india
ജിഎസ്ടിയുടെ കീഴിലാക്കിയാല്‍ പെട്രോളും ഡീസലും എത്രരൂപയ്ക്ക് ലഭിക്കും? ; എസ്ബിഐയുടെ റിപ്പോര്‍ട്ട് ഇങ്ങനെ
പെട്രോള്‍ ലിറ്ററിന് 75 രൂപയ്ക്കും ഡീസല്‍ ലിറ്ററിന് 68 രൂപയ്ക്കും ലഭ്യമാക്കാനാവുമെന്നാണ് എസ്ബിഐയുടെ സാമ്പത്തിക ഗവേഷണവിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്
ജിഎസ്ടിയുടെ പരിധിയില്‍കൊണ്ടുവന്നാല്‍ പെട്രോളും ഡീസലും എത്രരൂപയ്ക്ക് ലഭിക്കുമെന്ന ചോദ്യം ഓരോ ഉപയോക്താക്കളുടെയും മനസ്സില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നതാണ്. പെട്രോള്‍ ലിറ്ററിന് 75 രൂപയ്ക്കും ഡീസല്‍ ലിറ്ററിന് 68 രൂപയ്ക്കും ലഭ്യമാക്കാനാവുമെന്നാണ് എസ്ബിഐയുടെ സാമ്പത്തിക ഗവേഷണവിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഈവിലയ്ക്ക് പെട്രോളും ഡീസലും വിറ്റാല്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരുലക്ഷം കോടി രൂപയുടെ വരുമാനനഷ്ടമാണുണ്ടാകുക. ഇത് ജിഡിപിയുടെ 0.4ശതമാനംവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എക്സൈസ് തീരുവ, വാറ്റ് എന്നിവ നികുതിവരുമാനത്തിന്റെ പ്രധാന സ്രോതസ്സായതിനാല്‍ ജിഎസ്ടിക്കുകീഴില് പെട്രോളിനെയും ഡീസലിനെയും കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവില്ലെന്നും എസ്ബിഐ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. സൗമ്യ കാന്തിഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.
കേന്ദ്രത്തെക്കൂടാതെ ഓരോ സംസ്ഥാനത്തിനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് രൂപപ്പെടുത്തിയ വാറ്റ്, സെസ് എന്നിവയുണ്ട്. അതോടൊപ്പം അസംസ്കൃത എണ്ണവിലയും കേന്ദ്രത്തിന്റെ എക്സൈസ് തീരുവയും ഗതാഗത ചെലവും ഡീലര്‍ കമ്മീഷനുമൊക്കെ ചേര്‍ന്നാണ് ഇത്രയും വില ഈടാക്കുന്നത്.
india
തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് ഗാന്ധിജിയോടുള്ള വെറുപ്പ് കാരണം: എംകെ സ്റ്റാലിന്
ഉച്ചരിക്കാൻ പോലും പ്രയാസമുള്ള വടക്കേ ഇന്ത്യൻ പേര് പദ്ധതിക്ക് നൽകാനാണ് കേന്ദ്രത്തിൻ്റെ ശ്രമമെന്നും സ്റ്റാലിൻ വിമർശിച്ചു.
india
മെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
കൊൽക്കത്ത, മുംബൈ, ഹൈദരാബാദ്, ഡൽഹി തുടങ്ങിയ നഗരങ്ങളിലായി നടന്ന സന്ദർശനത്തിന്റെ സമാപനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും അവസാന നിമിഷം റദ്ദാക്കി.
india
ഉത്തരേന്ത്യയില്‍ പുകമഞ്ഞും മലിനീകരണവും; 300ലധികം വിമാന സര്‍വീസുകള്‍ വൈകി, ഗതാഗതവും തടസ്സപ്പെട്ടു
പല ഇടങ്ങളിലും കാഴ്ചപരിധി പൂജ്യത്തിനടുത്തായി കുറഞ്ഞു
ഡല്‍ഹി: ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യന്‍ പ്രദേശങ്ങള്‍ കനത്ത പുകമഞ്ഞിലും കടുത്ത ശൈത്യത്തിലും വലഞ്ഞു. രാവിലെ രൂപപ്പെട്ട കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് പല ഇടങ്ങളിലും കാഴ്ചപരിധി പൂജ്യത്തിനടുത്തായി കുറഞ്ഞു. ഇതോടെ ഡല്‍ഹിയിലെ വ്യോമ, റെയില്‍, റോഡ് തുടങ്ങിയവയുടെ ഗതാഗതത്തെ ഗുരുതരമായി ബാധിച്ചു.
ഡല്‍ഹി വിമാനത്താവളത്തില്‍ 300ലധികം വിമാന സര്‍വീസുകള്‍ വൈകിയതായും 40 വിമാനങ്ങള്‍ റദ്ദാക്കിയതായും അധികൃതര്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ വിമാനത്തിനും മറ്റ് നിരവധി ആഭ്യന്തര അന്താരാഷ്ട്ര വിമാനങ്ങള്‍ക്കും മൂടല്‍മഞ്ഞ് മൂലം തടസ്സം നേരിട്ടു. യാത്രക്കാര്‍ വിമാനത്താവളങ്ങളിലേക്ക് പോകുന്നതിന് മുന്‍പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് വിമാനക്കമ്പനികള്‍ നിര്‍ദേശം നല്കി.
അതേസമയം ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷമായി തുടരുകയാണ്. പല പ്രദേശങ്ങളിലും എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (AQI) 150ന് മുകളിലാണ് രേഖപ്പെടുത്തിയത്. മലിനീകരണത്തിനൊപ്പം കടുത്ത ശൈത്യവും ചേര്‍ന്നതാണ് ഉത്തരേന്ത്യയില്‍ ജനജീവിതം കൂടുതല്‍ ദുരിതത്തിലാക്കിയത്. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി.
സര്‍ക്കാര്‍സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ 50 ശതമാനം പേര് വീടുകളില്‍ നിന്ന് ജോലി ചെയ്യണമെന്ന് നിര്‍ദേശിച്ചു. സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറാനും തീരുമാനിച്ചു. അടുത്ത ദിവസങ്ങളിലും മൂടല്‍മഞ്ഞും മലിനീകരണവും തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
-
kerala2 days agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
kerala6 hours agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india1 day ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
-
india1 day agoവസ്ത്രമൂരി മതം നിര്‍ണയിച്ചു; ചെവി മുറിച്ചു, ബിഹാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ 50 വയസ്സുകാരന് മരിച്ചു
-
india24 hours agoബി.ജെ.പി എം.എൽ.എയുടെ ഇടപെടൽ; ജമ്മു–കശ്മീരിലെ 850 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയിൽ നിന്ന് പിൻമാറാൻ സാധ്യത
-
india1 day agoതിരഞ്ഞെടുപ്പ് കമ്മീഷനെതിരെ യുദ്ധപ്രഖ്യാപനവുമായി കോൺഗ്രസ്; രാംലീല മൈതാനത്ത് ജനസാഗരം
-
kerala2 days agoകണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമാസക്ത പ്രകടനം; വടിവാള്‍ വീശി ഭീകരാന്തരീക്ഷം
-
kerala3 days agoനടിയെ ആക്രമിച്ച കേസ്; ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാകട്ടെ, വിധിപ്പകര്‍പ്പ് പുറത്ത്
