Connect with us

kerala

മാപ്പിളപ്പാട്ടിന്റെ കാരണവര്‍ ചെലവൂര്‍ കെ സി അന്തരിച്ചു

മാപ്പിളപ്പാട്ട് സ്വയം രചിച്ചും സ്വയം ആലപിച്ചും സ്റ്റേജുകളിലും വയലുകളിലും, കല്യാണവീടുകളിലും പാടി തിമിര്‍ത്ത് കയ്യടികള്‍ നേടിയ ഒരു മാപ്പിളപ്പാട്ട് ഓര്‍ക്കസ്ട്ര സംഘത്തെ കെട്ടിപ്പടുത്തും ആകാശവാണിയില്‍ നീണ്ട വര്‍ഷങ്ങള്‍ മാപ്പിളപ്പാട്ടിന്റെ പ്രധാന ഗയകനാമായിരുന്നു

Published

on

മാപ്പിളപ്പാട്ടിന്റെ കാരണവര്‍ ചെലവൂര്‍ കെ സി എന്നറിയപ്പെടുന്ന കൊടക്കാട്ട് ചോലമണ്ണില്‍ അബൂബക്കര്‍ക്ക അന്തരിച്ചു.94 വയസ്സായിരുന്നു.1926 ല്‍ പൊക്കളത്ത് ഹസ്സന്‍കുട്ടി-കൊടക്കാട്ട് ബീമകുട്ടി എന്നിവരുടെ മകനായി ജനനം.മാപ്പിളപ്പാട്ട്, കളരിയഭ്യാസം, ആധാരമെഴുത്ത്, മീന്‍പിടുത്തം തുടങ്ങിയ മേഖലകളില്‍ മുദ്ര ചാര്‍ത്തിയ ജീവിതത്തിന്നുടമയായിരുന്നു.മാപ്പിളപ്പാട്ട് സ്വയം രചിച്ചും സ്വയം ആലപിച്ചും സ്റ്റേജുകളിലും വയലുകളിലും, കല്യാണവീടുകളിലും പാടി തിമിര്‍ത്ത് കയ്യടികള്‍ നേടിയ ഒരു മാപ്പിളപ്പാട്ട് ഓര്‍ക്കസ്ട്ര സംഘത്തെ കെട്ടിപ്പടുത്തും ആകാശവാണിയില്‍ നീണ്ട വര്‍ഷങ്ങള്‍ മാപ്പിളപ്പാട്ടിന്റെ പ്രധാന ഗയകനാമായിരുന്നു.

ആയിരത്തിനടുത്ത് ഗാനം രചിച്ചിട്ടണ്ട്.മലയാള ചാനലുകളില്‍ മാപ്പിളപ്പാട്ട് ഷോകളും, എഫ്, എം റേഡിയോകളും രംഗത്തില്ലാത്ത കാലത്ത്, ആകാശവാണിയില്‍ ആഴ്ചകള്‍ തോറും കെ.സി.യുടെ ഗാനങ്ങള്‍ ഒഴുകിയെത്തിയിരുന്നു.മലയാളത്തിന് പുറമെ ഉര്‍ദു, ഹിന്ദി, ഭാഷകളിലും പാട്ടെഴുതിയിട്ടുണ്ട്.

1960 മുതല്‍ 2000 വരെയാണ് ഗാനരംഗത്തെ സുവര്‍ണ കാലം. കാസര്‍കോട് കവി ഉബൈദ് ട്രോഫി (1978) 2013 ല്‍ മോയിന്‍കുട്ടി വൈദ്യര്‍ അവാര്‍ഡ്, കേരള മാപ്പിള കലാ അക്കാദമി അവാര്‍ഡ് ,2014ല്‍ അമാനുല്ലാ ഖാന്‍ കാനഡയുടെ പുരസ്‌കാരം, ചെലവൂര്‍ വോഴ്‌സ് വാട്‌സ് ആപ്പ് ഗ്രൂപ് ആദരം – എന്നിവ ലഭിച്ചിട്ടുണ്ട്.ഐ.പി.എച്ച്.എന്‍ സൈക്ലോപീഡിയ കെ സി യെ കുറിച്ച് ജീവിത രേഖയും പ്രസിദ്ധീകരിച്ചു.
ആധാരമെഴുത്തായിരുന്നു ജീവിതമാര്‍ഗം.ഫാതിമാബി, സുഹറാബി എന്നിവരാണ് പത്‌നിമാര്‍ .വിദ്യാഭ്യാസ പ്രവര്‍ത്തകനും എറണാകുളം ചേരാനല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ഫസല്‍, മര്‍കസ് നോളജ് സിറ്റി മുന്‍ എക്‌സി.ഡയരക്ടറും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ അമീര്‍ ഹസന്‍ (ഓസ്‌ട്രേലിയ), ബല്‍കീസ് – എന്നിവരാണ് മക്കള്‍.

