Connect with us

local

മലപ്പുറത്തിന്റെ സ്‌നേഹം നുകര്‍ന്ന് അരനൂറ്റാണ്ട്: പാതി മനസ്സോടെ തോമസ് ഇനി നാട്ടിലേക്ക്

പത്തൊന്‍പതാം വയസ്സില്‍ തിരുവനന്തപുരത്ത് നിന്ന് ജോലിക്ക് വേണ്ടി വണ്ടി കയറി മലപ്പുറത്തെത്തിയ തോമസിന് 47 വര്‍ഷത്തെ മലപ്പുറത്തിന്റെ സ്‌നേഹം നുകര്‍ന്ന് കൊതിതീര്‍ന്നിട്ടില്ലെങ്കിലും ഒടുവില്‍ ഭാര്യയുടെ അസുഖം കാരണം നിര്‍ബന്ധിതാവസ്ഥയില്‍ നാട്ടിലേക്ക് മടങ്ങുന്നു

Published

on

റഊഫ് കൂട്ടിലങ്ങാടി
മലപ്പുറം

മലപ്പുറം:പത്തൊന്‍പതാം വയസ്സില്‍ തിരുവനന്തപുരത്ത് നിന്ന് ജോലിക്ക് വേണ്ടി വണ്ടി കയറി മലപ്പുറത്തെത്തിയ തോമസിന് 47 വര്‍ഷത്തെ മലപ്പുറത്തിന്റെ സ്‌നേഹം നുകര്‍ന്ന് കൊതിതീര്‍ന്നിട്ടില്ലെങ്കിലും ഒടുവില്‍ ഭാര്യയുടെ അസുഖം കാരണം നിര്‍ബന്ധിതാവസ്ഥയില്‍ നാട്ടിലേക്ക് മടങ്ങുന്നു.

തിരുവനന്തപുരം ജില്ലയിലെ പാറശാല മണ്ഡലത്തില്‍ കൊല്ലഞ്ചി പഞ്ചായത്തിലെ മാര്‍ത്താണ്ഡം തട്ടാലം സ്വദേശി പരേതരായ ആന്റണിയുടെയും കൊച്ചമ്മാളിന്റെയും അഞ്ച് മക്കളില്‍ രണ്ടാമനായ തോമസ് മൂന്നാം ക്ലാസ് വരെയാണ് സ്‌കൂളില്‍ പോയിട്ടുള്ളത്. കൂലിപ്പണിക്കാരനായിരുന്നു അച്ഛന്‍ . കുടുംബത്തിന്റെ ദാരിദ്യം കാരണം പഠനം നിര്‍ത്തേണ്ടി വന്നു.
നാട്ടില്‍ ചെറിയ ചെറിയ ജോലികളില്‍ സഹായിയായി പോകാന്‍ തുടങ്ങി. 1974 ല്‍ പത്തൊന്‍പതാം വയസ്സില്‍ അമ്മാവന്റെ മകന്റെ കൂടെ ജോലി തേടി മലപ്പുറത്തേക്ക് വണ്ടി കയറി. പടവ് തേപ്പ് തുടങ്ങിയ നിര്‍മ്മാണ ജോലികളിലായി വറ്റലൂരിലായിരുന്നു തുടക്കം. പിന്നീട് കൂട്ടിലങ്ങാടിയില്‍ സ്ഥിരതാമസമായി.കൂട്ടിലങ്ങാടിയിലും പരിസര പ്രദേശങ്ങളിലുമായി നിര്‍മ്മാണ മേഖലയില്‍ കരിങ്കല്‍, ചെങ്കല്ല്, ഹോളോ ബ്രിക്‌സ് പടവ് ,സിമന്റ് തേപ്പ് തുടങ്ങിയ ജോലികളില്‍ ഏര്‍പ്പെട്ടു.

