Football
ഐഎസ്എലില്‍ ബംഗളൂരു-ഒഡിഷ മത്സരം സമനിലയില്‍
എട്ടാം മിനിറ്റില്‍ ഡിയഗോ മ്യൂറിഷോ ഒഡിഷക്കായി ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് 82 ാം മിനിറ്റില്‍ എറിക് പാര്‍ഥാലു ബംഗളൂരുവിനായും സ്‌കോര്‍ നേടി

ഐഎസ്എല്ലില്‍ ബംഗളൂരു എഫ്‌സ-ഒഡിഷ മത്സരം സമനിലയില്‍. എട്ടാം മിനിറ്റില്‍ ഡിയഗോ മ്യൂറിഷോ ഒഡിഷക്കായി ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് 82 ാം മിനിറ്റില്‍ എറിക് പാര്‍ഥാലു ബംഗളൂരുവിനായും സ്‌കോര്‍ നേടി. ഇതോടെ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.
13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഒഡിഷ 11ാം സ്ഥാനത്താണ്. തുടര്‍ച്ചയായ പരാജയങ്ങളേറ്റു വാങ്ങിയ ഒഡിഷയ്ക്ക് ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാലെ നോക്കൗട്ട് പ്രതീക്ഷകള്‍ നിലനിര്‍ത്താനാവൂ.
അതേസമയം ശക്തരായ ബംഗളുരുവാകട്ടെ കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണം പരാജയപ്പെടുകയും രണ്ടെണ്ണത്തില്‍ സമനില വഴങ്ങുകയും ചെയ്തു. പോയിന്റ് പട്ടികയില്‍ 7ാം സ്ഥാനത്താണ് ബംഗളൂരു.
Football
ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ
ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും

ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇംഗ്ലീഷ് ക്ലബ് ചെൽസി ഫൈനലിൽ. ബ്രസീൽ ഫുട്ബോൾ ക്ലബ് ഫ്ലൂമിനെൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ചെൽസിയുടെ വിജയം. ബ്രസീലിയൻ താരം ജാവൊ പെഡ്രോ ചെൽസിക്കായി ഇരട്ട ഗോൾ നേടി. ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും. ഇതിലെ വിജയികൾ ഫൈനലിൽ ചെൽസിയെ നേരിടും.
മത്സരത്തിന്റെ 18-ാം മിനിറ്റിൽ പെഡ്രോ ചെൽസിക്ക് ലീഡ് സമ്മാനിച്ചു. ബോക്സിന് പുറത്തായി ലഭിച്ച പാസ് സ്വീകരിച്ച പെഡ്രോ പന്തുമായി മുന്നേറി. പിന്നാലെ ഒരു തകർപ്പൻ വലംകാൽ ഷോട്ടിലൂടെ താരം പന്ത് വലയിലാക്കി. രണ്ടാം പകുതിയില്‍ 56-ാം മിനിറ്റിൽ പെഡ്രോ വീണ്ടും ലക്ഷ്യം കണ്ടു. സഹതാരം പെഡ്രോ നെറ്റോയുടെ ഷോട്ട് ഫ്ലൂമിനൻസ് പ്രതിരോധ താരത്തിന്റെ കാലുകളിൽ നിന്ന് തിരികെ ജാവൊ പെഡ്രോയിലേക്കെത്തി. വീണ്ടുമൊരു കിടിലൻ ഷോട്ടിലൂടെ പെഡ്രോ പന്ത് വലയിലാക്കി.
ക്ലബ് ലോകകപ്പിൽ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ വീഴ്ത്തിയാണ് ചെൽസി യാത്ര തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻഗോയോട് പരാജയപ്പെട്ടു. എങ്കിലും അവസാന മത്സരത്തിൽ ഇ എസ് ടുനീസിനെ വീഴ്ത്തി ചെൽസി ക്വാർട്ടറിലേക്ക് മുന്നേറി. പ്രീക്വാർട്ടറിൽ ബെൻഫീക്കയെ വീഴ്ത്തിയ മുൻചാംപ്യന്മാർ ക്വാർട്ടറിൽ പാമിറാസിനെയും തോൽപ്പിച്ച് സെമിയിലേക്ക് മുന്നേറുകയായിരുന്നു.
Football
ക്ലബ് ലോകകപ്പിൽ ചെൽസി- ഫ്ലുമിനൻസ് പോരാട്ടം
ബുധനാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ 12 :30 നാണ് ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ആദ്യ സെമി അരങ്ങേറുക

