main stories
സഊദിയില്‍ ഒമിക്രോണ്‍ വ്യാപനമെന്ന് ആരോഗ്യമന്ത്രാലയം
131 രാജ്യങ്ങളില്‍ ഒമിക്രോണ്‍ ഇതിനകം വ്യാപിച്ചിട്ടുണ്ട്. ഒമിക്രോണ്‍ വകഭേദമാണ് സഊദിയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കുതിപ്പിന് കാരണമായത്. ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് ഒമിക്രോണ്‍ വകഭേദം സഊദിയിലെത്തിയതെന്ന് കരുതുന്നു.
റിയാദ്: ഒരു ഇടവേളക്ക് ശേഷം ഭീതിയുളവാക്കി സഊദിയില്‍ കോവിഡ് ബാധ രണ്ടായിത്തിയഞ്ഞൂറ് കടന്നു. വ്യാപനത്തില്‍ ഭൂരിഭാഗം പേര്‍ക്കും ഒമിക്രോണ്‍ വകഭേദമാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ ആലി അറിയിച്ചു. ഒമിക്രോണ്‍ വകഭേദത്തിന്റെ അതിതീവ്ര വ്യാപന സ്വഭാവം കണക്കിലെടുത്താല്‍ വരും ദിവസങ്ങളില്‍ രാജ്യത്ത് വലിയ രീതിയില്‍ കേസുകള്‍ വര്‍ധിക്കാനിടയുണ്ടെന്നും വരുന്ന ആഴ്ച്ചകളില്‍ ലോകത്തെങ്ങും ഒമിക്രോണ്‍ അതിവ്യാപനത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം സൂചന നല്കി.
131 രാജ്യങ്ങളില്‍ ഒമിക്രോണ്‍ ഇതിനകം വ്യാപിച്ചിട്ടുണ്ട്. ഒമിക്രോണ്‍ വകഭേദമാണ് സഊദിയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കുതിപ്പിന് കാരണമായത്. ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് ഒമിക്രോണ്‍ വകഭേദം സഊദിയിലെത്തിയതെന്ന് കരുതുന്നു. യഥാര്‍ത്ഥ ഉറവിടം കൃത്യമായി സ്ഥിരീകരിക്കാത്തതിനാല്‍ മറ്റു വല്ല രാജ്യങ്ങളില്‍ നിന്നാണോ എന്നതും പറയാനാവില്ല. സഊദി മന്ത്രാലയങ്ങളുടെ നിര്‍ദേശങ്ങള്‍ പൊതുസമൂഹം കൃത്യമായി പാലിക്കുകയും മുന്‍കരുതല്‍ നടപടികളില്‍ അലംഭാവം കാട്ടാതിരിക്കുകയും ചെയ്താല്‍ രാജ്യത്ത് വ്യാപനം തടയാന്‍ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
kerala
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിന്റെ ദുര്‍ഭരണത്തിനും വര്‍ഗ്ഗീയ വിഭജനത്തിനുമെതിരായ വിധിയെഴുത്ത്: മുസ്ലിം ലീഗ്
സി.പി.എം അഴിച്ചുവിടുന്ന അക്രമവും ഗുണ്ടായിസവും ആ പാർട്ടിയുടെ അന്ത്യം കുറിക്കുമെന്ന് മുസ്ലിംലീഗ്
തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കാതെ സംസ്ഥാന വ്യാപകമായി സി.പി.എം അഴിച്ചുവിടുന്ന അക്രമവും ഗുണ്ടായിസവും ആ പാർട്ടിയുടെ അന്ത്യം കുറിക്കുമെന്ന് കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി യോഗം വ്യക്തമാക്കി. അധികാരത്തിന്റെ അഹന്തയിലാണ് സി.പി.എം അഴിഞ്ഞാടിയത്. കണ്ണൂരിലെ പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്തതും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യു.ഡി.എഫ് പ്രവർത്തകരുടെ വീടുകൾ ആക്രമിച്ചതും സി.പി.എമ്മുകാരാണ്. കണ്ണൂരിലെ പാറാട് വടിവാളുമായി വീടുകളിൽ കയറി വാഹനങ്ങൾ നശിപ്പിക്കുകയും പ്രവർത്തകർക്ക് നേരെ വാളോങ്ങുകയും ചെയ്ത ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്. കോഴിക്കോട് വടകര താലൂക്കിൽ വ്യാപകമായ അക്രമം നടത്തി. ഏറാമല, ചേമഞ്ചേരി, പൂക്കാട് പ്രദേശങ്ങളിൽ സി.പി.എമ്മുകാർ അഴിഞ്ഞാട്ടം നടത്തി. യു.ഡി.എഫ് പ്രവർത്തകർക്ക് സുരക്ഷ ഒരുക്കുന്നതിൽ പോലീസ് അമ്പേ പരാജയപ്പെട്ടു. വടിവാളും ബോംബുമായി യു.ഡി.എഫ് പ്രവർത്തകരെ നേരിടാമെന്ന് കരുതേണ്ട. അധികാരം നഷ്ടപ്പെടുമ്പോൾ സി.പി.എം കയ്യാങ്കളിയുമായി രംഗത്തിറങ്ങുന്നത് ആദ്യത്തെ സംഭവമല്ല. അക്രമ രാഷ്ട്രീയത്തെ യു.ഡി.എഫ് കൈയും കെട്ടി നോക്കി നിൽക്കില്ല. രാവും പകലും യു.ഡി.എഫിന് വേണ്ടി പ്രവർത്തിച്ച ഓരോരുത്തരെയും സംരക്ഷിക്കാൻ മുസ്ലിംലീഗ് രംഗത്തുണ്ടാകും. വാളും കുന്തവുമായി ജനങ്ങളെ പേടിപ്പിച്ച് നിർത്തി വോട്ട് ചെയ്യിക്കുന്ന കാലം കഴിഞ്ഞിട്ടുണ്ട്. ജനം തോൽപിച്ചിട്ടും പാഠം പഠിക്കാത്ത സി.പി.എം പശ്ചിമബംഗാളിലെ ചരിത്രം പഠിക്കുന്നത് നല്ലതാണെന്നും യോഗം മുന്നറിയിപ്പ് നൽകി.
kerala
നാട്ടിലെ നല്ല കമ്യൂണിസ്റ്റുകാരെ കണ്ടാല്‍ ചിരിക്കണം, അവരുടെ പ്രതീക്ഷ യുഡിഎഫ് ആണ് – വി.ഡി സതീശന്
‘കേരളത്തെ കൈപിടിച്ച് ഉയര്‍ത്താന്‍ ഇനി യു.ഡി.എഫിന് മാത്രമേ സാധിക്കൂ എന്ന് ജനം ചിന്തിച്ചതിന്റെ കൂടി വിജയമാണിത്’
നാട്ടിലെ നല്ല കമ്യൂണിസ്റ്റുകാരെ കണ്ടാല്‍ ചിരിക്കണമെന്നും അവരുടെ പ്രതീക്ഷ യു.ഡി.എഫ് ആണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി എറണാകുളം ടൗണ്‍ഹാളില്‍ നല്കിയ സ്വീകരണത്തിലായിരുന്നു വി ഡി സതീശന്റെ പ്രതികരണം.
നല്ല കമ്യൂണിസ്റ്റുകാരെയും നല്ല ഇടത് സഹയാത്രികരെയും കാണുമ്പോള്‍ ചിരിക്കണം. അവര്‍ നമുക്കാണ് വോട്ട് ചെയ്തത്. സി.പി.എമ്മിലും എല്‍.ഡി.എഫിലുമുള്ള അവരുടെ എല്ലാ പ്രതീക്ഷയും നശിച്ചെന്നും കമ്യൂണിസ്റ്റുകാരുടെ മുഴുവന്‍ പ്രതീക്ഷയും ഇപ്പോള്‍ യു.ഡി.എഫിലാണെന്നും വി ഡി സതീശന് പറഞ്ഞു.
