Connect with us

kerala

നിലവില്‍ സ്‌കൂള്‍ അടയ്ക്കില്ല, രോഗവ്യാപനം കൂടിയാല്‍ വിദഗ്ധാഭിപ്രായം തേടി തീരുമാനിക്കും:വിദ്യാഭ്യാസമന്ത്രി

സ്‌കൂളുകളില്‍ നിലവില്‍ ഗുരുതര പ്രശ്‌നങ്ങള്‍ ഇല്ല സാഹചര്യങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ ചെയ്യും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

Published

on

നിലവില്‍ സ്‌കൂളുകള്‍ അടക്കില്ല എന്ന് വ്യക്തമാക്കി വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി. ഒമിക്രോണ്‍ കേസുകള്‍ കൂടുന്ന സാഹചര്യമുണ്ടായാല്‍ വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് തീരുമാനം കൈക്കൊള്ളും, സ്‌കൂളുകളില്‍ നിലവില്‍ ഗുരുതര പ്രശ്‌നങ്ങള്‍ ഇല്ല സാഹചര്യങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ ചെയ്യും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

രാജ്യത്തെ കോവിഡ് വ്യാപനത്തിന് പശ്ചാത്തലത്തില്‍ ഡല്‍ഹി, മഹാരാഷ്ട്ര, ഒഡീഷ,പഞ്ചാബ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ അടച്ചിട്ടിട്ടുണ്ട്. ഭാഗികമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്‌കൂളുകള്‍ അടക്കാന്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.

അതെസമയം 24 മണിക്കൂറിനിടെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ന.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 90,928 രോഗബാധയാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ജൂണ്‍ 19ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്കാണിത്. 325 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,82,876 ആയി.

സജീവ കേസുകള്‍ 2,85,401 ആയും ഉയര്‍ന്നു. കോവിഡിനൊപ്പം തന്നെ ഒമിക്രോണ്‍ കേസുകളും വര്‍ധിക്കുന്നുണ്ട്. 2,630 ഒമിക്രോണ്‍ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിലാണ് കൂടുതല്‍ ഒമിക്രോണ്‍ കേസുകളുള്ളത്. 767 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 465, കേരളത്തില്‍ 234, രാജസ്ഥാന്‍ 236, ഗുജറാത്ത് 204, തമിഴ്നാട് 121 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

രാജസ്ഥാനിലെ ലക്ഷ്മി നാരായണ്‍ നഗറില്‍ 73 കാരന്‍ ഒമിക്രോണ്‍ ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചിരുന്ന ഇയാള്‍ക്ക് യാത്ര ചെയ്ത പശ്ചാത്തലവും ഉണ്ടായിരുന്നില്ലെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു. ലോകത്ത് ഇതുവരെ 108 പേരാണ് ഒമിക്രോണ്‍ ബാധിച്ച് മരിച്ചത്. അതേസമയം ഒമിക്രോണ്‍ ബാധിച്ച 828 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട് എന്നത് ആശ്വാസകരമായ വാര്‍ത്തയാണ്.

കോവിഡ്, ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കര്‍ണാടകക്കു പുറമെ തമിഴ്നാട്ടിലും രാത്രി കര്‍ഫ്യൂവും വാരാന്ത്യ കര്‍ഫ്യുവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നു മുതല്‍ രാത്രി കര്‍ഫ്യുവും ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണുമാണ് തമിഴ്നാട് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആരാധനാലയങ്ങളിലെ പ്രാര്‍ത്ഥനക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. മെഡിക്കല്‍ കോളജ് ഒഴികെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനും തീരുമാനിച്ചു.

വെള്ളിയാഴ്ച രാത്രി ആരംഭിച്ച് തിങ്കളാഴ്ച പുലര്‍ച്ചെ ആരംഭിക്കുന്ന വാരാന്ത്യ കര്‍ഫ്യു ആണ് കര്‍ണാടകയില്‍ തീരുമാനിച്ചിരിക്കുന്നത്. വാരാന്ത്യത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകളുടെ വരവ് നിയന്ത്രിക്കുക, കൂടിച്ചേരലുകള്‍ ഒഴിവാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് കര്‍ണാടക സര്‍ക്കാര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്‌കൂളുകളും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ഗോവ, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ രാത്രി കര്‍ഫ്യൂവും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കാനും തീരുമാനിച്ചിരുന്നു.
യു.പിയില്‍ പത്താം തരം വരെയുള്ള ക്ലാസുകള്‍ ഈ മാസം 14 വരെ അടച്ചിടും. മഹാരാഷ്ട്ര, ഡല്‍ഹി, ബംഗാള്‍, കേരള, തമിഴ്നാട്, കര്‍ണാടക, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ സ്ഥിതി ആശങ്കാജനക മാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അലന്‍ കൊലക്കേസ്: കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തി

പ്രതി അജിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് കണ്‍ട്രോണ്‍മെന്റ് പൊലീസ് കത്തി കണ്ടെത്തിയത്

Published

on

തിരുവനന്തപുരം: അലന്‍ കൊലക്കേസില്‍ നിര്‍ണായക മുന്നേറ്റമായി കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെത്തി. പ്രതി അജിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് കണ്‍ട്രോണ്‍മെന്റ് പൊലീസ് കത്തി കണ്ടെത്തിയത്. സംഭവത്തിന് ശേഷം അജിന്‍ കത്തി ഇവിടെ ഒളിപ്പിച്ചതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