ഇക്കാലയളവില്‍ നാട്ടില്‍ പോയി വിവാഹം കഴിച്ചു. നാട്ടില്‍ സ്വന്തമായി വീട് വെക്കുകയും മക്കളായ സജിത, അജിത, സന്തോഷ് എന്നിവരുടെ വിവാഹവും നടത്തി. കൂട്ടിലങ്ങാടിയില്‍ ഒട്ടേറെപ്പേരുമായി ബന്ധം സ്ഥാപിച്ചതിനാല്‍ മക്കളുടെ വിവാഹത്തിന് ഇവിടെ നിന്ന് നിരവധി പരിചയക്കാരെ ക്ഷണിക്കുകയും പലരും പങ്കെടുക്കുകയും ചെയ്തിരുന്നു.

തോമസിന്റെ കൂടെ ജോലി ചെയ്തിരുന്ന പലരും ചെറുകിട കരാറുകാരും സൂപ്പര്‍വൈസര്‍മാരുമൊക്കെ ആയെങ്കിലും അറുപത്താറുകാരനായ തോമസ് ഇപ്പോഴും കൂലിപ്പണിക്കാരന്‍ തന്നെ. ഇടക്കാലത്ത് 10 വര്‍ഷമായി ഫര്‍ണീച്ചര്‍ കടയില്‍ സുരക്ഷാ ജീവനക്കാരനായും ജോലി ചെയ്യുന്നു.

47 വര്‍ഷം മുമ്പ് പണികൂലി 3540 രൂപയും ചായക്ക് 12 പൈസയും ഒരു കഷ്ണം പുട്ടിന് 25 പൈസയും മലപ്പുറത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ബസ് ചാര്‍ജ് 44 രൂപയുമായിരുന്നുവെന്ന് തോമസ് ഓര്‍ക്കുന്നു.

നാല് വര്‍ഷം മുമ്പ് അഛനും മൂന്ന് വര്‍ഷം മുമ്പ് അമ്മയും മരണപ്പെട്ടു. ഏക മകന്‍ വിദേശത്തായതിനാല്‍ നാട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന കിടപ്പിലായ ഭാര്യയെ ശുഷ്രൂഷിക്കാന്‍ ആരുമില്ലാത്തതിനാല്‍ തോമസിന് നാട്ടിലേക്ക് തിരിച്ചു പോവുകയല്ലാതെ നിവൃത്തിയില്ല.
കൂട്ടിലങ്ങാടിയുമായുള്ള അഭേദ്യമായ ബന്ധം കാരണം മനസ്സില്ലാമനസ്സോടെയാണ് തോമസ് കൂട്ടിലങ്ങാടിയില്‍ നിന്നും മടങ്ങുന്നത്.
ശാന്തനും സൗമ്യനും മിതഭാഷിയുമായ തോമസിന് മലപ്പുറത്തെക്കുറിച്ച് നല്ലത് മാത്രമെ പറയാനുള്ളു. മലപ്പുറത്ത് വന്നവരാരും തിരിച്ച് പോകാന്‍ ഇഷ്ടപ്പെടില്ലെന്ന് അനുഭവത്തിലൂടെ ബോധ്യപ്പെട്ട കാര്യമാണെന്നും മലപ്പുറത്തെ അരനൂറ്റാണ്ട് കാലത്തെ വാസം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും പേരിന് പോലും ഒരു ദുരനുഭവം ഉണ്ടായിട്ടില്ലെന്നും തോമസ് പറയുന്നു.