2025 ഫിഫ ക്ലബ് ലോകകപ്പിൽ ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയും ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസും സെമി പോരാട്ടത്തിനിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. യൂറോപ്പിന് പുറത്തുനിന്നും ടൂർണമെന്റിൽ അവശേഷിക്കുന്ന ഒരേയൊരു ടീം ആണ് റിയോ ഡി ജനീറോയിൽ നിന്നുള്ള ഫ്ലുമിനൻസ്.
ടൂർണമെന്റിൽ ഉടനീളം ബ്രസീലിയൻ ക്ലബ്ബുകൾ മികച്ച കളി കാഴ്ച്ച വെച്ചെങ്കിലും തിയാഗോ സിൽവയുടെ മുൻ ക്ലബ് കൂടിയായ ചെൽസിക്ക് തന്നെയാണ് ഫൈനൽ പ്രവേശനത്തിന് സാധ്യത കൽപിക്കപ്പെടുന്നത്.
ബുധനാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ 12 :30 നാണ് ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ആദ്യ സെമി അരങ്ങേറുക.
Football
ഫിഫ ക്ലബ്ബ് ലോകകപ്പ്: പ്രീക്വാർട്ടറിൽ പിഎസ്ജിക്കെതിരെ മെസിയും സംഘവും ഇന്ന് കളത്തിലിറങ്ങും

ഫിഫ ക്ലബ് ലോകകപ്പ് പ്രീക്വാർട്ടറിൽ ഇന്ന് കരുത്തർ കളത്തിലിറങ്ങും. ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി ലയണല്‍ മെസിയുടെ ഇന്റർ മിയാമിയെ നേരിടും. രാത്രി ഒൻപതരയ്ക്ക് അറ്റ്‌ലാന്റയിലെ മെഴ്‌സിഡസ് ബെന്‍സ് സ്റ്റേഡിയത്തിലാണ് മത്സരം. മറ്റൊരു മത്സരത്തില്‍ ബയേണ്‍ മ്യൂണിക്ക് ബ്രസീലിയന്‍ ക്ലബ് ഫ്‌ലെമംഗോയെക്കെതിരെ കളിക്കും. രാത്രി 1.30നാണ് മത്സരം.
2023ല്‍ പാരിസ് വിട്ടതിന് ശേഷം ആദ്യമായാണ് മെസി പിഎസ്ജിക്കെതിരെ നേര്‍ക്കുനേര്‍ പോരിനിറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ബോട്ടഫോഗോയോട് അപ്രതീക്ഷിത തോല്‍വി നേരിട്ട പിഎസ്ജിക്ക് പ്രീക്വാര്‍ട്ടറില്‍ വെല്ലുവിളിയാകുന്നതും ക്ലബിന്റെ മുന്‍താരം കൂടിയായ മെസിയാകും. മെസിക്കൊപ്പം ലൂയിസ് സുവാരസ്, സെര്‍ജിയോ ബുസ്‌കറ്റ്‌സ്, ജോര്‍ഡി ആല്‍ബ എന്നിവരും കളത്തിൽ ഇറങ്ങും.
അതേസമയം, മാര്‍ച്ച് അഞ്ചിന് ശേഷം നാല് കളിയില്‍ മാത്രമാണ് എന്റികെയുടെ പിഎസ്ജി തോറ്റത്. ഒസ്മാന്‍ ഡെംബലേ, ക്വിച്ച ക്വാരസ്‌കേലിയ, ഡിസയര്‍ ദുവേ, ഫാബിയന്‍ റൂയിസ്, യാവോ നെവസ്, വിറ്റീഞ്ഞ തുടങ്ങിയവരാണ് പിഎസ്ജിക്കായി കളത്തിൽ ഇറങ്ങുന്നത്.
-
kerala1 day ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
Health3 days ago
നിപ: കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് നിര്‍മാണം അനിശ്ചിത്വത്തിൽ
-
kerala3 days ago
ലഹരിക്കെതിരെ റാലി നടത്തിയ സിപിഎം നേതാവ് എം.ഡി.എം.എയുമായി പിടിയില്‍
-
kerala2 days ago
ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു; രണ്ടുപേര്‍ കുടുങ്ങി
-
kerala2 days ago
സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി
-
kerala2 days ago
ഉരുള്‍ ദുരന്തത്തില്‍ ഉറ്റബന്ധുക്കളെ നഷ്ടമായ നൗഫലിനെ ചേര്‍ത്തുപിടിച്ച് മസ്കറ്റ് കെഎംസിസി
-
kerala3 days ago
സുരേഷ് ഗോപിയുടെ മാലയിലേത് പുലിപ്പല്ലോ?; നോട്ടിസ് നൽകാൻ വനംവകുപ്പ്
-
kerala3 days ago
മുസ്ലിം യൂത്ത് ലീഗ് സമരാഗ്നി ജൂലൈ 8ന് നിയോജക മണ്ഡലം തലങ്ങളിൽ