Connect with us

local

പൊലീസ് മേധാവി ലോക്നാഥ്‌ ബെഹ്‌റയുടെ പ്രസ്താവനയിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം: ഇഖ്‌റ എംഎസ്എഫ്

സ്ഥാനമൊഴിയുന്ന പൊലീസ് മേധാവി ലോക് നാഥ്‌ ബെഹ്‌റ കഴിഞ്ഞ ദിവസം സ്വകാര്യ ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിൽ പരാമർശിച്ച ഗുരുതര ആരോപണങ്ങളിൽ ആഭ്യന്തരവകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണമെന്ന് മുസ്‌ലിം ലീഗിന്റെ ഗവേഷക വിദ്യാർത്ഥി കൂട്ടായ്മ IKRA ആവശ്യപ്പെട്ടു

Published

on

സ്ഥാനമൊഴിയുന്ന പൊലീസ് മേധാവി ലോക് നാഥ്‌ ബെഹ്‌റ കഴിഞ്ഞ ദിവസം സ്വകാര്യ ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിൽ പരാമർശിച്ച ഗുരുതര ആരോപണങ്ങളിൽ ആഭ്യന്തരവകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണമെന്ന് മുസ്‌ലിം ലീഗിന്റെ ഗവേഷക വിദ്യാർത്ഥി കൂട്ടായ്മ IKRA ആവശ്യപ്പെട്ടു. കൃത്യമായ ഡാറ്റ വെച്ച് വ്യക്തമായി വസ്തുതകൾ സംസാരിക്കുന്നതിന് പകരം സംഘ്പരിവാർ വർഷങ്ങളായി കേരളത്തിനെതിരെ ഉയർത്തുന്ന ആരോപണങ്ങൾക്ക് ഔദ്യോഗിക പരിവേഷം നൽകാനെന്ന മട്ടിൽ വളരെ ലാഘവത്തോടെ ജനത്തെ പരിഭ്രാന്തരാക്കുന്ന തികച്ചും നിരുത്തരവാദപരമായ കാര്യങ്ങളാണ് അദ്ദേഹം ചാനലുകളിൽ ഉന്നയിച്ചിട്ടുള്ളത്. കാടടച്ച് വെടി വെച്ച് കേരളത്തിലെ ഉൽബുദ്ധ ജനതയെ ഒന്നടങ്കം അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന അങ്ങേയറ്റം ബാലിശമാണ്. കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമായി മാറുന്നുവെന്നും മലയാളികളുടെ ഭീകര ബന്ധം ആശങ്ക ഉണ്ടാക്കുന്നതാണെന്നും വിദ്യാഭ്യാസമുള്ളവരെ പോലും വർഗ്ഗീയ വൽക്കരിക്കുകയാണെന്നും കേരളത്തിൽ ഭീകരവാദത്തിൻറെ സ്ലീപ്പർ സെല്ലുകൾ ഇല്ല എന്ന് പറയാനാകില്ല എന്നുമുള്ള അത്യന്തം ഗുരുതരമായ ആരോപണങ്ങളാണ് കേരളത്തിന് മേൽ അദ്ദേഹം കെട്ടിവെച്ചിരിക്കുന്നത്! എന്നാൽ ഇതേ ഡി.ജി.പി തന്നെ കേരളത്തിൽ ഭീകരവാദ പ്രവർത്തനങ്ങളോ മറ്റോ ഇല്ല എന്ന് മുമ്പ് പറഞ്ഞിട്ടുള്ളതാണ്! നാല് വർഷത്തിലധികം ഡി. ജി. പിയായി ജോലി ചെയ്‌ത ശേഷം തൽസ്ഥാനത്ത് നിന്നും പടിയിറങ്ങുമ്പോൾ നിലവിലെ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിൽ നിന്നും എന്തൊക്കെയോ നേട്ടങ്ങൾ ഒപ്പിച്ചെടുക്കാൻ വേണ്ടിയുള്ള തരം താണ പ്രസ്താവനയായി പലരും ഇതിനെ കണക്കാക്കുന്നു. എ.ഐ.വൈ.എഫ് നേതാവ് മഹേഷ് കക്കത്ത് ചാനൽ ചർച്ചക്കിടെ പറഞ്ഞത് ബെഹ്‌റയുടെ ട്രാക്ക് റെക്കോർഡ് പരിശോദിച്ചാൽ അദ്ദേഹം മോഡി ഫാനാണെന്ന് വ്യക്തമാവുമെന്നാണ്! ബി.ജെ.പിക്കും പിണറായി വിജയനുമിടയിലുള്ള പാലമാണ് ബെഹ്റയെന്ന് പല രാഷ്ട്രീയ നിരീക്ഷകരും കോൺഗ്രസ്സ് ഉൾപ്പെടെയുള്ള രാഷ്ട്രീയപാർട്ടികളും മുമ്പ് നിരീക്ഷിച്ചിട്ടുള്ളതാണ്.