കേരളത്തെ കൈപിടിച്ച് ഉയര്‍ത്താന്‍ ഇനി യു.ഡി.എഫിന് മാത്രമേ സാധിക്കൂ എന്ന് ജനം ചിന്തിച്ചതിന്റെ കൂടി വിജയമാണിത്. താഴെത്തട്ടിലുള്ള ഓരോ പ്രവര്‍ത്തകന്റെയും വിയര്‍പ്പിന്റെ ഫലമാണെന്നും പരാജയങ്ങളില്‍ നിന്ന് പാഠം പഠിക്കുന്നതു പോലെ വിജയങ്ങളില്‍ നിന്നും പാഠം പഠിക്കണമെന്നും സതീശന് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിലും ഈ വിജയം ആവര്‍ത്തിക്കാനുള്ള പരിശ്രമം നേതാക്കള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് അടിത്തറ വിപുലീകരിക്കുമെന്നും വി.ഡി. സതീശന് പറഞ്ഞു. കുറേക്കൂടി ശക്തമായ യു.ഡി.എഫായിരിക്കും നിയമസഭ തെരഞ്ഞെടുപ്പ് നേരിടുകയെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ ആഗ്രഹിക്കുന്ന സീറ്റുകളുടെ എണ്ണത്തിലേക്ക് എത്താന്‍ ഇതിനേക്കാള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യണമെന്നും നി ഡി സതീശന് പറഞ്ഞു.
kerala
‘തീവ്രവര്‍ഗീയതയുടെ പരാജയം’: ഡോ.പുത്തൂര്‍ റഹ്മാന്
ഇടതുമുന്നണി നേരിട്ടത് വെറും തിരഞ്ഞെടുപ്പ് തോല്‍വിയല്ല.
കുറേ നാളായി മനസ്സില്‍ തങ്ങിയ ആശങ്കകളും നിരാശകളും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലമറിഞ്ഞതു മുതല്‍ ഒഴിഞ്ഞുപോയി. ഇടതുമുന്നണി നേരിട്ടത് വെറും തിരഞ്ഞെടുപ്പ് തോല്‍വിയല്ല. ആദയങ്ങളില്‍നിന്ന് സ്വാര്‍ത്ഥ താല്പര്യങ്ങളിലേക്കും ധാര്‍മിക മൂല്യങ്ങളില്‍ നിന്ന് അഴിമതിയിലേക്കും ജനാധിപത്യ തത്വങ്ങളില്‍നിന്ന് വ്യക്തി സ്തുതിയിലേക്കും വഴുതിവീണതിനോടും തീവ്ര വര്‍ഗീയതയെ നേരിടാന്‍ മൃദു വര്‍ഗീയത കളിച്ചതിനോടുമുള്ള കേരളീയരുടെ വ്യക്ത മായ വിലയിരുത്തലാണ്. കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷത്തിനിടയില്‍ കണ്ടിട്ടില്ലാത്തവിധമുള്ള ഈ പരാജയം പിണറായി വിജയന് എന്ന നേതാവിന്റെ മാത്രമല്ല. അടിസ്ഥാന മൂല്യങ്ങള്‍ ഉപേക്ഷിച്ച പാര്‍ട്ടി സംവിധാനത്തിന്റെ തന്നെയാണ്.
2016-ലും 2021-ലും എളുപ്പത്തില്‍ കേരള ഭരണം കരസ്ഥമാക്കിയ പിണറായി വിജയന്, പാര്‍ട്ടിയെ തന്റെ വ്യക്തിത്വത്തില്‍ കേന്ദ്രീകരിച്ച്, ഒരു കമ്മ്യൂണിസ്റ്റ് നേതാവ് എങ്ങനെയാകരുതെന്നതിന്റെ മികച്ച മാതൃകയായി മാറി. കുടുംബാംഗങ്ങളും അനുയായികളുമൊത്തുള്ള നിരന്തരമായ വിദേശയാത്രകള്‍, ഡസന്‍ കണക്കിന് വാഹനങ്ങളുടെയും പൊലീസ് സംരക്ഷണത്തിന്റെയും ആഡംബര യാത്രകള്‍, ഔദ്യോഗിക വസതിയില്‍ കോടികള്‍ ചെലവിട്ടുള്ള പുനരുദ്ധാരണങ്ങള്‍, രണ്ട് വാഹ നങ്ങള്‍ ഉണ്ടായിട്ടും മൂന്നാമത്തേതിന് ഒരു കോടിയിലധികം അനുവദിച്ച ഉത്തരവ്, മുമ്പൊരു സി.പി.എം മുഖ്യമന്ത്രിയും ചെയ്യാത്ത രീതിയില്‍ അധികാരത്തിന്റെ ആര് ഭാടം ആസ്വദിക്കുകയായിരുന്നു രണ്ടാം കാലയളവില്‍ പിണറായി. ഇ.എം.എസ്, നയനാര്‍ പുലര്‍ത്തിയ ലാളിത്യത്തിന്റെയും സത്യസന്ധതയുടെയും പാരമ്പര്യം നശി പ്പിച്ച്, അദ്ദേഹം പാര്‍ട്ടിയെ വ്യക്തിപൂജയുടെ കേന്ദ്രമാക്കിമാറ്റി.
മുസ്ലിം ലീഗിന്റെ നില ഏറ്റവും ഭദ്രമായി മാറി ഈ തിരഞ്ഞെടുപ്പില്‍. കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷത്തിനിടയില്‍ 2010 ല്‍ മാത്രമാണ് യു.ഡി.എഫിന് പ്രാദേശിക സ്വ യംഭരണ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം കൈവന്നത്. ഈ വിജയം അതിനെയും മറികടന്നു. താഴേത്തട്ടിലെ ജനങ്ങളില്‍ അരിവാള്‍ ചുറ്റികയ്ക്ക് വോട്ടു ചെയ്തിരുന്നവര്‍ മടികൂടാതെ അതിനെതിരെ വോട്ടുചെയ്തു. പാര്‍ട്ടിയോടൊപ്പം നിന്നിരുന്നവര്‍ അതിനെ ഉപേക്ഷിച്ചു- ബംഗാളിലും ത്രിപുരയിലും സംഭവിച്ചതുപോലെ
കഴിഞ്ഞ പത്തു വര്‍ഷക്കാലത്ത് കേരളം ബി.ജെ.പിക്ക് സൗഹൃദപരമായ സ്ഥലമായി മാറിയതിന്റെകൂടി ഫലം ഈ തിരഞ്ഞെടുപ്പില്‍ വെളിവായിരിക്കുന്നു. ഇടതു പക്ഷം ഇത്രമാത്രം തകര്‍ന്നുവീണ ഒരു സന്ദര്‍ഭം കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. കേരളത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഏറ്റവും വിഷാംശമുള്ള പ്രചാരകനായി ആസൂത്രിതമായി സംഘപരിവാര്‍ മുന്നോട്ടുവെച്ച വെള്ളാപ്പള്ളി നടേശനെന്ന വര്‍ഗീയതയുടെ കച്ചവടക്കാരനെ പിന്തുടര്ന്ന് ബഹുമാനിക്കുന്ന പിണറായി വിജയന്റെ രാഷ്ട്രീയ തന്ത്രത്തിന്റെ ഗുണം സംഘപരിവാറിനും ബി.ജെ.പിക്കുമാണ് ലഭിച്ചത്. അണികള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ഒഴുകിപ്പോകാതിരിക്കാനാണ് പിണറായി വിജയന് വെള്ളാപ്പള്ളിയെ ഉപയോഗിച്ച് വിദ്വേഷ പ്രചാരണം നടത്തിയത്. അധികാരം നിലനിര്‍ത്താന്‍ വര്‍ഗിയതയും സ്വീകാര്യമാണെന്നാണ് ഇവരുടെ നിലപാട്. തീവ്ര വര്‍ഗീയത പറഞ്ഞല്ല ബിജെപിയെ പ്രതിരോധിക്കേണ്ടത്, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ്.
