Culture
ലോ അക്കാദമി: വിവാദം അവസാനിക്കില്ല
തിരുവനന്തപുരം: ലക്ഷ്മിനായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്താനുള്ള തീരുമാനം കൊണ്ടുമാത്രം ലോ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ കെട്ടടങ്ങില്ല. സംസ്ഥാനത്തെ പ്രഥമ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനമായ ലോ അക്കാദമിക്ക് സര്‍ക്കാര്‍ അനുവദിച്ച ഭൂമി ദുരുപയോഗം ചെയ്തതടക്കമുള്ള വിഷയങ്ങളില്‍ അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ ഈ വിഷയത്തില്‍ പ്രത്യേക താല്‍പര്യമെടുത്ത് രംഗത്തുണ്ട്. എതിരാളികളുടെ നിരയില്‍ പിണറായിയുടെ വിശ്വസ്തനായ കോലിയക്കോട് കൃഷ്ണന്‍നായരും കുടുംബവുമായതിനാല്‍ അച്യുതാനന്ദന്റെ വീറും വാശിയും വര്‍ധിക്കുമെന്നുറപ്പാണ്. ലക്ഷ്മിനായരെ നീക്കിയെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഇതുകൊണ്ടുമാത്രം അക്കാദമിയിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി വി.എസ് ആദ്യവെടി പൊട്ടിച്ചുകഴിഞ്ഞു. അക്കാദമിക്ക് നല്‍കിയ ഭൂമി തിരിച്ചെടുക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് വി.എസ് ഉന്നയിച്ചിരിക്കുന്നത്.
തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണുവിന്റെ ആത്മഹത്യയോടെ കേരളത്തിലുടനീളമുള്ള സ്വാശ്രയ കോളജുകളില്‍ അലയടിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ തീപ്പൊരിയാണ് പേരൂര്‍ക്കട ലോ അക്കാദമിയിലും കത്തിപ്പടര്‍ന്നത്. ഇന്റേണല്‍ മാര്‍ക്ക് അടക്കമുള്ള വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ അവഗണിച്ചതോടെ സമരം കേരള സമൂഹത്തിലെ പ്രധാന ചര്‍ച്ചാ വിഷയമായി. രാഷ്ട്രീയ ഭേദമില്ലാതെ വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടായി നടത്തുന്ന സമരം മൂന്നാഴ്ച കൊണ്ട് ഇടതുമുന്നണി സര്‍ക്കാറിനെ പോലും പിടിച്ചുലക്കുന്ന തലത്തിലേക്ക് വ്യാപിച്ചു. സമയോചിതമായി ഇടപെട്ട് രമ്യമായി പരിഹരിക്കേണ്ടിയിരുന്ന വിഷയത്തില്‍ പ്രിന്‍സിപ്പലും ലോ അക്കാദമി മാനേജ്‌മെന്റും കാട്ടിയ അമാന്തവും ധാര്‍ഷ്ട്യവുമാണ് സ്ഥിതി ഇത്രയും വഷളാക്കിയത്.
വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനൊടുവില്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ നിര്‍ബന്ധിതയായ ലക്ഷ്മി നായര്‍ കോളജുമായുള്ള ബന്ധം പൂര്‍ണമായും ഉപേക്ഷിക്കില്ലെന്ന് മാനേജ്‌മെന്റ്തന്നെ വ്യക്തമാക്കി കഴിഞ്ഞു. ലോ അക്കാദമിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ കേന്ദ്രത്തിന്റെ ഡയരക്ടറായി ലക്ഷ്മിനായരെ നിയമിക്കാനാണ് ധാരണ. റിസര്‍ച്ച് സെന്റര്‍ കാമ്പസിന് പുറത്തായതിനാല്‍ ലക്ഷ്മിനായരെ ഇവിടെ നിയമിക്കുന്നതില്‍ തടസമുണ്ടാകില്ലെന്നും മാനേജ്‌മെന്റ് വിലയിരുത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ലോ അക്കാദമിയിലെ അധ്യയന വിഭാഗത്തില്‍നിന്ന് മാത്രമാണ് ലക്ഷ്മിനായര്‍ മാറ്റി നിര്‍ത്തപ്പെടുന്നത്. സെക്രട്ടറിയേറ്റിന് സമീപം പുന്നന്‍ റോഡിലെ ഫ്‌ളാറ്റിലാണ് ലോ അക്കാദമിയുടെ ഗവേഷണ വിഭാഗമായ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് (സി.എ. എല്‍.എസ്.എ.ആര്‍) പ്രവര്‍ത്തിക്കുന്നത്. ലോ അക്കാദമിക്ക് കീഴിലുള്ള സ്വതന്ത്ര സ്ഥാപനമായിട്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാറിന്റെ നോമിനികളും ലോ കോളജ് പ്രതിനിധികളും സാമൂഹിക ശാസ്ത്രജ്ഞരും ഉള്‍പ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് റിസര്‍ച്ച് സെന്ററിനെ നിയന്ത്രിക്കുന്നത്.
അതേസമയം, ലോ അക്കാദമിക്ക് പണ്ട് സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ ആവശ്യത്തിനല്ലാതെ ഉപയോഗിക്കപ്പെടുന്ന ഭൂമി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ കത്തില്‍ റിസര്‍ച്ച് സെന്റര്‍ ഇരിക്കുന്ന ഫ്‌ളാറ്റും പരാമര്‍ശിക്കുന്നുണ്ട്. സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി ചേര്‍ന്ന് സ്ഥലത്ത് ഫ്‌ളാറ്റ് കെട്ടി വില്‍പ്പന നടത്തുന്നത് നിയമപരമാണോയെന്ന് അന്വേഷിക്കണമെന്നാണ് വി.എസ് റവന്യൂമന്ത്രിയോട് ആവശ്യപ്പെട്ടത്. വി.എസിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ റവന്യൂ മന്ത്രി അന്വേഷണവും പ്രഖ്യാപിച്ചു. ലോ അക്കാദമി ഡയരക്ടറും ലക്ഷ്മിനായരുടെ പിതാവുമായ നാരായണന്‍ നായരുടെ സഹോദരനാണ് മുന്‍ എം.എല്‍.എ കോലിയക്കോട് കൃഷ്ണന്‍ നായര്‍. സംസ്ഥാന നേതൃത്വവും കേന്ദ്ര കമ്മിറ്റിയും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് വി.എസിനെ സംസ്ഥാന സമിതിയില്‍ ക്ഷണിതാവാക്കാനും നടപടി താക്കീതില്‍ ഒതുക്കാനും തീരുമാനിച്ചത്. എന്നാല്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍ സംസ്ഥാന സമിതിയില്‍ വി.എസിനെതിരേ കടന്നാക്രമണം നടത്തുകയായിരുന്നു. ഇത് വി.എസിനെ ചൊടിപ്പിച്ചു. അതുകൊണ്ട് തന്നെ പുതിയ സമരമുഖമായാണ് വി.എസ് ലോ അക്കാദമി വിഷയത്തെ കാണുന്നത്.
kerala
ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
Film
മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala13 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala2 days agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala13 hours agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍
-
kerala1 day agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala2 days agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍

