main stories
അല്‍ ഉലയയില്‍ ആഹ്ലാദ നിമിഷങ്ങളാകും; ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീര്‍ സൗദിയിലേക്ക്
നേരത്തെ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഖത്തര്‍ അമീറിന് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രത്യേക ക്ഷണക്കത്ത് അയച്ചിരുന്നു.

അഷ്റഫ് വേങ്ങാട്ട്
റിയാദ് : അല്‍ഉലായില്‍ സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും സുസ്ഥിരതയുടെയും സന്തോഷത്തിന്റെയും പൂക്കള്‍ വിരിയും. ഇന്ന് നടക്കുന്ന ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം പങ്കെടുക്കും. സൗദിയുമായുള്ള ഉപരോധം അവസാനിപ്പിച്ച ഉടനെയാണ് അമീര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന വാര്‍ത്ത ഖത്തര്‍ പുറത്തുവിട്ടത്.
നേരത്തെ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഖത്തര്‍ അമീറിന് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രത്യേക ക്ഷണക്കത്ത് അയച്ചിരുന്നു. അതോടൊപ്പം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഖത്തര്‍ അമീര്‍ ശൈഖ് തമീമുമായി ഇന്നലെ വൈകീട്ട് ഫോണില്‍ സംസാരിച്ചിരുന്നു.
ഗള്‍ഫ് മേഖലയില്‍ അസ്ഥിരതയുണ്ടാക്കാന്‍ ശ്രമിക്കുന്ന ഇറാന്റെ പിന്തുണയോടെ നീങ്ങുന്ന തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നതുള്‍പ്പെടെ 12 വ്യവസ്ഥകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് 2017 ജൂണ്‍ അഞ്ചിനാണ് ജിസിസി അംഗ രാജ്യങ്ങളായ സൗദിയും യുഎഇയും ബഹ്റൈനും ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചത്. തുടര്‍ന്ന് കുവൈത്തിന്റെയും ഒമാന്റെയും നേതൃത്വത്തില്‍ പല ഘട്ടങ്ങളിലായി ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു.
വിടപറഞ്ഞ കുവൈത്ത് അമീര്‍ ശൈഖ് സബാഹിന്റെ നേതൃത്വത്തില്‍ തുടങ്ങിയ മധ്യസ്ഥ ശ്രമങ്ങള്‍ അദ്ദേഹത്തിന്റെ കാലശേഷവും പുതുതായി അധികാരമേറ്റ അമീര്‍ ശൈഖ് നവാഫിന്റെ നേതൃത്വത്തില്‍ തുടരുകയായിരുന്നു. ഗള്‍ഫ് രാജ്യങ്ങളെ കൂടാതെ ഈജിപ്ത്, മാലിദ്വീപ്, മൗറിറ്റാനിയ, സെനഗല്‍, ജിബൂട്ടി, കൊമോറോസ്, ജോര്‍ദാന്‍, ലിബിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളും ഉപരോധത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
kerala
‘ഇത്രത്തോളം സഹായിച്ചതിന് നന്ദി’; മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാതെ സുരേഷ് ഗോപി
വോട്ടര്‍പ്പട്ടിക ക്രമക്കേട് ആരോപണങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂരിലെത്തി.

വോട്ടര്‍പ്പട്ടിക ക്രമക്കേട് ആരോപണങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂരിലെത്തി. വോട്ട് ക്രമക്കേട് ആരോപണങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാന്‍ സുരേഷ് ഗോപി തയ്യാറായില്ല. ഒടുക്കം സഹായിച്ചതിന് നന്ദിയെന്ന് മാത്രം പറഞ്ഞ് ഒറ്റവരിയില്‍ മാധ്യമങ്ങളെ പരിഹസിക്കുകയാണ് ചെയ്തത്.
കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകരുമായി ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആദ്യം പോയത് അശ്വിനി ആശുപത്രിയിലേക്കായിരുന്നു.