ആനുകൂല്യങ്ങള്‍ സ്വീകരിച്ചിട്ടും ജനം ശിക്ഷിച്ചു എന്ന എം.എം മണിയുടെ വാക്കുകള്‍ കേരളത്തിലെ മാര്‍ക്സിസ്റ്റുകളുടെ സാധാരണ ജനങ്ങളോടുള്ള മാറിയ സ മീപനം വ്യക്തമാക്കുന്നു. പ്രളയസമയത്തും കോവീഡ് കാലത്തും സര്‍ക്കാര്‍ വിതരണം ചെയ്ത കിറ്റുകളിലെ വസ്തുക്കള്‍ക്കല്ല. ആ പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍ക്കാര്‍ കാണിച്ച ഉത്തരവാദിത്തബോധത്തിനാണ് ജനങ്ങള്‍ വില കല്പിച്ചത്. ആ സഹായം പൗരന്റെ അവകാശമാണ്. അതിന്റെ മറവില്‍ ഇടതുമുന്നണിയും മു ഖ്യമന്ത്രിയും വഴിവിട്ടു സഞ്ചരിക്കുന്നത് കാണാതിരിക്കുന്നവരല്ല കോളിയര്‍ അവര്‍ മടികൂടാതെ തിരിഞ്ഞുനിന്നു. മറ്റ് സംസ്ഥാനങ്ങളെപ്പോലെ ക്ഷേമ പെന്‍ഷനും സൗജന്യ സേവനങ്ങളുംകൊണ്ട് വാങ്ങിക്കാവുന്നതല്ല മലയാളിയുടെ രാഷ്ട്രീയ ബോധം. പെന്ഷന് വര്‍ധിപ്പിച്ചു. കിറ്റുകള്‍ നല്കി എന്നൊക്കെ പറഞ്ഞ് അന്ധമായി വോട്ടുചെയ്യുന്ന ജനതയല്ല കേരളത്തിലുള്ളത്. മൂന്നു പ്രധാന വിഷയങ്ങളാണ് ഈ പരാജയത്തിന് പെട്ടെന്നുള്ള കാരണങ്ങളായത്. ഒന്നാമതായി, കേരളത്തിലെ ഏറ്റ വും ഭൂരിപക്ഷമുള്ള വിശ്വാസി സമൂഹ അലട്ടിയ ഒരു മോഷണക്കേസില്‍ സംസ്ഥാന പൊലീസ് (കേന്ദ്ര ഏജന്‍സികളല്ല) തന്നെ പ്രധാന പ്രതിയായി കണക്കാക്കിയ ഒരാളെ പാര്‍ട്ടിയില്‍ തുടരാന്‍ അനുവദിച്ചത്. സ്വന്തം അധികാര പരിധിയിലുള്ള പൊലീസ് അന്വേഷണത്തില്‍ കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കുന്ന ഭരണകൂടം എന്തു സന്ദേശമാണ് നല്‍കുന്നത്. അധികാരം ലഭിച്ചാല്‍ നിയമവും നീതിന്യായവും നമ്മുടെ സൗകര്യാനുസരണം മാറ്റിയെഴുതാമെന്നാണോ? രണ്ടാമതായി പി. എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട അനാവശ്യമായ തിടുക്കവും തുടര്‍ന്നുണ്ടായ ലജ്ജാകരമായ പിന്മാറ്റവും സംഘപരിവാറിനെതിരെയും കേന്ദ്ര സര്ക്കാ രിനെതിരെയും പോരാടുന്നവരാണെന്ന് അവകാശപ്പെട്ടുകൊണ്ട് അവരുടെ പദ്ധതികളില്‍ ആദ്യം ചേരുകയും എതിര്‍പ്പ് ശക്ത മായപ്പോള്‍ മടികൂടാതെ പിന്‍വാങ്ങുക
യും ചെയ്യുന്ന രാഷ്ട്രീയത്തിന് ആശയപരമായ വേരുകളോ രാഷ്ട്രീയ സുതാര്യതയോ ഇല്ല. ഇടത് എം.പിയായ ബ്രിട്ടാസായിരുന്നു ഈ ഇടപാടിന്റെ പാലം എന്ന കേന്ദ്ര മന്ത്രിയുടെ പരിഹാസവാക്കുകള്‍, സി.പി.