india
ബി.ജെ.പി സ്ഥലങ്ങളുടെ പേര് മാറ്റുന്നതുപോലെ യോഗി സര്‍ക്കാറിനെ ജനങ്ങള്‍ മാറ്റും: അഖിലേഷ് യാദവ്
അടുത്തവര്‍ഷം തുടക്കതിലാണ് യു.പി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ നേതാക്കളുടെ വാക് പോര് സജീവമാകുന്നു. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിനെതിരെ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവാണ് പുതിയ വിമര്‍ശനവുമായി മുന്നോട്ട് വന്നിട്ടുള്ളത്.
ഉത്തര്‍പ്രദേശില്‍ ബി.ജെ.പി സ്ഥലങ്ങളുടെ പേരുകള്‍ മാറ്റുന്നതുപോലെ യോഗി സര്‍ക്കാറിനെ വൈകാതെ ജനങ്ങള്‍ മാറ്റുമെന്നായിരുന്നു അഖിലേഷിന്റെ വിമര്‍ശനം.
കര്‍ഷകര്‍, യുവജനങ്ങള്‍, ബിസിനസുകാര്‍ എല്ലാവരും യോഗി സര്‍ക്കാറിനെ താഴെയിറക്കാന്‍ തീരുമാനിച്ചു കഴിഞ്ഞെന്നും സമാജ്വാദി പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുനതോടെ യു.പിയിലെ കര്‍ഷകര്‍ക്ക് വന്‍ നേട്ടമുണ്ടാകുമെന്നും പൊതുപരിപാടിയില്‍ അഖിലേഷ് പറഞ്ഞു.
രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനമാണ് യു.പിയെന്നും വ്യാജ ഏറ്റുമുട്ടലുകളില്‍ ഏറ്റവും കൂടുതല്‍ നോട്ടീസ് ലഭിച്ച ഒരു സര്‍ക്കാറുണ്ടെങ്കില്‍ അത് യു.പി സര്‍ക്കാറാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അടുത്തവര്‍ഷം തുടക്കതിലാണ് യു.പി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക.
india
വിവാഹം വൈകിപ്പിക്കാന്‍ കുടുംബനിര്‍ദേശം; 19കാരന് ആത്മഹത്യ ചെയ്തു
വിവാഹത്തെ കുറിച്ചുള്ള കുടുംബനിര്‍ദ്ദേശമാണ് യുവാവില്‍ മാനസിക സമ്മര്‍ദമുണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു.
മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ 19കാരന് ആത്മഹത്യ ചെയ്ത് മരിച്ച സംഭവത്തില്‍ വിവാഹത്തെ കുറിച്ചുള്ള കുടുംബനിര്‍ദ്ദേശമാണ് യുവാവില്‍ മാനസിക സമ്മര്‍ദമുണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു. നവംബര്‍ 30നാണ് ദുരന്തം വെളിവായത്.
ഝാര്‍ഖണ്ഡില്‍ നിന്നുള്ള യുവാവ് അവിടെയുള്ള ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ആണ്‍കുട്ടികള്‍ക്ക് വിവാഹത്തിനുള്ള നിയമപരമായ പ്രായപരിധിയായ 21 വയസ്സ് വരെ കാത്തിരിക്കണമെന്നായിരുന്നു കുടുംബത്തിന്റെ നിര്‍ദേശം. ഈ തീരുമാനം യുവാവില്‍ കടുത്ത സമ്മര്‍ദമുണ്ടാക്കിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
നവംബര്‍ 30ന് വീട്ടിലെ സീലിങില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി. കുടുംബാംഗങ്ങള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
india
ചെന്നൈയില്‍ മെട്രോ ട്രെയിന്‍ തുരങ്കത്തില്‍ കുടുങ്ങിയ സംഭവം; യാത്രക്കാര്‍ നടന്ന് സ്റ്റേഷനിലെത്തി
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സെന്‍ട്രല്‍ മെട്രോ സ്റ്റേഷനും ഹൈക്കോടതി സ്റ്റേഷനും ഇടയിലുള്ള തുരങ്കപാതയില്‍ ട്രെയിന്‍ അപ്രതീക്ഷിതമായി നിശ്ചലമായത്.
