india
ബംഗാള്‍ പിടിക്കണം; ഇറങ്ങിക്കളിച്ച് ആര്‍എസ്എസും- മോഹന്‍ ഭാഗവത് കൊല്‍ക്കത്തയില്‍
ഭാഗവതിന്റെ സന്ദര്‍ശനം അവസാനിക്കുന്നതിന് പിന്നാലെ ഡിസംബര്‍ 19,20 തിയ്യതികളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംസ്ഥാനത്തെത്തും.
കൊല്‍ക്കത്ത: അടുത്ത തെരഞ്ഞെടുപ്പില്‍ ഏതുവിധേനയും പശ്ചിമബംഗാള്‍ പിടിക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്ക് കരുത്തു പകര്‍ന്ന് ആര്‍എസ്എസ്. ഇന്നു മുതല്‍ രണ്ടു ദിവസത്തേക്ക് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് സംസ്ഥാനത്ത് സന്ദര്‍ശനം നടത്തും.
സംസ്ഥാനത്ത് ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നു എന്ന ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഭാഗവതിന്റെ സന്ദര്‍ശനം. സംഘടയുടെ യുവ നേതാക്കളുമായാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തുക.
ഭാഗവതിന്റെ സന്ദര്‍ശനം അവസാനിക്കുന്നതിന് പിന്നാലെ ഡിസംബര്‍ 19,20 തിയ്യതികളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംസ്ഥാനത്തെത്തും. ജെപി നദ്ദ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് ഷായുടെ സന്ദര്‍ശനം.
വിഷയത്തില്‍ ബംഗാള്‍-കേന്ദ്രസര്‍ക്കാറുകള്‍ തമ്മില്‍ മുഖാമുഖം നില്‍ക്കുകയാണ്. ബംഗാളിലെ ക്രമസമാധാന നില വിശദീകരിക്കാന്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഡല്‍ഹിയിലേക്ക് വിടേണ്ടതില്ല എന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി തീരുമാനിച്ചു.
ജെപി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ കൊല്‍ക്കത്തയ്ക്ക് അടുത്തുവച്ച് ഈയിടെ ആക്രമണമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായയും ഡിജിപി വീരേന്ദ്രയും 14ന് ഡല്‍ഹിയില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് ആഭ്യന്ത്ര മന്ത്രാലയം ആവശ്യപ്പെട്ടത്.
india
വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു; പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍
ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍. എസ്ഐആറിന്റെ പേരില്‍ വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് കൊല്‍ക്കത്തയിലെ തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിന് മുന്നിലാണ് പ്രതിഷേധം. ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന് കൊല്‍ക്കത്ത പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വലിയ രീതിയില്‍ സുരക്ഷ വീഴ്ചയുണ്ടായതായും തെരഞ്ഞെടുപ്പ് കമ്മീഷന് ചൂണ്ടിക്കാണിക്കുന്നു. പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കള്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമീഷന് ഓഫീസിലെത്തി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തുന്ന ഘട്ടത്തിലാണ് ബിഎല്‍ഒമാരുടെ പ്രതിഷേധമുണ്ടായത്.
അതേസമയം, ജോലിയെടുക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇത്തരത്തില്‍ അടിച്ചമര്‍ത്തലും അമിതമായ ജോലി സമ്മര്‍ദ്ദവും ഒരുതരത്തിലും അംഗീകരിക്കാം സാധിക്കില്ലെന്നും പ്രതിഷേധിക്കുന്ന ബിഎല്‍ഒമാര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആത്മഹത്യ ചെയ്തത്.
india
രാജ്യത്ത് പാചകവാതക വില സിലിണ്ടറിന്റെ വീണ്ടും കുറച്ചു; ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടര്‍ വില കുറക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിട്ടില്ല
വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്.