പം ബിജെപി ബന്ധം എന്ന ആരോപണത്തെ സ്ഥിരീകരിക്കുന്നതായി. രാഷ്ട്രിയ വ്യക്തത ഇല്ലാതെ അവസരവാദപരമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെ ജനം എങ്ങനെ വിശ്വസിക്കും? മൂന്നാമതായി, പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍, സര്‍ക്കാര്‍ നേട്ടങ്ങള്‍ വിശദീകരിക്കുന്നതിനുപകരം, ഇടതുപക്ഷത്തിന്റെ പ്രചാരണം പൂര്‍ണമായും രാഹുല്‍ മാങ്കൂട്ടത്തിലേക്ക് ചുരുങ്ങി തിരഞ്ഞെടുപ്പ് ദിനത്തില്‍ തന്നെ മുഖ്യമന്ത്രി കോണ്‍ഗ്രസിനെ ‘സ്ത്രീലമ്പടന്മാരുടെ പാര്‍ട്ടി എന്ന് വിശേഷിപ്പിച്ചത് മുഖ്യമന്ത്രി പദവിയുടെ മാന്യത നഷ്ടപ്പെടുത്തുന്ന ലജ്ജാകരമായ നിമിഷമായിരുന്നു. വ്യക്തിപരമായ ആക്രമണങ്ങള്‍ ഭരണപരമായ പരാജയങ്ങള്‍ മറച്ചുവെക്കാമെന്ന് കരുതിയതില്‍ പാര്‍ട്ടി പരിതാപകരമായി പരാജയപ്പെട്ടു.
കേരളത്തിലെ മുസ്ലിംകള്ക്കെതിരെയും അവര്‍ക്കു ഭൂരിപക്ഷമാണ് എന്ന കാരണം കൊണ്ടു മാത്രം മലപ്പുറം ജില്ലക്കെതിരെ പോലും കിംവദന്തികളും വ്യാജ പ്ര ചാരണങ്ങളും നടത്താനും നടത്തുന്നവര സല്‍ക്കരിക്കാനും സി.പി.എം തയ്യാറായി. ഇതിലെ അപകടം നേരത്തെതന്നെ പലരും സൂചിപ്പിച്ചപ്പോള്‍ അവരെ കൂടി ഇട തൂ സഖാക്കള്‍ അവഹേളിച്ചു ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിയുന്നുണ്ടായിരുന്നു. ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ഈ തിരഞ്ഞെടുപ്പിലെ പ്രകടനം മാത്രം നോ ക്കിയാല്‍ മതി. കേരളത്തിലെ മതേതര ജനത മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുനല്‍കി അവരുടെ ഭൂരിപക്ഷം കുട്ടിക്കൊടുത്തു എന്നു കാണാം. കേരള ത്തെ അപായപ്പെടുത്തുന്ന തരത്തില്‍ ആസൂത്രണം ചെയ്യപ്പെട്ടതും പിണറായി വിജയന്റെയും സംഘ് മേലാളരുടെയും പരിക്ഷണ ശാലയില്‍ തയ്യാറാക്കിയതുമായ ഭി ന്നിപ്പിക്കല്‍ പദ്ധതി കേരളീയ ജനത പുറംകാലു കൊണ്ടു തട്ടിമാറ്റി എന്നതു തന്നെയാണ് ഈ ഇലക്ഷന് ഫലം തരുന്ന ഏറ്റവും വലിയ ആശ്വാസം.
-
kerala3 days agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
kerala22 hours agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india15 hours agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
india17 hours agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala19 hours agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
kerala20 hours agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india16 hours agoതൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് ഗാന്ധിജിയോടുള്ള വെറുപ്പ് കാരണം: എംകെ സ്റ്റാലിന്
-
india2 days ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