പാട്ടു കൊണ്ട് ചൂട്ട് കെട്ടി പാടിയ കാരണവര്‍

തലയില്‍ ഒരു രോമതൊപ്പിയും വെള്ള ഷര്‍ട്ടും പാന്റ്‌സും ധരിച്ച് കൊച്ചു ടൂവിലറില്‍ നമ്മുടെ കണ്‍മുമ്പാകെ അടുത്ത കാലംവരെ സഞ്ചരിച്ചിരുന്ന ഒരു കുറിയമനുഷ്യനുണ്ട്. കെ സി ചെലവൂര്‍ എന്നറിയപ്പെടുന്ന കൊടക്കാട്ട് ചോലമണ്ണില്‍ അബൂബക്കര്‍ക്ക.ശരീരപ്രകൃതം കൊണ്ട് ചെറുതെങ്കിലും വലിയ കഴിവുകളാല്‍ അനുഗ്രഹീതന്‍. മാപ്പിളപ്പാട്ട്, കളരിയഭ്യാസം, ആധാരമെഴുത്ത്, മീന്‍പിടുത്തം തുടങ്ങിയ മേഖലകളില്‍ മുദ്ര ചാര്‍ത്തിയ ജീവിതത്തിന്നുടമ.

മാപ്പിളപ്പാട്ട് സ്വയം രചിച്ചും സ്വയം ആലപിച്ചും സ്റ്റേജുകളിലും വയലുകളിലും, കല്യാണവീടുകളിലും പാടി തിമിര്‍ത്ത് കയ്യടികള്‍ നേടിയ ഒരു മാപ്പിളപ്പാട്ട് ഓര്‍ക്കസ്ട്ര സംഘത്തെ കെട്ടിപ്പടുത്തും ആകാശവാണിയില്‍ നീണ്ട വര്‍ഷങ്ങള്‍ മാപ്പിളപ്പാട്ടിന്റെ പ്രധാന ഗയകനായും കെ സി പ്രവര്‍ത്തിച്ചു. എരഞ്ഞോളി മൂസ, വി.എം.കുട്ടി, വിളയില്‍ ഫസീല ,സിബല്ല സദാനന്ദന്‍, മണ്ണൂര്‍ പ്രകാശ്, കണ്ണൂര്‍ ശരീഫ് ,ഐ പി സിദ്ദീഖ്, രഹ്ന മൈമൂന തുടങ്ങി നിരവധി പേര്‍ കെ.സിയുടെ ഗാനങ്ങള്‍ ആലപിച്ചവരാണ്. ആയിരത്തിനടുത്ത് ഗാനം അദ്ദേഹം രചിച്ചിട്ടുണ്ടെങ്കിലും ശേഖരത്തില്‍ നിന്ന് പലതും നഷ്ടപ്പെട്ടു പോയി എന്നതാണ് സങ്കടകരം.കെ.സിയുടെ ഒരോ പാട്ടും ഒന്നിനൊന്ന് മികച്ചതും, അക്കാലത്തെ രാഷ്ടീയ, സാമൂഹ്യ രംഗത്തിന്റെ നേര്‍സാക്ഷ്യവുമാണ്. മാപ്പിളപ്പാട്ട് രംഗത്ത് ക്ലാസിക്കല്‍ യുഗത്തിനും (മോയിന്‍കുട്ടി വൈദ്യര്‍ കാലം) കാമ്പ് നഷ്ടപ്പെട്ട തട്ടുപൊളിപ്പന്‍ ആധുനിക പാട്ടുകള്‍ക്കും ഇടയില്‍ ഒരു പരിവര്‍ത്തന ഘട്ടത്തിന് വേണ്ടി പാട്ടിനാല്‍ ചൂട്ട്‌കെട്ടി, ചൂട്ടിന്റെ വെളിച്ചം പാട്ടിലൂടെ പകര്‍ന്ന കുലപതിയാണ് കെ.സി.