47 വര്‍ഷമായി കൂടെ നിന്ന് സ്‌നേഹവും കരുതലും തുണയും സംരക്ഷണവും നല്‍കിയ നാട്ടുകാരോട് നന്ദി പറഞ്ഞ് നാടു മുഴുവന്‍ നടന്ന് യാത്ര പറച്ചിലിലാണ് തോമസ് ഇപ്പോള്‍. കൂടെ ഇടക്കിടെ വീണ്ടും വരുമെന്ന ഉറപ്പും.
തിരിച്ച് പോകുമ്പോള്‍ കൊണ്ട് പോകാന്‍ കാര്യമായ സാധനങ്ങളോ സമ്പാദ്യങ്ങളോ ഒന്നുമില്ല. ആകെയുള്ളത് നന്‍മ നിറഞ്ഞ ഒരു പിടി ഓര്‍മ്മകള്‍ മാത്രം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

local

ലോകസമാധാനത്തിന്റെ വിസ്മയ ചിത്രം; ടുണീഷ്യയെ ഹൃദയത്തിലേറ്റി മാട്ടൂല്‍ നാടൊന്നാകെ

മാട്ടൂലിന്റെ സന്തോഷ നിമിഷത്തെ ധന്യമാക്കിയ ഇന്ത്യയിലെ ടുണീഷ്യന്‍ എംബസിക്ക് അഭിനന്ദനങ്ങളും അറിയിക്കുകയാണ് നാടിന്റെ ഒത്തുചേരലില്‍. മുസ്തഫയുടെ ചിത്രം ടുണീഷ്യ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഇ-മെയിലായാണ് അഭിനന്ദനവുമായി ആഹ്ലാദത്തിന്റെ സന്ദേശമൊഴുകുന്നത്.

Published

on

കണ്ണൂര്‍: ജയത്തിലും ആര്‍മാദിക്കാതെ വേദനകളൂറും വാക്കുകള്‍.. ഹൃദയംതൊട്ട ടെന്നീസിലെ ടുണീഷ്യന്‍ വനിതാ താരം ഓണ്‍സ് ജാബറിന്റെ ചിത്രം ചരിത്രമാകുമ്പോള്‍ അഭിമാന നിമിഷങ്ങള്‍ക്ക് കൈയടിക്കുകയാണ് മാട്ടൂല്‍ ജനത. മാട്ടൂല്‍ സ്വദേശി സി.എം.കെ മുസ്തഫ വരച്ച സമാധാന സന്ദേശ ചിത്രം ടൂണീഷ്യന്‍ എംബസിയില്‍ പ്രദര്‍ശിപ്പിക്കുന്ന വേളയിലാണ് ഗ്രാമ പഞ്ചായത്ത് നേതൃത്വത്തില്‍ നാട് അഭിമാനപൂരിതമാകുന്നത്. മാട്ടൂലിന്റെ സന്തോഷ നിമിഷത്തെ ധന്യമാക്കിയ ഇന്ത്യയിലെ ടുണീഷ്യന്‍ എംബസിക്ക് അഭിനന്ദനങ്ങളും അറിയിക്കുകയാണ് നാടിന്റെ ഒത്തുചേരലില്‍. മുസ്തഫയുടെ ചിത്രം ടുണീഷ്യ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഇ-മെയിലായാണ് അഭിനന്ദനവുമായി ആഹ്ലാദത്തിന്റെ സന്ദേശമൊഴുകുന്നത്.
ഹൃദയസ്പര്‍ശിയായ ചിത്രം ലഭിച്ചതോടെ ടുണീഷ്യന്‍ എംബസിയില്‍ പ്രത്യേകയിടമൊരുക്കി പ്രദര്‍ശിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ലോകത്തിന്റെ ഐക്യവും സമാധാനവും പ്രോത്സാാഹിപ്പിക്കുന്നതാണ് മുസ്തഫയുടെ ചിത്രം.

