റോഡ് തേങ്ങ ഉടച്ച് ഉദ്ഘാടനം ചെയ്യാനുള്ള ശ്രമം പാളി. യുപിയിലെ ബിജ്‌നോറില്‍ വെള്ളിയാഴ്ചയാണ് സംഭവം.
ഒരു കോടി രൂപ മുടക്കി നിര്‍മിച്ച റോഡ് തേങ്ങ ഉടച്ച് ഉദ്ഘാടനം ചെയ്യാനുള്ള ശ്രമത്തിനിടെ തേങ്ങക്ക് പകരം പൊട്ടിയത് റോഡ്.

ഉദ്ഘാടനത്തിനിടെ തകര്‍ന്ന റോഡ് 1.16 കോടി രൂപ മുടക്കി പണി പൂര്‍ത്തിയാക്കിയ 7.5 കിലോമീറ്റര്‍ ദൂരം വരുന്ന റോഡാണ്. ബിജ്‌നോറിലെ സദാര്‍ നിയോജക മണ്ഡലത്തിലാണ് പുതിയ റോഡിന്റെ പണി പൂര്‍ത്തിയാക്കിയിരുന്നത്.

ബി.ജെ.പി എം.എല്‍. എയായ സുചി മൗസം ചൗധരിയാണ് റോഡ് ഉദ്ഘാടനത്തിനായി എത്തിയിരുന്നത്. സംഭവത്തില്‍ ഉത്തരവാദിയായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സുചി മൗസം അറിയിച്ചിട്ടുണ്ട്.