Connect with us

kerala

അര്‍ഹതപ്പെട്ടതും തഴയുന്നു: നീതികേടില്‍ നിറഞ്ഞ് പൊലീസിലെ പ്രമോഷന്‍

Published

on

 

അര്‍ഹതപ്പെട്ടത് തഴഞ്ഞ് യഥാസമയം ഉദ്യോഗ കയറ്റം നല്‍കാത്ത നീതികേടിനെതിരെ വ്യാപക മുറുമുറുപ്പ്. 2003ല്‍ പിഎസ്‌സി റാങ്ക് പട്ടികയിലൂടെ എസ്‌ഐമാരായി നേരിട്ട് നിയമനം ലഭിച്ചവരാണ് അവഗണന നേരിടുന്നത്. മൂന്ന് ബാച്ചുകളിലായി നേരിട്ട് നിയമിച്ചത് 500ഓളം എസ്‌ഐമാരെയാണ്. 17 വര്‍ഷം കഴിഞ്ഞിട്ടും ഇവരില്‍ മൂന്നിലൊന്ന് ഉദ്യോഗസ്ഥര്‍ക്കും സ്ഥാനക്കയറ്റം ലഭിച്ചിട്ടില്ല. ഇവരില്‍ ഭൂരിഭാഗം ഉദ്യോഗസ്ഥരും സര്‍വീസില്‍ കയറുമ്പോള്‍ ഉണ്ടായിരുന്ന പൊലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ ചുമതലയില്‍ തന്നെയാണ് ഇപ്പോഴും തുടരുന്നത്.

അതിനിടയില്‍ പിഎസ്‌സി പട്ടികയിലെ ആദ്യ റാങ്ക് നമ്പറില്‍ ഉള്ളവരില്‍ കുറച്ച് പേര്‍ക്ക് വേഗത്തില്‍ സിഐയും പിന്നീട് ഡിവൈഎസ്പിയുമായി സ്ഥാനക്കയറ്റം ലഭിച്ചു. ഒരേസമയം പരിശീലനം പൂര്‍ത്തിയാക്കിയവര്‍ എസ്‌ഐ ആയും സിഐ ആയും ഡിവൈഎസ്പി ആയും വ്യത്യസ്ത ജോലി ചെയ്യേണ്ടിവരുന്നത് ഭൂരിപക്ഷം പേരിലും നിരാശക്കിടയാക്കിയിട്ടുണ്ട്. ഇപ്പോള്‍ 17 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ സിഐ ആയി ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ഡിവൈഎസ്പി റാങ്കിലെ ഹയര്‍ ഗ്രേഡ് ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും ആനുപാതികമായ സ്ഥാനക്കയറ്റം അനുവദിക്കാത്തതാണ് നിരാശയ്ക്കിടയാക്കുന്നത്.

ഹയര്‍ ഗ്രേഡ് ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ ആയതിനാല്‍ ഇവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിലൂടെ സര്‍ക്കാറിന് യാതൊരുവിധ സാമ്പത്തിക ബാധ്യതയും ഉണ്ടാകില്ലെന്ന് ബോധ്യമായിട്ടും സേനയില്‍ ഇരട്ടനീതിയാണ്. നേരത്തെ ഉണ്ടായിരുന്ന സര്‍ക്കിള്‍ ഓഫീസ് പുന:സ്ഥാപിച്ച് സ്ഥാനക്കയറ്റം നേടുന്ന ഡിവൈഎസ്പിമാരെ അവിടെ നിയമിച്ച് രണ്ടോ മൂന്നോ സ്‌റ്റേഷനുകളുടെ സൂപ്പര്‍വൈസറി ഓഫീസറായി നിയമിച്ചാല്‍ സ്‌റ്റേഷനുകളെ മികച്ച രീതിയില്‍ മേല്‍നോട്ടം വഹിക്കാനും സേവനങ്ങള്‍ ലഭ്യമാക്കാനും സാധിക്കുമെന്ന അഭിപ്രായവുമുയരുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്

കുഞ്ഞിന്റെ മുഖം തെരുവുനായക്കൂട്ടം കടിച്ചുകീറി.

Published

on

പാലക്കാട് തൃത്താലയില്‍ തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. തൃത്താല കോട്ടയില്‍ അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് ബിലാലി(4)നാണ് കടിയേറ്റത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയായിരുന്നു ആക്രമണം. കുഞ്ഞിന്റെ മുഖം തെരുവുനായക്കൂട്ടം കടിച്ചുകീറി. നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിയില്‍ ചികിത്സയിലാണ് കുഞ്ഞ്.

വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. കുഞ്ഞിന്റെ തലയ്ക്കും മുഖത്തുമെല്ലാം കടിയേറ്റിട്ടുണ്ട്. ഉടന്‍തന്നെ തൃത്താലയിലെ ആശുപത്രിയിലെത്തിക്കുകയും പരിക്ക് ഗുരുതരമായതിനാല്‍ തൃശൂരിലേക്ക് മാറ്റുകയുമായിരുന്നു. ബിലാലിന് വിദഗ്ധ ചികിത്സ നല്‍കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയുടെ വീടിന് സമീപത്തുള്ള രണ്ട് പേര്‍ക്കുകൂടി തെരുവുനായകളുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരും ചികിത്സയിലാണ്.