തന്റെയൊരു പെയിന്റിംഗ് ലോക സമാധാനത്തിന്റെ പ്രതീകമാകുമാറ് അംഗീകരിക്കപ്പെടുമ്പോള്‍ സന്തോഷനിറവിലാണ് ചിത്രകാരന്‍ മുസ്തഫ. നാടിന്റെ പിന്തുണയും സ്‌നേഹവുമാണ് തന്നെ ഈ നേട്ടത്തിലേക്കെത്തിച്ചതെന്നും ഈ കലാകാരന്‍ പറയുന്നു. ഒരു ചിത്രത്തിലൂടെ ലോകത്തിന് മുന്നില്‍ നാടിനെ അറിയിച്ച ചരിത്ര മുഹൂര്‍ത്തം മാട്ടൂലിനെയും അഭിമാന നിറവിലാക്കിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ ഫാരിഷയും വൈസ് പ്രസിഡന്റ് ഗഫൂര്‍ മാട്ടൂലും സാമൂഹ്യപ്രവര്‍ത്തകന്‍ ടി.പി അബ്ബാസ് ഹാജിയും അഭിപ്രായപ്പെട്ടു. പൊതുപ്രവര്‍വര്‍ത്തകരായ പി.വി ഇബ്രാഹിം, പി.സി ഷാജഹാന്‍, ടി.ടി.വി ഹാഷിം, എം രാജു, പി.വി പ്രദീപ്, അജിത്ത് മാട്ടൂല്‍ എന്നിവരും പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ട്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ സഹകരണവും സന്തോഷ നിമിഷങ്ങള്‍ക്ക് കരുത്താകുകയാണ്.

2023 നവംബര്‍ ഒന്നിന് നടന്ന വനിതാ ടെന്നീസ് മത്സരത്തിലെ ജേതാവ് ഓണ്‍സ് ജാബര്‍ സമ്മാനച്ചടങ്ങില്‍ വിതുമ്പലോടെ പങ്കുവെച്ച ആ വാക്കുകളാണ് ഹൃദയസ്പര്‍ശിയായ സമാധാന ചിത്രത്തിന്റെ പിറവി. താരത്തിന്റെ വാക്കുകള്‍ക്ക് മൂന്നില്‍ വികാരാധീതനായ മുസ്തഫ സമ്മാനദാന ചടങ്ങിലെ ആ ദൃശ്യത്തെ കാന്‍വാസിലാക്കിയതോടെ ലോകം ശ്രദ്ധിക്കുന്ന കാഴ്ചയായി മാറുകയായിരുന്നു ആ ചിത്രം. തന്റെ ആ ചിത്രങ്ങള്‍ ടൂണീഷ്യയില്‍ എത്തിക്കാനാകാത്ത സാഹചര്യത്തില്‍ നിന്നും പിന്‍മാറാതെ ഡല്‍ഹിയിലെ ടൂണീഷ്യന്‍ എംബസി വഴിയാണ് ആ ദൗത്യം വിജയിപ്പിച്ചെടുത്തത്. സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകരുടെ പിന്തുണയില്‍ ലോകസമാധാന ചിത്രവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അയച്ചും ആശയവിനിമയം നടത്തി കാത്തിരിപ്പുകള്‍ക്കൊടുവില്‍ തന്റെ കാഴ്ചപാടുകള്‍ക്ക് സ്വപ്നനിറവേകുകയായിരുന്നു മുസ്തഫ.

-സി.എം.കെ മുസ്തഫയുടെ ലോകസമാധാന സന്ദേശ ചിത്രം ടുണീഷ്യന്‍ എംബസിയില്‍ പ്രദര്‍ശിപ്പിക്കുന്ന വേളയില്‍ ഇ-മെയിലായി നാടിന്റെ സന്തോഷവും അഭിനന്ദനവും അറിയിക്കാന്‍ നേതൃത്വം നല്‍കിയ ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ഒത്തുകൂടിയപ്പോള്‍