രാജ്യത്ത് പാചകവാതക വില സിലിണ്ടറിന്റെ വീണ്ടും കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്. അതേസമയം ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടര്‍ വില കുറക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിട്ടില്ല. ഗാര്‍ഹിക സിലിണ്ടറിന് ഏറ്റവുമൊടുവില്‍ വില പരിഷ്കരിച്ചത് 2024 മാര്‍ച്ച് എട്ടിനാണ്.തുടര്‍ച്ചയായ രണ്ടാംമാസമാണ് പൊതുമേഖലാ എണ്ണവിതരണക്കമ്പനികള്‍ എല്‍.പി.ജി സിലിണ്ടന്റെ വില കുറച്ചത്.
നവംബര്‍ ഒന്നിന് വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് 5 രൂപ കുറച്ചിരുന്നു. പുതുക്കിയ വില ഇന്ന് പ്രാബല്യത്തില്‍ വരും. കൊച്ചിയില്‍ 1,587 രൂപ, തിരുവനന്തപുരത്ത് 1,608 രൂപ. കോഴിക്കോട്ട് 1,619.5 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില.
india
ജനകീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് എങ്ങനെ നാടകമാകും; മോദിക്ക് ചുട്ട മറുപടിയുമായി പ്രിയങ്ക ഗാന്ധി
പൊതുസമൂഹത്തിന് പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചുള്ള ജനാധിപത്യ ചര്‍ച്ചകള്‍ നാടകത്തില്‍ അനുവദിക്കില്ലെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.
നരേന്ദ്രമോദിയുടെ ഉപദേശത്തിന് ജനകീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് എങ്ങനെ നാടകമാകും എന്ന് ചുട്ട മറുപടിയുമായി പ്രിയങ്ക ഗാന്ധി എം.പി. ഡല്‍ഹിയില്‍ വായുമലിനീകരണം വലിയ പ്രശ്നമാണ്. ഞങ്ങള്‍ അക്കാര്യം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും. പിന്നെ എന്തിനാണ് പാര്‍ലമെന്റ് അത്തരം ചര്‍ച്ചകള്‍ ഒരിക്കലും നാടകമല്ല. പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നതും അതേ കുറിച്ചു സംസാരിക്കുന്നതും ഒരിക്കലും നാടകമല്ല. പൊതുസമൂഹത്തിന് പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചുള്ള ജനാധിപത്യ ചര്‍ച്ചകള്‍ നാടകത്തില്‍ അനുവദിക്കില്ലെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.
‘അടിയന്തരമായി കൈകാര്യം ചെയ്യേണ്ട വിഷയങ്ങളാണ് എല്ലാം. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എസ്ഐആര്‍ പ്രക്രിയകള്‍, വായുമലിനീകരണം തുടങ്ങിയ പ്രധാനപ്പെട്ട വിഷയങ്ങളാണ് എല്ലാം. അതെല്ലാം ചര്‍ച്ച ചെയ്യാനുള്ള ഇടം തന്നെയല്ലേ പാര്‍ലമെന്റ്. ഈ വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നത് എങ്ങനെയാണ് നാടകമാകുക? സംസാരിക്കാന്‍ അനുവദിക്കാത്തതാണ് യഥാര്‍ഥത്തില്‍ നാടകം. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ സംസാരിക്കാനുള്ള അവസരം തടഞ്ഞുവെക്കുന്നതാണ് യഥാര്‍ഥത്തില്‍ നാടകം’. പ്രിയങ്ക പറഞ്ഞു.
നേരത്തെ, പാര്‍ലമെന്റില്‍ വന്ന് പ്രതിപക്ഷം നാടകം കളിക്കരുതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം. പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
-
News22 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
Sports1 day agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
india24 hours agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി
-
kerala1 day agoമുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തമിഴ്നാടിന് കത്തയച്ച് കേരളം
-
kerala1 day agoഅറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചതിന് വടകര ഡിവൈഎസ്പിക്ക് സസ്പെന്ഷന്
-
india1 day agoതമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 11 മരണം, നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്