വോട്ടര്‍പട്ടിക ക്രമക്കേടില്‍ സുരേഷ് ഗോപിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലും മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു എംപി.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ വന്‍ വോട്ട് ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. തൃശ്ശൂര്‍ മണ്ഡലത്തില്‍ സ്ഥിര താമസക്കാരല്ലാത്തവരെ വോട്ടര്‍പ്പട്ടികയില്‍ ചേര്‍ത്തുവെന്നായിരുന്നു കോണ്‍ഗ്രസും എല്‍ഡിഎഫും ആരോപിച്ചത്. സുരേഷ് ഗോപിയുടെ സഹോദരന്‍ ഉള്‍പ്പെടെ 11 പേരെ ബൂത്ത് നമ്പര്‍ 116ല്‍ 1016 മുതല്‍ 1026 വരെ ക്രമനമ്പറില്‍ ചേര്‍ത്തുതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആരോപിച്ചിരുന്നു.
തൃശൂരില്‍ ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ച് കള്ളവോട്ടുകള്‍ ചേര്‍ത്തത് സുരേഷ് ഗോപിയുടെ നേതൃത്വത്തിലാണെന്നും കോണ്‍ഗ്രസും സിപിഎമ്മും ആരോപിച്ചിരുന്നു. പിന്നാലെ സുരേഷ് ഗോപിയുടെ സഹോദരന്‍, ആര്‍എസ്എസ് നേതാവ് കെ ആര്‍ ഷാജി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇരട്ട വോട്ടും സുരേഷ് ഗോപിയുടെ ഡ്രൈവര്‍ക്ക് വ്യാജവോട്ടും കണ്ടെത്തിയിരുന്നു. തൃശ്ശൂരിലെ അപ്പാര്‍ട്മെന്റുകളും വാടക വീടുകളും കേന്ദ്രീകരിച്ച് വലിയതോതില്‍ വോട്ട് ചേര്‍ത്തുവെന്ന ആരോപണം ശക്തമാണ്.
india
ഇസ്രാഈല്‍ വംശഹത്യ നടത്തുന്നുവെന്ന് പ്രിയങ്ക ഗാന്ധി; നിങ്ങളുടെ വഞ്ചനയാണ് ലജ്ജാകരമെന്ന് ഇസ്രാഈല്‍ അംബാസഡര്‍
പലസ്തീനില്‍ ഇസ്രാഈല്‍ വംശഹത്യ നടത്തുകയാണെന്നും മോദി സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

പലസ്തീനില്‍ ഇസ്രാഈല്‍ വംശഹത്യ നടത്തുകയാണെന്നും മോദി സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. പ്രിയങ്ക എക്സില്‍ പറഞ്ഞു, ‘ഇസ്രാഈല്‍ ഭരണകൂടം വംശഹത്യ നടത്തുകയാണ്. അവര്‍ 60,000-ത്തിലധികം ആളുകളെ കൊന്നു, അവരില്‍ 18,430 കുട്ടികളും ഉള്‍പ്പെടുന്നു. നിരവധി കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളെ അത് പട്ടിണിക്കിടുകയും ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലാക്കാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. നിശ്ശബ്ദതയിലൂടെയും നിഷ്‌ക്രിയത്വത്തിലൂടെയും ഈ കുറ്റകൃത്യങ്ങളെ പ്രാപ്തമാക്കുന്നത് തന്നെ കുറ്റകരമാണ്. ഫലസ്തീനിലെ ജനങ്ങള്‍ക്ക് മേല്‍ ഇസ്രാഈല്‍ ഈ നാശം അഴിച്ചുവിടുമ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നത് ലജ്ജാകരമാണ്.’