Continue Reading

local

സി.എച്ച് അനുസ്മരണ വേദിയില്‍ മുസ്ലിം ലീഗ് നേതാവ് എ. ഹാമിദ് കുഴഞ്ഞുവീണ് മരിച്ചു

Published

on

വര്‍ക്കല: സി.എച്ച് മുഹമ്മദ് കോയ ചാരിറ്റബിള്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയും മുസ്ലിം ലീഗ് നേതാവുമായ എ. ഹാമിദ് വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ഇടവ ജവഹര്‍ പബ്ലിക് സ്‌കൂളില്‍ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വര്‍ഷങ്ങളായി എല്ലാത്തവണയും നടത്തിവരുന്ന സി.എച്ച് അനുസ്മരണ പരിപാടിക്കും വിദ്യാഭ്യാസ അവാര്‍ഡ് സമ്മാനിക്കലിനുമായാണ് ജവഹര്‍ സ്‌കൂളില്‍ വേദിയൊരുക്കിയത്. സമ്മേളനം ആരംഭിക്കുന്നതുവരെ മുഖ്യസംഘാടകനായി സജീവമായി നിന്ന ഹാമിദ് പെട്ടെന്ന് കുഴഞ്ഞുവീണത് വേദിയും സദസ്സിലുമുണ്ടായിരുന്നവര്‍ക്ക് തീരാവേദനയായി. പരിപാടിയില്‍ സ്വാഗത പ്രാസംഗികനായിരുന്നു ഹാമിദ്.

ഉദ്ഘാടകനായ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങളും മറ്റ് വിശിഷ്ട വ്യക്തികളും 10.45ഓടെ സ്‌കൂളിലെത്തി, ഹാമിദിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ച് വേദിയിലെത്തിച്ചു. സമ്മേളനത്തിന് മുന്നോടിയായി ഈശ്വര പ്രാര്‍ത്ഥന നടക്കുന്നതിനിടെയാണ് തൊട്ടടുത്ത് നിന്നിരുന്ന ആബിദ് ഹുസൈന്‍ തങ്ങളുടെ കൈയ്യില്‍ മുറുകെ പിടിച്ച് ഹാമിദ് കസേരയിലേക്ക് ചരിഞ്ഞത്. ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സി.എച്ചിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ പ്രയോഗത്തില്‍ വരുത്താന്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവന്ന നേതാവായിരുന്നു ഹാമിദ്. എല്ലാ വര്‍ഷവും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ അദ്ദേഹം മുന്‍കൈയെടുത്തു.

ഇടവ പഞ്ചായത്തിലെ നാല് സ്‌കൂളുകളില്‍ നിന്ന് എസ്.എസ്.എല്‍.സിക്കും പ്ലസ് ടുവിനും ഫുള്‍ എ പ്ലസ് വാങ്ങിയ വിദ്യാര്‍ത്ഥികളെ ആദരിക്കാനാണ് ചടങ്ങ് സംഘടിപ്പിച്ചത്. സി.എച്ച് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് അഡ്വ.എ ഇഖ്ബാല്‍, വര്‍ക്കല പോക്സോ കോടതിയിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.പി ഹേമചന്ദ്രന്‍, കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ വര്‍ക്കല കഹാര്‍, മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം അഡ്വ.കണിയാപുരം ഹലീം, ജില്ലാ പഞ്ചായത്ത് മെമ്പറും സി.പി.ഐ നേതാവുമായ ഗീതാ നസീര്‍, ജവഹര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ജോഷി മായംപറമ്പില്‍, മുസ്ലിം ലീഗ് വര്‍ക്കല മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് റസാഖ് തുടങ്ങിയവര്‍ വേദിയിലുണ്ടായിരുന്നു. ഹാമിദ് കുഴഞ്ഞുവീണതോടെ സമ്മേളനം പെട്ടെന്ന് അവസാനിപ്പിച്ചു. ജനീവയാണ് ഭാര്യ, മക്കള്‍: വിനോധ്, സനോജ്.