എന്നും മലയാളിയുടെ ചുണ്ടില്‍ തത്തികളിക്കുന്ന അദ്ദേഹത്തിന്റെ ഹിറ്റ് ഗാനങ്ങളില്‍ ചിലത് :
1.അഹദായ തമ്പുരാന്‍ ആദ്യം പടച്ചുള്ള അമ്പിയ രാജ മുഹമ്മദെ… 2. കാത്തിട് റഹ്മാനെ.. മാപ്പരുളുന്നോനെ..
ആലം പതിനൊന്നായിരം പോറ്റിവളര്‍ത്തും റഹ്മാനെ… 3) ആസിയബി മര്‍യം ചൂടി…. 4) അമ്പിയാക്കളില്‍ താജൊളി വായ,5) ആലി മൂപ്പന്റെവറാന്‍ കെട്ടി ചതിച്ചത് കേള്‍ക്കിന്‍ 6) അയലത്തെ നാട്ടിലെ പ്രധാന മന്ത്രിയായ് ബേനസീറൊരു മാപ്പിള പെണ്ണ്”….. 7 ) മുത്തായ ഫാതിമ്മാന്റെ നിക്കാഹിന്റന്ന് 8 )അവളല്ല ഫാത്വിമ, ഇവളാണ് ഫാത്വിമ
ആറ്റല്‍ നബിയുടെ മോളാണ് ഫാത്വിമ.
നെഞ്ചിനുള്ളില്‍ നീയാണ് ഫാതിമ ….. എന്ന ഗാനത്തിനുള്ള മറുപടി ഗാനമാണ് അവസാനം പറഞ്ഞത്.

മലയാള ചാനലുകളില്‍ മാപ്പിളപ്പാട്ട് ഷോകളും, എഫ്, എം റേഡിയോകളും രംഗത്തില്ലാത്ത കാലത്ത്, ആകാശവാണിയില്‍ ആഴ്ചകള്‍ തോറും കെ.സി.യുടെ ഗാനങ്ങള്‍ ഒഴുകിയെത്തി കൊണ്ടേയിരുന്നു. ‘ആകാശവാണി കോഴിക്കോട് ചെലവൂര്‍ കെ.സി.അബൂബക്കറും സംഘവും പാടുന്ന മാപ്പിളപ്പാട്ടുകള്‍ ഇനി കേള്‍ക്കാം’ എന്നായിരുന്നു ഒരു കാലത്ത് ആകാശവാണിയില്‍ നിന്ന് കേട്ടു പതിഞ്ഞ അനൗണ്‍സ്‌മെന്റ്. ജീവിച്ചിരിപ്പുള്ള ആകാശവാണിയുടെ സിനിയര്‍ ആര്‍ടിസ്റ്റാണ് കെ.സി. സ്വന്തം രചിച്ചതല്ലാത്ത ഒരു പാട്ടും അദ്ദേഹം ആകാശവാണിയിലൊ പുറം പ്രോഗ്രാമുകളിലൊ പാടിയിട്ടില്ല.