അതേസമയം, നിങ്ങളുടെ വഞ്ചനയാണ് ലജ്ജാകരമെന്ന് കോണ്‍ഗ്രസ് നേതാവിന്റെ പോസ്റ്റിനെ ടാഗ് ചെയ്തുകൊണ്ടാണ് ഇസ്രാഈല്‍ അംബാസഡര്‍ അസര്‍ പ്രതികരിച്ചു. രണ്ട് ദശലക്ഷം ടണ്‍ ഭക്ഷണം ഇസ്രാഈല്‍ ഗസ്സയിലേക്ക് എത്തിക്കാന്‍ സഹായിച്ചതായി അസര്‍ അവകാശപ്പെട്ടു. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഗസ്സ ജനസംഖ്യ 450 ശതമാനം വര്‍ദ്ധിച്ചു. അവിടെ വംശഹത്യ നടന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
kerala
തൃശൂരിലെ വോട്ട് ചേര്‍ക്കല്‍; ബി.എല്‍.ഒമാര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് ആക്ഷേപം
അപ്പാര്‍ട്‌മെന്റുകളും ഫ്‌ലാറ്റുകളും കേന്ദ്രീകരിച്ച് വ്യാപകമായി വോട്ട് ചേര്‍ത്തതും പരാതിയില്‍ നടപടി എടുക്കാത്തതും വീഴ്ചക്ക് തെളിവാണെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

തൃശൂരില്‍ വ്യാജ അഡ്രസ്സിലും കൃത്രിമമായും വോട്ടുചേര്‍ത്ത സംഭവത്തില്‍ ബി.എല്‍.ഒമാര്‍ക്കും വീഴ്ച സംഭവിച്ചെന്ന് ആക്ഷേപം. അപ്പാര്‍ട്‌മെന്റുകളും ഫ്‌ലാറ്റുകളും കേന്ദ്രീകരിച്ച് വ്യാപകമായി വോട്ട് ചേര്‍ത്തതും പരാതിയില്‍ നടപടി എടുക്കാത്തതും വീഴ്ചക്ക് തെളിവാണെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.
അതേസമയം, ആദ്യമായാണ് ബിഎല്‍ഒ ചുമതല ഏറ്റെടുത്തതെന്നും പരിചയക്കുറവുണ്ടായെന്നുമാണ് പൂങ്കുന്നത്ത് ബി.എല്‍.ഒ ആയിരുന്ന വ്യക്തി നല്‍കിയ വിശദീകരണം.
തൃശൂര്‍ കേന്ദ്രീകരിച്ച് കൃത്രിമ രേഖകളിലൂടെ വോട്ട് ചേര്‍ക്കുന്നതായി 2024ലെ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ യുഡിഎഫ് പരാതിപ്പെട്ടിരുന്നു. 100ലധികം വോട്ടുകള്‍ ചേര്‍ത്തെന്ന പരാതി നല്‍കിയിട്ടും അവരെ വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കാന്‍ നടപടിയുണ്ടായില്ല. പരാതികള്‍ നല്‍കിയിട്ടും വ്യക്തമായ അന്വേഷണമോ നടപടിയോ ഉണ്ടായില്ലെന്ന് തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞിരുന്നു. ചില അപ്പാര്‍ട്‌മെന്റുകള്‍ സംബന്ധിച്ച് പരാതി ഉയര്‍ന്നപ്പോള്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തവര്‍ വോട്ട് ചെയ്യാതിരുന്ന സംഭവങ്ങളുമുണ്ട്.
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
kerala3 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
india2 days ago
തമിഴ്നാട്ടില്‍ കാട്ടാന ആക്രമണം; 60 കാരന് ദാരുണാന്ത്യം
-
kerala2 days ago
കാട്ടാനയ്ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമം; യുവാവിന് ഗുരുതര പരിക്ക്
-
india2 days ago
പ്രതിപക്ഷ മാര്‍ച്ച്: പ്രതിഷേധിക്കുന്ന എംപിമാരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു
-
india2 days ago
‘മാര്‍ച്ച് രാഷ്ട്രീയ സമരമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; പൊലീസ് തടഞ്ഞതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി
-
india2 days ago
സഹായം ലഭിച്ചില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയി ഭര്‍ത്താവ്
-
kerala1 day ago
മങ്കട അബ്ദുല്‍ അസീസ് മൗലവി വിട വാങ്ങിയിട്ട് 18 വര്‍ഷം