kerala
തദ്ദേശ ഉപതെരഞ്ഞെടുപ്പ് 79.73 ശതമാനം പോളിങ്
വോട്ടെണ്ണല്‍ വ്യാഴാഴ്ച നടക്കും.
തിരുവനന്തപുരം: വിവിധ കാരണങ്ങള്‍ കൊണ്ട് വീണ്ടും നടത്തിയ ഒമ്പത് ജില്ലകളിലെ 11 വാര്‍ഡുകളിലേക്ക് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിങ്. 9 ജില്ലകളിലെ 15 വാര്‍ഡുകളിലായി 79.73 ശതമാനം ്പോളിങ് ആണ് രേഖപ്പെടുത്തിയത്.
വിവിധ ജില്ലകളിലായി 11 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും, മൂന്ന് മുന്‍സിപ്പാലിറ്റി വാര്‍ഡുകളിലും, ഒരു ബ്ലോക്ക് വാര്‍ഡിലുമായാണ് ഉപ തിരഞ്ഞെടുപ്പ് നടത്തിയത്.
വോട്ടെണ്ണല്‍ വ്യാഴാഴ്ച നടക്കും.
kerala
ദുബായിലെ കടല്‍ത്തീരത്ത് മലയാളി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇതിനോടകം തന്നെ മുന്‍കൂര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഉപ്പള (കാസര്‍കോട്) : ദുബായില്‍ ജോലി ചെയ്തുവരുന്ന പഞ്ചതൊട്ടി സ്വദേശിയായ മുഹമ്മദ് ഷെഫിഖ് (25)*നെ കടല്‍ത്തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഷെഫിഖ് ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. ഏകദേശം എട്ട് മാസം മുന്‍പാണ് അദ്ദേഹം ഗള്‍ഫിലേക്ക് പോയത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇതിനോടകം തന്നെ മുന്‍കൂര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഹസൈനാറിന്റെയും സഫിയയുടെയും ഏക മകനായിരുന്നു ഷെഫിഖ്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി അധികൃതര്‍ അന്വേഷണം തുടരുകയാണ്.
kerala
പാലക്കാട് നഗരസഭയില്‍ പൂജിച്ച താമര വിതരണം ചെയ്ത ബിജെപിക്കെതിരെ തെര.കമ്മീഷന് പരാതി
നഗരസഭയില്‍ 19-ാം വാര്‍ഡ് കൊപ്പത്ത് പൂജിച്ച താമര വിതരണം ചെയ്തതയാണ് പരാതി.
പാലക്കാട് ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. നഗരസഭയില്‍ 19-ാം വാര്‍ഡ് കൊപ്പത്ത് പൂജിച്ച താമര വിതരണം ചെയ്തതയാണ് പരാതി.
സ്ഥാനാര്‍ഥിക്കും , ചീഫ് ഇലക്ഷന് ഏജന്റിനും എതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് പാലക്കാട് നഗരസഭ തെരഞ്ഞെടുപ്പ് കമ്മറ്റി ജോയിന്‍ കണ്‍വീനര്‍ ഹരിദാസ് മച്ചിക്കന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.
kerala
രണ്ടാംഘട്ട വോട്ടെടുപ്പ്; മികച്ച പോളിംഗ്, ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര
പാലക്കാടും മലപ്പുറത്തും കോഴിക്കോടും കണ്ണൂരുമാണ് പോളിംഗ് ശതമാനത്തില്‍ മുന്നിലുള്ളത്.
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് പുരോഗമിക്കെ ആദ്യ മൂന്നു മണിക്കൂറില്‍ 20.13 പോളിംഗ് ശതമാനം രേഖപ്പെടുത്തി. പാലക്കാടും മലപ്പുറത്തും കോഴിക്കോടും കണ്ണൂരുമാണ് പോളിംഗ് ശതമാനത്തില്‍ മുന്നിലുള്ളത്.
വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ പലയിടത്തും വോട്ടിങ് മെഷീന് തകരാറിലായത് പോളിംഗിനെ കാര്യമായി ബാധിച്ചു. പ്രശ്നം പരിഹരിച്ച് വോട്ടെടുപ്പ് തുടര്‍ന്നെങ്കിലും ചിലയിടങ്ങളില്‍ വോട്ടര്‍മാര്‍ ഏറെ നേരം കാത്തുനില്ക്കേണ്ടിവന്നു.
രാവിലെ തന്നെ പലയിടത്തും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്. നൂറിലേറെ ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രങ്ങളിലെ തകരാര്‍ കാരണം പോളിംഗ് തടസ്സപ്പെട്ടു. പാലക്കാട് നെല്ലായ പട്ടിശ്ശേരി വാര്‍ഡില്‍ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് മെഷീന് തകരാറിലായി. അര മണിക്കൂര്‍ വോട്ടിങ് തടസപ്പെട്ടു. മെഷീന് മാറ്റിയതിന് ശേഷമാണ് വോട്ടിങ് പുനഃസ്ഥാപിച്ചത്.
പാലക്കാട് വാണിയംകുളം മനിശ്ശേരി വെസ്റ്റ് ആറാം വാര്‍ഡില്‍ 15 മിനിറ്റോളം വോട്ടിംഗ് തടസ്സപ്പെട്ടു. മെഷീന് മാറ്റി സ്ഥാപിച്ചു. മനിശ്ശേരി കുന്നുംപുറം ബൂത്തിലാണ് തടസ്സം നേരിട്ടത്. കാസര്‍കോട് ദേലംപാടി പഞ്ചായത്തിലെ വാര്‍ഡ് 16, പള്ളംകോട് ജി.യു.പി.എസ് സ്കൂളിലെ ബൂത്ത് ഒന്നില്‍ മെഷീന് പ്രവര്‍ത്തിക്കാത്തതാണ് കാരണം വോട്ടിംഗ് വൈകി.
മലപ്പുറം എ ആര് നഗര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ രണ്ടാം ബൂത്തിലും പോളിംഗ് മെഷിന്റെ തകരാര്‍ കാരണം വോട്ടെടുപ്പ് തുടങ്ങിയിട്ടില്ല. കൊടിയത്തൂര്‍ പഞ്ചായത്തിലും വോട്ടിങ് മെഷീന് തകരാറിലായി. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് ബൂത്ത് രണ്ടില്‍ വോട്ടിങ് മെഷീന് തകരാറിലായി. തുടക്കത്തില്‍ വോട്ടിങ് നടന്നിരുന്നു പിന്നീട് തകരാറിലാകുകയായിരുന്നു. വടകര ചോറോട് പഞ്ചായത്ത് 23 വാര്‍ഡ് ബൂത്ത് ഒന്നില്‍ വോട്ടിംഗ് മെഷീന് തകരാറിലായി. ഇതുവരെ മോക്ക് പോളിംഗ് നടത്താന്‍ ആയില്ല. കിഴക്കോത്ത് പഞ്ചായത്തിലെ ബൂത്ത് 2 ലും മെഷീന് തകരാറിലായി.
-
india3 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala2 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india3 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala1 day agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
kerala3 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
kerala2 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
india2 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala3 days agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

