Connect with us

More

അയച്ച മെസ്സേജ് തിരിച്ചെടുക്കാം; എഡിറ്റ് ചെയ്യാം… അടിമുടി മാറ്റങ്ങളോടെ വാട്ട്‌സാപ്പിന്റെ അപ്‌ഡേറ്റ് ഒരുങ്ങുന്നു

Published

on

വാട്ട്‌സാപ്പില്‍ അയച്ച മെസ്സേജും എറിഞ്ഞ കല്ലും ഒരേപോലെയായിരുന്നു ഇതുവരെ. കൈയില്‍ നിന്നു പോകുന്നതോടെ അതിന്മേലുള്ള നിയന്ത്രണം നമുക്ക് നഷ്ടമാവുന്നു. അയച്ച സന്ദേശം അപ്പുറത്തെയാള്‍ വായിക്കുന്നതിനു മുമ്പ് തിരിച്ചെടുക്കാനോ തിരുത്താനോ ഉള്ള സൗകര്യം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവര്‍ ഉണ്ടാവില്ല. എന്നാല്‍, സ്വീകര്‍ത്താവ് വായിക്കുംമുമ്പ് സന്ദേശം ഡിലീറ്റ് ചെയ്യാനും തിരുത്താനുമുള്ള ഓപ്ഷന്‍ വാട്ട്‌സാപ്പില്‍ ഉടന്‍ എത്തും.

പുതിയ അപ്‌ഡേറ്റിന്റെ ബീറ്റ വേര്‍ഷനില്‍ ഈ രണ്ട് സൗകര്യങ്ങളും വാട്ട്‌സാപ്പ് പരീക്ഷിച്ചു വരികയാണെന്ന് ‘ടെലഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്തു. ഈ സൗകര്യങ്ങള്‍ അടക്കമുള്ള അപ്‌ഡേറ്റ് എപ്പോള്‍ വരുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഇതിനു പുറമെ, ഫ്രണ്ട്‌സ് തമ്മിലുള്ള യോഗം കൂടുതല്‍ എളുപ്പമാക്കുന്നതിനുള്ള സൗകര്യവും പരീക്ഷണത്തിലാണ്. സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ലൊക്കേഷന്‍ (ലൈവ് ലൊക്കേഷന്‍ ട്രാക്കിങ്) സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കാനുള്ള സൗകര്യവും ഒരുങ്ങുന്നുണ്ട്. നിലവില്‍ ലൊക്കേഷന്‍ അയക്കാനുള്ള സംവിധാനമുണ്ടെങ്കിലും ‘മൂവിങ് ലൊക്കേഷന്‍’ കാണാനുള്ള സൗകര്യം വാട്ട്‌സാപ്പിലില്ല.

സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ക്ക് മറുപടി അയക്കാനുള്ള സൗകര്യം, സ്പാം സന്ദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനം, വാട്ട്‌സാപ്പിനകത്തു തന്നെ ചിത്രങ്ങള്‍ വരക്കാനും എഡിറ്റ് ചെയ്യാനുമുള്ള സൗകര്യം തുടങ്ങിയവയും ഒരുങ്ങുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

കനത്ത മഴ: ദുബൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങൾ റദ്ദാക്കി, 5 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Published

on

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുബൈയിലേക്കും തിരിച്ചുമുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി. 13 വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. അഞ്ച് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ദുബൈയിലേക്ക് എത്തുന്ന ഒമ്പത് വിമാനങ്ങളും ദുബൈയിൽ നിന്ന് പുറപ്പെടേണ്ട നാല് വിമാനങ്ങളുമാണ് റദ്ദാക്കിയത്

മഴയും അതുകാരണമുള്ള ഗതാഗത കുരുക്കും പ്രതീക്ഷിക്കുന്നതിനാൽ യാത്രക്കാർ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്ന് ദുബൈ വിമാനത്താവള അധികൃതരും വിമാന കമ്പനികളും ആവശ്യപ്പെട്ടു.

യാത്രക്കാർ അതാത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ സ്ഥിതി പരിശോധിക്കണം. കാലാവസ്ഥ കാരണമായുണ്ടാകുന്ന അസാധാരണ സാഹചര്യങ്ങളോ നീണ്ട ക്യൂവോ യാത്രയെ ബാധിക്കാതിരിക്കാൻ സാധാരണയേക്കാൾ അൽപ്പം കൂടി നേരത്തെ എത്തണമെന്നും അറിയിപ്പിൽ പറയുന്നു.

Continue Reading

kerala

ലാവലിൻ കേസ്​ ഇന്നും പരിഗണിച്ചില്ല

എട്ടു വര്‍ഷത്തിനിടയില്‍ 40 തവണയാണ് ലാവലിന്‍ ഹരജികള്‍ സുപ്രീംകോടതി മുമ്പാകെ ലിസ്റ്റ് ചെയ്തതത്

Published

on

എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി ഇന്നും പരിഗണിച്ചില്ല. മഹാരാഷ്ട്രയില്‍നിന്നുള്ള ഒരു കേസില്‍ വാദം നടക്കുന്നതിനാലാണു പരിഗണിക്കാത്തതെന്നാണ് കാരണം പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്തു സിബിഐ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീം കോടതിയിലുള്ളത്.

ബുധനാഴ്ചയും സമയക്കുറവു മൂലം മാറ്റിയിരുന്നു. എട്ടു വര്‍ഷത്തിനിടയില്‍ 40 തവണയാണ് ലാവലിന്‍ ഹരജികള്‍ സുപ്രീംകോടതി മുമ്പാകെ ലിസ്റ്റ് ചെയ്തതത്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റമുക്തനാക്കിയത് ചോദ്യം ചെയ്ത് സി.ബി.ഐ സമര്‍പ്പിച്ച ഹരജിയും ഇക്കൂട്ടത്തിലുണ്ട്.

Continue Reading

india

‘കൂട്ടബലാത്സം​ഗക്കാരന് വേണ്ടി പ്രധാനമന്ത്രി വോട്ട് ചോദിക്കുന്നു’: രാഹുല്‍ ഗാന്ധി

എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍ രേവണ്ണ

Published

on

ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ജെ.ഡി.എസ് നേതാവും എം.പിയുമായ പ്രജ്വല്‍ രേവണ്ണയെ ബി.ജെ.പി സംരക്ഷിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. പ്രജ്വല്‍ രേവണ്ണ കൂട്ടബലാത്സംഗക്കാരനാണെന്ന് എല്ലാ ബി.ജെ.പി നേതാക്കള്‍ക്കും അറിയാം. എന്നിട്ടും അവര്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു, എല്ലാം അറിഞ്ഞുകൊണ്ടാണ് ബി.ജെ.പി ജെ.ഡി (എസ്) സഖ്യം രൂപീകരിച്ചതെന്നും രാഹുല്‍ ആരോപിച്ചു. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍ രേവണ്ണ.

പ്രജ്വല്‍ രേവണ്ണ 400 സ്ത്രീകളെ ബലാത്സംഗം ചെയ്ത് വിഡിയോ ഉണ്ടാക്കിയെന്ന് കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ആരോപിച്ചു. കൂട്ടബലാത്സംഗക്കാരനെ പിന്തുണച്ചതിന് പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് ചോദിക്കണമെന്നും രാഹുല്‍ പറഞ്ഞു.

Continue Reading

Trending