Continue Reading

kerala

സന്നിധാനത്ത് വെച്ച് ഭക്തന് ഹൃദയാഘാതം; തീര്‍ത്ഥാടകന്‍ മരിച്ചു

സന്നിധാനത്ത് എത്തിയപ്പോഴുണ്ടായ ഹൃദയാഘാതം മൂലം തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശിയായ മുരളി (50) മരിക്കുകയായിരുന്നു.

Published

on

ശബരിമലയില്‍ തീര്‍ത്ഥാടനത്തിനിടെ മറ്റൊരു ദാരുണസംഭവം കൂടി റിപ്പോര്‍ട്ട് ചെയ്തു. സന്നിധാനത്ത് എത്തിയപ്പോഴുണ്ടായ ഹൃദയാഘാതം മൂലം തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശിയായ മുരളി (50) മരിക്കുകയായിരുന്നു. ഈ വര്‍ഷത്തെ തീര്‍ത്ഥാടനകാലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ഇതോടെ ഒന്‍പതായി. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി നവംബര്‍ 17ന് നട തുറന്നതിനു പിന്നാലെ ആദ്യ ഒന്‍പത് ദിവസത്തിനുള്ളില്‍ തന്നെ ഒന്‍പത് പേര്‍ മരിച്ചിരിക്കുകയാണ്. കുറഞ്ഞ ദിവസങ്ങള്‍ക്കിടെ ഇത്രയും ഹൃദയസ്തംഭന മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അധികൃതര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. രണ്ട് മാസത്തിലേറെ നീളുന്ന ശബരിമല സീസണില്‍ സാധാരണയായി ലക്ഷക്കണക്കിന് ആളുകളാണ് എത്തുന്നത്. ഓരോ സീസണിലും കുറഞ്ഞത് 150ഓളം ഹൃദയ സംബന്ധമായ അടിയന്തരാവസ്ഥകള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ഇതില്‍ ശരാശരി 40-42 കേസുകളില്‍ മരണം സംഭവിക്കുന്നതായും രേഖകളുണ്ട്. ആരോഗ്യപ്രശ്‌നം അനുഭവപ്പെട്ട് കുഴഞ്ഞുവീണ ശേഷം ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണപ്പെടുന്ന സംഭവങ്ങളാണ് കൂടുതലായി കാണപ്പെടുന്നത്. എന്നാല്‍ മരണങ്ങളുടെ ഇരട്ടിയിലധികം ജീവന്‍ രക്ഷിക്കാന്‍ സാധിക്കുന്നുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കുന്നു. ഈ സീസണിന്റെ ആദ്യ എട്ട് ദിവസങ്ങളില്‍ മാത്രം എട്ട് ഹൃദയാഘാത മരണങ്ങളും ഒരു മുങ്ങി മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Continue Reading

kerala

‘പിണറായി സര്‍ക്കാര്‍ കൊള്ളക്കാരുടെ സര്‍ക്കാര്‍; ശബരിമല സ്വര്‍ണ്ണ കൊളളയിലൂടെ അത് തെളിഞ്ഞു’; വി ഡി സതീശന്‍

സ്വര്‍ണ്ണം കൊള്ളയടിച്ചതിന് ജയിലില്‍ പോയവര്‍ക്കതിരെ സിപിഎം നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Published

on

പിണറായി സര്‍ക്കാര്‍ കൊള്ളക്കാരുടെ സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ശബരിമല സ്വര്‍ണ്ണ കൊളളയിലൂടെ അത് തെളിഞ്ഞുവെന്നും വി ഡി സതീശന്‍ പറഞ്ഞു. സ്വര്‍ണ്ണം കൊള്ളയടിച്ചതിന് ജയിലില്‍ പോയവര്‍ക്കതിരെ സിപിഎം നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങിയിട്ടേ ഉള്ളൂവെന്നും വിഡി സതീശന്‍ പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ പോറ്റിയെ അയച്ചത് കടകംപള്ളി സുരേന്ദ്രനാണെന്നും തെളിവുകള്‍ പത്മകുമാറിന്റെയും വാസുവിന്റെയും കയ്യിലുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. സ്വര്‍ണ്ണം കട്ടത് പൊളിറ്റിക്കല്‍ തീരുമാനമാണെന്നും അദേഹം പറഞ്ഞു.

കോടതി ഇടപെട്ടിരുന്നില്ലെങ്കില്‍ ശബരിമലയിലെ തങ്കവിഗ്രഹം വരെ ഈ സംഘം അടിച്ചുമാറ്റുമെന്നും വിഡി സതീശന്‍ പറഞ്ഞു. അറസ്റ്റിലായ നേതാക്കന്മര്‍ക്കെതിരെ സിപിഎം നടപടി എടുക്കാത്തത് ഭയന്നിട്ടാണെന്നും അദേഹം കുറ്റപ്പെടുത്തി. തന്ത്രിയുടെ ബന്ധം എസ്‌ഐടി പരിശോധിക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു.

Continue Reading

Trending