ചെന്നൈ: ചെന്നൈ മെട്രോയില്‍ സാങ്കേതിക തകരാര്‍ കാരണം ട്രെയിന്‍ തുരങ്കത്തിനുള്ളില്‍ നിലച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ റെയില്‍ പാതയിലൂടെ നടന്ന് സുരക്ഷിതമായി സ്റ്റേഷനിലെത്തേണ്ടി വന്ന സംഭവമാണ് ഇന്ന് പുലര്‍ച്ചെ ഉണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സെന്‍ട്രല്‍ മെട്രോ സ്റ്റേഷനും ഹൈക്കോടതി സ്റ്റേഷനും ഇടയിലുള്ള തുരങ്കപാതയില്‍ ട്രെയിന്‍ അപ്രതീക്ഷിതമായി നിശ്ചലമായത്. ട്രെയിനിനുള്ളിലെ വൈദ്യുതി പെട്ടെന്ന് നിലച്ചതോടെ ഏകദേശം പത്ത് മിനിറ്റോളം യാത്രക്കാര്‍ കുടുങ്ങിയ നിലയിലായിരുന്നു. തുടര്‍ന്ന് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം യാത്രക്കാരെ ട്രെയിനില്‍നിന്നിറക്കി തുരങ്കത്തിലൂടെ 500 മീറ്റര്‍ അകലെയുള്ള ഹൈക്കോടതി മെട്രോ സ്റ്റേഷനിലേക്കാണ് നടന്ന് കൊണ്ടുപോയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പിന്നീട് പുറത്ത് വന്നിരുന്നു. വിംകോ നഗറിനും ചെന്നൈ വിമാനത്താവളത്തിനും ഇടയിലുള്ള ചെന്നൈ മെട്രോയുടെ ബ്ലുലൈന് ഭാഗത്താണ് തകരാര്‍ ഉണ്ടായത് എന്നു മെട്രോ റെയില്‍ അധികൃതര്‍ അറിയിച്ചു. തകരാറിലായ ട്രെയിന്‍ ഉടന്‍ ലൈനില്‍നിന്ന് മാറ്റിനിര്‍ത്തുകയും രാവിലെ 6.20 ഓടെ സര്‍വീസ് പൂര്‍ണ്ണമായും സാധാരണ നിലയിലാക്കുകയും ചെയ്തു. യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഖേദം രേഖപ്പെടുത്തിയതായി ചെന്നൈ മെട്രോ റെയില്‍ അറിയിച്ചു
india
എസ്ഐആര്‍ ചര്‍ച്ച ആവശ്യപ്പെട്ട് പാര്‍ലമെന്റെില്‍ പ്രതിപക്ഷ പ്രതിഷേധം
ഇരുസഭകളിലും പ്രതിപക്ഷ എംപിമാര്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിയാണ് ആവശ്യങ്ങള്‍ ഉന്നയിച്ചത്.
ന്യൂഡല്‍ഹി: എസ്ഐആര്‍ വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഇരുസഭകളിലും പ്രതിപക്ഷ എംപിമാര്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിയാണ് ആവശ്യങ്ങള്‍ ഉന്നയിച്ചത്.
എന്നാല്‍ നിര്‍ദ്ദിഷ്ട അനുമതിയില്ലാതെ വിഷയങ്ങള്‍ ഉയര്‍ത്താനാവില്ലെന്ന് ചൂണ്ടിക്കാട്ടി ചെയര്മാന് പ്രതിപക്ഷം നല്കിയ നോട്ടീസുകള്‍ തള്ളുകയായിരുന്നു. ഇന്നലെയും പ്രതിപക്ഷം സമാന ആവശ്യവുമായി നല്കിയ നോട്ടീസ് അംഗീകരിക്കപ്പെട്ടിരുന്നില്ല.
-
kerala18 hours ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
india16 hours ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala20 hours agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala17 hours agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
More18 hours agoമരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും
-
kerala3 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala16 hours agoകലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം
-
News2 days agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ

