Connect with us

News

ഗസ്സയിൽ ഇസ്രാഈൽ വ്യോമാക്രമണം

ഗസ്സ മുനമ്പിന്റെ തെക്കൻ, വടക്കുപടിഞ്ഞാറൻ, മധ്യ ഭാഗങ്ങളിലാണ് ഇസ്രാഈൽ പോർവിമാനങ്ങൾ മിസൈലാക്രമണം നടത്തിയത്.

Published

on

ഗസ്സ: ഫലസ്തീനിലെ ഗസ്സയിൽ ഇസ്രാഈൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ആറ് വയസ്സുകാരി ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. ആശുപത്രിയടക്കം നിരവധി കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിച്ചു. ഗസ്സ മുനമ്പിന്റെ തെക്കൻ, വടക്കുപടിഞ്ഞാറൻ, മധ്യ ഭാഗങ്ങളിലാണ് ഇസ്രാഈൽ പോർവിമാനങ്ങൾ മിസൈലാക്രമണം നടത്തിയത്. കൃഷിയിടത്തിലും മിസൈലുകൾ പതിച്ചിട്ടുണ്ട്. കുട്ടികൾക്കുള്ള ആശുപത്രിയും ഭിന്നശേഷിക്കാരുടെ പുനരധിവാസ കേന്ദ്രവും കേടുപാട് പറ്റിയ കെട്ടിടങ്ങളും കൂട്ടത്തിൽ പെടും. ചില വീടുകളുടെ ജനലുകൾ തകർന്നു. വെള്ളിയാഴ്ച രാത്രി ഗസ്സയിൽനിന്നുണ്ടായ റോക്കറ്റാക്രമണത്തിന് മറുപടിയായാണ് വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രാഈൽ സേന പറയുന്നു. റോക്കാറ്റാക്രമണത്തിന്റെ ഉത്തരവാദിത്തം ഫലസ്തീനികൾ സംഘടനകൾ ആരും ഏറ്റെടുത്തിട്ടില്ല. 2007 മുതൽ ഉപരോധത്തിൽ വീർപ്പുമുട്ടുന്ന ഗസ്സക്കുനേരെ ഇസ്രാഈൽ ഇടക്കിടെ വൻ ആക്രമണങ്ങൾ നടത്താറുണ്ട്. സെപ്തംബർ അവസാനം ഒപ്പുവെച്ച വെടിനിർത്തൽ കരാർ ഇസ്രാഈൽ പാലിക്കുന്നില്ലെന്ന് ഹമാസ് ആരോപിക്കുന്നു. 2008ന് ശേഷം ഗസ്സക്കുനേരെ ഇസ്രാഈൽ മൂന്ന് വൻ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഇവയിൽ നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശ്ശൂരിൽ സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്

തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന തുകയാണ് പിടിച്ചെടുത്തത്.

Published

on

സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. പണത്തിന്റെ ഉറവിടം സിപിഎമ്മിന് വ്യക്തമാക്കാനായില്ലെന്ന് ആദായ നികുതി വകുപ്പ് പ്രതികരിച്ചു.

തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന തുകയാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ മൊഴിയെടുത്തിട്ടുണ്ട്. പണത്തിന്റെ ഉറവിടം കാണിക്കാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സിപിഎം പിന്‍വലിച്ച ഒരു കോടി രൂപയാണ് ബാങ്കില്‍ നിക്ഷേപിക്കാന്‍ ശ്രമിച്ചത്. നേരത്തെ പിന്‍വലിച്ച തുകയുടെ സീരിയല്‍ നമ്പറുകള്‍ ആദായ നികുതി വകുപ്പ് പരിശോധിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ ഈ അക്കൗണ്ട് ബോധിപ്പിച്ചിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

 

Continue Reading

india

ഇത്തവണ കാശിയിലെ ജനങ്ങൾ ‘കുടിയേറ്റക്കാരനെ’ നീക്കം ചെയ്യും: മോദിക്കെതിരെ അജയ് റായ്

കുടിയേറ്റക്കാരനെ ഗംഗാ-യമുന സംസ്‌കാരത്തിൻ്റെ എക്‌സിറ്റ് ഡോർ കാണിച്ചാൽ കാശിയെ രക്ഷിക്കാനാകുമെന്ന് അജയ് റായ് പറഞ്ഞു.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് വാരാണസി ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷനുമായ അജയ് റായ്. മോദിയെ ‘കുടിയേറ്റക്കാരനെ’ന്നാണ് അദ്ദേഹം വിമർശിച്ചത്. കുടിയേറ്റക്കാരനെ ഗംഗാ-യമുന സംസ്‌കാരത്തിൻ്റെ എക്‌സിറ്റ് ഡോർ കാണിച്ചാൽ കാശിയെ രക്ഷിക്കാനാകുമെന്ന് അജയ് റായ് പറഞ്ഞു.

കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ പ്രധാനമന്ത്രിക്കെതിരെ പോരാടിയ അദ്ദേഹം ഇത്തവണ ‘കുടിയേറ്റക്കാരനെ’ നീക്കം ചെയ്യാൻ കാശിയിലെ ജനങ്ങൾ മനസ്സിൽ ഉറപ്പിച്ചിരിക്കുന്നു എന്നാണ് പൊതുയോഗങ്ങളിൽ അവകാശപ്പെട്ടത്.

മോദിയുടെ പേര് പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ.  2014, 2019 തിരഞ്ഞെടുപ്പുകളിൽ മോദിക്കെതിരെ മത്സരിച്ചിരുന്നു അജയ് റായ്‌.

Continue Reading

kerala

റിയാസ് മൗലവി വധക്കേസ്; മൂന്ന് പ്രതികൾക്കും ജാമ്യം

അജേഷ്, അഖിലേഷ്, നിധിൻ കുമാർ എന്നിവരാണ് ജാമ്യം നേടിയത്

Published

on

റിയാസ് മൗലവി വധക്കേസിലെ 3 പ്രതികള്‍ക്കും ജാമ്യം. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായാണ് അജേഷ്, അഖിലേഷ്, നിധിന്‍ കുമാര്‍ എന്നിവര്‍ ജാമ്യം നേടിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ജാമ്യം.

കേസില്‍ 3 പ്രതികളെയും നേരത്തേ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി വെറുതേ വിട്ടിരുന്നു. കുറ്റവിമുക്തരാക്കപ്പെട്ട മൂന്നുപേര്‍ പത്ത് ദിവസത്തിനകം അതേ കോടതിയില്‍ ഹാരജാവുകയും മൂന്നുപേരും 50,000 രൂപയുടെ ബോണ്ടുകളും രണ്ട് ജാമ്യക്കാരെയും ഹാജരാക്കി ജാമ്യം നേടണമെന്നുമായിരുന്നു ഹൈക്കോടതി നിര്‍ദേശം. ഇത് പ്രകാരമാണ് പ്രതികളിപ്പോള്‍ ജാമ്യം നേടിയിരിക്കുന്നത്.

വിചാരണക്കോടതി പരിധിയില്‍ നിന്ന് വിട്ടുപോകരുത്, പാസ്പോര്‍ട്ട് ഹാജരാക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. റിയാസ് മൗലവി വധക്കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പ്രതികളെ കോടതി വെറുതെവിട്ടത് സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു. പ്രതിപക്ഷം ഇത് ആയുധമാക്കിയതോടെയാണ് സര്‍ക്കാര്‍ അപ്പീലിന് അടിയന്തര നീക്കം തുടങ്ങിയത്.

Continue Reading

Trending