kerala
പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്താനുള്ള തീരുമാനം വ്യക്തി നിയമങ്ങളെ തകര്‍ക്കാനുള്ള ബി.ജെ.പി അജണ്ടയുടെ ഭാഗമാണ്: മുസ്ലിംലീഗ്
നിലവിലുള്ള സംവിധാനത്തില്‍ ഈ വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകുന്നത് രാജ്യത്ത് അനാവശ്യമായ തര്‍ക്കത്തിനും വഴക്കിനും വഴിയൊരുക്കുമെന്നും മുസ്ലിം ലീഗ് വിലയിരുത്തി. പ്രശ്നത്തിന് മതപരമായ ഛായ നല്കി തങ്ങളുടെ രാഷ്ട്രീയ ദുഷ്ടലാക്ക് നേടിയെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി.
പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്താനുള്ള മന്ത്രിസഭാ തീരുമാനം വ്യക്തി നിയമങ്ങളെ തകര്‍ക്കാനുള്ള ബി.ജെ.പി അജണ്ടയുടെ ഭാഗമാണെന്ന് മുസ്ലിംലീഗ് രാഷ്ട്രീയ ഉപദേശക സമിതി, ലോയേഴ്സ് ഫോറം, പോഷക സംഘടന ദേശീയ ഭാരവാഹികളുടെ സംയുക്ത യോഗം അഭിപ്രായപ്പെട്ടു. ഈ നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും അനാവശ്യവും രാജ്യത്ത് ഒട്ടനവധി സങ്കീര്‍ണ്ണതകള്‍ ഉണ്ടാക്കുന്നുന്നതുമാണെന്നും യോഗം വിലയിരുത്തി. ഇങ്ങനെ ഒരു നിയമം കൊണ്ടു വരുന്നതിന് ആരോഗ്യപരമായോ, സാമൂഹ്യപരമായോ യാതൊരു കാര്യകാരണവുമില്ല. ഇന്ത്യ വ്യത്യസ്ത സംസ്കാരങ്ങളുടെയും ആചാരങ്ങളുടെയും നാടാണ്. വിവാഹത്തിന്റെ കാര്യത്തില്‍ വിവിധതരം വ്യവസ്ഥകളുമുണ്ട്. അതിനെ പൊളിച്ചെഴുതാന്‍ ശ്രമിക്കുന്നത് ദൂരവ്യാപകമായ അനന്തരഫലമുണ്ടാക്കുന്നതാണ്. ലോകത്തെ 158 രാജ്യങ്ങളില്‍ വിവാഹപ്രായം 18 വയസ്സാണ്. 18 തികഞ്ഞ ഒരാണിനും പെണ്ണിനും ഭാര്യ ഭര്ത്താക്കന്മാരെ പോലെ കഴിയാന്‍ അനുവദിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഈ പ്രായത്തിലുള്ള ആണും പെണ്ണും വിവാഹം കഴിക്കുന്നതിനെ വിലക്കുന്നത് പരിഹാസ്യമാണ്. യോഗം വിലയിരുത്തി.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത് എന്ന സര്‍ക്കാറിന്റെ വാദം പൊള്ളയാണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ വികസനത്തിന് വേണ്ടി പാര്‍ലമെന്റ് ബജറ്റിലൂടെ പാസ്സാക്കിയ സംഖ്യയുടെ 80 % ഭീമമായ പരസ്യത്തിന് ചെലവഴിച്ചുകൊണ്ട് പദ്ധതിയെ തന്നെ തകിടം മറിച്ച ഗവണ്മെന്റാണിത്. ഈ പ്രശ്നത്തില്‍ സമാന ചിന്താഗതിക്കാരായ ആളുകളുമായി ചര്‍ച്ച ചെയ്യുകയും യോജിച്ച നീക്കങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്യും. നിലവിലുള്ള സംവിധാനത്തില്‍ ഈ വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകുന്നത് രാജ്യത്ത് അനാവശ്യമായ തര്‍ക്കത്തിനും വഴക്കിനും വഴിയൊരുക്കുമെന്നും മുസ്ലിം ലീഗ് വിലയിരുത്തി. പ്രശ്നത്തിന് മതപരമായ ഛായ നല്കി തങ്ങളുടെ രാഷ്ട്രീയ ദുഷ്ടലാക്ക് നേടിയെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്ദീന് അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി. കെ. കുഞ്ഞാലികുട്ടി സ്വാഗതം പറഞ്ഞു. നിര്‍ദ്ദിഷ്ട ബില്ലിന്റെ വിവിധ വശങ്ങളെ സംബന്ധിച്ച് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി വിശദീകരിച്ചു. ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എംപി, അബ്ദു സ്സമദ് സമദാനി എംപി, നവാസ് ഗനി എംപി, കെ.പി.എ. മജീദ് എം.എല്‍.എ, ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, വിവിധ പോഷക സംഘടന ഭാരവാഹികള്‍ സംബന്ധിച്ചു. ഇന്ന് കേരള ഹൗസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു.
kerala
അമിത ജോലി സമ്മര്‍ദം; ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു
ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു.
ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു. മാവേലിക്കര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഖില്‍ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ അമിത ജോലി സമ്മര്‍ദമാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് സംശയം. ആറ്റിലേക്ക് ചാടിയ ഇയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഖിലിന് സാമ്പത്തിക പ്രതിസന്ധി ഉള്ളതായും വിവരങ്ങളുണ്ട്.
kerala
അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം; ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍
കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.
പാലക്കാട് ചെര്‍പ്പുളശേരിയില്‍ ആത്മഹത്യ ചെയ്ത സിഐയുടെ ആത്മഹത്യ കുറിപ്പില്‍ അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പീഡിപ്പിച്ചെന്ന് പേര് പരാമര്‍ശിച്ച ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.
ഇസിജിയിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്നാണ് ഡ്യൂട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയുമായിരുന്നുവെന്നാണ് വിവരം.
ഈ മാസം പതിനഞ്ചിന് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പാലക്കാട് ചെര്‍പ്പുളശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ അനാശാസ്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പലവട്ടം ഡിവൈഎസ്പി പീഡിപ്പിച്ചെന്നാണ് പറയുന്നത്. ഇത് ശെരിവെക്കുന്നതാണ് യുവതിയുടെ മൊഴി. വിഷയത്തില്‍ പാലക്കാട് എസ്പി അജിത് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് മൊഴി വിവരങ്ങള്‍ ഉള്ളത്.
2014ല്‍ പാലക്കാട് സര്‍വീസില്‍ ഇരിക്കേ അനാശാസ്യ പ്രവര്‍ത്തനത്തിന് പിടിയിലായ സ്ത്രീയെ വീട്ടിലെത്തിച്ച് ഉമേഷ് പീഡിപ്പിച്ചെന്നും കേസ് ഒതുക്കാമെന്ന് ഉറപ്പു നല്‍കിയെന്നും കുറിപ്പിലുണ്ട്. ഇത് യുവതി സമ്മതിച്ചതായാണ് വിവരം. നിലവില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ഡിവൈഎസ്പി ഉമേഷിനെതിരെ പീഡനത്തിന് കേസെടുക്കണമെന്ന് ഉണ്ടെന്നാണ് സൂചന.
kerala
ഡിജിറ്റല്‍ തട്ടിപ്പ്; കോഴിക്കോട് സ്വദേശിനിയില്‍ നിന്ന് 2.04 കോടി തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
കോഴിക്കോട് സ്വദേശിയായ പരാതിക്കാരിയില്‍ നിന്ന് 2.04 കോടി തട്ടിയെടുത്ത ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കോഴിക്കോട് സ്വദേശിനിയില്‍ നിന്ന് ഡിജിറ്റല്‍ അറസ്റ്റ് വഴി 2.04 കോടി തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശിയായ 28കാരന് റിനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിയായ പരാതിക്കാരിയില്‍ നിന്ന് 2.04 കോടി തട്ടിയെടുത്ത ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെയും ഡല്‍ഹി സൈബര്‍ ക്രൈംപൊലീസിന്റെയും പേരില്‍ വ്യാജസന്ദേശങ്ങളും കോളുകളും അയച്ചായിരുന്നു ഇയാളുടെ ഭീഷണി. മുംബൈ വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ്.
പണം നഷ്ടപ്പെട്ട വിവരം സൈബര്‍ ഹെല്പ്പ്ലൈന് നമ്പറില്‍ വിളിച്ച് പരാതിക്കാരി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ കോഴിക്കോട് സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതി തട്ടിപ്പ് സംഘങ്ങളെക്കൊണ്ട് ചതിവിലൂടെ തട്ടിയെടുത്ത തുകയിലെ 4.28 ലക്ഷം രൂപ തന്റെ പേരിലുള്ള കനറ ബാങ്ക് വള്ളുവമ്പ്രം ബ്രാഞ്ചിലുള്ള അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യിപ്പിച്ച് ചെക്ക് വഴി പിന്‍വലിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു.
-
india1 day ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment1 day agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india1 day ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india1 day agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala2 days agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

