Connect with us

main stories

പാചകവാതക വില വീണ്ടും കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് 726 രൂപ

അതിനിടെ പെട്രോള്‍,ഡീസല്‍ വില ഇന്നും കൂട്ടി. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്.

Published

on

കൊച്ചി:പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്നതിനിടെ ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി പാചകവാതക വിലയും കൂട്ടി.. ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. 14.2 കിലോഗ്രാമിന്റെ സിലിണ്ടറിന് കൊച്ചിയില്‍ വില 726 രൂപയായി. 19 കിലോ വാണിജ്യ സിലിണ്ടറിന് 1,535 രൂപ നല്‍കണം.

അതിനിടെ പെട്രോള്‍,ഡീസല്‍ വില ഇന്നും കൂട്ടി. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ ലീറ്ററിന് 82.65 രൂപയും പെട്രോളിന് 88.53 രൂപയുമായി. കൊച്ചിയില്‍ പെട്രോള്‍ വില ലീറ്ററിന് 86.83 രൂപയും, ഡീസലിന് 81.06 രൂപയുമായി.

രാജ്യാന്തര വിപണിയിലും വില വര്‍ധിച്ചു. അമേരിക്കയില്‍ എണ്ണയുടെ ശേഖരത്തില്‍ കുറവ് വന്നതാണ് വില കൂടാന്‍ പ്രധാന കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.

 

kerala

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം

ഏഴര വര്‍ഷത്തിന് ശേഷമാണ് പള്‍സര്‍ സുനി പുറത്തേക്കെത്തുന്നത്.

Published

on

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി പുറത്തേക്ക്. വിചാരണ കോടതി ജാമ്യത്തില്‍ വിട്ടു. കര്‍ശന ഉപാധികളോടെയാണ് പള്‍സര്‍ സുനിയെ ജാമ്യത്തില്‍ വിട്ടിരിക്കുന്നത്. ഏഴര വര്‍ഷത്തിന് ശേഷമാണ് പള്‍സര്‍ സുനി പുറത്തേക്കെത്തുന്നത്. സാക്ഷികളെ സ്വാധീനിക്കരുതെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒരു സിം ല്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ല, അനുമതിയിലാതെ വിചാരണ കോടതിയുടെ പരിതി വിട്ട് പോകരുത്, മാധ്യമന്ങ്ങളോട് സംസാരിക്കരുത്, ഒരു ലക്ഷം രൂപയും രണ്ട് ആള്‍ ജാമ്യം എന്നിവയാണ് വ്യവസ്ഥകള്‍. ഉപയോഗിക്കുന്ന സിമ്മിന്റെ വിവരങ്ങള്‍ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. പള്‍സര്‍ സുനിയുടെ സുരക്ഷ റൂറല്‍ പോലീസ് ഉറപ്പാക്കണം എന്ന് കോടതി നിര്‍ദേശിച്ചു.

നടിയെ അക്രമിച്ച കേസില്‍ സുപ്രീം കോടതിയാണ് പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥകള്‍ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നത്. എറണാകുളം സബ് ജയിലിലാണ് പള്‍സര്‍ സുനി കഴിഞ്ഞിരുന്നത്. 2017- ഫെബ്രുവരി 23 മുതല്‍ സുനി ജയിലിലാണ്.

 

 

Continue Reading

india

ഐ.എസ് റിക്രൂട്ട്‌മെന്റ്; ജയരാജന്റെ പ്രസ്താവന ആസൂത്രിതം, ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാനുള്ള ശ്രമം: എന്‍.കെ പ്രേമചന്ദ്രന്‍ എം.പി

ഐ.എസ് റിക്രൂട്ട്‌മെന്റ് കേരളത്തിൽ നടക്കുന്നുണ്ടെങ്കിൽ കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പുമാണ് ഉത്തരം പറയേണ്ടത്.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിയെടുക്കാൻ സി.പി.എം ബോധപൂർവ്വമായി ശ്രമിക്കുകയാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കും പി.കെ കുഞ്ഞാലിക്കുട്ടിക്കുമൊപ്പം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയത്തിലേക്കാണ് ഇപ്പോൾ സി.പി.എം പോകുന്നത്. പ്രസക്തമല്ലാത്ത ഒരു വിഷയത്തെ സംബന്ധിച്ചാണ് പി. ജയരാജൻ പ്രതികരിച്ചത്. കേരളത്തിൽ ഒരു ചർച്ചയിലും ഇല്ലാത്ത വിഷയമാണ് ഐ.എസ്. കേരളത്തിൽനിന്ന് ഐ.എസ് റിക്രൂട്ട്‌മെന്റ് നടക്കുന്നു എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയുടെ ലക്ഷ്യം സി.പി.എം വ്യക്തമാക്കണം. ഐ.എസ് റിക്രൂട്ട്‌മെന്റ് കേരളത്തിൽ നടക്കുന്നുണ്ടെങ്കിൽ കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പുമാണ് ഉത്തരം പറയേണ്ടത്.

തെരഞ്ഞെടുപ്പിന് ശേഷം ഭൂരിപക്ഷ വർഗ്ഗീയതയെ സുഖിപ്പിക്കുന്ന പ്രതികരണങ്ങളാണ് സി.പി.എം നടത്തുന്നത്. ഇത് ബോധപൂർവ്വമാണ്. മതേതര രാഷ്ട്രീയ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന മുസ്ലിംലീഗും ആർ.എസ്.പിയും യു.ഡി.എഫ് ഒന്നടങ്കവും ഈ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണ്. തരാതരം ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയെ പ്രീണിപ്പിക്കുന്ന സി.പി.എം നിലപാടിന്റെ ഭാഗമാണ് ജയരാജന്റെ പ്രസ്താവന.- അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് വലിയ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

kerala

ഷുക്കൂര്‍ വധക്കേസ്: കൊലയാളികളും ഗൂഡാലോചന നടത്തിയവരും ശിക്ഷിക്കപ്പെടണമെന്ന് പ്രതിപക്ഷ നേതാവ്‌

രാഷ്ട്രീയ കൊലപാതകങ്ങളെല്ലാം നടക്കുന്നത് സി.പി.എം സംസ്ഥാന-ജില്ലാ നേതാക്കളുടെ അറിവോടെയാണെന്ന യു.ഡി.എഫ് ആരോപണത്തിന് അടിവരയിടുന്നതാണ് അരിയില്‍ ഷൂക്കൂര്‍ വധക്കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം.

Published

on

തിരുവനന്തപുരം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാക്കളായ പി.ജയരാജനും ടി.വി രാജേഷും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളിയ സി.ബി.ഐ കോടതി വിധി സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പി ജയരാജനും ടി.വി രാജേഷും സഞ്ചരിച്ച വാഹനം തടഞ്ഞെന്ന് ആരോപിച്ചാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ പരസ്യ വിചാരണ നടത്തി സി.പി.എം ക്രിമിനല്‍ സംഘം ക്രൂരമായി കൊലപ്പെടുത്തിയത്. കൊലയാളികളും കൊലപാതകത്തിന് ഗൂഡാലോചന നടത്തിയവരും ഉള്‍പ്പെടെയുള്ള എല്ലാ ക്രിമിനലുകളും ശിക്ഷിക്കപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

രാഷ്ട്രീയ കൊലപാതകങ്ങളെല്ലാം നടക്കുന്നത് സി.പി.എം സംസ്ഥാന-ജില്ലാ നേതാക്കളുടെ അറിവോടെയാണെന്ന യു.ഡി.എഫ് ആരോപണത്തിന് അടിവരയിടുന്നതാണ് അരിയില്‍ ഷൂക്കൂര്‍ വധക്കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം. സി.പി.എം നേതാക്കള്‍ക്കൊപ്പം ആശുപത്രി മുറിയില്‍ ഗൂഡാലോചന നടത്തിയ രണ്ടു ക്രിമിനലുകള്‍ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തു എന്നതിനുള്ള തെളിവുകളും സി.ബി.ഐ ഹാജരാക്കിയിട്ടുണ്ട്.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ കൊടുംക്രിമിനലുകള്‍ക്ക് ഇപ്പോഴും സംരക്ഷണം ഒരുക്കുകയും ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിയുകയും ചെയ്യുന്ന സി.പി.എം, ഷൂക്കൂര്‍ വധക്കേസ് പ്രതികളെയും സംരക്ഷിക്കുമെന്ന് ഉറപ്പാണ്. മാഫിയ സംഘത്തെ പോലെ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയും അതിന്റെ നേതാക്കളും സര്‍ക്കാരിന് നേതൃത്വം നല്‍കുന്നു എന്നത് കേരളത്തിനും അപമാനമാണ്. രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തലും ക്രിമിനല്‍ കൊട്ടേഷന്‍ സംഘങ്ങളെയും ഉപയോഗിച്ചുള്ള ലഹരിക്കടത്തും സ്വര്‍ണം പൊട്ടിക്കലുമല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് സി.പി.എമ്മിലെ പുതുതലമുറ നേതാക്കളെങ്കിലും തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

Trending