Connect with us

kerala

സംസ്ഥാനത്ത് ഏഴുപേര്‍ക്ക് കൂടി ഒമിക്രോണ്‍;ആകെ കേസുകള്‍ 64

. ഒരാള്‍ക്ക് (51) സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്

Published

on

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. പത്തനംതിട്ട 4, ആലപ്പുഴ 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പത്തനംതിട്ട ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ (32), (40) യു.എ.ഇ.യില്‍ നിന്നും, ഒരാള്‍ അയര്‍ലന്‍ഡില്‍ നിന്നും (28) വന്നതാണ്. ഒരാള്‍ക്ക് (51) സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ച ആണ്‍കുട്ടി (9) ഇറ്റലിയില്‍ നിന്നും ഒരാള്‍ (37) ഖത്തറില്‍ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചയാള്‍ (48) ടാന്‍സാനിയയില്‍ നിന്നും വന്നതാണ്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 64 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

അതെ സമയം കേരളത്തില്‍ ഇന്ന് 2474 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 419, തിരുവനന്തപുരം 405, കോഴിക്കോട് 273, തൃശൂര്‍ 237, കോട്ടയം 203, കണ്ണൂര്‍ 178, കൊല്ലം 167, പത്തനംതിട്ട 158, മലപ്പുറം 102, വയനാട് 90, ആലപ്പുഴ 87, ഇടുക്കി 60, പാലക്കാട് 60, കാസര്‍ഗോഡ് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,597 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,378 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,12,641 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3737 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 197 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 20,400 കോവിഡ് കേസുകളില്‍, 11 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 38 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 206 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 47,066 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2302 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 121 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3052 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 567, കൊല്ലം 209, പത്തനംതിട്ട 209, ആലപ്പുഴ 93, കോട്ടയം 79, ഇടുക്കി 136, എറണാകുളം 512, തൃശൂര്‍ 278, പാലക്കാട് 128, മലപ്പുറം 119, കോഴിക്കോട് 376, വയനാട് 75, കണ്ണൂര്‍ 185, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 20,400 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,71,080 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘പിന്മാറിയില്ലെങ്കില്‍ കൊന്നുകളയും’; സ്ഥാനാര്‍ത്ഥിക്കെതിരെ ഭീഷണി മുഴക്കിയ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസ്

സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ തട്ടിക്കളയുമെന്നായിരുന്നു ഭീഷണി.

Published

on

പാലക്കാട്: അഗളി പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥിക്കെതിരെ വധഭീഷണി മുഴക്കിയ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസ്. 18-ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥിക്കെതിരെയാണ് സിപിഎം ലോക്കല്‍ സെക്രട്ടറി ജംഷീര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. പിന്നാലെ ജംഷീറിനെതിരെ അഗളി പൊലീസ് കേസെടുത്തു.

അട്ടപ്പാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുകയാണ് മുന്‍ സിപിഎം ഏരിയ സെക്രട്ടറി. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ തട്ടിക്കളയുമെന്നായിരുന്നു ഭീഷണി. സംഭവത്തിനു പിന്നാലെ സ്ഥാനാര്‍ത്ഥി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Continue Reading

kerala

പത്തനംതിട്ടയില്‍ ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ഓട്ടോറിക്ഷ ഡ്രൈവര്‍ മനുഷ്യജീവന് ആപത്ത് ഉണ്ടാക്കുന്ന തരത്തില്‍ വാഹനം ഓടിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.

Published

on

പത്തനംതിട്ട കരിമാന്‍തോട് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ഓട്ടോറിക്ഷ ഡ്രൈവര്‍ മനുഷ്യജീവന് ആപത്ത് ഉണ്ടാക്കുന്ന തരത്തില്‍ വാഹനം ഓടിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു. അപകടത്തില്‍ ആദ്യലക്ഷ്മി (7), യദു കൃഷ്ണ (4) എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് യദു കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്.

വൈകിട്ട് നാലരയോടെ കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ കുട്ടികളുമായി പോയ ഓട്ടോ ആണ് അപകടത്തില്‍പ്പെട്ടത്. പാമ്പിനെ കണ്ട് വെട്ടിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ രാജേഷ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.

ഒരു കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ട്. കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റൊരു കുട്ടിയുടെ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലേക്ക് കയറുന്ന സാഹചര്യം ഉണ്ട്. ഈ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടിയെ പ്രാഥമിക ചികിത്സ നല്‍കി വീട്ടിലേക്ക് മടക്കി. ആദിലക്ഷ്മിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. വിദേശത്തു ഉള്ള പിതാവ് വന്നതിന് ശേഷം സംസ്‌കാരം.

Continue Reading

kerala

പാലക്കാട് പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിക്ക് പാമ്പുകടിയേറ്റു

48 മണിക്കൂര്‍ നിരീക്ഷണത്തില്‍

Published

on

പാലക്കാട്: കാവശ്ശേരി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ സ്ഥാനാര്‍ഥിയെ പാമ്പ് കടിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില അജീഷിനാണ് പ്രചാരണത്തിനിടെ പാമ്പുകടിയേറ്റത്. വിഷപ്പാമ്പിന്റെ കടിയാണ് ഏറ്റത്.

അനിലയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.

Continue Reading

Trending