ഖബറടക്കം നാളെ രാവിലെ 10 മണിക്ക് ഇടവ മുസ്‌ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍

 

Continue Reading

local

ധനലക്ഷ്മി ഗ്രൂപ്പും ലയണ്‍സ് ക്ലബ്ബ് 318ഡിയും സംയുക്തമായി 100 പേര്‍ക്ക് കൃത്രിമക്കാലുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു

Published

on

ധനകാര്യ മേഖലയില്‍ അതിവേഗവളര്‍ച്ച കൈവരിച്ച് ജനശ്രദ്ധ പിടിച്ചുപറ്റിയ ധനലക്ഷ്മി ഗ്രൂപ്പും ലയണ്‍സ് ക്ലബ്ബ് 318ഡി യും ചേര്‍ന്ന് 100 പേര്‍ക്ക് കൃത്രിമക്കാലുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. ഒക്ടോബര്‍ 2ന് രാവിലെ 10.00 ന് തൃശൂര്‍ ടൗണ്‍ഹാളില്‍ ല്‍ വച്ച് നടക്കുന്ന ചടങ്ങില്‍ തൃശ്ശൂര്‍ മേയര്‍ ശ്രീ. എം. കെ വര്‍ഗീസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. മുന്‍ ഡിജിപി ശ്രീ ജേക്കബ് തോമസ് മുഖ്യാഥിതിയായിരിക്കും. ലയണ്‍സ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ സെക്രട്ടറി ജെയിംസ് വളപ്പില, ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍മാരായ ജയകൃഷ്ണന്‍, സുരേഷ് കെ വാരിയര്‍, അഷറഫ് കെ എം എന്നിവരും ധനലക്ഷ്മി ഗ്രൂപ്പിന്റെ ഹോള്‍ടൈം ഡയറക്ടര്‍ ശ്യാംദേവ്, ഡയറക്ടര്‍മാരായ സുരാജ് കെ ബി, ബൈജു എസ് ചുള്ളിയില്‍, സുനില്‍ കുമാര്‍ കെ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
216 ആദിവാസി യുവതി-യുവാക്കള്‍ക്കളുടെ സമൂഹ വിവാഹം, തുടങ്ങി നിരവധി സാമൂഹിക സേവനങ്ങള്‍ നടപ്പിലാക്കിയ ധനലക്ഷ്മി ഗ്രൂപ്പ് കൃത്രിമക്കാലുകള്‍ നല്‍കുന്നതിലൂടെ സേവനത്തിന്റെ ഒരു പുതിയ ചുവടുകൂടി പൂര്‍ത്തിയാക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ധനലക്ഷ്മി ഗ്രൂപ്പിന് വളര്‍ച്ചയുടെ പാതയില്‍ വലിയ പ്രചോദനമാണ് നല്‍കുന്നത്.’ ധനലക്ഷ്മി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. വിബിന്‍ദാസ് കടങ്ങോട്ട് പറഞ്ഞു.
ധനകാര്യ സേവനങ്ങളില്‍ വിശ്വാസ്യതയും സാമൂഹിക പ്രതിബദ്ധതയും ഉറപ്പാക്കുന്നതോടൊപ്പം വയോജന ക്ഷേമ കേന്ദ്രങ്ങള്‍, ഗൃഹരഹിതര്‍ക്കുള്ള സഹായങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രോത്സാഹന പദ്ധതികള്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി, നിരവധി മേഖലകളില്‍ ധനലക്ഷ്മി ഗ്രൂപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സാമൂഹിക ഉത്തരവാദിത്തത്തിന്റെ അതുല്യ മാതൃകയായി നിലകൊള്ളുന്നു. ദീര്‍ഘവീക്ഷണേത്താടെയുള്ള ആത്മാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി, ടാലന്റ് ബുക്ക് ഓഫ് റെക്കോര്‍ഡ്, അമേരിക്ക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്, മഹാത്മാഗാന്ധി എക്സലന്‍സ് അവാര്‍ഡ്, സ്വിറ്റ്സര്‍ലാന്‍ഡ് ഗ്ലോബല്‍ ബിസിനസ് അച്ചീവ്മെന്റ് അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ക്ക് ധനലക്ഷ്മി ഗ്രൂപ്പ് കരസ്ഥമാക്കിയിട്ടുണ്ട്.

Continue Reading

Trending