പ്രാഥമിക ചോദ്യം ചെയ്യലില്‍ കത്തി എവിടെയോ നഷ്ടപ്പെട്ടുവെന്നാണ് അജിന്‍ പറഞ്ഞിരുന്നത്. എന്നാല്‍ വിശദമായ അന്വേഷണവും തെളിവെടുപ്പും തുടര്‍ന്ന് ഒടുവില്‍ ഒളിപ്പിച്ച ആയുധം പൊലീസ് കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ മാസം ഫുട്ബോള്‍ മത്സരത്തിനിടയില്‍ ഉണ്ടായ തര്‍ക്കമാണ് 18 കാരനായ ചെങ്ങല്‍ചൂള രാജാജി നഗര്‍ സ്വദേശിയായ അലന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തെ തുടര്‍ന്ന് യുവാക്കള്‍ തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കം ക്രൂരമായ ആക്രമണത്തിലേക്ക് നീങ്ങുകയായിരുന്നു.

Continue Reading

kerala

ഗൂഗിള്‍ മാപ്പിട്ട് ആശുപത്രിയിലേക്ക് പോയ സംഘം കാട്ടില്‍ കുടുങ്ങി; ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി

തൃശൂര്‍ സ്വദേശി അലന്‍ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘത്തിലാണ് സംഭവം ഉണ്ടായത്.

Published

on

കണ്ണൂര്‍: ആശുപത്രിയിലേക്ക് പോകാനിറങ്ങിയ സംഘം ഗൂഗിള്‍ മാപ്പിന്റെ നിര്‍ദ്ദേശത്തെ ആശ്രയിച്ച് യാത്ര ചെയ്തപ്പോള്‍ നേരിട്ട് കാട്ടിനുള്ളിലേക്ക് എത്തിപ്പെട്ടതാണ് വലിയ അപകടത്തിലേക്ക് നയിച്ചത്. തൃശൂര്‍ സ്വദേശി അലന്‍ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘത്തിലാണ് സംഭവം ഉണ്ടായത്.

ജോലി സംബന്ധിച്ച് കണ്ണൂരിലെത്തിയവര്‍ക്ക് ഇടയില്‍ ഒരാള്‍ക്ക് അസ്വസ്തത അനുഭവപ്പെട്ടതോടെ കണ്ണപുരം ഭാഗത്തുനിന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളജിലേക്ക് പോകാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടുകയായിരുന്നു. എന്നാല്‍ മാപ്പ് കാണിച്ച പാത കാടിനുള്ളിലെ ഇടുങ്ങിയ കുഞ്ഞന്‍ചാല്‍ ഭാഗംവഴിയായിരുന്നു. വാഹനങ്ങള്‍ സഞ്ചരിക്കാന്‍ ബുദ്ധിമുട്ടുള്ള ഈ വഴിയിലൂടെ ജീപ്പ് മുന്നോട്ടുപോയപ്പോള്‍ ചെറിയ താഴ്ചയില്‍ വാഹനം ചരിഞ്ഞ് പൂര്‍ണമായി കുടുങ്ങി.

നാട്ടുകാരാണ് സംഭവം ശ്രദ്ധയില്‍പ്പെടുത്തി അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. തുടര്‍ന്ന് തളിപ്പറമ്പ് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടൊപ്പം നടത്തിയ ശ്രമത്തിലൂടെ കുടുങ്ങിയ വാഹനം വീണ്ടും റോഡിലേക്ക് വലിച്ചുകയറ്റി വലിയ അപകടത്തില്‍ നിന്ന് ഒഴിവായി.

Continue Reading

kerala

ഇറ്റലിയില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയ കേസ്; പ്രധാന പ്രതി പിടിയില്‍

ബംഗളൂരുവിലെ ജ്ഞാനഹള്ളി വിനായക നഗര്‍ അപ്പാര്‍ട്ട്‌മെന്റിലെ തേര്‍ഡ് ക്രോസിലാണ് ജോസ് ഫ്രാന്‍സിസ് (42) എന്നയാളെ മൂവാറ്റുപുഴ ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Published

on

മൂവാറ്റുപുഴ: ഇറ്റലിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിനിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതി പൊലീസ് പിടിയിലായി. ബംഗളൂരുവിലെ ജ്ഞാനഹള്ളി വിനായക നഗര്‍ അപ്പാര്‍ട്ട്‌മെന്റിലെ തേര്‍ഡ് ക്രോസിലാണ് ജോസ് ഫ്രാന്‍സിസ് (42) എന്നയാളെ മൂവാറ്റുപുഴ ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

പ്രോട്ടോ ടാലന്റ് ഹയറിങ് സര്‍വീസ് എന്ന പേരില്‍ മുമ്പ് ബംഗളൂരുവില്‍ സ്ഥാപനം നടത്തിയിരുന്ന പ്രതി ഒരു വര്‍ഷത്തിലേറെയായി ഒളിവിലായിരുന്നു. ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സമാന രീതിയില്‍ കൂടുതല്‍ ആളുകളെ ചതിച്ചിട്ടുണ്ടൊയെന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. അന്വേഷണ സംഘത്തില്‍ എസ്.ഐമാരായ അതുല്‍ പ്രേം ഉണ്ണി, പി.വി. സജി, വി.സി. സജി, പി.സി. ജയകുമാര്‍, എ.എസ്.ഐ ബിജു, സീനിയര്‍ സി.പി.ഒമാരായ എച്ച്. ഹാരിസ്, കെ.കെ. ജയന്‍ എന്നിവര്‍ പങ്കെടുത്തു.

Continue Reading

Trending