തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായരെ തല്‍സ്ഥാനത്തു നിന്ന് നീക്കാന്‍ മാനേജ്‌മെന്റ് തീരുമാനം. പ്രിന്‍സിപ്പല്‍ സ്ഥാനം വൈസ് പ്രിന്‍സിപ്പലിന് കൈമാറി. തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ ലോ അക്കാദമി ഡയറക്ടറും ലക്ഷ്മി നായരുടെ പിതാവുമായ നാരായണന്‍ നായരാണ് ഇക്കാര്യം വ്യക്തമാക്കിയത്. എസ്എഫ്‌ഐയുമായി നടത്തിയ ചര്‍ച്ചക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കോളജ് നാളെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഫാക്കല്‍ട്ടി ആയി പോലും ലക്ഷ്മി നായര്‍ കോളജിലെത്തില്ലെന്നാണ് വിവരം. അതേസമയം പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് നീക്കപ്പെട്ടെങ്കിലും ലക്ഷ്മി നായര്‍ ലോ അക്കാദമി റിസര്‍ച്ച് സെന്ററിന്റെ ഡയറക്ടറായേക്കും. ലോ അക്കാദമിക്ക് പുറത്താണ് റിസര്‍ച്ച് സെന്റര്‍ സ്ഥിതി ചെയ്യുന്നത്.