കൊച്ചി: സ്ഥിരപ്പെടുത്തല്‍ നിയമനങ്ങള്‍ക്ക് വിലക്ക്. താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. 9 സ്ഥാപനങ്ങളിലെ നിയമനങ്ങളാണ് ഹൈക്കോടതി മരവിപ്പിച്ചത്. 10 വര്‍ഷം പൂര്‍ത്തിയാക്കിയ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് മന്ത്രിസഭ തീരുമാനിച്ചത്. ഈ മാസം 12ന് സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലം നല്‍കണം. പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

സ്‌കോള്‍ കേരള, കില, കെല്‍ട്രോള്‍, ഈറ്റത്തൊഴിലാളി ക്ഷേമ ബോര്‍ഡ്, സിഡിറ്റ്, ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ്, സാക്ഷരതാ മിഷന്‍, യുവജന കമ്മീഷന്‍, ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍, എല്‍ബിഎസ്, വനിതാ കമ്മീഷന്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്കാണ് നേരത്തെ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം നടന്നിരുന്നത്. ഇതാണ് ഇപ്പോള്‍ ഹൈക്കോടതി ഇടപെട്ട് മരവിപ്പിച്ചിരിക്കുന്നത്.