പ്രഗത്ഭരായ ഗായിക – ഗായകന്മാമാരേയും ഓര്‍ക്കസ്ട്ര ടീമിനേയും അണിനിരത്തി കേരളത്തില്‍ എല്ലായിടത്തും ,തമിഴ്‌നാട്, ബോംബെ, ബാംഗ്ലൂര്‍, ലക്ഷദ്വീപ് എന്നിവിടങ്ങിലും പാട്ടുകച്ചേരികള്‍ സംഘടിപ്പിച്ചു.ആ സംഘത്തിലെ പലരും സിനിമ ഗായകരും, പ്രശസ്തവാദ്യോപകരണ വായനക്കാരുമായി ഉയര്‍ന്നപ്പോള്‍ അവരെ വളര്‍ത്തി കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് കെ.സിക്കു കൂടി അവകാശപ്പെട്ടതാണ്.മലയാളത്തിന് പുറമെ ഉര്‍ദു, ഹിന്ദി, ഭാഷകളിലും പാട്ടെഴുതിയിട്ടുണ്ട്.

സാരെ അമ്പിയാ സെ നൂര്‍പ്യാരെ പൈഗമ്പര്‍ മഹ്മൂദ് – പ്രമുഖ ഉര്‍ദു രചനയാണ്.ലക്ഷദ്വീപിലും മാലിയിലും അവിടത്തുകാരുടെ പ്രാദേശിക ഭാഷയിലെഴുതപ്പെട്ട ഗാനം ട്യൂണ്‍ ചെയ്ത് കെസിപാടിയിട്ടുണ്ട്. മാലി എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ ആ ഗാനത്തിന്റെ അകമ്പടി അടുത്ത കാലം വരെ കേട്ടിരുന്നു. ഇന്ദിരാഗാന്ധിയുടെ കോഴിക്കോട് സന്ദര്‍ശനത്തോടനുബന്ധിച്ച് അവരെ സ്റ്റേജിലിരുത്തി ആലപിച്ച അനുമോദഗാനം, ഇന്ദിര ആവശ്യപ്പെട്ടപ്പോള്‍ അയച്ചുകൊടുത്തതിന് മറുപടിയായി നീല ഇന്‍ലന്റ് ലറ്ററില്‍ ഇന്ദിരയുടെ കൈപ്പടയില്‍ തന്നെ ആശംസാമറുപടി ലഭിച്ചിട്ടുമുണ്ട്.
വിരുപ്പില്‍അമ്പലത്തിന് കുളം നിര്‍മിക്കാനുള്ള ധനസമാഹരണാര്‍ഥം കെ.സിയെ പ്രോഗ്രാം അവതരിപ്പിക്കാന്‍ അമ്പല കമ്മറ്റിക്ഷണിച്ചിരുന്നു. ഹൈന്ദ വധര്‍മങ്ങള്‍ കൂടി ചേര്‍ത്തുകൊണ്ട് മനുഷ്യരൊന്ന് എന്ന സന്ദേശമുള്‍കൊള്ളുന്ന ഗാനം ആലപിച്ചത്പ്രദേശത്തെ പൂര്‍വ്വകാല മത സൗഹാര്‍ദത്തിന്റെ തിലകക്കുറിക്കു മാറ്റ് പകര്‍ന്നു. പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നതിനെതിരേയും കെ.സി പാടികൊണ്ടിരുന്നു.
ആ ഇനത്തിലെ ഒരു ഗാനം തുടങ്ങുന്നതിങ്ങനെ:

കനകം വിളയുന്ന വയനാടെ
കാടുകള്‍ തിങ്ങിയ മലനാടെ
കാട്ടാന, കാട്ടികളും ഇന്നാട്ടിലെ
കാട്ടു മനുഷ്യരുമിന്നെവിടെ?
ആദ്യമിലെത്തുന്നതടിവാരം
അവിടുന്ന് കുത്തനെ മലവാരം
അടിമുടി പേടി വിടാത്തചുരത്തിലെ
അന്നത്തെ കാടുകള്‍ ഇന്നെവിടെ?