ഡോക്ടർമാരേയും എഞ്ചിനീയർമാരെയും ഭീകരവാദികൾക്ക് ആവശ്യമാണെന്നതിനാൽ അവരെയും വർഗ്ഗീയ വൽക്കരിച്ച് കൊണ്ട് പോവാനാണ് ഭീകരവാദികൾ ശ്രമിക്കുന്നതെന്നും ബെഹ്‌റ ആരോപിക്കുന്നു. കേരളത്തിൽ സംഘടിത കുറ്റകൃത്യങ്ങൾ കൂടുതലാണെന്നും അദ്ദേഹം ആരോപിക്കുന്നു, ഏതൊക്കെയാണ് സംഘടിത കുറ്റകൃത്യങ്ങൾ എന്ന് വ്യക്തമാക്കാതെ യാതൊരു സ്റ്റാറ്റിസ്റ്റിക്സിൻറെയും പിൻബലമില്ലാതെയാണ് അദ്ദേഹം തൻറെ ആരോപണങ്ങളത്രയും ഉന്നയിക്കുന്നത്! കഴിഞ്ഞ പിണറായി സർക്കാറിന് ഏറെ അപഖ്യാതി സൃഷ്ടിച്ചതാണ് മാവോവാദി ഏറ്റുമുട്ടലും വ്യാപകമായ രീതിയിൽ UAPA ചുമത്തിയതുമെല്ലാം, എന്നാൽ ഇവയിലൊന്നും യാതൊരു മനഃസ്താപവുമില്ലെന്നും അദ്ദേഹം അഭിമുഖത്തിനിടയിൽ പറയുന്നു. കേന്ദ്രസർക്കാരിനും കേരള സർക്കാരിനും ഒരുപോലെ പ്രിയപ്പെട്ടവനായി ബെഹ്‌റ മാറുന്നതിലെ ആൽക്കെമിസ്റ്റ് എന്തെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. സംഘ്പരിവാർ സഹയാത്രികനാണ് ബെഹ്റയെന്ന വിമർശനം പലവുരു ഉയർന്നതാണ്. കേരള പൊലീസിലെ സംഘ്‌പരിവാർ സ്വാധീനം കഴിഞ്ഞ കാലയളവിൽ വർധിച്ച തോതിലായിരുന്നുവെന്ന് ഇടതുപക്ഷ പ്രവർത്തകർ പോലും ഉന്നയിച്ചിട്ടുള്ളതാണ്. എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ പോലും UAPA പ്രയോഗിക്കുന്ന സാഹചര്യമായിരുന്നു ഒന്നാം പിണറായി ഭരണത്തിലുണ്ടായിരുന്നത്. ബി.ജെ.പി നേതാക്കളുൾപ്പെട്ട കുഴൽപ്പണക്കേസുൾപ്പെടെ അനേകം കുറ്റകൃത്യങ്ങളിൽ ബി.ജെ. പിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ഇടത് ഭരണ കൂടം സ്വീകരിക്കുന്നതെന്ന ആരോപണം ശക്തമാണ്. പിണറായിയുടെ തുടർ ഭരണത്തിലെങ്കിലും അദ്ദേഹം ആഭ്യന്തര വകുപ്പ് ഏറ്റെടുത്ത് ഉത്തരവാദിത്വം നിർവഹിക്കാൻ തയ്യാറാവണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് കൊടും ചൂടിനിടെ രണ്ടാം മരണം

സൂര്യാഘാതമേറ്റ് കുത്തന്നൂർ സ്വദേശിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നിർജലീകരണം മൂലം അട്ടപ്പാടിയിൽ മധ്യവയസ്കൻ മരണപ്പെട്ടതായുള്ള റിപ്പേർട്ടും പുറത്തു വന്നു.

Published

on

പാലക്കാട്ട് ആശങ്കയായി കൊടുംചൂടിനിടെ സംഭവിച്ച രണ്ട് മരണങ്ങൾ. സൂര്യാഘാതമേറ്റ് കുത്തന്നൂർ സ്വദേശിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നിർജലീകരണം മൂലം അട്ടപ്പാടിയിൽ മധ്യവയസ്കൻ മരണപ്പെട്ടതായുള്ള റിപ്പേർട്ടും പുറത്തു വന്നു. അട്ടപ്പാടി ഷോളയൂർ ഊത്തുക്കുഴി സ്വദേശി ശെന്തിൽ ആണ് മരിച്ചത്. ഇന്നലെ രാത്രി ശെന്തിലിനെ സുഹൃത്തിൻ്റെ വീടിന് സമീപം അവശനിലയിൽ കണ്ടെത്തുകയായിരുന്നു.

കോട്ടത്തറ ആശുപത്രിയിലെത്തി ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് കുത്തന്നൂർ പനയങ്കടം വീട്ടിൽ ഹരിദാസനാണ് കഴിഞ്ഞ ദിവസം സൂര്യാഘാതമേറ്റ് മരിച്ചത്. വീടിനു സമീപത്ത് പൊള്ളലേറ്റ നിലയിലായിരുന്നു മ്യതദേഹം. ഞായറാഴ്ചh വൈകീട്ട് വീട്ടുകാർ പുറത്തു പോയ സമയത്താണ് സംഭവം നടക്കുന്നത്. വീട്ടുകാർ മടങ്ങിയെത്തുമ്പോൾ ഹരിദാസനെ വീടിനു പുറത്ത് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ആദ്യഘട്ടത്തിൽ ഈ മരണത്തിൽ ബന്ധുക്കൾ ദുരുഹതസംശയിച്ചിരുന്നെങ്കിലും പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് മരണം സൂര്യാഘാതമേറ്റാണെന്ന് സ്ഥിരീകരിച്ചത്. താരതമ്യേനെ ചൂട് കൂടുതലുള്ള പ്രദേശമാണ് കുത്തന്നൂർ. ഹരിദാസൻ്റെ ശരീരത്തിൽ സൂര്യാഘാതമേറ്റതിൻ്റെ നിരവധി പാടുകൾ ഉണ്ടായിരുന്നു.

Continue Reading

kerala

ആദിവാസി പെൺകുട്ടി വനത്തിനുള്ളിൽ മരിച്ച നിലയിൽ

നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ വാളംതോട് കണ്ടിലപ്പാറ കോളനിയിലെ ലാലു – വിജയ ദമ്പതികളുടെ മകൾ അഖില (17) ആണ് മരിച്ചത്.

Published

on

ആദിവാസി പെൺകുട്ടിയെ വനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ വാളംതോട് കണ്ടിലപ്പാറ കോളനിയിലെ ലാലു – വിജയ ദമ്പതികളുടെ മകൾ അഖില (17) ആണ് മരിച്ചത്. നിലമ്പൂർ ഗവ. മാനവേദൻ സ്ക്കുളിലെ ഹയർ സെക്കണ്ടറി വിദ്യാർഥിയാണ്.

ശനിയാഴ്ച വൈകുന്നേരം മൂന്ന് മണി മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടയിൽ രാത്രി 10 മണിയോടെ കോളനിക്ക് സമീപമുള്ള വനത്തിലെ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കാണുകയായിരുന്നു.

വാഴകൾ കെട്ടാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കയറിലാണ് തൂങ്ങിയത്. നിലമ്പൂർ സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദ്ദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Continue Reading

kerala

ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത; 46കാരന്‍ മരിച്ചു

ചെമ്മീൻ കറി കഴിച്ച ശേഷം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

Published

on

ചെമ്മീൻ കറി കഴിച്ചതിനെത്തുടർന്നു ശാരീരിക അസ്വസ്ഥത നേരിട്ട യുവാവ് മരിച്ചു. നീറിക്കോട് കളത്തിപ്പറമ്പിൽ സിബിൻദാസാണു (46) മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചെമ്മീൻ കറി കഴിച്ച ശേഷം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു. സംസ്കാരം നാളെ രാവിലെ പതിനൊന്നിനു വീട്ടുവളപ്പിൽ. എൻജിൻ ഓയിലിന്റെ വിതരണക്കാരനായിരുന്നു സിബിൻ. ഭാര്യ: സ്മിത (മാൾട്ടയിൽ നഴ്സ്). മക്കൾ: പൃഥ്വി, പാർവണേന്ദു (ഇരുവരും മൂന്നാംക്ലാസ് വിദ്യാർഥികൾ).

Continue Reading

Trending