന ടീമിനെ നയിച്ചിറങ്ങിയ ആദ്യ മല്‍സരത്തില്‍ സമ്മര്‍ദ്ദത്തിന്റെ നെരിപ്പോടിലായിരുന്നു നായകന്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടുകാര്‍ വാരിക്കൂട്ടിയത് 300 പ്ലസ് റണ്‍സ്.
തിരിച്ചടിക്കാനിറങ്ങിയപ്പോള്‍ മഹേന്ദ്രസിംഗ് ധോണിയുടേതുള്‍പ്പെടെ മുന്‍നിരയിലെ നാലു പേര് വേഗം മടങ്ങി. പക്ഷേ അവിടെ നിന്നാണ് കേദാര്‍ തുടങ്ങിയത്. ഇനി കേള്‍ക്കുക മല്‍സരത്തില്‍ 105 പന്തില്‍ 122 റണ്‍സ് നേടിയ കോലിയുടെ വാക്കുകള്‍:ഏറ്റവും മികച്ച കണക്ക് കൂട്ടിയ ഇന്നിംഗ്സ്. യുവതാരങ്ങള്‍ തുടക്കത്തില്‍ പതര്‍ച്ച പ്രകടിപ്പിക്കാറുണ്ടെങ്കില്‍ കേദാറിലെ ബാറ്റ്സ്മാന് ആത്മവിശ്വാസക്കാരനാണ്. ഏത് സന്നിഗ്ദ്ധഘട്ടത്തിലും ജയിക്കാമെന്ന് വിശ്വസിക്കുന്നയാള്‍. ഇത്തരത്തിലുളളവര്‍ ഏത് നായകനും വലിയ പ്രതീക്ഷയാണ്. ഇംഗ്ലീഷ് നിരയില്‍ നല്ല നാല് അതിവേഗക്കാരുണ്ടായിരുന്നു.
അവരെ സമര്‍ത്ഥമായാണ് കേദാര്‍ കൈകാര്യം ചെയ്തത്. സ്പിന്നേഴ്സിനെ അദ്ദേഹം നന്നായി നിയന്ത്രിച്ചു. അവര്‍ക്ക് മല്‍സരത്തില്‍ നിലയുറപ്പിക്കാന്‍ അവസരം നല്‍കിയില്ല. കേദാറിന്റെ ചില ഷോട്ടുകള്‍ അതിസുന്ദരമായിരുന്നു. ആ ഷോട്ടുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ സാഹചര്യ ഷോട്ടുകളെന്നായിരുന്നു കേദാറിന്റെ മറുപടി. നാല് വിക്കറ്റ് നഷ്ടപ്പെട്ട് ടീം തകര്‍ച്ചയെ നേരിടുന്ന ഘട്ടത്തിലുളള ബാറ്റിംഗ് അതിവേഗതയിലായിരുന്നു. പ്രത്യാക്രമണത്തിന്റെ എല്ലാ സൗന്ദര്യവും നിറഞ്ഞ ഇന്നിംഗ്സ്. ഇത്ര നല്ല പാര്ട്ട്ണര്ഷിപ്പില് ഞാന്‍ സമീപകാലത്ത് കളിച്ചിട്ടില്ല.
ആറാം നമ്പറിലാണ് കേദാര്‍ കളിക്കാന്‍ വന്നത്. നാല് വിക്കറ്റ്് നഷ്ടമായെങ്കിലും നല്ല പാര്‍ട്ടണര്‍ഷിപ്പ് പടുത്തുയര്‍ത്തിയാല്‍-150,160 റണ്‍സ് നേടാനായാല്‍ പ്രശ്നങ്ങളുണ്ടാവില്ലെന്ന് ഞാന്‍ കേദാറിനോട് പറഞ്ഞു. പിച്ച് സുന്ദരമായിരുന്നു. അതിവേഗതയിലാണ് പന്ത് ബാറ്റിലേക്ക് വന്നത്. 350 റണ്‍സിലപ്പുറം നമ്മള് മുമ്പും ചേസ് ചെയ്ത് വിജയിച്ച കാര്യം ഞാന്‍ പറഞ്ഞു. എന്നാല്‍ നാല് വിക്കറ്റിന് 63 എന്ന നിലയില്‍ നിന്നായിരുന്നില്ല ആ തിരിച്ചുവരവുകള്‍. ഇടക്കിടക്ക് സിക്സര്‍ നേടി ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാനും ഞങ്ങള്‍ തീരുമാനിച്ചിരുന്നു.
കേദാറിന് ഇടക്ക് ആരോഗ്യ പ്രശ്നങ്ങള്‍ വന്നു. കാലുകള്‍ തളര്‍ന്നു. പക്ഷേ കരുത്തോടെ നില്‍ക്കാനാണ് ഞാന്‍ നിര്‍ദ്ദേശിച്ചത്. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ഒരു മല്‍സരത്തിനിടെ കാലിലെ വേദന കാരണം ടീമിനെ നിര്‍ണായക ഘട്ടത്തില്‍ വിജയിപ്പിക്കാന്‍ അവന് കഴിഞ്ഞിരുന്നില്ല. അത് ആവര്‍ത്തിക്കരുതെന്നും കളിയില്‍ മാത്രം ശ്രദ്ധിക്കാനും പറഞ്ഞു. കാലിലെ വേദനയെക്കുറിച്ച് ചിന്തിച്ചാല്‍ മല്‍സരത്തില്‍ ശ്രദ്ധിക്കാനാവില്ല. സാഹചര്യങ്ങളെ പ്രയോജനപ്പെടുത്തിയുള്ള തകര്‍പ്പന്‍ പ്രകടനത്തില്‍ കേദാര്‍ ശരിക്കും ഊരര്‍ജ്വസ്വലനായിരുന്നു-കോലി പറഞ്ഞു.
നാല് വിക്കറ്റിന് 63 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ തകര്‍ന്നു നില്ക്കുന്ന ഘട്ടത്തിലാണ് ആറാമനായി കോലിക്കൊപ്പം ക്രീസിലേക്ക് കേദാര്‍ വന്നത്. യുവരാജ് സിംഗ്, എം.എസ് ധോണി എന്നീ അനുഭവസമ്പന്നര്‍ പെട്ടെന്ന് പുറത്തായപ്പോള്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ പ്രതീക്ഷയിലായിരുന്നു. പക്ഷേ അവിടെ നിന്നാണ് കോലിയും കേദാറും അരങ്ങ് തകര്‍ത്തത്.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india14 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala13 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
Sports11 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