ഒറ്റക്കോ, കൂട്ടായോ നാഷനല്‍ പെര്‍മിറ്റ് ലോറികള്‍ സംഘടിപ്പിച്ച് ഉപജീവനം കണ്ടെത്തുന്ന നല്ലൊരു വിഭാഗം ജനങ്ങള്‍ ഉള്ളതായിരുന്നു ചെലവൂര്‍ മൂഴിക്കല്‍ മേഖല .അവരുടെ കുടുംബ സംഗമത്തിലേക്ക് ക്ഷണിക്കപ്പെട്ട കെ.സി,ലോറി ജീവനക്കാരുടെ കഷ്ടപ്പാടുകളായിരുന്നു അന്ന വതരിപ്പിച്ച പാട്ടിലെ പ്രമേയം.

ചെറുപ്പം തൊട്ടെ പാട്ടിനോടുള്ള ഇഷ്‌ക് മൂത്ത് ബോംബെയിലേക്ക് നാടുവിട്ടയാളാണ്.അവിടെ കിഷോര്‍ കുമാര്‍, മുഹമ്മദ് റഫി, തലത്ത് മഹ്മൂദ്, തലത്ത് അസീസ് എന്നിവരുടെ ഗാനങ്ങളില്‍ അലിഞ്ഞ് ചേര്‍ന്ന് ജീവിച്ചു. നാട്ടിലെത്തിയപ്പോള്‍ ബാറ്ററി കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന, ഇടക്ക് സിഗ്‌നല്‍ പ്രശ്‌നം മൂലം വേവ് (തരംഗ താളം ) മുറിഞ്ഞുപോകുന്ന റേഡിയോയിലും ആ പാട്ടുകള്‍ ആസ്വദിച്ചു. കോല്‍ക്കളിയില്‍ പങ്കെടുത്തും അതില്‍ പാട്ടു പാടിയുമാണ് രംഗപ്രവേശം.മുഹമ്മദ് നബിയോടും കുടുംബത്തോടും സ്‌നേഹാനുരാഗം വഴിഞ്ഞൊഴുകുന്നതാണ് കെ.സിപാട്ടുകളിലെ നല്ലൊരു ഭാഗം.നിരവധി മാപ്പിളപ്പാട്ട് ഓഡിയോ കാസറ്റുകള്‍ പുറത്തിറക്കിയിട്ടുണ്ട്.1960 മുതല്‍ 2000 വരെയാണ് ഗാനരംഗത്തെ സുവര്‍ണ കാലം. കാസര്‍കോട് കവി ഉബൈദ് ട്രോഫി (1978) 2013 ല്‍ മോയിന്‍കുട്ടി വൈദ്യര്‍ അവാര്‍ഡ്, കേരള മാപ്പിള കലാ അക്കാദമി അവാര്‍ഡ് ,2014ല്‍ അമാനുല്ലാ ഖാന്‍ കാനഡയുടെ പുരസ്‌കാരം, ചെലവൂര്‍ വോഴ്‌സ് വാട്‌സ് ആപ്പ് ഗ്രൂപ് ആദരം – എന്നിവ ലഭിച്ചിട്ടുണ്ട്.ഐ.പി.എച്ച്.എന്‍ സൈക്ലോപീഡിയ കെ സി യെ കുറിച്ച് ജീവിത രേഖയും പ്രസിദ്ധീകരിച്ചു.

നല്ലൊരു കളരി അഭ്യാസിയായ കെ സി.പൊക്കളത്തെ തറവാടു വീടിന്റെ മുറ്റത്ത് വെച്ചാണ് അതിന്റെ ബാലപാഠം ആരംഭിച്ചത്. ചെലവൂര്‍ ഉസ്താദ് സി.എം.എം.ഗുരുക്കളാല്‍ സ്ഥാപിതമായ ചൂരകൊടി കളരി സംഘത്തിന്റെ ആദ്യകാല സെക്രട്ടറിയും സ്ഥാപകരില്‍ ഒരാളുമാണ്.1982- 83 ല്‍ കളരി സംഘത്തിന്റെ സംസ്ഥാന ഭരണ സമിതിയില്‍ അംഗമായി. സൈക്ക്ള്‍ ഡാന്‍സില്‍ അപാര കഴിവിന്നു ടമ കൂടിയായിരുന്നു.പൂനൂര്‍ പുഴയില്‍ വലയുമായിറങ്ങി മീന്‍പിടുത്തവും ഹോബിയാക്കിയിരുന്ന അദ്ദേഹം ചെലവൂരില്‍ നിന്ന് പൂളകടവ് വരെ വലയെറിഞ്ഞു,കായല്‍ കൊള്ളിനരികെ നിന്ന്.

ആധാരമെഴുത്തായിരുന്നു ജീവിതമാര്‍ഗം. ആധാരഭാഷ പോലെ സങ്കീര്‍ണ്ണമായ സ്ഥലങ്ങളുടെ വീതംവെപ്പ് പ്രശ്‌നം കെ സി യെ ഏല്‍പ്പിച്ചാല്‍ തീര്‍ത്തു തരുമെന്ന് ആളുകള്‍ പറയും വിധം വൈദഗ്ധ്യം തെളിയിച്ച രംഗം. അളവിന് കെസി കയറിയിറങ്ങാത്ത പറമ്പോ, കെ സി യുടെ മീറ്റര്‍ടാപ്പിന്റെ തലോടല്‍ ലഭ്യമാകാത്ത സ്ഥലമോ നാട്ടിലുണ്ടാകാനിടയില്ല.50 വര്‍ഷം ഈ മേഖലയില്‍ പ്രവര്‍ത്തിച്ചതിനുള്ള ആദരം ഏറ്റുവാങ്ങിയ കെ.സി. അതിന്റെ ജില്ലാ പ്രസിഡന്റുമായിട്ടുണ്ട്.

1926 ല്‍ പൊക്കളത്ത് ഹസ്സന്‍കുട്ടി-കൊടക്കാട്ട് ബീമകുട്ടി എന്നിവരുടെ മകനായി ജനിച്ച ഈ കാരണവര്‍ക്ക് 94 വയസ്സുണ്ട്.ഫാതിമാബി, സുഹറാബി എന്നിവരാണ് പത്‌നിമാര്‍ .വിദ്യാഭ്യാസ പ്രവര്‍ത്തകനും എറണാകുളം ചേരാനല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ഫസല്‍, മര്‍കസ് നോളജ് സിറ്റി മുന്‍ എക്‌സി.ഡയരക്ടറും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ അമീര്‍ ഹസന്‍ (ഓസ്‌ട്രേലിയ), ബല്‍കീസ് – എന്നിവരാണ് മക്കള്‍.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

എസ് ഐ ആറിനെതിരായ ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും

Published

on

കേരളത്തിലെ എസ് ഐ ആറിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. മുസ്‌ലിം ലീഗ്, കോണ്‍ഗ്രസും മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജികളും ഇന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് മുന്‍പാകെ മെന്‍ഷന്‍ ചെയ്തു. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യം ഹര്‍ജിക്കാര്‍ ചീഫ് ജസ്റ്റിസിനെ അറിയിച്ചു. ഇതോടെയാണ് ഹര്‍ജികള്‍ മറ്റന്നാള്‍ പരിഗണിക്കാം എന്ന് അറിയിച്ചത്.

കേരളത്തിലെ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ അടിയന്തര സ്റ്റേ വേണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യത്തില്‍ എസ്‌ഐആര്‍ പ്രക്രിയ നിര്‍ത്തിവച്ച സാഹചര്യം പ്രധാന വാദമായി ഉയര്‍ത്തുമെന്നും മുസ്ലിംലീഗിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ. ഹാരിസ് ബീരാന്‍ എം.പി അറിയിച്ചു. കേരളത്തില്‍ blo ആത്മഹത്യ ചെയ്തസംഭവം ഉള്‍പ്പെടുത്തി ചൂണ്ടിക്കാട്ടിയാണ് ഭൂരിഭാഗം ഹര്‍ജികളും.

Continue Reading

kerala

കേരളത്തില്‍ എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങള്‍ നീട്ടില്ല; ബി.എല്‍.ഒമാര്‍ക്കെതിരായ ഭീഷണിക്ക് കര്‍ശന നടപടി; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

സംസ്ഥാനത്ത് വിതരണം ചെയ്യേണ്ടതായിരുന്ന എസ്.ഐ.ആര്‍ ഫോമുകളുടെ 97 ശതമാനവും ബി.എല്‍.ഒമാര്‍ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങള്‍ നീട്ടിക്കൊടുക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് വിതരണം ചെയ്യേണ്ടതായിരുന്ന എസ്.ഐ.ആര്‍ ഫോമുകളുടെ 97 ശതമാനവും ബി.എല്‍.ഒമാര്‍ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു. ഇനി ചെയ്യാനുള്ളത് ഫോമുകള്‍ തിരികെ ശേഖരിക്കുന്ന നടപടികളെന്നാണ് വിശദീകരണം.

ബൂത്ത് തലത്തില്‍ തന്നെ ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഫോമുകള്‍ ശേഖരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവിഭാജ്യ ഘടകമായ ബി.എല്‍.ഒമാരെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്നുണ്ടാകുന്നുവെന്നും ഇത് അനുവദിക്കാനാവില്ലെന്നുമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നറിയിപ്പ്. ബി.എല്‍.ഒമാരുടെ ജോലി തടസപ്പെടുത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബി.എല്‍.ഒമാരുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗം വിളിക്കുമെന്നും, അവരുടെ അഭിപ്രായവും പരിഗണിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.

എസ്.ഐ.ആര്‍ നടപടിക്രമങ്ങളെ ചോദ്യം ചെയ്തു നല്‍കിയ ഹരജികള്‍ സുപ്രീംകോടതി വെള്ളിയാഴ്ച ഒരുമിച്ച് പരിഗണിക്കുമെന്നാണ് സൂചന.

എസ്.ഐ.ആര്‍ നടപടിക്രമങ്ങളില്‍ മികച്ചും മാതൃകാപരമായും പ്രവര്‍ത്തിച്ച സംസ്ഥാനത്തെ എല്ലാ ബി.എല്‍.ഒമാരെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അഭിനന്ദിച്ചു. സംസ്ഥാനത്തെ വോട്ടര്‍ പട്ടികയുടെ കൃത്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതില്‍ ബി.എല്‍.ഒമാരുടെ ഫീല്‍ഡ്-തല പരിശ്രമം നിര്‍ണ്ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

kerala

കോതമംഗലത്ത് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: സുഹൃത്ത് അറസ്റ്റില്‍

മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

Published

on

കോതമംഗലം: വാരപ്പെട്ടിയില്‍ യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് ഫ്രാന്‍സിസ് പൊലീസ് പിടിയില്‍. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിലെ സിജോയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഫ്രാന്‍സിസിന്റെ വീട്ടില്‍ സിജോയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വീട്ടിനകം ചോരപ്പാടുകള്‍ കണ്ടെത്തിയതോടെ പൊലീസിന് സംശയം ശക്തമായി.

തര്‍ക്കത്തിനിടെ ഫ്രാന്‍സിസ് പിക്കാസ് ഉപയോഗിച്ച് സിജോയുടെ തലയില്‍ അടിച്ചതായാണ് പൊലീസിന്റെ നിഗമനം. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതും അതുമായി ബന്ധപ്പെട്ട വിവാദമാണ് മദ്യപാനത്തിനിടെ തര്‍ക്കമായി തുടങ്ങിയത്.

വീട്ടില്‍ വലിയൊരു സംഭവം നടന്നുവെന്ന് പറഞ്ഞ് വിവരം അറിയിച്ചത് ഫ്രാന്‍സിസ് തന്നെയായിരുന്നു. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ സംഭവം കൊലപാതകമാണെന്ന് പൊലീസിന് വ്യക്തമായി.

തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ നിലയില്‍ ചോരവാര്‍ന്ന മൃതദേഹം തുണികൊണ്ട് മൂടിയ നിലയിലാണ് കണ്ടെത്തിയത്. സംഭവസമയത്ത് ഫ്രാന്‍സിസ് ലക്കുകെട്ട നിലയിലായിരുന്നുവെന്നും വീട്ടില്‍നിന്ന് മദ്യക്കുപ്പി കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

 

Continue Reading

Trending